Month: April 2023
-
Crime
അധ്വാനിച്ച് ജീവിക്കുന്ന കള്ളന്‍! വാതില്‍ തുറന്ന് കിടന്നാലും ‘സ്‌പൈഡര്‍മാന്’ താല്‍പര്യമില്ല
തിരുവനന്തപുരം: ഇരുന്നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ‘സ്പൈഡര്‍മാന്‍ ബാഹുലേയന്‍’ പോലീസിന്റെ പിടിയില്‍. വെള്ളായണിയില്‍നിന്നാണ് വഞ്ചിയൂര്‍ പോലീസ് ഇയാളെ പിടികൂടിയത്. അടുത്തിടെ തിരുവനന്തപുരം നഗരത്തിലെ വിവിധയിടങ്ങളില്‍ നടന്ന അനവധി മോഷണങ്ങളില്‍ ബാഹുലേയന്‍ പ്രതിയാണെന്നും സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്നും പോലീസ് പറഞ്ഞു. രണ്ടുമാസമായി നഗരത്തിലെ വിവിധയിടങ്ങളില്‍ മോഷണങ്ങള്‍ പതിവായതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ബാഹുലേയനാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇയാള്‍ വെള്ളായണി ഭാഗത്താണുള്ളതെന്നും അന്വേഷണത്തില്‍ വ്യക്തമായി. വെള്ളായണിയിലേക്ക് രാത്രി ബൈക്കിലെത്തുന്ന ബാഹുലേയന്‍, ബൈക്ക് ഇവിടെ നിര്‍ത്തിയിട്ടശേഷമാണ് നഗരത്തില്‍ മോഷണത്തിനിറങ്ങാറുള്ളത്. പിന്നീട് മോഷണം കഴിഞ്ഞശേഷം തിരികെ ഇവിടെയെത്തി ബൈക്കുമായി മടങ്ങും. ഇക്കാര്യം മനസിലാക്കിയ പോലീസ് സംഘം ബൈക്ക് വെച്ചിരുന്ന സ്ഥലത്ത് കാത്തിരുന്നാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലെ 14 ജില്ലകളിലും കറങ്ങിനടന്ന് മോഷണം നടത്തുന്നയാളാണ് സ്പൈഡര്‍മാന്‍ ബാഹുലേയന്‍. സ്പൈഡര്‍മാന്റെ വേഷം ധരിച്ച് മോഷണത്തിനിറങ്ങുന്നതും സ്പൈഡര്‍മാന്റെ മെയ് വഴക്കത്തോടെ മോഷണം നടത്തുന്നതിനാലുമാണ് ബാഹുലേയനെ ‘സ്പൈഡര്‍മാന്‍’ എന്ന് വിളിക്കുന്നത്.…
Read More » -
Kerala
കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
ആലപ്പുഴ: കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവിന് തെക്കു കുരിശ്ശടിക്കു പടിഞ്ഞാറായാണു സംഭവം. മഹാദേവികാട് പാരൂര്‍പ്പറമ്പില്‍ പരേതനായ പ്രദീപിന്റെ മകന്‍ ദേവപ്രദീപ്(14), ചിങ്ങോലി ലക്ഷ്മീനാരായണത്തില്‍ അശ്വനി മോഹന്റെ മകന്‍ വിഷ്ണുനാരായണന്‍(15), ചിങ്ങോലി അമ്പാടി നിവാസില്‍ ഗൗതം കൃഷ്ണ(14) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ കുട്ടികള്‍ ഇവിടെ നില്‍ക്കുന്നതു നാട്ടുകാര്‍ കണ്ടിരുന്നു. വീട്ടിലെത്താഞ്ഞതിനാല്‍ സന്ധ്യയോടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. തുടര്‍ച്ചയായി ഫോണ്‍ശബ്ദംകേട്ട് സമീപവാസി എത്തിയപ്പോഴാണ് ഇവരുടെ വസ്ത്രം കാണുന്നത്. തുടര്‍ന്ന്, കായംകുളത്തുനിന്നെത്തിയ അഗ്‌നിരക്ഷാസേനയും നാട്ടുകാരുംചേര്‍ന്നു നടത്തിയ തിരച്ചിലില്‍ രാത്രി ഒന്‍പതേമുക്കാലോടെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മൂന്നാമത്തെയാളിനായി രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൃക്കുന്നപ്പുഴ സി.എച്ച്.സി. സ്റ്റാഫ് നഴ്സ് രേഖയാണു ദേവപ്രദീപിന്റെ അമ്മ. സഹോദരന്‍: ആദി പ്രദീപ്. ബിജിയാണ് വിഷ്ണുനാരായണന്റെ അമ്മ. സഹോദരി: ലക്ഷ്മി.
Read More » -
സിമന്റ്കട്ട കൊണ്ട് മുഖത്തിടിച്ച് റോഡരികില്‍ ഉപേക്ഷിച്ചു; മരിച്ചയാള്‍ ഒട്ടേറെ കേസുകളിലെ പ്രതി
ആലപ്പുഴ: ചന്തിരൂരില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഒട്ടേറെ കേസുകളികളില്‍ പ്രതിയായ പാറ്റുവീട്ടില്‍ ഫെലിക്‌സ് (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി സുഹൃത്തുക്കള്‍ ഇയാളെ വീട്ടില്‍ നിന്നു വിളിച്ചു കൊണ്ടു പോയിരുന്നു. ഇവര്‍ സമീപത്തെ പറമ്പില്‍ ഒത്തുകൂടി മദ്യപിച്ചു. രാത്രി പത്തരയോടെ മുഖത്ത് മുറിവേറ്റ നിലയില്‍ ഫെലിക്‌സിനെ റോഡരികില്‍ കണ്ടെത്തുകയായിരുന്നു. സിമന്റ് കട്ട കൊണ്ടു മുഖത്തു മര്‍ദ്ദിച്ചതാണെന്ന് സംശയിക്കുന്നു. മുറിവേറ്റ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ 12 മണിയോടെ മരിച്ചു. ടൈല്‍സിന്റെ ജോലിയും കഴിഞ്ഞ ഇന്നലെ വൈകിട്ടാണ് ഫെലിക്‌സ് മൂന്നാറില്‍ നിന്നു വീട്ടിലെത്തിയത്. രാത്രിയോടെ ഏതാനും സുഹൃത്തുക്കള്‍ ബൈക്കിലെത്തി ഫെലിക്‌സിനെ വീട്ടില്‍ നിന്നു വിളിച്ചു കൊണ്ടുപോവുകയായിരുന്നു. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായെന്നാണ് വിവരം. തര്‍ക്കത്തിനിടെ സുഹൃത്തുക്കളില്‍ ചിലര്‍ സമീപത്തുണ്ടായിരുന്ന സിമന്റ് കട്ട കൊണ്ടു ഫെലിക്‌സിന്റെ മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്നു ഉപേക്ഷിച്ച് പോകുകയായിരുന്നു. പ്രദേശത്തെ ചിലരാണ് ഫെലിക്‌സിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.…
Read More » -
Health
ഉറക്കക്കുറവുള്ള ആളുകള്‍ക്ക് സ്ട്രോക്ക് വരാൻ സാധ്യത, ഏഴു മണിക്കൂർ ഉറങ്ങൂ; അപകടരേഖ അതിജീവിക്കൂ
ഉറക്കക്കുറവുള്ള ആളുകള്‍ക്ക് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കല്‍ ജേണലായ ന്യൂറോളജിയുടെ ഓണ്‍ലൈന്‍ ലക്കത്തില്‍ പഠനം പ്രസിദ്ധീകരിച്ചു. ആരോഗ്യകരമായ ശരീരത്തിന് ഉറക്കം പ്രധാനമാണ്. ഉറക്കം കൂടിയാലും കുറഞ്ഞാലും ആരോഗ്യപ്രശ്നങ്ങൾ പിന്നാലെയെത്തും. ഉറക്കസംബന്ധമായ പ്രശ്നങ്ങൾ മൂലം മാനസിക-ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ നിരവധിയുണ്ട്. മതിയായ ഉറക്കം ലഭിക്കാതിരിക്കുകയും അമിതമായ കൂർക്കം വലി പോലുള്ള ഉറക്ക പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നവരില്‍ പിൽക്കാലത്ത് സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം പങ്കുവെക്കുന്നത്. ഉറക്കം അമിതമാവുക, തീരെ കുറയുക, മയക്കത്തിന്റെ അളവ് കൂടുക, സുഖകരമല്ലാത്ത ഉറക്കം, കൂർക്കംവലി, സ്ലീപ് അപ്നിയ തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവരെയാണ് ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരായി കണക്കാക്കുന്നത്. ഈ പറഞ്ഞ ലക്ഷണങ്ങളിൽ ഭൂരിഭാഗവും ഉള്ളവരിൽ പിൽക്കാലത്ത് സ്ട്രോക്ക് സാധ്യത കൂടുതലാണ് എന്നാണ് ഗവേഷകർ പറയുന്നത്. അയർലൻഡിലെ ഗോൽവേ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. സ്ട്രോക്ക് പ്രതിരോധത്തിൽ ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്നതാണ് തങ്ങളുടെ പഠനഫലമെന്ന് ഗവേഷകർ പറയുന്നു.…
Read More » -
Movie
വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്‌മാംശമുള്ള, മജീദ്- സുഹ്റമാരുടെ ദുരന്ത പ്രണയകഥ പറഞ്ഞ ‘ബാല്യകാലസഖി’ എത്തിയിട്ട് ഇന്ന് 56 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്‌മകഥാംശമുള്ള നോവൽ ‘ബാല്യകാലസഖി’യുടെ ആദ്യ ചലച്ചിത്രാവിഷ്ക്കാരത്തിന് 56 വർഷപ്പഴക്കം. 1967 ഏപ്രിൽ 14 നായിരുന്നു ബഷീർ തിരക്കഥയെഴുതി ശശികുമാർ സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്റെ റിലീസ്. മജീദ്- സുഹ്റമാരുടെ ദുരന്ത പ്രണയകഥയാണ് ചിത്രം പറഞ്ഞത്. നസീർ, ഷീല, കൊട്ടാരക്കര, മുത്തയ്യ തുടങ്ങിയവരായിരുന്നു മുഖ്യതാരങ്ങൾ. 76 പേജുള്ള ചെറു നോവലാണ് ബാല്യകാലസഖി. മജീദ് പണക്കാരനും മണ്ടശിരോമണിയും. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് ആയിരുന്നു മജീദിന്റെ കണക്ക്. സുഹ്‌റ കണക്കിൽ മിടുക്കിയായിരുന്നു. തരംകിട്ടുമ്പോഴൊക്കെ തമ്മിൽത്തല്ലി വളർന്ന മജീദും സുഹ്‌റയും വളർന്നപ്പോൾ തീവ്രാനുരാഗത്തിലായി. മജീദ് ബാപ്പയുമായി വഴക്കിട്ട് വീട്ടിൽ നിന്നും പുറത്തായി. അയാളുടെ തിരിച്ചുവരവ് കാത്തിരുന്ന സുഹ്റയ്ക്ക് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മറ്റൊരാളുടെ രണ്ടാം ഭാര്യയാകേണ്ടി വന്നു. മന്തുകാലനും, ഇറച്ചിവെട്ടുകാരനും നീചനുമായിരുന്നു സുഹ്റയുടെ ഭർത്താവ്. സുഹ്‌റ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചു പോയി. മജീദ് എല്ലുമുറിയെ പണിയെടുത്ത് പച്ച പിടിച്ചു വരുമ്പോഴേയ്ക്കും സുഹ്‌റയെ ക്ഷയരോഗം…
Read More » -
Kerala
വിഷു- കേരളത്തിന്റെ കാര്‍ഷികോത്സവം, വിഷുവിന്റെ ചരിത്രവും ഐതിഹ്യവും ആഘോഷവും
കേരളത്തിലെ കാര്‍ഷികോത്സവമായ വിഷു നാളെയാണ്. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. വിഷു ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ്. ഈ ഉത്സവ ദിനങ്ങളുടെ വരവ് അടയാളപ്പെടുത്തി കണിക്കൊന്ന വ്യാപകമായി പൂത്തുലഞ്ഞു നില്‍ക്കുന്നത് കൗതുകകരമായ കാഴ്ചയാണ്. സാധാരണയായി ഏപ്രില്‍ 14 അല്ലെങ്കില്‍ 15 തീയതികളിലാണ് വിഷു വരുന്നത്. ഈ വര്‍ഷം ഏപ്രില്‍ 15 നാണ് വിഷു. കേരളത്തില്‍ വിഷു പ്രാദേശിക അവധിയാണ്. ചരിത്രം ഭാസ്‌കര രവിവര്‍മന്റെ തൃക്കൊടിത്താനത്തുള്ള പൂര്‍ണമല്ലാത്ത ഒരു ശാസനത്തില്‍ ‘ചിത്തിര വിഷു’വിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഭാസ്‌കര രവിവര്‍മ്മന്റെ കാലം എഡി 962 – 1021 ആണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് വിഷു ഒരംഗീകൃത ആഘോഷമായിരുന്നു എന്നാണ് നിഗമനം. എഡി 844 – 855 കാലഘട്ടത്തില്‍ സ്ഥാണു രവിയെന്ന രാജാവിന്റെ കാലഘട്ടത്തിലാണ് വിഷുവാഘോഷം ആരംഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട്. വില്യം ലോഗന്റെ മലബാര്‍ മാന്വലിലും വിഷുവിനെ പരാമര്‍ശിച്ചിട്ടുണ്ട്. വിഷുവും സൂര്യനും ഭൂമിശാസ്ത്രപരമായും ജ്യോതിഷപരമായും പ്രസക്തിയുള്ള വിഷു ദിനത്തില്‍ സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് മുകളില്‍ വരുമെന്ന് വിശ്വസിക്കപ്പെടുന്നു.…
Read More » -
India
കുതിച്ചുയർന്ന് കൊവിഡ്; രാജ്യത്ത് വീണ്ടും പ്രതിദിന കേസുകൾ 10,000 കടന്നു
ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ കുതിച്ചുയരുന്നു. പ്രതിദിന കേസുകൾ വീണ്ടും 10,000 കടന്നു. 24 മണിക്കൂറിൽ10,158 കേസുകളാണ് സ്ഥിരീകരിച്ചത്. ദില്ലിയിലും മഹാരാഷ്ട്രയിലും കേരളത്തിലുമാണ് വ്യാപനം കൂടുതൽ. അടുത്ത പത്ത് ദിവസം കൊവിഡ് വ്യാപനം ഉയർന്നു തന്നെ നിൽക്കുമെന്നും പിന്നീട് രോഗികളുടെ എണ്ണം കുറയുമെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. ഒറ്റദിവസത്തിനിടെ മുപ്പത് ശതമാനം വർധനയാണ് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായത്. ഇന്നലെ 7830 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 10158 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്കും 4.42 ആയി കൂടി. 15 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ദില്ലിയിലും മഹാരാഷ്ട്രയിലും, കേരളത്തിലും ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാൻ, ഹരിയാന, ഒഡീഷ, ഛത്തിസ്ഗഡ്, കർണാടകം, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടി. രോഗം സ്ഥിരീകരിച്ചവരിൽ 50 ശതമാനത്തിലും ഒമിക്രോൺ ഉപവകഭേദം XBB.1.16 കണ്ടെത്തി. മാർച്ചിൽ സ്ഥിരീകരിച്ച കേസുകളിൽ 35.8 ശതമാനം സാമ്പിളുകളിലായിരുന്നു…
Read More » -
Kerala
അനുവാദമില്ലാതെ പകർത്തി; നിയമസഭാ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷത്തിൽ മാധ്യമങ്ങൾക്കും നോട്ടീസ്
തിരുവനന്തപുരം : നിയമസഭാ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷത്തിൽ മാധ്യമങ്ങൾക്കും നോട്ടീസ്. അതീവ സുരക്ഷാ മേഖലയിൽ അനുവാദമില്ലാതെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസിൽ നൽകുന്ന മുന്നറിയിപ്പ്. പ്രതിപക്ഷ എംഎൽഎമാരുടെ പിഎമാർക്ക് നേരത്തേ നോട്ടീസ് നൽകിയിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ചവരിൽ ഭരണപക്ഷ എംഎൽഎമാരുടേയും മന്ത്രിമാരുടേയും പെഴ്സണൽ സ്റ്റാഫും ഉണ്ടായിരിന്നു. അവരെ ഒഴിവാക്കിയാണ് മാധ്യമങ്ങൾക്കും പ്രതിപക്ഷ എംഎൽഎമാർക്കും നിയമസഭ സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്.
Read More » -
LIFE
സൂപ്പർ താരങ്ങളുടെ ചിത്രങ്ങളില്ലാതൊരു വിഷു! നാളെ എത്തുന്നത് ആറ് പുതിയ ചിത്രങ്ങള്‍
മലയാള സിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട സീസമുകളിൽ ഒന്നാണ് വിഷു. ഈ വിഷുക്കാലത്ത് ആറ് പുതിയ ചിത്രങ്ങൾ എത്തുന്നുണ്ടെങ്കിലും അവയിൽ സൂപ്പർതാര ചിത്രങ്ങളൊന്നും ഇല്ല. സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന മദനോത്സവം, ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടി എന്നിവയാണ് ഇതിൽ ഇതിനകം ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങൾ. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റ തിരക്കഥയിൽ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഇ സന്തോഷ് കുമാറിന്റെ ‘തങ്കച്ചൻ മഞ്ഞക്കാരൻ’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു കോമഡി മാസ് എന്റർടെയ്നർ ആണ്. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അടിയുടെ നിർമ്മാണം വേഫെറർ ഫിലിംസിൻറെ ബാനറിൽ ദുൽഖർ സൽമാൻ ആണ്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം…
Read More » -
Kerala
തൃശൂരിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്നു; ഡോക്ടർക്കും രോഗിക്കും പരുക്ക്
തൃശൂർ: തൃശൂർ പഴുന്നാന ചെമ്മന്തിട്ടയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്ന് വീണ് ഡോക്ടർക്കും രോഗിയ്ക്കും പരുക്കേറ്റു. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ ഉള്ളപ്പോഴായിരുന്നു സീലിങ് അടർന്ന് വീണത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മെറിനും മൂന്നാം ക്ലാസ് വിദ്യാർഥിനിയ്ക്കുമാണ് പരുക്കേറ്റത്. ഒ.പി സമയമായതിനാൽ രോഗികളുടെ തിരക്കുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് രോഗികളിൽ പലരും പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ആറു മാസം മുമ്പാണ് നിർമ്മിതി കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. രണ്ട് നിലകളിലെ സീലിങ്ങും തകർന്ന് വീണിട്ടുണ്ട്.
Read More »