CrimeNEWS

ദേവികയെ മലര്‍ത്തിക്കിടത്തി വായപൊത്തി, കാല്‍മുട്ടുകൊണ്ട് കൈയമര്‍ത്തി കഴുത്തറത്തു; സതീഷ് കാരണം മറ്റൊരു പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തു

കാസര്‍ഗോട്: ഉദുമ കുണ്ടോളംപാറയിലെ ദേവികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ഭാസ്‌കറി(34)നെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കാസര്‍ഗോട്ട് ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന ദേവികയെ ചൊവാഴ്ചയാണ് കാഞ്ഞങ്ങാട്ടെ ലോഡ്ജ്മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

മലര്‍ത്തിക്കിടത്തി ദേവികയുടെ വായ പൊത്തിപ്പിടിച്ച് തന്റെ കാല്‍മുട്ടുകൊണ്ട് അവളുടെ കൈ അമര്‍ത്തിയാണ് കഴുത്തറുത്തതെന്ന് സതീഷ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനിന് മൊഴി നല്‍കി. തന്റെ കുടുംബ ജീവിതത്തിന് ദേവിക തടസമായതിനാലാണ് കൊന്നതെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍, ഇത് പോലീസ് പൂര്‍ണ്ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല.

അതിനിടെ, കൊലനടന്ന മുറിയില്‍ നിന്ന് രണ്ട് കത്തികൂടി പോലീസ് കണ്ടെടുത്തു. പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുമ്പോള്‍ ഇയാളുടെ കൈയിലുണ്ടായിരുന്ന കത്തിക്ക് സമാനമല്ല മറ്റ് രണ്ടു കത്തികളെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ഫോണും പോലീസ് പരിശോധിച്ച് വരികയാണ്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് യുവതിയെ ലോഡ്ജില്‍ എത്തിച്ചതെന്നാണ് പോലീസ് നിഗമനം. ഇതിനായുള്ള ആസൂത്രണം ഏത് വിധത്തില്‍ നടത്തിയെന്ന വിവരമാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്.

ദേവികയും സതീഷും തമ്മില്‍ ഒന്‍പതുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള കലഹത്തെ തുടര്‍ന്ന് രണ്ടുമാസം മുമ്പ് മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയും നടത്തിയിരുന്നു. 2016 ല്‍ സതീഷ് കാരണം മറ്റൊരു പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.

പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യുമെന്നും തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉദുമയിലെ വീട്ടിലെത്തിച്ച ദേവികയുടെ മൃതദേഹം വലിയ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: