CrimeNEWS

ജോലിക്കു പോകവേ കാണാതായി; യുഎസില്‍ ഇന്ത്യന്‍ യുവതി മരിച്ച നിലയില്‍

ഹൂസ്റ്റന്‍: യുഎസിലെ ടെക്സസില്‍നിന്ന് ഈ മാസം 12 നു കാണാതായ ഇന്ത്യന്‍ വംശജയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൂസ്റ്റനില്‍നിന്നു കാണാതായ ലാഹരി പതിവാഡ (25)യെ 322 കിലോമീറ്റര്‍ അകലെ അയല്‍സംസ്ഥാനമായ ഓക്ലഹോമയിലാണ് മരിച്ചനിലയില്‍ കണ്ടെ്തതിയത്. ജോലിക്കു കാറില്‍ പോകവേ മക്കിന്നിയില്‍വച്ചു യുവതിയെ കാണാതാകുകയായിരുന്നു. പിറ്റേന്നാണു ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്.

ജോലി കഴിഞ്ഞ് ലാഹിരി വീട്ടിലെത്താതായതോടെ കുടുംബാംഗങ്ങള്‍ പരിഭ്രാന്തരായി. ഓക്ലഹോമയില്‍ ലാഹിരിയുടെ ഫോണ്‍ ട്രാക്ക് ചെയ്ത സുഹൃത്തുക്കളും ബന്ധുക്കളും പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഓവര്‍ലാന്‍ഡ് പാര്‍ക്ക് റീജനല്‍ മെഡിക്കല്‍ സെന്ററിലാണ് ലാഹിരി ജോലി ചെയ്തിരുന്നത്.

Back to top button
error: