Month: April 2023
-
NEWS
“24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഫ്‌ലാറ്റില്‍നിന്ന് മൃതദേഹം മാറ്റാന്‍ സാധിച്ചിട്ടില്ല, മകളുമായി ബേസ്‌മെന്റില്‍ ഭയന്നു കഴിയുന്നു… ” സഹായം അഭ്യര്‍ത്ഥിച്ച് ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ
കൊച്ചി: ഇന്ത്യയിൽ നിന്ന് അടിയന്തര സഹായം അഭ്യർത്ഥിച്ച് സുഡാനിൽ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ. ’24 മണിക്കൂർ കഴിഞ്ഞിട്ടും ഫ്‌ലാറ്റിൽ നിന്ന് മൃതദേഹം മാറ്റാൻ സാധിച്ചിട്ടില്ല. മകളുമായി ഫ്‌ലാറ്റിന്റെ ബേസ്‌മെന്റിൽ ഭയന്നു കഴിയുകയാണ്. ആല്ബർട്ടിന്റെ സുഹൃത്തിന്റെ റൂമിലാണ് രാത്രിയിൽ തങ്ങിയത്. എന്നാൽ അവിടെ സുരക്ഷിതമല്ലാത്തതിനാൽ അവിടെനിന്ന് മാറി ഫ്‌ലാറ്റിന്റെ ബേസ്‌മെന്റിലാണ് ഇപ്പോൾ കഴിയുന്നത്. വെള്ളം മാത്രമാണ് കുടിച്ച് ഇരിക്കുകയാണ്. എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമെങ്കിൽ സഹായിക്കണം’ – ആൽബർട്ടിന്റെ ഭാര്യ സൈബല്ല അഭ്യർത്ഥിച്ചു. അതേസമയം, ആൽബർട്ട് അഗസ്റ്റിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങൾ ഉറപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. മൃതദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്. ആൽബർട്ടിന്റെ പിതാവുമായി ഫോണിൽ സംസാരിച്ചു. സുഡാനിലുള്ള ആൽബർട്ടിന്റെ കുടുംബം സുരക്ഷിതരാണെന്ന് അറിയിച്ചു എന്നാണ് മന്ത്രി പറയുന്നത്. തുടർനടപടികൾ ഏകോപിപ്പിക്കാൻ സുഡാനിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകിയതായി കേന്ദ്രമന്ത്രി അറിയിച്ചു. ഇന്നലെ രാത്രിയാണ് കലാപത്തിനിടെ ഫ്‌ലാറ്റിൽ വെച്ച്…
Read More » -
Kerala
രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർ പത്തനങ്ങാടി നെറ്റിക്കാടൻ വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ എൻഎസ് ഗിരീഷിനെയാണ് (38) പത്തനങ്ങാടി കള്ളുഷാപ്പിന് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗിരീഷ് രണ്ടാഴ്ച മുമ്പാണ് ബംഗളൂരുവിൽ ജോലിയാവശ്യാർത്ഥം പോയി മടങ്ങിയെത്തിയത്. കിണറിന്റെ അരമതിലിൽനിന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം കണക്കാക്കുന്നു. ചെങ്ങമനാട് പൊലീസെത്തിയ ശേഷമാണ് മൃതദേഹം കരക്കെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വൈകുന്നേരത്തോടെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അവിവാഹിതനാണ്. മാതാവ്: ശോഭ.
Read More » -
Kerala
വന്ദേഭാരത് എക്‌സ്പ്രസ് സില്‍വര്‍ലൈനിന് ബദലാവില്ല; പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത് കേന്ദ്രത്തിന്റെ ഔദാര്യമല്ല, മലയാളികളുടെ അവകാശമാണ്: മുഹമ്മദ് റിയാസ്
കണ്ണൂർ: കേരളത്തിനു പുതുതായി അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് സിൽവർലൈനിന് ബദലാവില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പുതിയ ട്രെയിനുകൾ അനുവദിക്കുന്നത് കേന്ദ്രത്തിന്റെ ഔദാര്യമല്ല, മലയാളികളുടെ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. ധർമടം മണ്ഡലത്തിലെ കാടാച്ചിറ ടൗൺ സൗന്ദര്യവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ‘ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർ ഏറ്റവുമധികമുള്ള കേരളമാണ് റെയിൽവേയ്ക്ക് കൂടുതൽ വരുമാനം നൽകുന്ന സംസ്ഥാനം. എന്നാൽ ഇവിടെയുള്ള ട്രെയിനുകൾ മിക്കതും പഴയതാണ്. ആധുനിക സൗകര്യങ്ങളുള്ള ട്രെയിനുകൾ അനുവദിക്കേണ്ടത് കേന്ദ്രത്തിന്റെ കടമയാണ്. പുതിയ ബോഗികളുള്ള ട്രെയിനുകൾ നമുക്കു കിട്ടിയിരുന്നില്ല. എന്നാൽ ആധുനിക ബോഗികളുള്ള ട്രെയിനാണ് വന്ദേഭാരത് എക്‌സ്പ്രസ്. എത്രയോ കാലത്തിനുശേഷം ഇത്തരമൊരു ട്രെയിൻ അനുവദിച്ചത് സന്തോഷമുള്ള കാര്യമാണ്. വന്ദേഭാരത്, സിൽവർലൈനിന് പകരമാണോ? അല്ല. വന്ദേഭാരത് വന്നതിൽ ആത്മാർഥമായി സന്തോഷിക്കുന്നവർക്ക് ഒപ്പമാണ് നമ്മളെല്ലാവരും. എന്നാൽ, ചിലർ എല്ലാ പ്രശ്നവും ഇതോടെ അവസാനിച്ചു എന്ന തരത്തിൽ കൃത്രിമമായി സന്തോഷം പകർത്താൻ ശ്രമിക്കുന്നുണ്ട്. ജനശതാബ്ദിയുടെയും രാജധാനിയുടെയും വേഗത്തിൽ മാത്രമേ വന്ദേഭാരതിന് ഇപ്പോൾ സഞ്ചരിക്കാനാകൂ. ഉദ്ദേശിച്ചത്ര വേഗത്തിൽ പോകണമെങ്കിൽ…
Read More » -
Crime
എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ്; ഷാറുഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി റിപ്പോർട്ട് നൽകി
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കോഴിക്കോട് മജിസ്ട്രേറ്റിന് റിപ്പോർട്ട് നൽകിതായാണ് റിപ്പോർട്ട്. പ്രത്യേക സംഘമാണ് റിപ്പോർട്ട് നൽകിയത്. തീവെയ്പിന് പിന്നിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ കണ്ടത്തിയതിനെ തുടർന്നാണ് യുഎപിഎ ചുമത്തിയത്. ഷാറൂഖ് സെയ്ഫി ആലപ്പുഴ – കണ്ണൂർ ട്രെയിനിൽ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിന് പിന്നാലെ മൂന്ന് പേരുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയിരുന്നു. മട്ടന്നൂർ സ്വദേശികളായ നൗഫീഖ്, റഹ്‌മത്ത്, രണ്ട് വയസുകാരി സഹ്ല എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെടുത്തത്. ഷാറൂഖിനെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തിരുന്നു
Read More » -
India
ദില്ലി മദ്യ നയക്കേസ്: അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; സിബിഐ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂർ
ദില്ലി: ദില്ലി മദ്യ നയക്കേസിൽ അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കെജ്രിവാൾ സിബിഐ ഓഫീസിൽ നിന്ന് മടങ്ങി. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജ്രിവാൾ സിബിഐ ഓഫീസ് വിട്ടത്. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ നാളെ പ്രത്യേക നിയമസഭാ സമ്മേളനം ദില്ലിയിൽ ചേരുമെന്ന് നിയമസഭാ സെക്രട്ടറി രാജ് കുമാർ അറിയിച്ചു. ദില്ലിയിലെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് ചർച്ച ചെയ്യുമെന്നും നിയമസഭ സെക്രട്ടറി പറഞ്ഞു. അതേസമയം പ്രത്യേക സമ്മേളനം ചേരുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ലഫ്. ഗവർണർ നടപടിക്രമങ്ങൾ ലംഘിച്ചാണ് സമ്മേളനം ചേരുന്നതെന്ന് വ്യക്തമാക്കിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുൾപ്പടെയുള്ള നേതാക്കൾക്കും എംഎൽഎമാർക്കുമൊപ്പം രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കെജ്‌രിവാൾ സിബിഐ ആസ്ഥാനത്തേക്ക് പോയത്. സിബിഐ നൂറ് തവണ വിളിച്ചാലും ഹാജരാകുമെന്നും, രാഷ്ട്ര വിരുദ്ധ ശക്തികളാണ് തന്നെ വേട്ടയാടുന്നത് എന്നും കെജ്‌രിവാൾ പറഞ്ഞു. അഴിമതിയുടെ സൂത്രധാരൻ കെജ്രിവാളാണെന്ന ആരോപണം ബിജെപി ആവർത്തിച്ചു. സിബിഐ നടപടി ബിജെപിയുടെയും കേന്ദ്ര സർക്കാരിൻ്റെയും…
Read More » -
Crime
മണ്ണാർക്കാട് കല്ലടിക്കോട് മ്ലാവ് വേട്ടക്കേസ്: ഒളിവിൽപോയ പ്രതികളും സഹായിയും പിടിയിൽ
പാലക്കാട്: മണ്ണാർക്കാട് കല്ലടിക്കോട് മ്ലാവ് വേട്ടക്കേസിൽ ഒളിവിൽ പോയ പ്രതികളും സഹായിയും പിടിയിൽ. വയനാട്ടിൽ നിന്നാണ് പ്രിതകളെ പിടികൂടിയത്. പ്രതികളായ കാഞ്ഞിരത്തിങ്കൽ സന്തോഷ്, പാലക്കയം ആക്കാമറ്റം ബിജു, ബിനു എന്നിവരെയാണ് ഒളിവിൽ കഴിയവെ വനം വകുപ്പ് അറസ്റ്റു ചെയ്തത്. പ്രതികളെ കല്ലടിക്കോട് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. മാർച്ച് 25ന് അർധ രാത്രിയാണ് കല്ലടിക്കോട് മലയടിവാരത്തിൽ വച്ച് ഗർഭിണിയായ മ്ലാവിനെ വേട്ടയാടിയത്. അന്ന് രണ്ടുപേർ അറസ്റ്റിലായിരുന്നു.
Read More » -
കണ്ണൂരിൽ ക്ഷേത്രം മേൽശാന്തിക്ക് വെട്ടേറ്റു
കണ്ണൂർ: കണ്ണൂരിൽ ക്ഷേത്രം മേൽശാന്തിക്ക് വെട്ടേറ്റു. കണ്ണൂർ ചേലോറ കടക്കര ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കാണ് വെട്ടേറ്റത്. ക്ഷേത്രം ക്ലർക്കും മറ്റൊരു യുവാവും തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കാൻ ഇടപെട്ടപ്പോൾ ആണ് വെട്ടേറ്റതെന്നാണ് വിവരം. എളയാവൂർ സൗത്തിലെ വിപിൻ എന്നയാൾ ആണ് വെട്ടിയതെന്നാണ് ലഭിക്കുന്ന സൂചന. വേട്ടേറ്റ മേൽശാന്തിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read More » -
LIFE
ഒരു കുല പഴവുമായി വരുന്ന തീപ്പൊരി ബെന്നിയുടെ വിഷു ആശംസകൾ… അർജുൻ അശോകൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി
തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അർജുൻ അശോകൻ ഒരു കുല പഴവുമായി നടന്നു വരുന്ന ഈ ലുക്ക് ഏറെ കൗതുകം പകരുന്നതാണ്. ഒരു കർഷക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ ഒരു പോസ്റ്റർ തന്നെയായിരിക്കുമിത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ നിർമിച്ച് ജോജി തോമസ്സും രാജേഷ് മോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ വട്ടക്കുട്ടയിൽ ചേട്ടായിയുടേയും മകൻ തീപ്പൊരി ബെന്നിയുടേയും കഥ പറയുകയാണ് ഈ ചിത്രം. വട്ടക്കുട്ടയിൽ ചേട്ടായിയെ ജഗദീഷും മകൻ ബെന്നിയെ അർജുൻ അശോകനും അവതരിപ്പിക്കുന്നു. രാഷ്ട്രീയവും കൃഷിയും, പ്രണയവും, കിടമത്സരങ്ങളും, ആശയ വൈരുദ്ധ്യമുളള അപ്പന്റേയും മകന്റേയും സംഘർഷവുമൊക്കെയാണ് ചിത്രത്തിലൂടെ പറയാൻ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. സാധാരണക്കാർ ജീവിക്കുന്ന ഒരു ഗ്രാമ ജീവിതത്തിന്റെ നേർക്കാഴ്ച്ച കൂടിയാകും ചിത്രം. ടി.ജി.രവി , പ്രേംപ്രകാശ്, ഷാജു ശ്രീധർ, സന്തോഷ് കീഴാറ്റൂർ, ശ്രീകാന്ത്…
Read More » -
LIFE
“കണ്ണും കണ്ണും നോക്കി വേണ്ടേ പ്രണയം കൈമാറാൻ… അതിന്റെ ഇടയിലാ ഈ കൂളിങ് ഗ്ലാസ്…” നവ്യാ നായർ നായികയായി എത്തുന്ന ജാനകി ജാനേന്റെ രണ്ടാം ടീസർ പുറത്ത്
നവ്യാ നായർ പ്രധാന കഥാപാത്രമാകുന്ന ജാനകി ജാനേന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. നർമ്മത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ളതാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവ്യയാണ്. ഉണ്ണി മുകുന്ദൻ എന്ന കഥാപാത്രമായി സൈജു കുറുപ്പും ഉണ്ട്. അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണി ആന്റണി, കോട്ടയം നസീർ നന്ദു, പ്രമോദ് വെളിയനാട്, ജോർജ് കോരാ, ജോർഡി. പൂഞ്ഞാർ, സ്മിനു സിജോ, ഷൈലജ, അഞ്ജലി, എന്നിവരും പ്രധാന താരങ്ങളാണ്. എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ‘ജാനകി’യുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. പിഡബ്ള്യൂഡി സബ് കോൺട്രാക്റായ ‘ഉണ്ണി’ അവളുടെ ജീവിതത്തിലേക്കു കടന്നുവരികയും പിന്നീടവർ വിവാഹിതരാവുകയും ചെയ്‍തു.…
Read More » -
India
ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
ദില്ലി: ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. എന്നാൽ അത് നിയമ പ്രകാരമാകണമെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണം. എന്നാൽ അത് രാജ്യത്തെ നിയമത്തിന് കീഴിലായിരിക്കണം. നമ്മുടെ രാജ്യത്തെ നിയമം ഭരണഘടനയിൽ എഴുതിയിട്ടുണ്ടെന്നും ഈ നിയമം പരമപ്രധാനമാണെന്നും പ്രിയങ്ക പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തിനായി നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥയും ലംഘിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. जो भी ऐसा करता है, या ऐसे करने वालों को सरंक्षण देता है, उसे भी ज़िम्मेदार ठहराया जाना चाहिए और उस पर भी सख्ती से क़ानून लागू होना चाहिए। देश में न्याय व्यवस्था और कानून के राज का इकबाल बुलंद हो, यही हम सबकी कोशिश…
Read More »