Month: April 2023
-
LIFE
ഒരു വർഷം നീണ്ട യാത്ര കഴിഞ്ഞ് പ്രണവ് നാട്ടിലെത്തി; ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും വിനീതുമായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ
വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ പ്രിയ താരമാണ് പ്രണവ് മോഹൻലാൽ. സിനിമയെക്കാൾ ഏറെ യാത്രകളെ ഇഷ്ടപ്പെടുന്ന പ്രണവിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ഹൃദയം ആണ്. വിനീത് ശ്രീനിവാസൻ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ഒരു വർഷം നീണ്ട യാത്രയ്ക്ക് ഒടുവിൽ നാട്ടിലെത്തിയിരിക്കുന്ന പ്രണവിന്റെ പുതിയ സിനിമ ഏതെന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഇപ്പോൾ. ഈ അവസരത്തിൽ വിനീത് ശ്രീനിവാസനും പ്രണവും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നാണ് ട്വിറ്ററിലെ ചർച്ചകൾ. ഈ വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നും വിവരമുണ്ട്. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ ഉണ്ടാകുമെന്നും പ്രചരണമുണ്ട്. നേരത്തെയും വിനീതും പ്രണവും വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു. അതേസമയം, എല്ലാം ഒത്തുവന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ ചിത്രം പ്രഖ്യാപിക്കാനാകും എന്ന പ്രതീക്ഷയിലാണെന്ന് വിനീത് അടുത്തിടെ പറഞ്ഞിരുന്നു. അഞ്ചു യുവാക്കളുടെ കഥയാകും ചിത്രം പറയുക. ഇതിൽ മൂന്ന് പേരെ തീരുമാനിച്ചതായും മറ്റ് രണ്ടുപേരുടെ കാര്യത്തിൽ തീരുമാനം ആയാൽ…
Read More » -
Kerala
ആരോഗ്യമന്ത്രിക്കെതിരെ പോസ്റ്റർ പതിപ്പിച്ച കേസ്: ഓർത്തഡോക്സ് യുവജന പ്രസ്ഥാനം നേതാവും പ്രവർത്തകനും ഉൾപ്പടെ രണ്ട് പേർ അറസ്റ്റില്‍
പത്തനംതിട്ട: വീണ ജോർജിനെതിരെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് ചോദ്യം ചെയ്തു. ഓർത്തഡോക്സ് യുവജന പ്രസ്ഥാനം അടൂർ – കടമ്പനാട് ഭദ്രാസനം ജനറൽ സെക്രട്ടറി റെനോ പി രാജൻ, സജീവ പ്രവർത്തകൻ ഏബൽ ബാബു എന്നിവരെയാണ് ചോദ്യം ചെയ്തത്. ഏബൽ ബാബുവിന്റെ കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രണ്ട് പേരെയും കേസിൽ പ്രതി ചേർത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോസ്റ്റർ. പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് ഓശാന ഞായർ ദിവസം പോസ്റ്റർ പതിച്ചിരിക്കുന്നത്. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം എന്നാണ് പോസ്റ്റർ ആവശ്യപ്പെടുന്നത്. ഓർത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.
Read More » -
Business
മാർച്ചിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ച് എസ്‌യുവികൾ; വിൽപ്പനയും വിശദാംശങ്ങളും
2023 മാർച്ചിൽ മൊത്തം 3,35,888 പാസഞ്ചർ വാഹനങ്ങളുടെ (പിവി) വിൽപ്പനയോടെ, ഇന്ത്യൻ വാഹന വ്യവസായം മുൻ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് നാല് ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി. 2023-ൽ തുടർച്ചയായി മൂന്നാം മാസവും 2022-23 സാമ്പത്തിക വർഷത്തിൽ ഒമ്പതാം തവണയും മൂന്നു ലക്ഷം എന്ന വിൽപ്പന നാഴികക്കല്ലും നേടി. മാർച്ച്, 2023 സാമ്പത്തിക വർഷങ്ങളിൽ പിവി വിപണി അതിന്റെ എക്കാലത്തെയും ഉയർന്ന വിൽപ്പനയ്ക്ക് സാക്ഷ്യം വഹിച്ചു. മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്, ബ്രെസ്സ എന്നിവ യഥാക്രമം ഈ മാസത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറും എസ്‌യുവിയുമായി ഉയർന്നു. 2023 മാർച്ചിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ച് എസ്‌യുവികളുടെ വിൽപ്പനയും പ്രധാന വിശദാംശങ്ങളും ഇതാ. മാരുതി സുസുക്കി ബ്രസ 2022 മാർച്ചിൽ 12,439 യൂണിറ്റുകളിൽ നിന്ന് 16,227 യൂണിറ്റ് വിൽപ്പനയോടെ ബ്രെസ്സ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇത് 30 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി. ടാറ്റ നെക്സോൺ ടാറ്റയുടെ നെക്‌സോൺ സബ്‌കോംപാക്റ്റ് എസ്‌യുവി കഴിഞ്ഞ…
Read More » -
Kerala
താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം: അഞ്ചു ദിവസമായിട്ടും വ്യക്തമായ സൂചനയില്ലാതെ പോലീസ്; തനിക്ക് പങ്കിലെന്ന് സാലിയുടെ ശബ്ദസന്ദേശം
കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ തനിക്ക് പങ്കിലെന്ന് വ്യക്തമാക്കി കൊടുവളളി സ്വദേശി സാലിയുടെ ശബ്ദസന്ദേശം. തന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഷാഫി നൽകിയ പരാതിയിൽ താമരശ്ശേരി പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ സാലി പിന്നീട് വിദേശത്തേക്ക് കടന്നു. അവിടെ നിന്നാണ് സന്ദേശം പുറത്ത് വിട്ടത്. സന്ദേശത്തിന്റെ ആധികാരികത പോലീസ് പരിശോധിക്കുകയാണ്. ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അഞ്ചു ദിവസമായിട്ടും വ്യക്തമായ സൂചനയില്ലാതെ പോലീസ് മുന്നോട്ട് പോകുന്നത്. ഷാഫിയെ വയനാട്ടിലേക്ക് കൊണ്ടുപോയ ശേഷം ഷാഫിയുടെ ഫോൺ സാലി കരിപ്പൂരിൽ ഉപേക്ഷിച്ചുവെന്നുമാണ് പൊലീസ് കരുതുന്നത്. ഒന്നര കോടി രൂപയുടെ ഇടപാടാണ് സാലിയുമായി ഷാഫിക്കുള്ളതെന്നായിരുന്നു മൊഴി. എന്നാൽ കോടിക്കണക്കിന് രൂപയുടെ സ്വർണ ഇടപാട് ഇവർക്കിടയിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് കരുതുന്നത്. പ്രദേശത്ത് സ്വർണ ഇടപാട്, ഹവാല ഇടപാടുകളുമായൊക്കെ ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ ആവർത്തിക്കുകയാണ്. പൊലീസിനെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുന്ന നിലയിലാണ് ഈ പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. തട്ടിക്കൊണ്ട് പോയ ദിവസം ഷാഫിയുടെ വീടിന്…
Read More » -
Crime
എലത്തൂർ ട്രെയിൻ തീവെപ്പ്: ഷാറൂഖ് ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത് ഒറ്റയ്ക്ക്, പ്രതിക്കുള്ളത് ഒരു ബാങ്ക് അക്കൗണ്ട്; സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് റിമാന്റ് റിപ്പോര്‍ട്ട്
കോഴിക്കോട്: എലത്തൂർ തീവണ്ടി തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്തത് ഒറ്റയ്ക്കായിരുന്നുവെന്ന് വ്യക്തമായി. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഷാറൂഖിന് സ്വന്തമായുള്ളത് ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് പേരുടെ മരണത്തിന് പിന്നിലും ഷാറൂഖെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ഷാറൂഖ് സെയ്ഫി ദില്ലിയിൽ നിന്ന് കയറിയ സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ് ട്രെയിൻ നിർത്തിയ 15 സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. യാത്രക്കിടെ ആരെങ്കിലും നേരിട്ട് ഷാറൂഖിനെ ബന്ധപ്പെട്ടതായുള്ള ശാസ്ത്രീയ തെളിവുകൾക്കായാണ് റെയിൽവേ സ്‌റ്റേഷനുകളിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നത്. ദില്ലിക്കും ഷൊർണൂരിനുമിടയിൽ 15 റെയിൽവേ സ്‌റ്റേഷനുകളിലാണ് ട്രെയിൻ നിർത്തിയത്. വഡോദര ഒഴികെ മറ്റു സ്‌റ്റേഷനുകളിലെല്ലാം എട്ടു മിനിറ്റിൽ താഴെ മാത്രമേ ട്രെയിൻ നിർത്താറുള്ളൂ. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം ചെലവഴിച്ച…
Read More » -
Kerala
എസ്എൻ കോളേജ് ജൂബിലി ഫണ്ട് കേസ്: വെള്ളാപ്പള്ളി സുപ്രീംകോടതിയിൽ അപ്പീൽ നൽകും
കണിച്ചുകുളങ്ങര: എസ്എൻ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ തുടരന്വേഷണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. കേസിൽ തുടരന്വേഷണം നടത്താനുള്ള പൂർണ അവകാശം പൊലീസിനെന്നാണ് വാദം. ഇക്കാര്യത്തിൽ ഹൈക്കോടതി അനാവശ്യ ഇടപെടൽ നടത്തി. തുടരന്വേഷണ റിപ്പോർട്ട് പരിഗണിക്കാൻ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടണമെന്നും ഹർജിയിൽ ഉന്നയിക്കും. അപ്പീൽ സുപ്രീംകോടതി തള്ളിയാൽ മജിസ്ട്രേറ്റ് കോടതിയിൽ വിടുതൽ ഹർജി നൽകും. കേസിൽ ഇതുവരെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചിട്ടില്ല.
Read More » -
Crime
വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ ഇടുക്കിയില്‍നിന്ന് മലേഷ്യയിലേയ്ക്ക് കടത്തി; വിസയും ജോലിയുമില്ലാതെ യുവാക്കള്‍ കുടുങ്ങികിടക്കുന്നുവെന്ന് ബന്ധുക്കളുടെ പരാതി
ഇടുക്കി: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ ഇടുക്കിയില്‍ നിന്നും മലേഷ്യയിലേയ്ക്ക് കടത്തിയതായി ആരോപണം. വിസയും മെച്ചപെട്ട ജോലിയും ലഭിയ്ക്കാതെ യുവാക്കള്‍ കുടുങ്ങികിടക്കുന്നതായാണ് ബന്ധുക്കളുടെ പരാതി. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ മധ്യവയസ്‌കനാണ് പണം വാങ്ങി യുവാക്കളെ ജോലിയ്ക്കായി കൊണ്ടുപോയതെന്നാണ് പരാതി. മലേഷ്യയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പായ്ക്കിംഗ് സെക്ഷനുകളിലും മറ്റും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. നെടുങ്കണ്ടം സ്വദേശിയായ അഗസ്റ്റിന്‍ എന്ന ആള്‍ക്കെതിരയെയാണ് തട്ടിപ്പിനിരയായ യുവാക്കളുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരിയ്ക്കുന്നത്. എണ്‍പതിനായിരം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജോലിയ്ക്കായി ഒരു ലക്ഷം രൂപമുതല്‍ രണ്ട് ലക്ഷം രൂപവരെ ഇയാള്‍ യുവാക്കളില്‍ നിന്നും വാങ്ങിയിട്ടുണ്ട്. ചെന്നൈയിൽ എത്തുമ്പോൾ വിസ കൈവശം ലഭിയ്ക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ തായ്‌ലന്റിൽ എത്തിച്ച യുവാക്കളെ രഹസ്യ മാർഗത്തിലൂടെ മലേഷ്യയിലേയ്ക്ക് കൊണ്ടുപോവുകയായുമായിരുന്നു. തായ്‌ലന്റിൽ എത്തിയപ്പോൾ തട്ടിപ്പ് മനസിലായെങ്കിലും ഫോണും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതിനാൽ യുവാക്കൾക്ക്, ബന്ധുക്കളെ വിവരം അറിയിക്കാനായില്ല. എട്ട് മണിക്കൂറോളം വന മേഖലയിലൂടെ നടന്നും, അടച്ച് മൂടിയ…
Read More » -
Sports
മെസിയെ തിരികെ എത്തിക്കാന്‍ കടുത്ത നടപടികളുമായി ബാഴ്‌സലോണ; മൂന്ന് പ്രധാനതാരങ്ങളെ വില്‍ക്കാൻ തീരുമാനം
ബാഴ്‌സലോണ: ലിയോണൽ മെസിയെ കാമ്പിൽ തിരികെ എത്തിക്കാൻ കടുത്ത നടപടികളുമായി ബാഴ്‌സലോണ മുന്നോട്ട്. സീസൺ അവസാനത്തോടെ മൂന്ന് പ്രധാനതാരങ്ങളെ വിൽക്കാനാണ് ബാഴ്‌സലോണയുടെ തീരുമാനം. ക്ലബിന്റെ എക്കാലത്തേയും മികച്ച താരമായ മെസിയെ തിരികെ എത്തിക്കാൻ സാധ്യമായ വഴികളെല്ലാം നോക്കുകയാണ് ബാഴ്‌സലോണ. സാമ്പത്തിക പ്രതിസന്ധിയും ഉയർന്ന ശമ്പള ബില്ലുമാണ് ബാഴ്‌സയുടെ പ്രതിസന്ധി. ഇത് മറികടക്കാൻ പുതിയ സ്‌പോൺസർമാരെ തേടുന്ന ബാഴ്‌സലോണ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മൂന്ന് താരങ്ങളെ വിറ്റൊഴിവാക്കും. യുവതാരങ്ങളായ അൻസു ഫാറ്റി, റഫീഞ്ഞ, ഫെറാൻ ടോറസ് എന്നിവരെയാണ് ബാഴ്‌സ വിൽക്കാനൊരുങ്ങുന്നത്. ശമ്പള ബിൽ കുറച്ച് മെസിയുടെ തിരിച്ചുവരവ് എളുപ്പമാക്കുന്നതിനൊപ്പം മുന്നേറ്റനിര ഉടച്ചുവാർക്കുക കൂടിയാണ് ബാഴ്‌സയുടെ ലക്ഷ്യം. മെസിയുടെ പിൻഗാമി എന്ന വിശേഷണത്തോടെ ബാഴ്‌സലോണ അക്കാഡമിയിൽ നിന്ന് സീനിയർ ടീമിലെത്തിയ താരമാണ് അൻസു ഫാറ്റി. മെസിയുടെ ആദ്യകാല റെക്കോർഡുകൾ തകർത്ത് വരവറിയിച്ച ഫാറ്റി നിരന്തരം പരിക്കിന്റെ പിടിയാലാവുകയും തുടക്കത്തിലേ മികവ് നഷ്ടമാവുകയും ചെയ്തു. മെസിക്ക് ശേഷം ക്ലബിന്റെ പത്താം നമ്പർ ജഴ്‌സി അണിയുന്ന ഫാറ്റിയെ…
Read More »

