KeralaNEWS

ചെങ്ങന്നൂരിൽ ടിപ്പര്‍ ലോറിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു

ചെങ്ങന്നൂർ:തിരുവന്‍വണ്ടൂരില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു.
കല്ലിശ്ശേരി അഴകിയകാവ് ദേവിക്ഷേത്രത്തിലെ കഴകം ജീവനക്കാരന്‍ ഉമയാറ്റുകര ഉണ്ടാച്ചാടത്ത് വീട്ടില്‍ രാജേഷിന്റെയും രഞ്ജുവിന്റെയും മകന്‍ അക്ഷയ് (ശ്രീഹരി 10) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 9 മണിയോടെ തിരുവന്‍വണ്ടൂരിലെ ഉമയാറ്റുകര സഹകരണ ബാങ്ക് ശാഖയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. തിരുവന്‍വണ്ടൂര്‍ ക്ഷേത്രോത്സവത്തിന് അമ്മയോടൊപ്പം എത്തിയ അക്ഷയ്, മുത്തശ്ശിയുടെ പടിപ്പുരക്കുഴിയിലെ വീട്ടിലേക്ക് പോകുമ്ബോഴാണ് അപകടമുണ്ടായത്.
ചെണ്ടവാദനം അഭ്യസിക്കുന്ന അക്ഷയ് രണ്ട് ദിവസത്തിനകം അഴകിയകാവ് ദേവീക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്താനിരിക്കവെയാണ് നാടിനെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയ ദുരന്തം ഉണ്ടായത്.
ചെങ്ങന്നൂര്‍ പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ച 12ന് വീട്ടുവളപ്പില്‍.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: