Month: April 2023
-
NEWS
ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി: ഗള്‍ഫ് രാജ്യങ്ങൾ ഈദുൾ ഫിത്തറിന്റെ ആഹ്ലാദാരവങ്ങളിൽ
റിയാദ്: മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുൾ ഫിത്തര്‍ ഇന്നാണ്. സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍, യുഎഇ എന്നിവിടങ്ങളിലാണ് പെരുന്നാള്‍ ഇന്ന് ആഘോഷിക്കുക. ഒമാനിൽ ശനിയാഴ്ചയാണ്. വ്രത ശുദ്ധിയുടെ നിറവില്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുകയാണ് പ്രവാസികള്‍ അടക്കമുള്ളവര്‍ ഇന്ന്. ഒരുമാസത്തെ വിശുദ്ധമായ നോമ്പിനുശേഷം ചെറിയ പെരുന്നാള്‍ ആഘോഷത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് ഇസ്ലാം മത വിശ്വാസികള്‍. മസ്ജിദുകളിലും ഈദ്ഗാഹുകളിലുമായി പെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടക്കുകയാണ്. പുതുവസ്ത്രം അണിഞ്ഞും സന്ദേശങ്ങള്‍ കൈമാറിയും വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ ഒരുക്കിയും പ്രവാസികള്‍ ചെറിയ പെരുന്നാള്‍ ധന്യമാക്കും. പെരുന്നാള്‍ ആഘോഷങ്ങള്‍ വര്‍ണാഭമാക്കാന്‍ വിപുലമായ പരിപാടികളാണ് വിവിധ ജിസിസി രാജ്യങ്ങളില്‍ സര്‍ക്കാര്‍ തലത്തിലും മറ്റുമായി ഒരുക്കിയിട്ടുള്ളത്.
Read More » -
Health
പ്രമേഹം എന്ന നിശബ്ദ കൊലയാളി: രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് പിന്നിലെ 6 കാരണങ്ങള്‍ അറിഞ്ഞിരിക്കുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്ന ചില ഘടകങ്ങള്‍ എന്തൊക്കെ എന്ന് അറിയാം. സൂര്യതാപം സൂര്യതാപം മൂലമുണ്ടാകുന്ന നിര്‍ജ്ജലീകരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് കൂടുതല്‍ വിയര്‍ക്കുന്നതിന് കാരണമാകുന്നു. ഇത് കരള്‍ കൂടുതല്‍ ഗ്ലൂക്കോസോ പഞ്ചസാരയോ സ്രവിക്കുകയും ഇന്‍സുലിന്‍ സംവേദനക്ഷമത കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍, സൂര്യതാപത്തിന്റെ അസ്വസ്ഥത പിരിമുറുക്കത്തിലേക്ക് നയിക്കാനും സമ്മര്‍ദ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. കാപ്പിയും കൃത്രിമ മധുരപലഹാരങ്ങളും കാപ്പിയും കൃത്രിമ മധുരപലഹാരങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്ന മറ്റ് ഘടകങ്ങളാണ്. പഞ്ചസാരയില്ലാതെ കാപ്പി കഴിച്ചാലും, കഫീന്‍ ചില ആളുകളുടെ ശരീരത്തില്‍ സ്വയം പഞ്ചസാര ഉത്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കും. ഉറക്കം ഒരു രാത്രി മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ പോലും ശരീരം ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രീതിയെ ദോഷകരമായി ബാധിക്കും. ഉറക്കക്കുറവ്, പൂര്‍ണ്ണത അനുഭവപ്പെടാന്‍ നമ്മെ സഹായിക്കുന്ന ഹോര്‍മോണായ ലെപ്റ്റിന്റെ അളവ് കുറയുന്നതിനും വിശപ്പിന്റെ ഹോര്‍മോണായ ഗ്രെലിന്‍ അളവ് ഉയരുന്നതിനും കാരണമാകുന്നു. പ്രഭാതഭക്ഷണം പ്രഭാതഭക്ഷണം…
Read More » -
Local
പ്രതികളും പോലീസുകാരും നോക്കിനിൽക്കെ പോലീസ് ഉദ്യോഗസ്ഥന്റെ ബെൽറ്റിന് സ്റ്റേഷൻ ഹൗസ് ഓഫീസർ കുത്തിപ്പിടിച്ചു, വിവാദ സി.ഐ ഷിന്റോ പി കുര്യന്റെ ക്രൂര വിനോദങ്ങൾക്ക് അറുതിയില്ല
കാഞ്ഞിരപ്പള്ളി: പ്രതികളും പോലീസുകാരും നോക്കിനിൽക്കെ പോലീസുദ്യോഗസ്ഥന്റെ ബെൽറ്റിന് ഇൻസ്പെക്ടർ എസ് എച്ച് ഒ കുത്തിപ്പിടിച്ചതായി പരാതി; പരാതി ഉയർന്നത് വിവാദ സിഐക്കെതിരെ. യൂണിഫോമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ബെൽറ്റിന് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ കുത്തിപ്പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. വ്യാഴാഴ്ച കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലാണ് വിവാദമായ സംഭവങ്ങൾ ഉണ്ടായത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ഷിന്റോ പി കുരിയൻ മോശമായി പെരുമാറിയതായി ആരോപിച്ചു സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥനാണ് പരാതി നൽകിയത്. നിരവധി കേസുകളിൽ പ്രതിയായ ആളെ ബുധനാഴ്ച കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ കേസ് ഹിസ്റ്ററി സംബന്ധിച്ച വിവരങ്ങൾ തന്നെ അറിയിക്കണമെന്ന് എസ് എച്ച് ഒ പോലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥൻ പ്രതിക്കെതിരെ രണ്ടു കേസുകൾ നിലവിലുണ്ടെന്ന് അറിയിച്ചു. ഇതിനുശേഷം നൈറ്റ് ഡ്യൂട്ടിയ്ക്ക് കയറിയ ഉദ്യോഗസ്ഥൻ വ്യാഴാഴ്ചയാണ് തിരികെ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ പ്രവേശിച്ചത്. ഈ…
Read More » -
India
ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്, ഉഷ്‌ണതരംഗം വരുന്നു; താപനിലയിലെ അസാധാരണമായ വർധനവ് ഇന്ത്യയുടെ 90 ശതമാനം പ്രദേശങ്ങളെയും ഗുരുതരമായി ബാധിക്കും
കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന താപനിലയിലെ അസാധാരണമായ വർധനവ് ഇന്ത്യയുടെ 90 ശതമാനം പ്രദേശങ്ങളെയും ഗുരുതരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. രാജ്യം കത്തുന്ന ചൂടിൽ ഉഴറുമ്പോഴാണ് പുതിയ വെളിപ്പെടുത്തൽ. 48-ലധികം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം 42 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉയർന്ന താപനില ഒഡീഷയിലാണ്, 44.2. റിപ്പോർട്ട് അനുസരിച്ച്, ഉഷ്‌ണ തരംഗങ്ങൾ ജനങ്ങളുടെ ഉൽപാദനക്ഷമത, ആരോഗ്യം, ക്ഷേമം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല, സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള രാജ്യത്തിന്റെ പുരോഗതിയെ ഗുരുതരമായി തടസപ്പെടുത്തുകയും ചെയ്യും. യു.കെയിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇന്ത്യ സാധാരണയായി കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യത വിലയിരുത്തുന്നത് ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി) രൂപകല്പന ചെയ്ത സൂചികയായ സിവിഐയിലൂടെയാണ്. ഈ സൂചിക അനുസരിച്ച്, രാജ്യത്തിന്റെ ഏകദേശം 20 ശതമാനം കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകാൻ സാധ്യതയുണ്ട്, എന്നാൽ ഉഷ്‌ണ സൂചിക പ്രകാരം ഇന്ത്യയുടെ 90 ശതമാനവും അപകടമേഖലയിലാണ് എന്ന്…
Read More » -
Kerala
കാരിടൂൺ ദേശീയ കാർട്ടൂൺ മേള മെയ് 5 മുതൽ കൊച്ചിയിൽ
കാരിട്ടൂൺ ദേശീയ കാർട്ടൂൺ മേളയുടെ ലോഗോ മന്ത്രി എം ബി രാജേഷ് കൊച്ചി മേയർ അഡ്വ എം അനിൽകുമാറിന് നൽകി പ്രകാശനം ചെയ്യുന്നു കൊച്ചി: നാല് ദിവസത്തെ ദേശീയ കാർട്ടൂൺ മഹോത്സവത്തിന് കൊച്ചിയിൽ അരങ്ങുന്നുന്നു. കേരള കാർട്ടൂൺ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് മെയ് 5 മുതൽ 8വരെ വിവിധ പരിപാടികൾ നടക്കുന്നത്. കേരള ലളിതകലാ അക്കാദമി, എറണാകുളം ചാവറ കൾച്ചറൽ സെൻറർ എന്നിവയുടെ സഹകരണത്തോടുകൂടിയാണ് കാർട്ടൂൺ ഫെസ്റ്റിവൽ നടക്കുന്നത്. മേളയുടെ ലോഗോ പ്രകാശനം കൊച്ചിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കൊച്ചി മേയർ അഡ്വ. എം അനിൽകുമാറിന് നൽകിക്കൊണ്ട് നിർവഹിച്ചു. കാരിട്ടൂൺ ഫെസ്റ്റിവൽ ഡയറക്ടർ മനോജ് മത്തശ്ശേരിൽ, കാർട്ടൂൺ അക്കാദമി ചെയർമാൻ കെ ഉണ്ണികൃഷ്ണൻ, സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ,എക്സിക്യുട്ടീവ് അംഗം രതീഷ് രവി, ഭരത് മനോജ് എന്നിവർ പങ്കെടുത്തു. എറണാകുളം ദർബാർ ഹാൾ കലാകേന്ദ്രം, ചാവറ കൾച്ചറൽ സെൻറർ, സുഭാഷ് പാർക്ക് എന്നിവിടങ്ങളിലെ വേദികളിലാണ് മേളയുടെ വൈവിധ്യമുള്ള പരിപാടികൾ.…
Read More » -
Health
പുളിപ്പിച്ച ഭക്ഷണം: കൂടുതല്‍ പോസിറ്റീവ് ആകും, തലച്ചോറിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനും ഉത്തമം
ആരോഗ്യം സമ്മര്‍ദ്ദങ്ങളെ അകറ്റിനിര്‍ത്താനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും കഴിക്കുന്ന ഭക്ഷണത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ സഹായിക്കും. ഭക്ഷണക്രമവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയാണ് പുതിയ ഒരു പഠനം. പുളിപ്പിച്ച ഭക്ഷണം കഴിക്കുന്നത് കൂടുതല്‍ പോസിറ്റീവ് ആകാനും തലച്ചോറിന്റെയും മനസ്സിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് ഈ പഠനങ്ങൾ പറയുന്നത്. പുളിപ്പിച്ച് തയ്യാറാക്കിയ ഏകദേശം 200ഓളം വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇവ കുടലിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയെന്ന് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പുളിപ്പിച്ച ഭക്ഷണം ശരീരത്തിന് ആവശ്യമായ ബാക്ടീരിയകള്‍ നല്‍കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുമെന്ന് മാത്രമല്ല മാനസികാവസ്ഥ മെച്ചെപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും നേരിട്ട് സ്വാധീനം ചെലുത്തും. പുളിപ്പിച്ച ഭക്ഷണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന സെറാടോണിന്‍ ഉത്പാദിപ്പിക്കുന്ന അമിനോ ആസിഡായ ട്രിപ്‌റ്റോഫാന്റെ ഉറവിടമാണ്. കൂടാതെ പുളിപ്പിച്ച ഭക്ഷണങ്ങളില്‍…
Read More » -
Movie
മോഹൻലാലിനെ മലയാളത്തിന്റെ ലാലേട്ടനാക്കിയ വേണു നാഗവള്ളിയുടെ ‘സർവ്വകലാശാല’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 36 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ മോഹൻലാലിനെ ലാലേട്ടനാക്കിയ വേണു നാഗവള്ളിയുടെ ‘സർവ്വകലാശാല’യ്ക്ക് 36 വർഷം പഴക്കം. 1987 ഏപ്രിൽ 21 നാണ് ഈ സൂപ്പർഹിറ്റ് ചിത്രം പിറന്നത്. ചെറിയാൻ കല്പകവാടിയുടെ കഥ. പാലക്കാട് വിക്ടോറിയ കോളജായിരുന്നു പ്രധാന ലൊക്കേഷൻ. നിർമ്മാണം ആനന്ദ്. പ്രിയദർശന്റെ ‘റോങ്ങ് നമ്പർ’ അടക്കം മൂന്ന് ചിത്രങ്ങൾക്ക് ശേഷം ആനന്ദ് നിർമ്മിച്ച ചിത്രമാണിത്. പിന്നീട് നാഗവള്ളിയുടെ രണ്ട് ചിത്രങ്ങൾ കൂടി നിർമ്മിച്ച ആനന്ദ് ഇപ്പോൾ മമ്മൂട്ടിയുടെ ‘ബസൂക്ക’യുടെ നിർമ്മാണത്തിലാണ്. തെറ്റിദ്ധാരണയുടെ പ്രായത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന യുവത്വത്തിന്റെ കഥയാണ് ‘സർവ്വകലാശാല’ പറഞ്ഞത്. മൂന്നാം പിജിക്ക് പഠിക്കുന്ന ലാൽ, ജീവൻ (ശ്രീനാഥ്), അയാളുടെ സഹോദരി (ലിസി), അച്ചന്മാർ (അടൂർ ഭാസി, ജഗതി, ശങ്കരാടി), സ്പോർട്ട്സ് സാർ (ഇന്നസെന്റ്), ലാലിന്റെ പഴയ സഹപാഠി ഇപ്പോൾ കോളേജ് ലക്ച്ചറർ (സന്ധ്യ) തുടങ്ങിയ പ്രമുഖ കോളജ് താരങ്ങൾക്കൊപ്പം അവധൂതനായ സിദ്ധനും (നെടുമുടി) ചേർന്ന് കാല്പനികവും റിയലിസവും ചേർന്ന ഗൃഹാതുരലോകം സമ്മാനിച്ചു ഈ ചിത്രം. കോളജിലെ…
Read More » -
Kerala
സുപ്രീംകോടതി ജാമ്യം നല്‍കി, പക്ഷേ മദനിയുടെ വീട്ടിലേയ്ക്കുള്ള വരവിന് ഇടങ്കോലിട്ട് കർണാടക പൊലീസ്; അന്‍വാര്‍ശേരിയില്‍ ഉദ്യോഗസ്ഥർ പരിശോധന നടത്തി
അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ട് ദിവസങ്ങളായി. കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സുപ്രീംകോടതി തീരുമാനം. ആരോഗ്യം മോശമായ പിതാവിനെ കാണാന്‍ കേരളത്തിലേക്ക് പോകണം എന്നായിരുന്നു ആവശ്യം. മാത്രമല്ല മദനിയുടെയും ആരോഗ്യ നില പരിതാപകരമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വൃക്ക രോഗം, കടുത്ത പ്രമേഹം, കാഴ്ച വെല്ലുവിളി, എന്നിവയോടൊപ്പം കരള്‍ മാറ്റി വെക്കേണ്ടി വന്നാല്‍ ദാതാവിനെ കണ്ടെത്തണം. ഇതൊക്കെ കര്‍ണാടകയില്‍ താമസിച്ചാല്‍ അസാദ്ധ്യമാണെന്നും മദനിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബൽ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. രണ്ടു മാസത്തെ ജാമ്യം അനുവദിച്ച സുപ്രീം കോടതി കര്‍ണാടക പോലീസിന്റെ നിരീക്ഷണം മദനിക്ക് മേലുണ്ടാകുമെന്നും സൂചിപ്പിച്ചു. പക്ഷേ അബ്ദുൾ നാസർ മദനിയുടെ കേരളയാത്ര സാങ്കേതിക കാരണങ്ങളാൽ ഇപ്പോഴും വൈകുകയാണ്. കൊല്ലം അൻവാര്‍ശേരിയിലെ വീട്ടിൽ കർണാടകയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തി. അദ്ദേഹം കേരളത്തിലേക്ക് വരുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷ സംബന്ധിച്ചായിരുന്നു പരിശോധന. കർണാടകയിലെ സുരക്ഷ ചുമതയുള്ള ഐ.ജി…
Read More » -
NEWS
പ്രവാസികള്‍ക്ക് സന്തോഷ വാർത്ത: ഇനി കാത്തിരിപ്പ് വേണ്ട, വിസ സ്റ്റാമ്പിംഗ് സംവിധാനം സൗദി അറേബ്യ അവസാനിപ്പിക്കുന്നു
വിസ സ്റ്റാമ്പിംഗില്‍ പുതിയ നിയമവുമായി സൗദി അറേബ്യ. സൗദിയിലേക്കുള്ള തൊഴില്‍, സന്ദര്‍ശന, റസിഡന്റ് വിസകൾ ഇനി മുതല്‍ പാസ്‌പോര്‍ട്ടില്‍ പതിക്കേണ്ടതില്ല എന്നാണ് തീരുമാനം. 2023 മെയ് ഒന്നു മുതലാണ് വിസ സ്റ്റാമ്പിംഗ് സംവിധാനം അവസാനിപ്പിച്ച് പുതിയ നിയമം പ്രാബല്യത്തിലാവുക. അതെ സമയം ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങളോ നിര്‍ദേശങ്ങളോ സൗദി വിദേശകാര്യ മന്ത്രാലയമോ കോണ്‍സുലേറ്റുകളോ അറിയിച്ചിട്ടില്ല. പുതിയ നിയമം പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് എന്നാണ് വിലയിരുത്തലുകള്‍. വിസ അനുവദിച്ചു കിട്ടിയാലും പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തു കിട്ടാന്‍ വേണ്ടി ഏറെ ദിവസങ്ങള്‍ കാത്തിരിക്കണം എന്നതാണ് നിലവിലെ അവസ്ഥ. ഒരു പാസ്പോര്‍ട്ടിന് ഏകദേശം 10,000 രൂപക്ക് മുകളില്‍ സ്റ്റാമ്പിംഗിന് ചെലവ് വരുന്നുണ്ട്. വിസ സ്റ്റാമ്പ് ചെയ്തുകിട്ടാതെ വിമാന ടിക്കറ്റ് എടുക്കാനോ മറ്റ് യാത്രാ ക്രമീകരണങ്ങള്‍ നടത്താനോ ഇതുവരെ വഴി സാധ്യമായിരുന്നില്ല എന്നതായിരുന്നു മറ്റൊരു പ്രശ്‌നം. ടിക്കറ്റ് നേരത്തെ എടുക്കാതിരുന്നാല്‍ സീസണ്‍ അനുസരിച്ച് നിരക്ക് ഉയരാനും ചെലവ് ഇരട്ടിയാവുന്ന അവസ്ഥയും നിലനിന്നിരുന്നു. ഇതിന് ഇനി…
Read More » -
Kerala
ബൈജു ദേവരാജും പ്രവീൺ ഇറവങ്കരയും ഒരുമിച്ച സൂപ്പർ ഹിറ്റ് സീരിയൽ ‘കനൽപ്പൂവ്’ 300ന്റെ നിറവിൽ
സാന്ദ്രാസ് കമ്മ്യൂണിക്കേഷന്റെ ബാനറിൽ ബൈജു ദേവരാജ് നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് പ്രവീൺ ഇറവങ്കരയുടെ രചനയിൽ സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പര കനൽപ്പൂവ് 300 എപ്പിസോഡ് പിന്നിടുന്നു. റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ‘കനൽപ്പൂവ്’ മാണിക്യം മംഗലത്ത് തറവാടിന്റെയും കെ.ആർ.കെ ഗ്രൂപ്പിന്റെയും കുടിപ്പകയിൽ ചാലിച്ച് അതിമനോഹരമായ ഒരു പ്രണയകഥ പറയുന്നു. വിദ്യാസമ്പന്നയും റാങ്ക് ജേതാവുമായ ജനനിയുടെയും പള്ളിക്കൂടത്തിന്റെ പടിവാതിൽ കാണാത്ത ഹരിദാസിന്റെയും പ്രണയകഥ. യദു കൃഷ്ണൻ, അമ്പിളി ദേവി, ചിലങ്ക, തൃശൂർ ആനന്ദ്, മങ്ക മഹേഷ്, വൈഷ്ണവി, ദിനേശ് പണിക്കർ, സനുരാജ്,പൂജപ്പുര രാധാകൃഷ്ണൻ, ദാവീദ്, നവീൻ അറക്കൽ, ഓമന ഔസേപ്പ്, ലക്ഷ്മിമായ തുടങ്ങിയ പ്രമുഖ താരങ്ങൾ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പരമ്പര എല്ലാ രാത്രിയിലും 9.30ന് സൂര്യാ ടി.വിയിൽ സംപ്രേഷണം ചെയ്യുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:സാക്ഷി ദേവരാജ്. ക്യാമറ:പ്രഭു. പ്രൊഡക്ഷൻ കൺട്രോളർ:ഷാജി തിരുമല. എക്സിക്യൂട്ടീവ്:ദിലീപ് ശ്രീധർ.
Read More »