കണിച്ചുകുളങ്ങര: എസ്എൻ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ തുടരന്വേഷണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി നടേശൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. കേസിൽ തുടരന്വേഷണം നടത്താനുള്ള പൂർണ അവകാശം പൊലീസിനെന്നാണ് വാദം. ഇക്കാര്യത്തിൽ ഹൈക്കോടതി അനാവശ്യ ഇടപെടൽ നടത്തി. തുടരന്വേഷണ റിപ്പോർട്ട് പരിഗണിക്കാൻ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടണമെന്നും ഹർജിയിൽ ഉന്നയിക്കും. അപ്പീൽ സുപ്രീംകോടതി തള്ളിയാൽ മജിസ്ട്രേറ്റ് കോടതിയിൽ വിടുതൽ ഹർജി നൽകും. കേസിൽ ഇതുവരെ കുറ്റപത്രം വായിച്ച് കേൾപ്പിച്ചിട്ടില്ല.