Month: April 2023

  • Crime

    അതീഖ് അഹമ്മദിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധം; ആയുധങ്ങള്‍ പാക്കിസ്ഥാനില്‍നിന്ന്

    ലക്‌നൗ: ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമെന്ന് കണ്ടെത്തല്‍. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളാണ് അതീഖ് അഹമ്മദിന്റെ അധോലോക ബന്ധം പുറത്തുകൊണ്ടുവന്നത്. അതീഖ് അഹമ്മദിന് ആയുധങ്ങള്‍ എത്തിച്ചുകൊടുത്തത് ദാവൂദ് ഗ്യാങ്ങാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഛോട്ടാ ഷക്കീലിന്റെ അടുത്തയാളാണ് ആയുധങ്ങള്‍ എത്തിച്ച് നല്‍കിയത്. പാക് ചാരസംഘടനയുമായി ബന്ധമുള്ളയാള്‍ അതീഖ് അഹമ്മദുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഐഎസ്‌ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡി കമ്പനി അതീഖിന് ആയുധങ്ങള്‍ എത്തിച്ച് കൊടുത്തത്. ഡി കമ്പനിയുമായുള്ള അതീഖിന്റെ ബന്ധത്തെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ഹവാല ഇടപാട് വഴിയാണ് പണം കൈമാറുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. ഐഎസ്‌ഐയും ലഷ്‌കറെ തയ്ബയുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അതീഖ് അഹമ്മദ് തന്നെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ആയുധങ്ങള്‍ക്ക് ക്ഷാമം വരാറില്ലെന്നും, പാക്കിസ്ഥാനില്‍നിന്ന് നേരിട്ടാണ് തനിക്ക് സപ്ലൈ ലഭിക്കാറുള്ളത് എന്നുമാണ് ഇയാള്‍ പറഞ്ഞത്. ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ ഡ്രോണ്‍ വഴിയാണ് ആയുധക്കടത്ത് നടത്തുക.…

    Read More »
  • Movie

    മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയുടെ ‘ആന്റെണി’ ആരംഭിച്ചു

        ദൃശ്യവിസ്മയം കൊണ്ട് പ്രേക്ഷരെ അമ്പരപ്പിക്കുന്ന, സംവിധായകൻ ജോഷിയുടെ പുതിയ ചിത്രം ‘ആന്റെണി’യുടെ  പൂജയും ലോഞ്ചിംഗും കൊച്ചിയിൽ നടന്നു. ഏപ്രിൽ14 വെള്ളിയാഴ്ച്ച ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചായിരുന്നു ഈ ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും നടന്നത്. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരും സാമൂഹ്യ- സാംസ്ക്കാരിക രംഗങ്ങളിലെ പ്രശസ്തരും അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ പ്രാരംഭപ്രവർത്തങ്ങൾക്കു തുടക്കം കുറിച്ചത്. ജോജു ജോർജ്, വിജയരാഘവൻ, ചെമ്പൻ വിനോദ് ജോസ്, കല്യാണി പ്രിയദർശൻ, നൈലാ ഉഷ, ജിനു ജോസ്, ഏ.കെ സാജൻ, ലിസ്റ്റിൻ സ്റ്റീഫൻ, ജോബി ജോർജ്, ബാദ്ഷാ എന്നിവർ ആശംസകൾ നേർന്നു. കമ്പനി ലോഗോ പ്രകാശനം പ്രമുഖ നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും ജോബി ജോർജും ചേർന്ന് നിർവ്വഹിച്ചു. ടൈറ്റിൽ പ്രകാശനം നൈലാ ഉഷയാണ് നിർവഹിച്ചത്. ഏ കെ.സാജനും, ബാദ്ഷയും ചേർന്ന് പോസ്റ്റർ പ്രകാശനവും നടത്തി. ഐൻസ്റ്റിൻ മീഡിയായുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.…

    Read More »
  • Crime

    ബേക്കറിയില്‍നിന്നും തട്ടിയെടുത്തത് ലക്ഷങ്ങള്‍; മാനേജര്‍ പിടിയില്‍

    കോട്ടയം: പ്രമുഖ ബേക്കറിയില്‍നിന്നും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ ഈരയില്‍ മേബിള്‍ വര്‍ഗീസ് (27) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കോട്ടയം കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബേക്കറിയുടെ ബ്രാഞ്ചില്‍ ഷോപ്പ് മാനേജര്‍ ആയി ജോലി ചെയ്തിരുന്ന 2021 മുതല്‍ 2022 കാലയളവിലാണ് വിവിധ രീതിയില്‍ തട്ടിപ്പ് നടത്തിയത്. ബേക്കറി സാധനങ്ങള്‍ ബില്ലില്‍ ചേര്‍ക്കാതെ വില്‍പ്പന നടത്തിയും, തുക കുറച്ചു കാണിച്ച് കളവായി രേഖകള്‍ ഉണ്ടാക്കിയും, കൂടാതെ കസ്റ്റമര്‍ സാധനം വാങ്ങിക്കുന്ന വകയില്‍ നല്‍കേണ്ട പണം കമ്പനിയുടെ ഗൂഗിള്‍ പേ അക്കൗണ്ടിന് പകരം തന്റെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തെടുത്തുമാണ് തട്ടിപ്പ് നടത്തിയത്. ഉടമയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ബേക്കറി ഉടമയുടെ പരാതിയെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാള്‍ പണം തിരിമറി നടത്തിയതായി കണ്ടെത്തുകയുമായിരുന്നു.…

    Read More »
  • Social Media

    വിവാഹമോചനം ആഘോഷമാക്കാന്‍ യുവതിയുടെ ഫോട്ടോഷൂട്ട്; തലയില്‍ കൈവച്ച് സോഷ്യല്‍മീഡിയ

    ഫോട്ടോഷൂട്ട് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയ സജീവമായതോടെ ഫോട്ടോഷൂട്ടുകള്‍ സാധാരണക്കാര്‍ക്കും പരിചിതമാകുകയായിരുന്നു. പിറന്നാള്‍, വിവാഹ നിശ്ചയം, വിവാഹം, ഗര്‍ഭകാലം, കുഞ്ഞിന്റെ ജനനം തുടങ്ങി ജീവിതത്തിലെ ഓരോ ഘട്ടത്തിലുമുണ്ടാകുന്ന ആഘോഷങ്ങള്‍ക്കെല്ലാം അധികപേരും ഫോട്ടോഷൂട്ട് നടത്തും. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്യും. എന്നാല്‍, വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടിനാല്‍ ശ്രദ്ധ നേടുകയാണ് ലോറെന്‍ ബ്രൂക്ക് എന്ന യുവതി. തന്റെ വിവാഹമോചനം ആഘോഷമാക്കിയ അവര്‍ അതിന്റെ ഫോട്ടോഷൂട്ട് നടത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. അമ്മയുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെയായിരുന്നു ഈ ഫോട്ടോഷൂട്ട്. വിവാഹത്തിന് ധരിച്ച വെള്ള ഗൗണ്‍ കത്തിക്കുന്നതും ഫ്രെയിം ചെയ്ത വിവാഹഫോട്ടോ ചവിട്ടി പൊട്ടിക്കുന്നതും ആല്‍ബത്തിലെ ഫോട്ടോ കീറിക്കളയുന്നതുമെല്ലാമാണ് ഫോട്ടോയുടെ പോസുകള്‍. ഡിവോഴ്സ് എന്നെഴുതിയ ബാന്‍ഡും അവര്‍ കൈയില്‍ പിടിച്ചുണ്ട്. ഫോട്ടോഷൂട്ടിനായി ചുവപ്പ് ഗൗണ്‍ അണിഞ്ഞ്, മാല ധരിച്ച്, മേക്കപ്പ് ചെയ്ത് സുന്ദരിയായാണ് ഇവര്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ലോറെന്‍ ബ്രൂക്ക് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ”കഴിഞ്ഞ വര്‍ഷം പ്രതിസന്ധികള്‍…

    Read More »
  • Crime

    മദ്യലഹരിയില്‍ ആഡംബര വാഹനത്തില്‍ പാഞ്ഞു; ചോദ്യംചെയ്തപ്പോള്‍ തോക്കു ചൂണ്ടി ഭീഷണി

    കൊച്ചി: മദ്യലഹരിയില്‍ അശ്രദ്ധമായി വാഹനമോടിച്ചത് ചോദ്യംചെയ്ത നാട്ടുകാരെയും വാഹനയാത്രക്കാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാവ്. വെള്ളിയാഴ്ച വൈകിട്ട് കുന്നുംപുറം ജംങ്ഷനു സമീപമാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് പാലച്ചുവടിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന കൊട്ടാരക്കര സ്വദേശി ആശിഷ് തോമസിനെ പോലീസ് അറസ്റ്റു ചെയ്തു. ആഡംബര വാഹനത്തില്‍ കുന്നുംപുറത്തേക്ക് വരുന്ന വഴി ആശിഷ് നിരവധി വാഹനങ്ങള്‍ ഉരസിയിരുന്നു. അമിതവേഗത്തില്‍ പാഞ്ഞ ഇയാളെ നാട്ടുകാരും മറ്റു വാഹനത്തിലുള്ളവരും തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ ആശിഷ് തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ഇതിനിടെ സമീപത്തെ കടയിലും ബാറിലും കയറി ഇയാള്‍ ബഹളമുണ്ടാക്കി. സംഭവമറിഞ്ഞ് എത്തിയ പോലീസിന് നേരെയും ഇയാള്‍ ഭീഷണിമുഴക്കി. തുടര്‍ന്നാണ് ഇയാള്‍ പിടിയിലാവുന്നത്. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്ണാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.    

    Read More »
  • Kerala

    വിഷു ആഘോഷിക്കാന്‍ പടക്കം പൊട്ടിച്ചു; റിസോര്‍ട്ട് കത്തിനശിച്ചു

    കാസര്‍ഗോഡ്: പടക്കം പൊട്ടിക്കുന്നതിനിടെ റിസോര്‍ട്ടിന് തീപിടിച്ചു. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹര്‍മിറ്റേജ് റിസോര്‍ട്ട് ആണ് കത്തി നശിച്ചത്. ശനിയാഴ്ച പുലര്‍ച്ചേ ഒരു മണിയോടെയാണ് സംഭവം. ആളപായമില്ല. അപകടത്തില്‍ പോലീസ് പരിശോധന നടത്തി. വിഷു ആഘോഷത്തിന്റെ ഭാഗമായി സമീപത്ത് പടക്കം പൊട്ടിച്ചതാണ് അപകടകാരണം. ഓലമേഞ്ഞ കെട്ടിടത്തിന് മുകളിലേക്ക് പൊട്ടിത്തെറിച്ച പടക്കം വന്ന് വീണതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റിസോര്‍ട്ടിന് സമീപത്ത് നിന്ന് പൊട്ടിച്ച പടക്കം മേല്‍ക്കൂരക്ക് മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. പുല്ല് മേഞ്ഞ മേല്‍ക്കൂരകളുളള കോട്ടേജുകളായതിനാലാണ് തീ അതിവേഗം പടര്‍ന്നത്. ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. തീപിടുത്തത്തില്‍ ഓഫീസും, അനുബന്ധ ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. കാഞ്ഞങ്ങാട് നിന്ന് അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. നിലേശ്വരം പോലീസ് കേസെടുത്തു.

    Read More »
  • Kerala

    കാട്ടാന കിണറ്റില്‍ വീണു ചരിഞ്ഞു; ജഡം പുറത്തെടുക്കാന്‍ അനുവദിക്കാതെ നാട്ടുകാര്‍

    കൊച്ചി: കോടനാട് താണിപ്പാറയില്‍ കിണറ്റില്‍ വീണ് കാട്ടാന ചരിഞ്ഞ നിലയില്‍. ഡിഎഫ്ഒ എത്താതെ ജഡം പുറത്തെടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. രാവിലെയാണ് കാട്ടാന വീണ കാര്യം നാട്ടുകാര്‍ അറിഞ്ഞത്. ഇതിനെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും അതിനോടകം തന്നെ ആന ചരിഞ്ഞിരുന്നു. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. പ്രദേശത്ത് കൂടുതല്‍ കാട്ടാനകള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. ഡിഎഫ്ഒ എത്തി ഇതില്‍ ഉറപ്പ് നല്‍കാതെ, ജഡം പുറത്തെടുക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍.    

    Read More »
  • India

    പുല്‍വാമയിലെ വീഴ്ച മറച്ചുവെക്കാന്‍ മോദി ആവശ്യപ്പെട്ടുവെന്ന് കശ്മീര്‍ മുന്‍ ഗവര്‍ണര്‍

    ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ആരോപണം ട്വിറ്ററില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുല്‍വാമ സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ച പറ്റിയെന്നും മോദിക്കൊപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നുമായിരുന്നു മാലിക്കിന്റെ ആരോപണം. ദ വയറിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രതികരണം. ”പ്രധാനമന്ത്രി അഴിമതിയെ അത്രയേറെ വെറുക്കുന്നില്ല” എന്ന അടിക്കുറിപ്പോടെ ദ വയറിന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ട്വീറ്റിന് താഴെ സത്യപാല്‍ മാലിക്കിന്റെ അഭിമുഖത്തിന്റെ വീഡിയോകള്‍ നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ”പുല്‍വാമ ഭീകരാക്രമണ സമയത്ത് രാജ്‌നാഥ് സിങ് ആയിരുന്നു ആഭ്യന്തരമന്ത്രി. ആക്രമണത്തില്‍ പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാന്‍ വേണ്ടി സി.ആര്‍.പി.എഫ്. എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കോര്‍ബറ്റ് പാര്‍ക്കില്‍വെച്ച് പുല്‍വാമ ഭീകരാക്രമണത്തിലെ വീഴ്ചകള്‍ പ്രധാനമന്ത്രിയോട് ധരിപ്പിച്ചപ്പോള്‍ ആരോടും പറയരുതെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രിക്ക് ജമ്മു കശ്മീരിനെക്കുറിച്ച് ഒന്നും അറിയില്ല.” സത്യപാല്‍…

    Read More »
  • കുട്ടിക്കാനത്ത് അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്

    ഇടുക്കി: കുട്ടിക്കാനത്ത് അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. തമിഴ്നാട് തിരുവണ്ണാമലയില്‍ നിന്ന് ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ പതിനഞ്ച് പേരില്‍ നാലുപേരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. ആരുടെയും നില ഗുരുതരമല്ല. അമിത വേഗമാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. റോഡരികില്‍ തന്നെയാണ് അപകടം സംഭവിച്ചത്.  

    Read More »
  • NEWS

    ജപ്പാന്‍ പ്രധാനമന്ത്രിക്കു നേരെ ബോംബാക്രമണം; പ്രസംഗിക്കുന്നതിനിടെ സ്‌ഫോടക വസ്തു എറിഞ്ഞു

    ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കു നേരെ ബോംബാക്രമണം. പ്രധാനമന്ത്രിക്കു നേരെ ഏറിഞ്ഞ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍, ആക്രമണത്തില്‍ ഫുമിയോ കിഷിദയ്ക്ക് പരുക്കേറ്റില്ല. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. വകായാമയില്‍ കിഷിദ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. പ്രധാനമന്ത്രിക്കുനേരെ സ്‌മോക് ബോംബ് എറിയുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിനു പിന്നാലെ പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല അടുത്തിടെയാണ് ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പൊതുപരിപാടിക്കിടെ കൊല്ലപ്പെട്ടത്. നാര പട്ടണത്തില്‍ രാഷ്ട്രീയ പ്രചാരണ പരിപാടിക്കെത്തിയ ആബേക്കു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റുവീണ ആബെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.  

    Read More »
Back to top button
error: