Month: April 2023
-
Crime
ആദിഖ് അഹമ്മദിന്റെ മകനെ ഒറ്റിയത് അനുയായി; 20 മിനിറ്റ് നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ വീണു
ലഖ്‌നൗ: ഗുണ്ടാത്തലവനും സമാജ്‌വാദിപാര്‍ട്ടി നേതാവുമായ ആദിഖ് അഹമ്മദിന്റെ മകന്‍ അസദ് അഹമ്മദ് അരമണിക്കൂറിലധികം നീണ്ട് നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് കൊല്ലപ്പെട്ടതെന്ന് യു.പി പോലീസ്. ഝാന്‍സിയില്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എസ്ടിഎഫ്) സംഘവുമായുണ്ടായ ഏറ്റുമുട്ടലിലാണ് അസദും ഷൂട്ടര്‍ ഗുലാമും കൊല്ലപ്പെട്ടത്. ഇരുവരേയും കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രണ്ട് ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘവുമായാണ് അസദ് ഏറ്റുമുട്ടിയത്. ആകെ 42 റൗണ്ട് വെടിയുതിര്‍ത്തുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പോലീസ് അസദിനെ കണ്ടെത്തുമ്പോള്‍ ഇയാള്‍ വേഷപ്രച്ഛന്നനായി നടക്കുകയായിരുന്നു. അസദിന്റെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ തന്നെയാണ് ഇയാളുടെ ഒളിത്താവളത്തെ കുറിച്ച് പോലീസിന് വിവരം കൈമാറുന്നത്. അതേസമയം, അസദ് അഹമ്മദിനെയും ഗുലാമിനെയും ജീവനോടെ പിടികൂടാന്‍ പരമാവധി ശ്രമിച്ചുവെന്ന് എഫ്‌ഐആര്‍. പ്രതികള്‍ മോട്ടോര്‍സൈക്കിളിലാണ് രക്ഷപെടാന്‍ ശ്രമിച്ചത്. തങ്ങളുടെ കാര്‍ ഡ്രൈവര്‍ ഇവരെ മറികടക്കാന്‍ ശ്രമിച്ചു. ഇരവരുടേയും വാഹനം നിര്‍ത്തി കീഴടങ്ങാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അവര്‍ വേഗത കൂട്ടി മറ്റൊരു മണ്‍പാതയിലൂടെ രക്ഷപെടാന്‍ ശ്രമിച്ചു. ഇതിനിടെ…
Read More » -
Kerala
”പറമ്പിക്കുളത്തേക്കാള്‍ യോജിച്ച മറ്റൊരിടമില്ല; അരിക്കൊമ്പന്റെ കാടുമാറ്റ ശുപാര്‍ശ എല്ലാ വശങ്ങളും പരിശോധിച്ച്”
കൊച്ചി: അരിക്കൊമ്പനെ മാറ്റാന്‍ പറമ്പിക്കുളത്തിന് പകരം മറ്റൊരിടം കണ്ടെത്താനില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി. എല്ലാ വശങ്ങളും പരിശോധിച്ചാണ് പറമ്പിക്കുളം ശിപാര്‍ശ ചെയ്തത്. പറമ്പിക്കുളത്ത് ആവശ്യത്തിന് വെള്ളവും തീറ്റയുമുണ്ട്. കാട്ടാനകളുടെ എണ്ണവും കുറവാണെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. പറമ്പിക്കുളത്ത് 2000 ചതുരശ്ര കിലോമീറ്റര്‍ വനമേഖലയുണ്ട്. പറമ്പിക്കുളം തെരഞ്ഞെടുത്തത് വനംവകുപ്പിന്റെ രണ്ട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ കൂടി ഉള്‍പ്പെടുന്ന സമിതിയാണ്. പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് അരിക്കൊമ്പനെ മാറ്റുന്നതിന് പ്രായോഗികമല്ലെന്നും വിദഗ്ധ സമിതി സൂചിപ്പിച്ചു. അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിട്ടാല്‍ പ്രത്യേകനിരീക്ഷണ സംവിധാനം വേണം. നിരീക്ഷിക്കാന്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കണം. അരിക്കൊമ്പനെ കാടുമാറ്റാനുള്ള ട്രയല്‍ റണ്ണിന് സുരക്ഷ ഉറപ്പാക്കണം. ഇതിന് തൃശൂര്‍ ജില്ലാ കലക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനും പ്രത്യേകം നിര്‍ദേശം നല്‍കണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. അരിക്കൊമ്പന്റെ കാടുമാറ്റത്തില്‍ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. ആനയെ ഏതു സ്ഥലത്തേക്ക് മാറ്റിയാലും ജനങ്ങളുടെ എതിര്‍പ്പ് ഉണ്ടാകുമെന്ന് അപ്പീലില്‍…
Read More » -
Kerala
അഡ്വ. സൈബി ജോസിനെതിരായ വഞ്ചനാ കേസ്; തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്
കൊച്ചി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെയുള്ള വഞ്ചനാ കേസില്‍ നിലവില്‍ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പോലീസ് വ്യക്തമാക്കിയത്. പണം ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ലെന്ന് പൊലീസ് അറിയിച്ചു. കുടുംബ കോടതി കേസില്‍ നിന്നും പിന്മാറാന്‍ സൈബി അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന കോതമംഗലം സ്വദേശിയുടെ പരാതിയിലായിരുന്നു ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്. കേസിന്റെ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി. കുടുംബ കോടതിയില്‍ ഉള്‍പ്പെടെ ഭാര്യ നല്‍കിയ കേസ് പിന്‍വലിക്കാം എന്ന് പറഞ്ഞാണ് സൈബി പണം വാങ്ങിയത്. പണം വാങ്ങിയ ശേഷം ആലുവ കോടതിയിലെ കേസ് പിന്‍വലിച്ചുവെങ്കിലും കുടുംബ കോടതിയിലെ കേസ് പിന്‍വലിക്കാന്‍ തയാറായില്ലെന്നാണ് പരാതി. പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന്‍ ആരോപിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കാനെന്ന പേരില്‍ കക്ഷികളില്‍ നിന്നു പണം വാങ്ങിയെന്ന ആരോപണത്തില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റായിരുന്ന സൈബിക്കെതിരേ കേസെടുത്തിരുന്നു. സിനിമാ നിര്‍മാതാവ് നടിയെ പീഡിപ്പിച്ച…
Read More » -
Kerala
അരിക്കൊമ്പനെ മാറ്റാന്‍ ഉചിതമായ സ്ഥലം കണ്ടെത്താനായില്ല; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം: അരിക്കൊമ്പനെ മാറ്റാനുള്ള സ്ഥലം കണ്ടെത്താനാകാതെ സര്‍ക്കാര്‍. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ജനവാസമേഖലയല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്താനിയില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി. ഹൈക്കോടതിവിധി നടപ്പാക്കാനുള്ള പ്രയാസം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു മാറ്റാനുള്ള ഹൈക്കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ജനങ്ങളെ പ്രകോപിതരാക്കി വിധി നടപ്പാക്കുക സാധ്യതമല്ലാതായി. മറ്റേതെങ്കിലും സ്ഥലം സര്‍ക്കാര്‍ കണ്ടെത്തണമെന്ന് പറഞ്ഞതിനാല്‍ കഴിഞ്ഞ ദിവസം വരെയും അതിനായി പരിശോധന നടത്തി. പക്ഷേ ജനവാസമേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്താനായില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹൈക്കോടതി വിധിയില്‍ സാവകാശം ചോദിക്കുമെന്നും മന്ത്രി പറഞ്ഞു. ഉപദ്രവികാരികളായ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട്, വന്യജീവി സംരക്ഷണ നിയമത്തിലെ സെഷന്‍ 11പ്രകാരം നടപടി എടുക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
Read More » -
Tech
ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ 21 ാം വയസില്‍ കാണാന്‍ ഇങ്ങനെയായിരുന്നോ? എ.ഐ വരച്ച രാമന്റെ മുഖം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സമീപ വര്‍ഷങ്ങളില്‍ വളരെയധികം മുന്നേറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവ ഉപയോഗിച്ച് തയ്യാറാക്കുന്ന ചിത്രങ്ങള്‍ അടുത്തിടെയായി വലിയ ശ്രദ്ധ നേടുന്നുണ്ട്. അത്തരത്തില്‍ ഇപ്പോഴിതാ ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തയ്യാറാക്കിയ ശ്രീരാമന്റെ ചിത്രമാണ് പ്രചരിക്കുന്നത്. 21 ാം വയസില്‍ രാമനെ കാണാന്‍ എങ്ങനെയിരിക്കും എന്നതിന്റെ ചിത്രമാണ് വരച്ചത്. വാല്‍മീകി രാമായണത്തില്‍ മുതല്‍ ഗീത് രാമായണത്തില്‍ വരെ ശ്രീരാമന്റെ രൂപത്തെക്കുറിച്ച് നിരവധി വിവരണങ്ങള്‍ ഉണ്ട്. കൂടാതെ സീതാ സ്വയം വരത്തില്‍ സീതയുടെ കണ്ണുകളിലൂടെയുള്ള രാമന്റെ സൗന്ദര്യത്തെ പുരാണങ്ങളില്‍ വര്‍ണിച്ചിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാണ് 21 വയസുള്ള രാമന്റെ മുഖം എ.ഐ ഉപയോഗിച്ച് വരച്ചത്.
Read More » -
Crime
കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച 58 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
മലപ്പുറം: ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തു. കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശ് (30) ആണ് 957.2 ഗ്രാം സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ ക്യാപ്‌സൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു. കസ്റ്റംസ് പരിശോധനയെല്ലാം കഴിഞ്ഞ് നാല് മണിക്ക് പുറത്തിറങ്ങിയ ഉദയ് പ്രകാശിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴായിരുന്നു വയറിനകത്ത് ക്യാപ്‌സൂളുകള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിന് സമര്‍പ്പിക്കും.
Read More » -
Kerala
തൃശൂരില്‍ പന്നിയുടെ ‘ജല്ലിക്കട്ട്’; ഗതാഗതംകുരുക്കി ജനത്തിന്റെ നെട്ടോട്ടം
തൃശൂര്‍: കശാപ്പിന് കൊണ്ടുപോയ പന്നികളില്‍ ഒന്ന് ചാടിപ്പോയത് പരിഭ്രാന്തി പരത്തി. വടക്കാഞ്ചേരി പുഴപ്പാലത്തിനു സമീപത്തു വാഹനത്തില്‍ നിന്നാണ് പന്നി ചാടിയത്. വിഷു വിപണികള്‍ ആരംഭിച്ചതിനാല്‍ കാല്‍നടയാത്രികരുടെ നല്ല തിരക്കു നഗരവീഥിയില്‍ ഉണ്ടായിരുന്നു. കറുത്ത നിറത്തിലുള്ള പന്നി ആയതിനാല്‍ കാട്ടുപന്നി ആയിരിക്കുമെന്നാണ് ആളുകള്‍ ആദ്യം കരുതിയത്. പന്നിയുടെ വരവ് കണ്ട കാല്‍നടയാത്രികരില്‍ പലരും ചിതറിയോടി. പന്നി നഷ്ടപെട്ട വിവരം മനസിലാക്കി ഉടമകള്‍ എത്തിയതോടെയാണ് വളര്‍ത്തു പന്നിയാണെന്ന കാര്യം ആളുകള്‍ക്ക് മനസിലായത്. പന്നി റോഡില്‍ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിരുന്നതിനാല്‍ ഏറെ നേരം നഗരത്തില്‍ ഗതാഗതക്കുരുക്കും നേരിട്ടു. അര മണിക്കൂറിലധികം നേരത്തെ പരിശ്രത്തിനൊടുവില്‍ പന്നിയെ കയറില്‍ ബന്ധിച്ച് വാഹനത്തില്‍ കയറ്റിയതോടെയാണ് രംഗം ശാന്തമായത്. ചേലക്കര ഭാഗത്തുള്ള ഫാമില്‍നിന്നു തൃശൂരിലെ കശാപ്പ് ശാലയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ രാവിലെ 11.30 നായിരുന്നു സംഭവം.
Read More » -
Crime
എംഡിഎംഎ കേസില്‍ ജാമ്യത്തിലിറങ്ങി കാണാതായി; യുവാവ് മരിച്ചനിലയില്‍
ഇടുക്കി: എംഡിഎംഎ പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം കാണാതായ യുവാവിന്റെ മൃതദേഹം അഞ്ചുരുളി ജലാശയത്തില്‍ കണ്ടെത്തി. കട്ടപ്പന കല്ലുകുന്ന് വട്ടക്കാട്ടില്‍ ജോ മാര്‍ട്ടിന്‍ ജോസ് (24) ആണ് മരിച്ചത്. 150 മില്ലിഗ്രാം എംഡിഎംഎയുമായി ചൊവ്വാഴ്ചയാണു ജോ മാര്‍ട്ടിനെ എക്‌സൈസ് സംഘം പിടികൂടിയത്. കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടു. വീട്ടിലെത്തിയശേഷം പുറത്തേക്കുപോയ യുവാവിനെ പിന്നീടു കാണാതായി. 12നു രാവിലെ ബന്ധുക്കള്‍പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, യുവാവ് സഞ്ചരിച്ചിരുന്ന കാറും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചെയ്യാത്ത തെറ്റിനാണു തന്നെ അറസ്റ്റ് ചെയ്തതെന്നും മറ്റാരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയുള്ള യുവാവിന്റെ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. ഇന്നലെ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീമും പോലീസും ജലാശയത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഉച്ചയോടെ മൃതദേഹം കണ്ടെത്തി. സംസ്‌കാരം നടത്തി.
Read More » -
Local
പൈതൃകം ഗുരുവായൂർ നൽകുന്ന ‘പൈതൃകദിന പുരസ്കാരം’ അമ്പലപ്പുഴ വിജയകുമാറിന്
ലോകപൈതൃക ദിനാചരണത്തിന്റെ ഭാഗമായി പൈതൃകം ഗുരുവായൂർ എല്ലാവർഷവും നൽകിവരുന്ന ‘പൈതൃകദിന പുരസ്കാര’ത്തിന് ഈ വർഷം അർഹനായത് സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാറാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അടിയന്തിരക്കാരനും ലോകപ്രശസ്ത അഷ്ടപദി വാദകനുമായ വിജയകുമാറിന് ഏപ്രിൽ 16 ഞായറാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ രുക്മണി റീജൻസിയിൽ വച്ച് നടക്കുന്ന പൈതൃകം ഗുരുവായൂരിന്‍റെ പ്രതിമാസ കുടുംബസംഗമത്തിൽ വെച്ച് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പൊന്നാടയും, പതിനായിരത്തിഒന്ന് രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം സമർപ്പിക്കും. ക്ഷേത്രപൂജാവിധികളുടെ വിശദാംശങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അമ്പലപ്പുഴ വിജയകുമാർ പ്രഭാഷണം നടത്തും. തന്ത്രി നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ആരംഭിക്കുന്ന ചടങ്ങിൽ, നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയും തൃശൂർ പാറമേക്കാവ് ശ്രീഭഗവതി ക്ഷേത്രം മേൽശാന്തിയുമായ ബ്രഹ്മശ്രീ കരകന്നൂർ വടക്കേടത്ത് വാസുദേവൻ നമ്പൂതിരി മുഖ്യാതിഥിയായി പങ്കെടുക്കും. ജീവകാരുണ്യ നിധിയുടെ നേതൃത്വത്തിൽ അർഹരായവർക്ക് സാമ്പത്തിക സഹായധനം വിതരണം ചെയ്യും. പൈതൃകം കലാക്ഷേത്ര അംഗങ്ങളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
Read More »
