Month: April 2023

  • LIFE

    എ.ആർ. റഹ്മാൻ പാടി അഭിനയിച്ച ‘പിഎസ് 2’ ആന്തം സോംഗ് പുറത്ത് – വീഡിയോ

    ചെന്നൈ: തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു പൊന്നിയിൻ സെൽവൻ. മണി രത്നം തൻറെ സ്വപ്‍ന പ്രോജക്റ്റ് എന്നു വിശേഷിപ്പിച്ചിരുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം 2022 സെപ്റ്റംബർ 30 നാണ് തിയറ്ററുകളിൽ എത്തിയത്. അന്നു മുതൽ സിനിമാപ്രേമികൾക്കിടയിൽ ആരംഭിച്ചതാണ് രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്. ഏപ്രിൽ 28 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുക. പ്രീ-റിലീസ് ഹൈപ്പ് കൂട്ടിക്കൊണ്ട് ഇപ്പോഴിതാ ചിത്രത്തിൻറെ ആന്തം മ്യൂസിക്ക് പുറത്തിറക്കിയിരിക്കുന്നു. ചിത്രത്തിൻറെ തീമിം ആസ്പദമാക്കിയ സെറ്റിൽ ചിത്രത്തിൻറെ സംഗീത സംവിധായകനായ എആർ റഹ്മാൻ പാടി അഭിനയിക്കുന്ന രംഗങ്ങളാണ് ഈ മ്യൂസിക്ക് വീഡിയോയിൽ ഉള്ളത്. ശിവ ആനന്ദ് ആണ് ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. ഷാദ് അലിയാണ് ഈ വീഡിയോ സംവിധാനം. അതേ സമയം പൊന്നിയിൻ സെൽവൻ 2 4ഡിഎക്സിലും റിലീസ് ചെയ്യും എന്നതാണ് മറ്റൊരു അപ്ഡേറ്റ്. 3ഡിയേക്കാൾ മുകളിൽ തിയറ്റർ അനുഭവത്തിൻറെ അടുത്ത തലം പ്രദാനം ചെയ്യുന്ന ടെക്നോളജിയാണ് 4ഡിഎക്സ്. ചലിക്കുന്ന സീറ്റുകളും സ്ക്രീനിൽ കാണുന്ന…

    Read More »
  • Kerala

    കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിയണം എന്നാണ് താൻ പറഞ്ഞത്, “കുത്തിതിരുപ്പ്” പരാമർശം പ്രസിഡന്റിന്റെ നാവു പിഴ ആയേ കാണുന്നുള്ളു: കെ.സി. ജോസഫ്

    കോട്ടയം: താൻ അപക്വമായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി.ജോസഫ്. പിന്നെ എന്തു കൊണ്ട് കെപിസിസി പ്രസിഡന്റിന് അങ്ങനെ തോന്നി എന്നറിയില്ലെന്ന് കെ.സി. ജോസഫ്. കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിയണം എന്നാണ് താൻ പറഞ്ഞത്. താൻ ഉന്നയിച്ച വിഷയങ്ങൾ പാർട്ടി പരിഗണിച്ചു എന്നു കരുതുന്നു. അതുകൊണ്ടാണ് നാലു മാസം വിളിക്കാതിരുന്ന രാഷ്ട്രീയ കാര്യ സമിതി ചേരുന്നതെന്നും കെപിസിസി പ്രസിഡന്റ് പാംപ്ലാനി പിതാവിനെ കണ്ടതെന്നും കെ.സി. ജോസഫ് പറഞ്ഞു. “കുത്തിതിരുപ്പ്” പരാമർശം പ്രസിഡന്റിന്റെ നാവു പിഴ ആയേ കാണുന്നുള്ളു. ഉമ്മൻചാണ്ടിയുടെ അസാന്നിധ്യം കോൺഗ്രസിനെ ബാധിക്കുന്നുണ്ടെന്നും കെ.സി.ജോസഫ് പറഞ്ഞു. കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് തലശ്ശേരി ബിഷപ്പിനെ സന്ദ‍ർശിച്ചിരുന്നു. ബിജെപി നീക്കത്തിൽ കോൺഗ്രസിന് യാതൊരു ആശങ്കയുമില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചിരുന്നു. ക്രൈസ്തവ വിഭാഗം എല്ലാ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവരാണ്. ബിഷപ്പുമായുള്ള ചർച്ച ആശാവഹം. ആർക്കും ആരെയും കാണാം. വളച്ചൊടിച്ചത് സി പി ഐ എം തന്ത്രമാണ്. ബിജെപിക്ക് സന്ദർശനം കൊണ്ട് പ്രയോജനമുണ്ടാകില്ലെന്നും…

    Read More »
  • India

    പ്രധാനമന്ത്രി അദാനിക്ക് പണം നൽകുന്നു, എന്നാൽ കോൺ​ഗ്രസ് ദരിദ്രർക്കും യുവാക്കൾക്കും മഹിളകൾക്കും നൽകുന്നു… കോലാറിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

    ബെംഗളുരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രി അദാനിക്ക് പണം നൽകുന്നു, എന്നാൽ കോൺ​ഗ്രസ് ദരിദ്രർക്കും യുവാക്കൾക്കും മഹിളകൾക്കും നൽകുന്നുവെന്ന് രാഹുൽ പറഞ്ഞു. കർണാടകയിൽ കോൺ​ഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുൽ ​ഗാന്ധി. അയോ​ഗ്യനാക്കിയതിന് ശേഷം കോലാറിലെത്തിയ രാഹുൽ ​ഗാന്ധി ബിജെപിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ പാവപ്പെട്ടവർക്കായി എന്തു ചെയ്യും എന്ന ചോദ്യം കുറച്ച് ദിവസമായി കേൾക്കുന്നുണ്ട്. ഹിമാചൽ അടക്കം നിരവധി സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നു. എന്തെല്ലാം ചെയ്യണം എന്ന് നേതാക്കൾ തന്നോട് ചോദിച്ചു. നടപ്പിലാക്കാവുന്ന വാഗ്ദാനങ്ങൾ നൽകൂ, അത് ആദ്യ മന്ത്രി സഭാ യോഗത്തിൽ തന്നെ നടപ്പാക്കൂ എന്നാണ് താൻ പറഞ്ഞത്. ഇത് തന്നെയാണ് തനിക്ക് കർണാടക നേതാക്കളോടും പറയാനുള്ളത്. 4 വാഗ്ദാനങ്ങൾ ഞങ്ങൾ നിങ്ങൾക്ക് തന്നു. ഗൃഹലക്ഷ്മി, അന്നഭാഗ്യ, യുവനിധി ഇവയെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തിൽ നടപ്പാക്കും. മോദി ആയിരക്കണക്കിന് കോടി അദാനിക്ക് കൊടുക്കുമ്പോൾ ഞങ്ങൾ പാവപ്പെട്ടവർക്ക് ആ പണം നൽകുന്നു. ബിജെപി സർക്കാർ…

    Read More »
  • Kerala

    പൊന്നിന്‍കുരിശ് മുത്തപ്പന്‍ തുണച്ചു; ഒടുവില്‍ മലയാറ്റൂര്‍ മലകയറി എ.എന്‍ രാധാകൃഷ്ണന്‍

    കൊച്ചി: ദുഃഖവെള്ളിയാഴ്ച പൂര്‍ത്തിയാക്കാനാകാതെ പോയ മലയാറ്റൂര്‍ കുരിശുമുടി കയറ്റം പുതു ഞായര്‍ ദിനത്തില്‍ പൂര്‍ത്തിയാക്കി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍.രാധാകൃഷ്ണന്‍. ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അദ്ദേഹം ഇന്ന് മലയാറ്റൂര്‍ കുരിശുമുടി കയറിയത്. മലയാറ്റൂരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമെന്ന് മലകയറ്റത്തറ്റിനുശേഷം രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രസാദം പദ്ധതിയുടെ ഗുണം തീര്‍ഥാടന കേന്ദ്രത്തിനു ലഭിക്കാത്തതിന്റെ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് രാധാകൃഷ്ണന്‍ കുരിശുമുടി തീര്‍ഥാടനത്തിന് എത്തിയത്. ദുഃഖ വെള്ളി ദിവസം രാധാകൃഷ്ണനും സംഘവും മല കയറാന്‍ എത്തിയെങ്കിലും മലകയറ്റം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെതിരെ വിമര്‍ശനം ശക്തമായതോടെയാണ് അദ്ദേഹം വീണ്ടും മലകയറിയത്. അന്ന് ന്യൂനപക്ഷ മോര്‍ച്ചാ നേതാക്കളോടൊപ്പം മലകയറുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, 14 സ്ഥലങ്ങളുള്ള തീര്‍ഥാടന പാതയില്‍ ഒന്നാം സ്ഥലത്തുവച്ച് തന്നെ രാധാകൃഷ്ണന്‍ മലകയറ്റം അവസാനിപ്പിച്ചു. മലകയറ്റം പൂര്‍ത്തിയാകാതെ തിരിച്ചിറങ്ങിയത് വ്യാപക വിമര്‍ശനത്തിനു കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിഹാസങ്ങളെക്കുറിച്ചും ട്രോളുകളെക്കുറിച്ചും മലകയറ്റത്തിനുശേഷം രാധാകൃഷ്ണന്‍ പ്രതികരിച്ചു. ”കഴിഞ്ഞ പ്രാവശ്യം ഞങ്ങളുടെ ന്യൂനപക്ഷ…

    Read More »
  • Crime

    പരാക്രമം വിദ്യാര്‍ഥികളോടല്ല വേണ്ടും! വിദ്യാര്‍ഥികളോട് ലൈംഗീകാതിക്രമം നടത്തിയ ആറ് അധ്യാപികമാര്‍ അറസ്റ്റില്‍

    വാഷിങ്ടണ്‍: വിദ്യാര്‍ഥികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിന് യു.എസി.ലെ വിവിധയിടങ്ങളിലായി രണ്ടുദിവസത്തിനിടെ ആറ് അധ്യാപികമാര്‍ പിടിയില്‍. ഒക്ലഹോമ, ആര്‍ക്കന്‍സോ, ഡാന്‍വില്ലെ, പെന്‍സില്‍വേനിയ തുടങ്ങിയ മേഖലകളില്‍നിന്നാണ് അധ്യാപികമാര്‍ പിടിയിലായത്. 16 വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിനാണ് ഡാന്‍വില്ലെയിലെ അധ്യാപികയായ എല്ലെന്‍ ഷെല്ലി(38)നെ പോലീസ് പിടികൂടിയത്. രണ്ട് ആണ്‍കുട്ടികളുമായി ഇവര്‍ മൂന്നുതവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്. അധ്യാപിക അറസ്റ്റിലായതോടെ ഇവര്‍ ജോലിചെയ്തിരുന്ന ബോയില്‍ കൗണ്ടി സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. അധ്യാപികയെ ജോലിയില്‍നിന്ന് താത്കാലികമായി മാറ്റിനിര്‍ത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനാണ് ആര്‍ക്കന്‍സോയിലെ സ്‌കൂള്‍ അധ്യാപികയായ ഹീതര്‍ ഹാരി(32) പിടിയിലായത്. ഇവര്‍ക്കെതിരേ ലൈംഗികാതിക്രമത്തിന് കേസെടുത്തതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എമിലി ഹാന്‍കോക്ക് (26) എന്ന അധ്യാപികയാണ് ഒക്ലഹോമയില്‍ ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായത്. അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് ഇവരെ പിടികൂടിയത്. ലിങ്കണ്‍ കൗണ്ടിയിലെ സ്‌കൂളില്‍ താത്കാലിക അധ്യാപികയായെത്തിയ എമിലി, 15-കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ്…

    Read More »
  • Kerala

    ‘വന്ദേ ഭാരതി’ല്‍ കൊണ്ടുപോയാല്‍ കേടാകും; അപ്പവുമായി ‘കെ റെയിലി’ല്‍ തന്നെ പോകും: എംവി ഗോവിന്ദന്‍

    കണ്ണൂര്‍: വന്ദേ ഭാരത് വന്നാലും കെ റെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പറശിനിക്കടവ് കോള്‍മെട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ വേണമെന്ന നിലപാടില്‍ പാര്‍ട്ടിയും സര്‍ക്കാരും ഉറച്ചു നില്‍ക്കുന്നു. പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാക്കും. കേരളത്തിന് അനിവാര്യമാണ് കെ റെയില്‍. പദ്ധതി കേരളത്തെ ഒരു വലിയ നഗരമാക്കി ഇതുമാറ്റുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വന്ദേ ഭാരത് ട്രെയിന്‍, കെ റെയിലിന് ബദല്‍ അല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വന്ദേ ഭാരതും കെ റെയിലും തമ്മില്‍ യാതൊരു ബന്ധവുമില്ല. കെ റെയിലിനെ അറിയാത്തത് കൊണ്ടാണ് ഇത് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് മാത്രമല്ല കെ റെയില്‍, എല്ലാ ജനവിഭാഗത്തിനും വേണ്ടിയുള്ളതാണെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. അപ്പവുമായി കുടുംബശ്രീക്കാര്‍ കെ റെയിലില്‍ തന്നെ പോകുമെന്നും അദ്ദേഹം പ്രതികരിച്ചു. ”വന്ദേഭാരത് കയറി അപ്പവും കൊണ്ട് പോയാല്‍ രണ്ടാമത്തെ ദിവസമാണ് എത്തുക. കേടാകുമെന്ന് ഉറപ്പല്ലേ’യെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ക്രിസ്ത്യന്‍ സമുദായത്തെ വശത്താക്കാന്‍…

    Read More »
  • Crime

    മുന്‍ എംപിയുടെ കൊലപാതകം: ആന്ധ്ര മുഖ്യമന്ത്രിയുടെ അമ്മാവന്‍ അറസ്റ്റില്‍

    വിശാഖപട്ടണം: കൊലപാതകക്കേസില്‍ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മാവന്‍ അറസ്റ്റില്‍. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അമ്മാവന്‍ വൈ.എസ് ഭാസ്‌കര്‍ റെഡ്ഡിയെയാണ് സിബിഐ അറസ്റ്റു ചെയ്തത്. മുന്‍ എംപി വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2019 മാര്‍ച്ച് 15 നാണ് വിവേകാനന്ദ റെഡ്ഡിയെ പുലിവെന്തുലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു വിവേകാനന്ദ റെഡ്ഡിയുടെ മരണം. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര്‍ റെഡ്ഡിയുടെ സഹോദരനാണ് ഇദ്ദേഹം. കഡപ്പ എംപി വൈഎസ് അവിനാഷ്് റെഡ്ഡിയുടെ പിതാവാണ് ഭാസ്‌കര്‍ റെഡ്ഡി. കൊല്ലപ്പെട്ട വിവേകാനന്ദ റെഡ്ഡി മുന്‍ ലോക്സഭാംഗവും, ആന്ധ്ര മുന്‍ എംഎല്‍എയുമാണ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം ആദ്യം പ്രത്യേക പോലീസ് സംഘമാണ് അന്വേഷിച്ചത്. പിന്നീട് 2020ല്‍ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് പുലിവെന്തുലയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.  

    Read More »
  • Crime

    സ്ഥിരം കുറ്റവാളികളായ പ്രതികള്‍ ലഹരിക്ക് അടിമകള്‍; കൊല പ്രശസ്തിക്കു വേണ്ടിയെന്ന് മൊഴി

    ലഖ്‌നൗ: ഗുണ്ടാനേതാവും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ ആതിഖ് അഹ്‌മദിനെയും സഹോദരനെയും വെടിവച്ചു കൊന്ന സംഭവത്തില്‍ പോലീസ് പിടികൂടിയ പ്രതികള്‍ ലഹരിക്ക് അടിമകള്‍. ഒരു പണിക്കും പോകാത്ത ഇവര്‍ക്ക് കുടുംബവുമായി കാര്യമായ ബന്ധമില്ല. ഇവര്‍ മുന്‍പും വിവിധ കേസുകള്‍ ഉള്‍പ്പെട്ടിരുന്നതായും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. ലവ്ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയത്. പ്രതികള്‍ എത്തിയതായി കരുതുന്ന രണ്ടു മോട്ടര്‍ സൈക്കിളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റവാളികളെന്ന നിലയില്‍ കൂടുതല്‍ കുപ്രസിദ്ധി നേടുന്നതിനാണു കൊല നടത്തിയതെന്നാണ് ഇവര്‍ പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. പോലീസ് ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല. പ്രതികളില്‍ ഒരാളായ ലവ്ലേഷ് തിവാരി എന്നയാള്‍ മയക്കുമരുന്നുകള്‍ക്ക് അടിമയും തൊഴില്‍ രഹിതനുമാണെന്ന് അയാളുടെ പിതാവ് യഗ്യ തിവാരി മാധ്യമങ്ങളോട് പറഞ്ഞു. സണ്ണി സിങ് എന്ന രണ്ടാമന്‍ 17 കേസുകളില്‍ പ്രതിയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് വര്‍ഷം മുമ്പ് ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. അരുണ്‍ മൗര്യയെന്ന…

    Read More »
  • Kerala

    കടം വാങ്ങിയ പണം തിരിച്ചുകിട്ടണം; ബിജെപി ജില്ലാ നേതാവിന്റെ വീടിന് മുന്നില്‍ സംസ്ഥാന നേതാവിന്റെ പട്ടിണി സമരം

    മലപ്പുറം: കടം വാങ്ങിയ പണം തിരിച്ചു നല്‍കിയില്ല വിഷുദിനത്തില്‍ ബിജെപി നേതാവിന്റെ വീടിന് മുമ്പില്‍ ബിജെപി നേതാവിന്റെ പട്ടിണി സമരം. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം മൈത്ര സ്വദേശി സോമസുന്ദരന്‍ ആണ് ബിജെപി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി തൃക്കളയൂര്‍ സ്വദേശി ജയകൃഷ്ണന്‍ എന്ന സോമന്റെ വീടിനു മുന്‍പില്‍ ഉപവാസം നടത്തിയത്. പത്തു വര്‍ഷം മുമ്പാണ് ജയകൃഷ്ണന്‍ പരാതിക്കാരനില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങിയത്. 2014ല്‍ ജയകൃഷ്ണന്‍ എന്ന സോമന്‍ മണ്ഡലം പ്രസിഡന്റും പരാതിക്കാരനായ സോമസുന്ദരന്‍ സെക്രട്ടറിയുമായ സമയത്താണ് പണം കൈമാറിയത്. തുടര്‍ന്ന് നിരവധി തവണ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് 2018ല്‍ മകളുടെ വിവാഹ സമയത്ത് ഒരു ലക്ഷം രൂപ തിരിച്ചുനല്‍ക്കി. ബാക്കി പണത്തിനുവേണ്ടി നിരവധി തവണ അദ്ദേഹത്തെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ബിജെപി നേതാക്കളെ ഉള്‍പ്പെടെ ബന്ധപ്പെടുത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഇപ്പോള്‍ ഈ വിഷുദിനത്തില്‍ ജയകൃഷ്ണന്റെ വീടിന് മുന്നില്‍ ഉപവാസമാവുമായി സോമസുന്ദരന്‍ രംഗത്ത് എത്തിയത്. സമരത്തിനിടെ…

    Read More »
  • Kerala

    സുഡാന്‍ ആഭ്യന്തര യുദ്ധത്തില്‍ മലയാളി വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് കണ്ണൂര്‍ സ്വദേശിയായ വിമുക്തഭടന്‍

    ഖാര്‍ത്തൂം: സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ മലയാളി കൊല്ലപ്പെട്ടു. വിമുക്ത ഭടനായ കണ്ണൂര്‍ ആലക്കോട് ആലവേലില്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ (48) ആണ് മരിച്ചത്. വിമുക്തഭടനായ ആല്‍ബര്‍ട്ട് ആറു മാസമായി അവിടെ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെ രാത്രിയാണ് സംഭവം. ആല്‍ബര്‍ട്ട് താമസിച്ചിരുന്ന ഫ്‌ളാറ്റിലെ ജനല്‍ വഴിയാണ് വെടിയേറ്റത്. രണ്ടാഴ്ച മുന്‍പ് ഭാര്യ സൈബല്ലയും ഇളയ മകള്‍ മരീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെ എത്തിയിരുന്നു. ഇവര്‍ സുരക്ഷിതരാണ്. മൂവരും നാട്ടിലേക്കു മടങ്ങാന്‍ ഇരിക്കെയാണു സംഭവം. അഗസ്റ്റിനാണ് ആല്‍ബര്‍ട്ടിന്റെ പിതാവ്. മാതാവ് മേഴ്‌സി. മകന്‍ ഓസ്റ്റിന്‍ കാനഡയിലാണ്. കഴിഞ്ഞ ദിവസം സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 25 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 183 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യവും അര്‍ദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോര്‍ഴ്‌സുമാണ് ശനിയാഴ്ച ഏറ്റുമുട്ടിയത്. ഖാര്‍ത്തൂം വിമാനത്താവളത്തില്‍…

    Read More »
Back to top button
error: