Month: April 2023

  • Kerala

    എല്ലാ മലയാളികൾക്കും ന്യൂസ് ദെൻന്റെ, പ്രത്യാശയുടേയും പ്രതീക്ഷയുടേയും വിഷു ആശംസകൾ

       പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി വിഷുവിനെ വരവേറ്റ് മലയാളികള്‍. കാര്‍ഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകള്‍ക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകള്‍ കൂടിയാണ് വിഷു.  വിഷുക്കണി ഒരുക്കിയതിനൊപ്പം കൈനീട്ടം നല്‍കിയും പടക്കംപൊട്ടിച്ചും മലയാളികള്‍ വിഷു ആഘോഷമാക്കുകയാണ്. മേടപുലരിയില്‍ കണ്ണനെ കണികണ്ടുണരുന്ന മലയാളികള്‍ക്ക് കണിക്കൊന്ന ഒഴിച്ചുകൂട്ടാനാവാത്തതാണ്. ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളുമുണ്ടാകും. കണി കണ്ട ശേഷമാണ കൈനീട്ടം നൽകുക. വീട്ടിലെ മുതിര്‍ന്നവര്‍ കയ്യില്‍ വച്ച് നല്‍കുന്ന അനുഗ്രഹം കൂടിയാണ് കൈനീട്ടം. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. പോയവാരത്തിന്റെ ഓര്‍മകള്‍ പുതുക്കല്‍ കൂടിയാണ് ഓരോ ആഘോഷങ്ങളും. മുന്‍പൊക്കെ കൂട്ടുകുടുംബങ്ങളില്‍ ആഘോഷം പൊടിപൊടിക്കും. ഇന്ന് അത് അണുകുടുംബങ്ങളില്‍ ചെറിയ ആഘോഷങ്ങളില്‍ ഒതുങ്ങി. കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക വിളകള്‍ക്കുള്ള തയാറെടുപ്പിന്റെ കാലം കൂടിയാണ് വിഷു. പ്രത്യാശയോടെയുള്ള പുതിയ തുടക്കം. വിഷുപ്പുലരിയില്‍ കണ്ണനെ കണികണ്ടുണരാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്കാണ്. രാവിലെ 2.45 മുതല്‍ 3.45 വരെ ആയിരുന്നു വിഷുക്കണി ദര്‍ശനം. ശബരിമലയില്‍ വിഷുക്കണി കാണാന്‍ ഭക്തരുടെ…

    Read More »
  • Kerala

    കേരളത്തിന്റെ സ്വപ്നം സാഫലമായി: ‘വന്ദേഭാരത് ‘ വന്നു, തിരുവനന്തപുരത്ത് പുഷ്പവൃഷ്ടി നടത്തി സ്വീകരണം

         കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന് തിരുവനന്തപുരത്ത് വൻ സ്വീകരണമാണ് ഒരുക്കിയത്. ബിജെപി പ്രവർത്തകർ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും പങ്കെടുത്തു. നിരവധി പേർ ട്രെയിൻ കാണാനും ഫോട്ടോ എടുക്കാനും എത്തിയിരുന്നു.  ട്രെയിൻ പിന്നീട് കൊച്ചുവേളി യാർഡിലേക്കു മാറ്റി. ഓടിത്തുടങ്ങുന്നതുവരെ കൊച്ചുവേളി യാർഡിലായിരിക്കും നിർത്തിയിടുക. സംസ്ഥാനത്തിന്‍റെ റെയില്‍ യാത്രയ്ക്ക് പുതിയ അനുഭവം സമ്മാനിക്കുന്ന വന്ദേഭാരതിന്‍റെ കേരളയാത്രയ്ക്ക് കളമൊരുങ്ങിയത് അപ്രതീക്ഷിതമായാണ്.  തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കുള്ള സര്‍വീസ് 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടാവുമെന്നാണ് സൂചന. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ എട്ടുസ്റ്റോപ്പുകളാണ് വന്ദേഭാരതിന് ഉണ്ടാവാവുക. സര്‍വീസ് മംഗലാപുരത്തേക്ക് നീട്ടുന്നത് പരിഗണനയിലുണ്ട്. വന്ദേഭാരത് ട്രെയിന്‍ സര്‍വീസിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആർ.എന്‍. സിങ് സംസ്ഥാനത്തെത്തി. ചെന്നൈയില്‍നിന്നു കൊണ്ടുവന്ന വന്ദേഭാരത് ട്രെയിനിനു സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍  വന്‍ സ്വീകരണമൊരുക്കിയിരുന്നു. രാവിലെ…

    Read More »
  • NEWS

    ശകുനവും ദുഃശ്ശകുനവും സ്വന്തം വിധിയാണ്, കാണപ്പെടുന്നവന്റെ തിന്മയല്ലെന്ന് തിരിച്ചറിയുക

    വെളിച്ചം എല്ലാവരും അയാളെ ഒരു ദുഃശ്ശകുനമായാണ് കണ്ടത്.  അയാളെ കണികണ്ടാല്‍ ആ ദിവസം ദുരന്തമായിരിക്കും അനുഭവം എന്നായിരുന്നു ജനങ്ങളുടെയും വിശ്വാസം.  അവര്‍ രാജാവിനോടും പരാതി പറഞ്ഞു.  അടുത്ത ദിവസം രാവിലെ രാജാവ് അയാളെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. കുറച്ച് നേരം സംസാരിച്ചിരുന്ന ശേഷം അയാളെ പറഞ്ഞുവിടുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ അന്ന് രാജാവിന് തിരക്കുമൂലം ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടിയില്ല.  അയാളെ വിളിച്ചുവരുത്തിയത് കൊണ്ടാണ് താന്‍ പട്ടിണിയായതെന്ന് രാജാവും വിശ്വസിച്ചു.  ദുശ്ശകുനമായ അയാളെ തൂക്കിക്കൊല്ലാന്‍ രാജാവ് വിധിച്ചു.  ഇതറിഞ്ഞ മന്ത്രി രാജാവിനോട് ചോദിച്ചു: “അയാളെ കണ്ട താങ്കള്‍ പട്ടിണി കിടന്നതേയുള്ളൂ.  താങ്കളെ കണ്ട അയാള്‍ക്ക് കഴുമരമാണ് ലഭിച്ചത്. ആരാണ് കൂടുതല്‍ അപകടകാരി?” തെറ്റുമനസ്സിലായ രാജാവ് അയാളെ വെറുതെ വിട്ടു.  വിധിയെഴുതും മുമ്പ് വിധികര്‍ത്താക്കളുടെ യോഗ്യതയെക്കുറിച്ചും വിധിന്യായത്തിന്റെ നൈതികതയെക്കുറിച്ചും ആലോചിക്കണം.  വിധികളിലൂടെ പുറത്ത് വരേണ്ടത് സത്യമാണ്.  ആരുടേയും മുന്‍വിധികളല്ല.  വിധിക്കുന്നവന്‍ ഉര്‍ന്നസ്ഥാനം അലങ്കരിക്കുന്നവനും വിധിക്കപ്പെടുന്നവന്‍ താഴ്ന്നവനുമാണെന്ന അനാരോഗ്യചിന്തയാണ് തെറ്റായവിധികള്‍ക്ക് പോലും അംഗീകാരം ലഭിക്കുന്നതിനുളള കാരണം. …

    Read More »
  • Movie

    ശശിശങ്കർ- ബെന്നി പി നായരമ്പലം-  ദിലീപ്‌ ടീം ഒന്നിച്ച ‘മന്ത്രമോതിരം’ റിലീസ് ചെയ്തിട്ട് ഇന്ന് 26 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ശശിശങ്കർ സംവിധാനം ചെയ്‌ത ദിലീപ്‌ നായകനായ ‘മന്ത്രമോതിര’ത്തിന് 26 വർഷം പഴക്കം. 1997 ഏപ്രിൽ15 ന് റിലീസ് ചെയ്ത ചിത്രത്തിൽ ദിലീപ് നാടക കലാകാരനായ ബാർബറായിരുന്നു. ആ കഥാപാത്രം ജാരസന്തതിയാണെന്നതാണ് കഥയിലെ ട്വിസ്റ്റ്. പുതുമുഖനടി സെലിന് ശ്രദ്ധേയ വേഷമുണ്ടായിരുന്നു. സംവിധായകന്റെ കഥയ്ക്ക് ബെന്നി പി നായരമ്പലം തിരക്കഥയെഴുതി. കലാഭവൻ മണി, ഇന്ദ്രൻസ്, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരുടെ കോമഡികളായിരുന്നു ചിത്രത്തിന്റെ പ്ളസ് പോയിന്റ്. ‘ആരു നീ ഭദ്രേ, താപസകന്യേ’  ശാകുന്തളം നാടകത്തിലെ പാട്ടിന് മാമുക്കോയയുടെ കഥാപാത്രം മാപ്പിളപ്പാട്ട് ഈണം കൊടുത്ത് പാടുന്നത് ഉദാഹരണം. ദിലീപിന്റെ ബാർബർ കുമാരന് നാട്ടിലെ മുതലാളിയായ എൻ എഫ് വർഗീസിന്റെ മകളോട് (സെലിൻ) പ്രേമം. അച്ഛനാരെന്നറിയാത്ത അവിഹിത സന്തതിക്ക് മകളെ കെട്ടിച്ച് കൊടുക്കില്ലെന്ന് എൻ.എഫ് വർഗീസ്. അച്ഛൻ ചില്ലറക്കാരനല്ല. മുഖ്യമന്ത്രിയാണ് (നെടുമുടി). പണ്ട് ഒളിവിൽ കഴിഞ്ഞപ്പോഴുണ്ടായ അബദ്ധം. മുഖ്യനാൽ അംഗീകരിക്കപ്പെട്ട് ഔദ്യോഗിക വസതിയിൽ തോട്ടക്കാരനെന്ന പേരിൽ കഴിയുകയാണ് മകൻ. രാഷ്ട്രീയ…

    Read More »
  • Tech

    5ജി വേഗത്തിലും 5ജി കവറേജിലും ജിയോ രാജാവ്! 315 എംബിപിഎസിന്റെ വേഗം ലഭിക്കുമെന്ന് റിപ്പോർട്ട്

    മൊബൈൽ നെറ്റ്‌വർക്ക് എക്സ്പീരിയൻസിന്റെ ആഗോള നിലവാരം വിലയിരുത്തുന്ന ഓപ്പൺ സിഗ്നൽ റിപ്പോർട്ട് പ്രകാരം റിലയൻസ് ജിയോ 5ജി സൂപ്പർ ഫാസ്റ്റ് സ്പീഡിലൂടെ ഏറ്റവും കൂടുതൽ ഡൗൺലോഡ് വേഗം നൽകുന്നു. ജിയോ ഉപയോക്താക്കൾക്ക് 315.3 എംബിപിഎസിന്റെ സൂപ്പർ ഡൗൺലോഡ് സ്പീഡും ലഭ്യമാകുന്നു. എയർടെലിന്റെ 5ജി ശരാശരി ഡൗൺലോഡ് വേഗം 261.2 എംബിപിഎസ് രേഖപ്പെടുത്തി. 5ജി വേഗത്തിലും 5ജി കവറേജിലും എതിരാളിയായ എയർടെല്ലിനെക്കാൾ ഏകദേശം 3 മടങ്ങ് മുന്നിലാണ് ജിയോ. 5ജി നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്തുന്ന ഉപയോക്താക്കളുടെ കാര്യത്തിലും ജിയോ മുന്നിലാണ്. ജിയോ ഉപഭോക്താക്കൾ 5ജി നെറ്റ്‌വർക്കിന്റെ 32.5 ശതമാനം ഉപയോഗപ്പെടുത്തുമ്പോൾ എയർടെൽ ഉപഭോക്താക്കൾ 11.4 ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ഉപയോക്താക്കൾ നിലവിൽ 4ജി, 5ജി നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നതിനാൽ കവറേജ് അളക്കാൻ 5ജി നെറ്റ്‌വർക്കുകളിൽ ഉപയോക്താക്കൾ ചെലവഴിക്കുന്ന സമയം ഓപ്പൺ സിഗ്നൽ അളന്നിട്ടുണ്ട്. ജിയോ 5ജി നെറ്റ്‌വർക്ക് അതിവേഗം വികസിക്കുന്നുവെന്ന് ഓപ്പൺ സിഗ്നലിന്റെ റിപ്പോർട്ടുകൾ രേഖപ്പെടുത്തി.

    Read More »
  • Kerala

    വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അപകടം: ​ഗുരുതര പരുക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു

    കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കുട്ടി മരിച്ചു. അഞ്ച് വയസ്സുകാരി ജിസ ഫാത്തിമ ആണ് മരിച്ചത്. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെയാണ് ചുവർ തകർന്ന് വീണത്. അപകടത്തിൽ അറാഫത്തിന്റെ മകൻ പത്ത് വയസുകാരനായ ആദിൽ, ബന്ധുവായ ഒൻപത് വയസുകാരി ജിസ ഫാത്തിമ എന്നിവർക്ക് പരിക്കേറ്റു. ജിസ ഫാത്തിമയുടെ നില അതീവ ഗുരുതരമായിരുന്നു.

    Read More »
  • Crime

    യുവതി ഗുഗിള്‍ പേ വഴി നല്‍കിയ 300 രൂപയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; തൃക്കുന്നപ്പുഴയിലെ വ്യാപാരിയുടെ വീട് നിര്‍മാണം മുടങ്ങി

    ആലപ്പുഴ: ആരോ നടത്തിയ സാമ്പത്തിക തട്ടിപ്പ് മൂലം സ്വന്തം അക്കൗണ്ടിൽ നിന്ന് പണം എടുക്കാൻ കഴിയാതെ ആറ് മാസമായി നെട്ടോട്ടമോടുകയാണ് ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ചെറുകിട വ്യാപാരിയായ ഇസ്മായിൽ. കടയിൽ സാധനം വാങ്ങാനെത്തിയ യുവതി ഗുഗിൾ പേ വഴി നൽകിയ 300 രൂപയുടെ പേരിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ വീട് നിർമാണം പോലും മുടങ്ങി. ഗുജറാത്തിലെ ഒരുകേസുമായി ഈ അക്കൗണ്ടിന് ബന്ധമുണ്ടെന്നും സൈബർ സെൽ നിർദ്ദേശപ്രകാരം അക്കൗണ്ട് മരവിപ്പിച്ചതാണെന്നുമാണ് ബാങ്ക് പറയുന്നത്. തൃക്കുന്നപ്പുഴ പാനൂരിൽ പത്തരിക്കട നടത്തി രണ്ടറ്റവും കൂട്ടിമുട്ടിക്കുകയാണ് ഇസ്മായിൽ. സ്വന്തം വീട് എന്നത് ഏറെ നാളായുള്ള ആഗ്രഹമാണ്. ഒടുവിൽ വീടു നിർമാണം തുടങ്ങി. ആദ്യഘട്ടമായി കരാറുകാരന് നാല് ലക്ഷംരൂപയുടെ ചെക്ക് നൽകി. ഫെഡറൽ ബാങ്കിൻറെ അമ്പലപ്പുഴ ശാഖയിൽ ചെക്ക് എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഇസ്മായിലിൻറെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 19 ന് ഇസ്മായിലിൻറെ അക്കൗണ്ടിൽ വന്ന 300 രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഹൽവാദ് പൊലീസ് സ്റ്റേഷനിൽ…

    Read More »
  • Kerala

    യുപിഐ വഴി പണം സ്വീകരിച്ച കടയുടമയുടെ അക്കൗണ്ടിൽ നിന്ന് 25,000 രൂപ സ്വകാര്യ ബാങ്ക് പിടിച്ചെടുത്തതായി പരാതി

    കൊല്ലം: കരുനാഗപ്പള്ളിയിൽ യുപിഐ വഴി പണം സ്വീകരിച്ച കടയുടമയുടെ അക്കൗണ്ടിൽ നിന്ന് 25,000 രൂപ സ്വകാര്യ ബാങ്ക് പിടിച്ചെടുത്തതായി പരാതി. വള്ളിക്കാവിൽ ഹോട്ടൽ നടത്തുന്ന അസിൽ അബ്ദുൽലത്തീഫാണ് പരാതിക്കാരൻ. കോഴിക്കോട് കാപ്പാട് സ്വദേശിയായ അസിൽ. വള്ളിക്കാവിൽ അമൃത യൂണിവേഴ്സിറ്റിക്ക് സമീപം കഴിഞ്ഞ നാല് വർഷമായി ഹോട്ടൽ നടത്തി വരികയാണ്. കഴിഞ്ഞ മാസം ആദ്യം ഛത്തീസ്ഗഢ് സ്വദേശിയായ ഒരാൾ കടയിലെത്തി ഭക്ഷണം കഴിച്ചു. ഇതിന്റെ പണം യുപിഐ വഴി അയച്ചതോടെയാണ് അസിൽ പൊല്ലാപ്പ് പിടിച്ചത്. രണ്ടാഴ്ച്ചക്ക് ശേഷം യുവാവിന്റെ അക്കൗണ്ടിൽ നിന്നും 12500 രൂപ ബാങ്ക് പിടിച്ചു. ഇത്രയും തുക തന്നെ മൈനസ് ബാലൻസുമായി. അസിൽ കാര്യം അന്വേഷിച്ചപ്പോഴാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ഛത്തീസ്ഗഡ് സ്വദേശിയാണ് അക്കൗണ്ടിലേക്ക് പണമയച്ചതെന്നും ഇതേത്തുടർന്നാണ് ബാങ്ക് പണം പിടിച്ചതെന്നും മനസിലായത്. കടയിലെത്തിയ ആളെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് യുവാവ് പറയുന്നു. പൊലീസിനേയും സൈബർ സെല്ലിനേയും അസിൽ സമീപിച്ചു. ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ഇവിടങ്ങളിൽ നിന്നും യുവാവിന് ലഭിച്ചത്. ഛത്തീസ്ഗഡ്…

    Read More »
  • Crime

    ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ വാഹനാപകട കേസ്: വീഴ്ചകള്‍ തെളിഞ്ഞിട്ടും തുടര്‍ നടപടികളിൽ വ്യക്തത വരുത്താതെ പൊലീസ്

    കോട്ടയം: ജോസ് കെ മാണി എംപിയുടെ മകൻ പ്രതിയായ വാഹനാപകട കേസിലെ വീഴ്ചകൾ തെളിഞ്ഞിട്ടും തുടർ നടപടികളെടുക്കുന്ന കാര്യത്തിൽ വ്യക്തത വരുത്താതെ പൊലീസ്. എഫ്ഐആറിലെ കൃത്രിമത്തെ പറ്റിയും, എം പിയുടെ മകൻറെ രക്തപരിശോധന നടത്താതിരുന്നതിനെ പറ്റിയും ഗുരുതരമായ സംശയങ്ങളാണ് ഇപ്പോഴും അവശേഷിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങളെ തുടർന്ന് കോട്ടയം എസ്പി അവധിയിലായതിനാൽ മണിമല പൊലീസിൻറെ വീഴ്ചകളുമായി ബന്ധപ്പെട്ട അന്വേഷണവും വൈകുന്ന മട്ടാണ്. അപകട സ്ഥലത്ത് പോലും ഇല്ലാതിരുന്ന ആളെ വിളിച്ച് സ്റ്റേഷനിൽ കൊണ്ടു പോയി ഒപ്പീടിച്ചു തയാറാക്കിയ എഫ്ഐആറാണ് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രധാന ഘടകം. നാൽപ്പത്തിയഞ്ച് വയസുകാരനായ ഡ്രൈവർ എന്ന് എഫ്ഐആറിൽ രേഖപ്പെടുത്തിയത് മരിച്ച യുവാക്കളുടെ ബന്ധു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നെന്ന പൊലീസ് വാദം ബന്ധു തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ വെളിപ്പെടുത്തലോടെ പൊളിഞ്ഞിരുന്നു. എഫ്ഐആർ ഘട്ടത്തിൽ തന്നെയുണ്ടായ ഗുരുതര വീഴ്ച വ്യക്തമായിട്ടും വീഴ്ച വരുത്തിയവർക്കെതിരായ നടപടിയെ കുറിച്ച് പൊലീസും ആഭ്യന്തര വകുപ്പും മൗനത്തിലാണ്. അപകടത്തിന് ശേഷം യുവാക്കളെ ആശുപത്രിയിൽ കൊണ്ടു പോകാൻ…

    Read More »
  • India

    കെട്ടും കെട്ടി ശബരിമലയ്ക്ക്, കാസര്‍കോഡ് സ്വദേശികളായ പ്രഭാകരനും നളിനാക്ഷനും അയ്യപ്പനെ കാണാനെത്തിയത് ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ നിന്ന് 3976 കിലോമീറ്റര്‍ കാല്‍നടതാണ്ടി 101 ദിവസം കൊണ്ട്

    കാസര്‍കോഡ് നിന്ന് ട്രെയിന്‍ കയറി ജമ്മുകാശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിലെത്തുന്നു. അവിടെ നിന്ന് പിറ്റേന്ന് കെട്ടുമുറുക്കി കാല്‍നടയായി ശബരിമലയിലേക്ക് യാത്ര തിരിക്കുന്നു. കൊടുംതണുപ്പ് പ്രതിരോധിക്കാനുള്ള സംവിധാനങ്ങളൊന്നുമില്ലാതെ നടന്ന് അലഞ്ഞപ്പോള്‍ രക്ഷകനായി ഒരു മലയാളി തന്നെ എത്തി. ഒടുവിൽ കാല്‍നടയായി പമ്പയിലെത്തുമ്പോള്‍ വഴിയില്‍ സഹായിച്ച മലയാളി അവരെയും കാത്ത് അവിടെ നില്‍പ്പുണ്ടായിരുന്നു. കാസര്‍കോഡ് മാഥുര്‍ രാംദാസ് നഗര്‍ സ്വദേശികളായ നളിനാക്ഷന്റെയും പ്രഭാകര മണിയാനിയുടെയും ശബരീശ ദര്‍ശന യാത്രയാണ് സംഭവ ബഹുലമായത്. നഗ്‌ന പാദരായി അവര്‍ സഞ്ചരിച്ചത് 3976 കിലോ മീറ്റര്‍. കാല്‍നടയായി  യാത്ര ചെയ്ത് ശബരിമലയിലെത്തിയത് 101-ാം ദിനം. നവംബര്‍ 30 നാണ് ഇരുവരും കാസര്‍കോഡ് നിന്ന് ട്രെയിന്‍ മാര്‍ഗം ജമ്മുവിലേക്ക് തിരിച്ചത്. ഡിസംബര്‍ നാലിന് ജമ്മുവിലെത്തിയ ഇരുവരും വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അവിടെ നിന്ന് അഞ്ചിന് രാവിലെ കെട്ടുനിറച്ച് ഏഴു മണിയോടെ യാത്ര തിരിച്ചു. യാത്രക്കിടയില്‍ ലുധിയാനയിലെ അയ്യപ്പ ക്ഷേത്ര ഭരണ സമിതി ഇവരെ പരിചയപ്പെടുത്തിയുള്ള കത്തും തയാറാക്കി നല്കിയാണ് യാത്രയാക്കിയത്.…

    Read More »
Back to top button
error: