Month: April 2023
-
Kerala
സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താം; കെ.എസ്.ആർ.ടി.സിക്ക് ഹൈക്കോടതിയിൽനിന്ന് തിരിച്ചടി
കൊച്ചി: കെ.എസ്.ആർ.ടി.സിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. സ്വകാര്യബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പിൻറെ തീരുമാനം. ഈ റൂട്ടുകളിൽ നിലവിലുളള പെർമിറ്റുകൾക്ക് തൽക്കാലത്തേക്ക് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു. നിലവിലുളള പെർമിറ്റ് പുതുക്കാനുളള നടപടികളും സ്വീകരിക്കാം. ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വിഫ്റ്റ് ബസുകൾ അടക്കമുളളവയ്ക്ക് ഉത്തരവ് തിരിച്ചടിയാകും. ദീർഘദൂര റൂട്ടുകളിലെ കെ.എസ്.ആർ.ടി.സിയുടെ കുത്തകയ്ക്ക് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ദീർഘദൂര റൂട്ടുകളിൽ നിലവിൽ പെർമിറ്റ് ഉണ്ടായിരുന്നവർക്ക് അന്തിമ ഉത്തരവ് വരും വരെ തുടരാം.
Read More » -
Crime
ഷാരോൺ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ വെച്ച് തന്നെ വിചാരണ നടത്തണമെന്ന് പ്രോസിക്യൂഷൻ
ആലപ്പുഴ: ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ വെച്ച് തന്നെ വിചാരണ നടത്തണമെന്ന് പ്രോസിക്യൂഷൻ. ഷാരോണിന്‍റെ സഹോദരന്റെ സഹോദരൻ ഷിമോണും നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഗ്രീഷ്മയ്ക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും നാടുവിടാനും സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. ഹർജിയിൽ 28 ന് കോടതി വാദം കേൾക്കും. കസ്റ്റഡിയിൽ വെച്ചും പ്രതി ആത്മഹത്യക്ക് ശ്രമിച്ച കാര്യവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. മരണമൊഴിയിൽ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചില്ല. ആദ്യം പാറശ്ശാല പൊലീസ് സാധാരണമരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.
Read More » -
LIFE
സണ്ണി ലിയോണ്‍ ചിത്രം കെന്നഡി കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്
മുംബൈ: അനുരാഗ് കശ്യപ് ചലച്ചിത്രം കെന്നഡി 2023ലെ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കാൻ ഫിലിം ഫെസ്റ്റിവലിൽ നേരത്തെയും ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ച ഇന്ത്യൻ സംവിധായകനാണ് അനുരാഗ് കാശ്യപ്. സണ്ണി ലിയോൺ, രാഹുൽ ഭട്ട് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കെന്നഡി. ഇതാദ്യമായാണ് അനുരാഗ് കശ്യപ് സണ്ണി ലിയോണിനൊപ്പം പ്രവർത്തിക്കുന്നത്. എന്നാൽ രാഹുൽ ഭട്ട് ഇത് രണ്ടാം തവണയാണ് അനുരാഗ് കശ്യപിനൊപ്പം പ്രവർത്തിക്കുന്നത്. ഭട്ടും കശ്യപും മുമ്പ് അഗ്ളി എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഈ ചിത്രം 2013-ൽ കാനിൽ പ്രദർശിപ്പിച്ചിരുന്നു. 2022-ൽ പുറത്തിറങ്ങിയ ദോബാര എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അതേ സമയം കെന്നഡി ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കാനിൽ മിഡ് നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിലാണ് കെന്നഡി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2023 മെയ് 16 മുതൽ 27വരെയാണ് കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലായാണ്…
Read More » -
Crime
പീരുമേട്ടില്‍ റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍
ഇടുക്കി: പീരുമേട്ടില്‍ റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിപിഒ ടി അജിമോനെതിരെയാണ് നടപടി. പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പീരുമേട്- തോട്ടാപ്പുര റോഡിലെ ക്ലൗഡ് വാലി റിസോര്‍ട്ടില്‍ നിന്നാണ് അനാശാസ്യ പ്രവര്‍ത്തനം നടത്തിയവരെ പീരുമേട് പൊലീസ് പിടികൂടിയത്. രണ്ടു മലയാളികളും മൂന്ന് ഇതര സംസ്ഥാനക്കാരുമായ അഞ്ച് സ്ത്രീകളും കോട്ടയം സ്വദേശിയായ ഒരു ഇടപാടുകാരനുമാണ് പിടിയിലായത്. പൊലീസെത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നടത്തിപ്പുകാര്‍ ഓടി രക്ഷപെട്ടു. പരിശോധന വിവരം അറിയിക്കാന്‍ റിസോര്‍ട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ആദ്യം വിളിച്ചത് നടത്തിപ്പുകാരില്‍ ഒരാളും പൊലീസുകാരനായ അജിമോനെയായിരുന്നു. പൊലീസ് കാണിച്ച അജിമോന്റെ ഫോട്ടോ ഇവര്‍ തിരിച്ചറിയുകയും ചെയ്തു. അജിമോന്‍ നടത്തിപ്പുകാരില്‍ ഒരാളാണെന്ന് സ്ത്രീകള്‍ മൊഴി നല്‍കുകയും ചെയ്തതോടെയാണ് വകുപ്പുതല നടപടി സ്വീകരിക്കാന്‍ പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസ് റിപ്പോര്‍ട്ട് നല്‍കിയത്. അജിമോന്‍ അടക്കം മൂന്നു പേരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. റിസോര്‍ട്ട് നടത്തിപ്പുകാരനായ ജോണ്‍സനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. ഇവര്‍ക്കായുള്ള…
Read More » -
India
രാജസ്ഥാനിലെ ‘തീയും പുകയും’ അണയ്ക്കാൻ കമല്‍നാഥിനെ നിയോഗിച്ച് കോണ്‍ഗ്രസ്; അശോഖ് ഗെലോട്ട് – സച്ചിൻ പൈലറ്റും വിഷയത്തില്‍ കരുതലോടെ നേതൃത്വം
ദില്ലി: രാജസ്ഥാൻ മുഖ്യമന്ത്രി അശോഖ് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കമൽനാഥിനെ നിയോഗിച്ച് കോൺഗ്രസ് നേതൃത്വം. ദില്ലിയിൽ സച്ചിൻ പൈലറ്റുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തി. പഞ്ചാബിലേത് പോലെയുള്ള സംഭവങ്ങൾക്ക് വഴിവെക്കാതിരിക്കാൻ കരുതലോടെയാണ് വിഷയത്തിൽ നേതൃത്വത്തിൻറെ നീക്കം. നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് രാജസ്ഥാൻ സർക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തിൽ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പൈലറ്റിനെതിരെ നടപടിയുണ്ടാകുമെന്നാണ് രാജസ്ഥാൻറെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രൺധാവ വ്യക്തമാക്കിയത്. ഇതിനിടയിലാണ് പ്രശ്നപരിഹാരത്തിനായി മുതിർന്ന നേതാവ് കമൽനാഥിനെ ഹൈക്കമാൻറ് നിയോഗിച്ചത്. ഇന്നലെ സച്ചിൻ പൈലറ്റുമായും കോൺഗ്രസ സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായും കമൽനാഥ് കൂടിക്കാഴ്ച നടത്തി. പഞ്ചാബിൽ നിയമസഭ തെരഞ്ഞടുപ്പിന് മുൻപ് സിദ്ധുവും അമരീന്ദർ സിങും തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ പോലെ വഷളാകാതിരിക്കാൻ രാജസ്ഥാനിൽ കരുതലോടെയാണ് നേതൃത്വം നീക്കം നടത്തുന്നത്. മൂന്ന് ദിവസമായി ദില്ലയിൽ തുടരുന്ന പൈലറ്റിനെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കണ്ടിട്ടില്ല. എന്നാൽ, രൺധാവ സച്ചിൻ പൈലറ്റുമായി ചർച്ച…
Read More » -
Kerala
ലൈഫ് മിഷൻ കേസ്: കൊച്ചിയിലെ പ്രത്യേക കോടതിയിൽ ശിവശങ്കറിനെതിരായ അന്തിമറിപ്പോർട്ട് എൻഫോഴ്സ്മെന്റ് സമർപ്പിച്ചു
കൊച്ചി: ലൈഫ് മിഷൻ കേസിൽ ശിവശങ്കറിനെതിരായ അന്തിമറിപ്പോർട്ട് എൻഫോഴ്സ്മെന്റ് സമർപ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. കേസിൽ അറസ്റ്റിലായി നിലവിൽ റിമാൻഡിലാണ് ശിവശങ്കർ. ലൈഫ് മിഷൻ കോഴക്കേസിന്റെ മുഖ്യ ആസൂത്രകൻ ശിവശങ്കറെന്നാണ് ഇഡിയുടെ ആരോപണം. ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കർ അറസ്റ്റിലാവുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റുണ്ടായത്. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമാണ് അറസ്റ്റുണ്ടായത്. ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ലഭിച്ചതാണെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ശിവശങ്കർ ഇത് നിഷേധിച്ചു. അതേസമയം, ജാമ്യം തേടി ശിവശങ്കർ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.
Read More » -
LIFE
കാത്തിരിപ്പിന് ഒരു മുഖമായി! മലയ്ക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് എത്തി
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റേതായി പുറത്തുവരുന്ന ചെറിയ അപ്ഡേറ്റുകൾ പോലും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. ഇന്നിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ മലൈക്കോട്ടൈ വാലിബൻറെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. യോദ്ധാവിൻറെ ലുക്കിൽ കൈകളിൽ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ഗുസ്തക്കാരനെയോ യോദ്ധാവിനെയോ ഒക്കെ ഫസ്റ്റ് ലുക്ക് ധ്വനിപ്പിക്കുന്നുണ്ട്. ‘ഇപ്പോൾ, കാത്തിരിപ്പിന് ഒരു മുഖമുണ്ട്! മലയ്ക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് സമർപ്പിക്കുന്നു! ഈ സിനിമയ്ക്ക് ജീവൻ നൽകാനുള്ള ഞങ്ങളുടെ യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക’, എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് മോഹൻലാൽ കുറിച്ചത്. ‘ലിജോ സൃഷ്ടിച്ച ലോകത്തിലേക്ക് ഒരു ഒളിഞ്ഞുനോട്ടം നടത്താൻ തയ്യാറാകൂ’,എന്നാണ് ഫസ്റ്റ് ലുക്ക് അപ്ഡേറ്റ് പങ്കുവച്ച് മോഹൻലാൽ കഴിഞ്ഞ ദിവസം കുറിച്ചിരുന്നത്. എന്തായാലും പുറത്ത് നിമിഷ നേരം കൊണ്ട് തന്നെ…
Read More » -
India
ജമ്മു കശ്മീരില്‍ ബൈശാഖി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്ന് വീണ് അറുപതിലധികം പേര്‍ക്ക് പരുക്ക്
ഉധംപൂർ: ജമ്മു കശ്മീരിൽ നടപ്പാലം തകർന്ന് വീണ് അറുപതിലധികം പേർക്ക് പരിക്ക്. ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലാണ് ബൈശാഖി ആഘോഷങ്ങൾക്കിടെ ദുരന്തമുണ്ടായത്. ബെയിൻ ഗ്രാമത്തിലെ ബേനി സംഗത്തിലെ നടപ്പാലമാണ് തകർന്നത്. പരുക്കേറ്റവരിൽ നിരവധിപ്പേർ കുട്ടികളാണ്. നിരവധി ആളുകൾ നടപ്പാലത്തിൽ ഒന്നിച്ച് കൂടിയതാണ് അപകടമുണ്ടാവാൻ കാരണമെന്നാണ് അധികൃതർ വിശദമാക്കുന്നത്. പൊലീസും ദൗത്യ സേനയും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. #WATCH | J&K: A footbridge collapsed during the Baisakhi celebration at Beni Sangam in Bain village in Udhampur's Chenani Block Six people were injured during the incident. A rescue operation is underway. Police and other teams have reached the site: Dr Vinod, SSP Udhampur… pic.twitter.com/2jGn1QxLpX — ANI (@ANI) April 14, 2023 ഇരുമ്പ് നിർമ്മിത പാലത്തിനടയിലും നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പരിക്കേറ്റവരുടെ…
Read More »

