കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് ജനിച്ച് കര്‍ണ്ണാടകത്തില്‍ വളര്‍ന്ന് ഇന്ന് കര്‍ണ്ണാടക മന്ത്രിസഭയിലേക്ക് എത്തിയ കെജെ ജോര്‍ജിന്‍റെ നേട്ടം ആഘോഷിക്കുകയാണ് ബംഗളൂരുവിലെ ഓരോ മലയാളികളും.
ശനിയാഴ്ച ഉച്ചക്ക് ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന സത്യ പ്രതിഞ്ജ ചടങ്ങുകളില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് മലയാളിയായ കെ.ജോ ജോര്‍ജും സത്യപ്രതിജ്ഞ ചെയ്തത്.
കോട്ടയം ചിങ്ങവനത്ത് കെ.ചാക്കോ ജോസഫിന്‍്റെയും മറിയാമ്മയുടേയും മകനായി 1949 ഓഗസ്റ്റ് 24നാണ് ജോര്‍ജ്ജ് ജനിച്ചത്.1960-ല്‍ കര്‍ണാടകയിലെ കൊടക് ജില്ലയിലേക്ക് കുടിയേറിയ ജോര്‍ജിന്‍്റെ കുടുംബം പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.
യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസിലൂടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയ ജോര്‍ജ് കര്‍ണാടക പി.സി.സി ജനറല്‍ സെക്രട്ടറി, എ.ഐ.സി.സി അംഗം , സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി, നിയമസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇതിനിടയില്‍ 1989 മുതല്‍ 1994വരെ സംസ്ഥാന ക്യാബിനെറ്റ് മന്ത്രിയായിരുന്നു. 2013 മുതല്‍ വീണ്ടും മന്ത്രിയായി അഭ്യന്തരം കൂടാതെ നഗര വികസന കാര്യം, വാണിജ്യ വ്യവസായം തുടങ്ങിയ വകുപ്പുകളും ജോര്‍ജ്ജ് കൈകാര്യം ചെയ്തിട്ടുണ്ട്. 1985 മുതല്‍ കര്‍ണ്ണാടക നിയമസഭാംഗമായ ജോര്‍ജ് ആകെ ഒരുതവണ മാത്രമാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.