ലഡാക്ക്:സഞ്ചാരികളുട പ്രിയപ്പെട്ട പാതയായ മണാലി- ലേ ഹൈവേ തുറന്നു. ലഡാക്കിന്റെ തലസ്ഥാനമായ ലേയെയും ഹിമാചല്‍ പ്രദേശിലെ മണാലിയെയും ബന്ധിപ്പിക്കുന്നതാണ് പാത.
മഞ്ഞുമൂടി കിടന്നതിനാല്‍ ഹൈവേ മാസങ്ങളോളം അടച്ചിട്ടിരിക്കുകയായിരുന്നു.42 7 കിലോമീറ്റര്‍ നീളമുള്ള പാതയിലെ മഞ്ഞ് നീക്കം ചെയ്ത ശേഷമാണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷൻ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.ഇതോടെ ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമായി.
ഈ പാതയാണ് ലഡാക്കിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്നത്. ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കം വഴി ബിയാസ് നദിയുടെ കുളു താഴ്വരയെ ലാഹൗളിലെ ചന്ദ്ര, ഭാഗ നദീതടങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇന്ത്യയുടെ തന്ത്രപ്രധാനപ്പെട്ട അതിര്‍ത്തി പ്രദേശമായ ലഡാക്കില്‍ സൈനികര്‍ക്കാവശ്യമായ ചരക്കുനീക്കങ്ങള്‍ നടത്തുന്നതും മണാലി- ലേ ഹൈവേയിലൂടെയാണ്. മുൻവര്‍ഷങ്ങളെ അപേക്ഷിച്ച് ഈ പാതയ്ക്ക് സമാനമായ പല അതിര്‍ത്തി പാതകളും പെട്ടെന്ന് തുറക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബി.ആര്‍.ഒ.
ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രദേശങ്ങളിലൊന്നായ ലേ സഞ്ചാരികളുടെ പറുദീസ കൂടിയാണ്.വർഷത്തിൽ അഞ്ച് മാസം മാത്രമേ ഇവിടെ പ്രവേശനം അനുവദിക്കയുള്ളൂ.