തിരുവനന്തപുരം: ബവ്കോ ഔട്‌ലെറ്റുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ക്ക് വിലക്കേർപ്പെടുത്തി ജനറൽ മാനേജരുടെ സർക്കുലർ.
2000 രൂപയുടെ നോട്ട് ഇനി മുതല്‍ സ്വീകരിക്കരുതെന്നാണ് നിര്‍ദേശം.2000 രൂപ നോട്ട് സ്വീകരിച്ചാല്‍ അതാതു മാനേജര്‍മാര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ബവ്കോ ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) സര്‍ക്കുലറിലൂടെയാണ് എല്ലാ റീജിയണല്‍, വെയര്‍ഹൗസ് മാനേജര്‍മാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസര്‍വ് ബാങ്ക് (ആര്‍ബിഐ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ബവ്കോയുടെ നടപടി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan