KeralaNEWS

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക്

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് പ്രഖ്യാപിക്കും.ഈ മാസം 20നു പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.എന്നാൽ തീരുമാനം മാറ്റുകയായിരുന്നു.

നാളെ മൂന്നു മണിക്ക് പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.4,19,554 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.മാർച്ച് 29നാണ് പരീക്ഷ അവസാനിച്ചത്.
ഫലം ഔദ്യോഗിക വെബ്സൈറ്റായ keralaresults.nic.in, results.kite.kerala.gov.in എന്നിവയിൽ ലഭ്യമാകും.

Back to top button
error: