Month: April 2023

  • Kerala

    ചുട്ടുപൊള്ളുന്ന ചൂടിനിടെ ഇരുട്ടടി, സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ്; വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് മന്ത്രി

    കൊടുംചൂടിനിടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ്. പകല്‍ സമയത്തും ലോഡ് ഷെഡിങ് ഉണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി അറിയിക്കുന്നത്. സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെയാണ് ഇരുട്ടടിയായി അപ്രഖ്യാപിത ലോഡ് ഷെഡിംഗും എത്തുന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക് കുതിക്കുകയാണെന്നതാണ് നിലവിലെ സാഹചര്യം. ഉപയോക്താക്കള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാതെ വഴിയില്ലന്ന് ഇലക്ടിസിറ്റി ബോർഡ്. വൈദ്യുതി ആവശ്യകത 5000 മെഗാവാട്ട് കടന്ന സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിക്കപ്പെട്ടത് 102.99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28 ന് രേഖപ്പെടുത്തിയത് 9.288 കോടി യൂണിറ്റ് ആയിരുന്നു . ഏറ്റവും കൂടിയ വൈദ്യുതി ആവശ്യകത 2022 ഏപ്രില്‍ 27 ന് രേഖപ്പെടുത്തിയ 4385 മെഗാവാട്ടും ആയിരുന്നു. എന്നാല്‍ ഈ മാസം പതിനൊന്നാം തീയതി മുതല്‍ വൈദ്യുതി ആവശ്യകതയും ഉപയോഗവും മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്ന നിലയാണ്. വൈകുന്നേരങ്ങളിൽ ഉപയോഗം കുറയ്ക്കണം ഉയർന്ന വില കൊടുത്താണ് ഇപ്പോൾ വൈദ്യുതി വാങ്ങുന്നതെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി…

    Read More »
  • NEWS

    ലോകത്തെ ഏറ്റവും ശക്തമായ കാലാവസ്ഥാ പ്രതിഭാസമായ എല്‍നിനോ തിരിച്ചെത്തുന്നു: മണ്‍സൂൺ പോലും മാറിപ്പോകുമെന്ന് പ്രവചനം; കൊടുംചൂട്, വരള്‍ച്ച, കടുത്ത ജലക്ഷാമം ഫലം

        എൽനിനോ പ്രതിഭാസത്തിന്റെ തിരിച്ച് വരവ് ലോക കാലാവസ്ഥയെ തകിടം മറിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എല്‍നിനോ വീണ്ടും വരുന്നതോടെ 2023ല്‍ ലോകം അനുഭവിക്കാന്‍ പോകുന്നത് സമാനതകളില്ലാത്ത റെക്കോഡ് ചൂടായിരിക്കും എന്നാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മികച്ച മഴ ലഭിക്കുന്ന മണ്‍സൂണിന്റെ ശക്തി പകുതിയായെങ്കിലും എല്‍നിനോ കുറക്കും. സാധാരണ മണ്‍സൂണില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ കേരളത്തില്‍ പോലും എല്‍നിനോ കാലഘട്ടത്തില്‍ വരള്‍ച്ച നേരിടാറുണ്ട്. ഇപ്പോള്‍ തന്നെ വരള്‍ച്ചയുടെ ലക്ഷണങ്ങളെക്കുറിച്ച് കാലാവസ്ഥാ ഗവേഷകര്‍ പോലും മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മഴ കനിഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്ന വര്‍ഷം കേരളത്തെയും ഇന്ത്യയെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ലോകത്തു കാണപ്പെടുന്നതില്‍ ഏറ്റവും ശക്തമായ കാലാവസ്ഥാ പ്രതിഭാസങ്ങളാണ് ലാനിനോയും എല്‍നിനോയും. പസിഫിക്കിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടു പിടിക്കുന്നതാണ് എല്‍നിനോ എന്ന പ്രതിഭാസം. ഭൂമിയിലെ കാലാവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ വാണിജ്യവാതങ്ങളുടെ ഗതി ഇവ മാറ്റും. കിഴക്കു നിന്ന് പടിഞ്ഞാറോട്ടു വീശേണ്ട വാണിജ്യ വാതങ്ങള്‍ ഗതി മാറുകയോ പല…

    Read More »
  • India

    ലണ്ടനിലേക്ക് കടക്കാന്‍ ശ്രമം; അമൃത്പാലിന്റെ ഭാര്യ വിമാനത്താവളത്തില്‍ കസ്റ്റഡിയില്‍

    ചണ്ഡീഗഡ്: ‘വാരിസ് പഞ്ചാബ് ദേ’ നേതാവ് അമൃത്പാല്‍ സിങ്ങിന്റെ ഭാര്യ കിരണ്‍ദീപ് കൗര്‍ അമൃത്സര്‍ വിമാനത്താവളത്തില്‍ കസ്റ്റഡിയില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-നുളള വിമാനത്തില്‍ ലണ്ടനിലേക്ക് പോകാനെത്തിയപ്പോളാണ് കിരണ്‍ദീപിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. യുവതിയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് പൗരത്വമുള്ള കിരണ്‍ദീപ് കൗറിനെതിരേ പഞ്ചാബിലോ ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലോ കേസുകളില്ലെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു. അതേസമയം, ഒളിവില്‍കഴിയുന്ന പ്രതിയുടെ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനാകും. ഈ സാഹചര്യത്തിലാണ് കിരണ്‍ദീപ് കൗറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ മാസവും കിരണ്‍ദീപ് കൗറിനെ പോലീസ് ചോദ്യംചെയ്തിരുന്നു. അമൃത്പാലിന്റെ വിദേശ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഭാര്യയില്‍നിന്ന് പ്രധാനമായും പോലീസ് ചോദിച്ചറിഞ്ഞത്. ജലന്ധറില്‍ കുടുംബവേരുകളുള്ള യു.കെയില്‍ സ്ഥിരതാമസക്കാരിയായ കിരണ്‍ദീപ് കൗറും അമൃത്പാല്‍ സിങ്ങും ഈവര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. അതിനിടെ, ഒരുമാസത്തോളമായി ഒളിവില്‍കഴിയുന്ന അമൃത്പാല്‍ സിങ്ങിനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. വിവിധമേഖലകളില്‍ പലവേഷങ്ങളില്‍ അമൃത്പാലിനെ കണ്ടതായി പഞ്ചാബ് പോലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.…

    Read More »
  • Kerala

    സര്‍ക്കാരിന്റെ യാത്രയയപ്പ് ഉപകാരസ്മരണ; ചീഫ് ജസ്റ്റിസിന് പ്രത്യേക യാത്രയയപ്പ് നല്‍കിയതിനെതിരേ പരാതി

    തിരുവനന്തപുരം: കേരള ഹൈക്കോടതിയില്‍ നിന്നും വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക യാത്രയയപ്പ് നല്‍കിയതിനെതിരെ പരാതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കുമാണ് പരാതി നല്‍കിയിട്ടുള്ളത്. സാമൂഹിക പ്രവര്‍ത്തകന്‍ സാബു സ്റ്റീഫന്‍ ആണ് പരാതിക്കാരന്‍. ജുഡീഷ്യല്‍ ചട്ടങ്ങളുടെയും മുന്‍കാല ഉത്തരവുകളുടേയും ലംഘനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. കേരള സര്‍ക്കാര്‍ നടത്തുന്നത് ഉപകാരസ്മരണ ആണെന്നും പരാതിയില്‍ ആരോപിക്കുന്നു. കോവളത്തെ സ്വകാര്യ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിന് പ്രത്യേക യാത്രയയപ്പ് നല്‍കിയത്. മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും കുടുംബസമേതമാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത്. മന്ത്രിമാരായ പി രാജീവ്, കെഎന്‍ ബാല?ഗോപാല്‍, കെ രാജന്‍, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും അഡ്വക്കറ്റ് ജനറല്‍, ചീഫ് സെക്രട്ടറി വിപി ജോയ്, ആഭ്യന്തര സെക്രട്ടറി കെ വേണു, നിയമസെക്രട്ടറി ഹരിനായര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. സാധാരണ നിലയില്‍ ഹൈക്കോടതി ഫുള്‍ കോര്‍ട്ട് മാത്രം യാത്രയയപ്പ് നല്‍കുന്നതാണ് കീഴ് വഴക്കം. ഹൈക്കോടതി നേരത്തെ തന്നെ ഫുള്‍ കോര്‍ട്ട്…

    Read More »
  • Crime

    യുവതിക്കെതിരേ പീഡനക്കേസ് നല്‍കാന്‍ ആവശ്യപ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥിയെ മര്‍ദിച്ചു; മുഖ്യപ്രതി പിടിയില്‍

    തൃശ്ശൂര്‍: യുവതിയുടെ പേരില്‍ പീഡനക്കേസ് കൊടുക്കണമെന്നാവശ്യപ്പെട്ട് 17 വയസുകാരനെ മര്‍ദിച്ച കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. വരന്തരപ്പിള്ളി കലവറക്കുന്ന് മുല്ലയ്ക്കല്‍ സുമനെ(40)യാണ് വരന്തരപ്പിള്ളി പോലീസ് പിടികൂടിയത്. സംഭവത്തെത്തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ വരന്തരപ്പിള്ളി പോലീസ് എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരിയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. വരന്തരപ്പിള്ളി സ്റ്റേഷനില്‍ ഏഴ് ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കേസില്‍ വേലൂപ്പാടം പൗണ്ട് കാട്ടാളന്‍ വീട്ടില്‍ ജിബിന്‍ (33), കല്ലൂര്‍ പച്ചളിപ്പുറം മണമേല്‍ നിഖില്‍ (കുട്ടാപ്പി-34), വരന്തരപ്പിള്ളി തെക്കുമുറി വെട്ടിയാട്ടില്‍ ശ്രീജിത്ത് (35) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. വരന്തരപ്പിള്ളി സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിയെ പ്രതികള്‍ കുറുമാലിപ്പുഴയോരത്തേക്ക് വിളിച്ചുവരുത്തി സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി. യുവതിക്കെതിരേയുള്ള പരാതി പോക്സോ വകുപ്പില്‍പ്പെടുത്തുന്നതിനാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പരാതിക്കാരനാക്കാന്‍ പ്രതികള്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഒടുവില്‍ നിര്‍ബന്ധത്തിനു വഴങ്ങിയ കുട്ടി സ്വന്തം ഫോണില്‍നിന്ന് ചൈല്‍ഡ് ലൈനിലേക്ക് വിളിച്ച് പ്രതികള്‍ പറഞ്ഞ പ്രകാരം പരാതിപ്പെട്ടു. മര്‍ദനമേറ്റ് അവശനായ കുട്ടി പുതുക്കാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മുളങ്കുന്നത്തുകാവ്…

    Read More »
  • Crime

    അവിഹിത ബന്ധമാരോപിച്ച് കോടതി വളപ്പില്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; പീരുമേട്ടില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

    ഇടുക്കി: കോടതി പരിസരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. അണക്കര സ്വദേശി അമ്പിളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പീരുമേട് കോടതി പരിസരത്താണ് സംഭവം. മുന്‍പ് ഇരുവരും ഒരുമിച്ച് താമസിക്കുന്ന സമയത്ത് ഇവരുടെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒരു കേസുണ്ട്. കേസിലെ സാക്ഷികളാണ് ഇരുവരും. കേസുമായി ബന്ധപ്പെട്ട് കോടതി പരിസരത്തുള്ള അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് എത്തിയതാണ് ഇരുവരും. കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ സമയത്താണ് അമ്പിളിയെ ബിജു ആക്രമിച്ചത്. കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അമ്പിളിയുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ആളുകള്‍ ചേര്‍ന്നാണ് അമ്പിളിയെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്പിളിക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലപ്പെടുത്താനുള്ള ശ്രമത്തിന് പിന്നിലെന്ന് ബിജു മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.    

    Read More »
  • Local

    ഭാര്യയ്ക്ക് രാപ്പകലില്ലാതെ മർദ്ദനം, പരാതി അന്വേഷിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥരെ പട്ടിയെവിട്ട് കടിപ്പിച്ച് ഭർത്താവ്

       വയനാട് ജില്ലയിലെ വനിതാസംരക്ഷണ ഓഫീസർ മായ എസ്. പണിക്കർക്കും കൗൺസിലർ നാജിയ ഷിറിനും ഇന്നലെ നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരാനുഭവമാണ്‌.  ഭർത്താവ് അതി ക്രൂരമായി പീഡിപ്പിക്കുന്നു എന്ന പരാതി അന്വേഷിക്കാൻ വേണ്ടിയാണ് ഇരുവരും  മേപ്പാടി തൃക്കൈപ്പറ്റ നെല്ലുമാളം സ്വദേശി ജോസിന്റെ വീട്ടിലെത്തിയത്. ഭർത്താവ് നിരന്തരം ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് ജോസിന്റെ ഭാര്യ കഴിഞ്ഞമാസം വനിതാസംരക്ഷണ ഓഫീസിൽ പരാതി നൽകിയിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാനായി പലതവണ ഫോണിൽ ബന്ധപ്പെട്ടിട്ടും ജോസിനെ ലഭിക്കാതെ വന്നതോടെയാണ് മായയും നാജിയയും വീട്ടിൽ നേരിട്ടു ചെന്ന് അന്വേഷിക്കാൻ പുറപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പരാതിയുമായി ബന്ധപ്പെട്ട കാര്യത്തിന് എത്തിയതാണെന്നു പറഞ്ഞപ്പോൾ ‘ജാക്കി പിടിച്ചോടാ’ എന്നുപറഞ്ഞ് ജോസ് പട്ടിയെ തുറന്നുവിടുകയായിരുന്നു. പട്ടി നേരെ മായയെ ആക്രമിച്ചു. പത്തുമിനിറ്റുനേരം പട്ടിയുമായി മൽപ്പിടുത്തം നടത്തേണ്ടി വന്നെന്നും  കാലിൽ രണ്ടിടത്ത് കടിയേറ്റതായും മായ പറയുന്നു. പേടിച്ചോടുന്നതിനിടെ നിലത്തുവീണ കൗൺസിലർ നാജിയ ഷിറിനെയും പട്ടി കടിച്ച് പരിക്കേൽപ്പിച്ചു. ആരും രക്ഷിക്കാനില്ലെന്ന അവസ്ഥയായതോടെ നാജിയ ഇവർ വന്ന…

    Read More »
  • Crime

    എക്സൈസിനെ പേടിച്ച് ഓടിക്കയറിയത് കമ്മിഷണര്‍ ഓഫീസിലേക്ക്; എഡിഎംഎയുമായി യുവാവ് പിടിയില്‍

    കോഴിക്കോട്: എക്സൈസ് സംഘം പിന്തുടര്‍ന്നപ്പോള്‍ കാര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസ് വളപ്പിലേക്ക് കയറ്റിയ യുവാവ് എംഡിഎംഎയുമായി അറസ്റ്റില്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഒമര്‍ സുന്‍ഹര്‍ (35) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കൈയില്‍നിന്ന് 15 ഗ്രാം എംഡിഎംഎയും പിടികൂടി. കാറില്‍നിന്ന് മൂന്നു ഗ്രാമും ശരീരത്തില്‍ ഒളിപ്പിച്ച 12 ഗ്രാമുമാണ് പിടികൂടിയത്. ബുധനാഴ്ച രാവിലെയാണ് നാടകീയ സംഭവം. സരോവരം ഭാഗത്ത് ലഹരിവില്‍പ്പന നടക്കുന്നുവെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധനനടത്തിയത്. ലഭിച്ച വിവരത്തില്‍ ലഹരി എത്തിക്കുന്ന വാഹനത്തിന്റെ നമ്പറിന്റെ വിശദാംശങ്ങളും ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വാഹനം കണ്ടെത്തി നിരീക്ഷിക്കുന്നതിനിടയില്‍ കാര്‍ സരോവരം ഭാഗത്തുനിന്ന് നഗരത്തിലേക്കെത്തി. പിന്നാലെ എക്സൈസ് സംഘവും പുറപ്പെട്ടു. എക്സൈസ് സംഘം തന്നെ പിന്തുടരുന്നുണ്ടെന്നുകണ്ട ഒമര്‍ കാര്‍ കമ്മിഷണര്‍ ഓഫീസിലേക്ക് ഓടിച്ചുകയറ്റി. ഉടനെ എക്സൈസ് സംഘം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറെ വിവരമറിയിച്ചു. തുടര്‍ന്ന് എക്സൈസ് സംഘവും പോലീസും ചേര്‍ന്നാണ് ഒമര്‍…

    Read More »
  • Crime

    ആശുപത്രിയിലെ മരുന്നു കഴിച്ച് നവജാതശിശു ഗുരുതരാവസ്ഥയില്‍; അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടര്‍ മര്‍ദ്ദിച്ചു

    കൊല്ലം: സ്വകാര്യ ആശുപത്രിയില്‍ നല്‍കിയ മരുന്നു കഴിച്ചു നവജാതശിശു അവശനിലയിലായ സംഭവത്തില്‍ അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും ചേര്‍ന്നു മര്‍ദ്ദിച്ചതായി പരാതി. മാങ്കോട് തേന്‍കുടിച്ചാലില്‍ ഷുഹൈബിനാണ്(30) മര്‍ദനമേറ്റത്. ഷുഹൈബ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്കു പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ 14നാണു ഷുഹൈബിന്റെ ഭാര്യ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. പിറ്റേ ദിവസം ആശുപത്രിയില്‍ നിന്നു നല്‍കിയ മരുന്നു കഴിച്ച് നവജാതശിശു അവശനിലയിലാകുകയും അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെയോടെയാണ് കുഞ്ഞിന്റെ നില ഗുരുതരമായത്. തുടര്‍ന്നാണ് ഷുഹൈബ് ആശുപത്രിയിലെത്തിയത്. പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തിലെത്തി ഡോക്ടറുമായി സംസാരിച്ചെങ്കിലും ഏതു മരുന്നാണ് നല്‍കിയതെന്നു പറയാന്‍ ഡോക്ടര്‍ തയാറായില്ല. ഇതിനിടെ സ്ഥലത്തെത്തിയ പോലീസിന്റെ മുന്നില്‍ വച്ചു ഷുഹൈബിനെ ഡോക്ടറും മകനും ചേര്‍ന്നു മര്‍ദിച്ചെന്നാണു പരാതി. ഷുഹൈബ് മര്‍ദിച്ചെന്ന് ആരോപിച്ച് ഡോക്ടറും പരാതി നല്‍കിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലെത്തിയ ഷുഹൈബിനെ പരിശോധിക്കാന്‍ ഡോക്ടര്‍ താമസം വരുത്തിയെന്നും ബന്ധുക്കള്‍…

    Read More »
  • Crime

    അതീഖിനെ വകവരുത്താന്‍ തലേന്നും ശ്രമം; കൊലയാളിക്ക് റിപ്പോര്‍ട്ടിങ്ങില്‍ പരിശീലനം നല്‍കിയ മൂന്നുപേര്‍ കസ്റ്റഡിയില്‍

    ലഖ്‌നൗ: മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതീഖ് അഹമ്മദിനെയും സഹോദരനെയും കൊലപാതകം നടന്നതിന് തലേദിവസം പ്രതികള്‍ വധിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കനത്ത പോലീസ് സുരക്ഷയെത്തുടര്‍ന്നാണ് കൃത്യം നടക്കാതെ പോയതെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് ഉപയോഗിച്ച തുര്‍ക്കിഷ് പിസ്റ്റള്‍, പ്രതികളിലൊരാളായ സണ്ണി സിങ്ങിന് 2021 ല്‍ ഗുണ്ടാനേതാവില്‍ നിന്നും ലഭിച്ചതാണ്. പ്രതികളുടെ കയ്യില്‍ നിന്നും ഇന്ത്യയില്‍ നിരോധിച്ച തുര്‍ക്കിഷ് സിഗാന പിസ്റ്റളുകള്‍ കണ്ടെടുത്തിരുന്നു. അതിനിടെ, അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫ് അഹമ്മദിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ലവ്ലേഷ് തിവാരിക്ക് ‘റിപ്പോര്‍ട്ടിങ്’ പരിശീലനം നല്‍കിയ മൂന്നുപേരെയാണ് ഉത്തര്‍പ്രദേശിലെ ബാംദയില്‍നിന്ന് പോലീസ് പിടികൂടിയത്. കസ്റ്റഡിയിലുള്ള മൂന്നുപേരും ഒരു പ്രാദേശിക വാര്‍ത്താ വെബ്സൈറ്റിന് വേണ്ടി ജോലിചെയ്യുന്നവരാണെന്ന് പോലീസ് പറഞ്ഞു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് മൂവരും പ്രതിക്ക് പരിശീലനം നല്‍കിയത്. ക്യാമറ വാങ്ങാനും ഇവര്‍ തിവാരിയെ സഹായിച്ചു. മൂവരെയും ബാംദ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതെന്നും പോലീസ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തിയാണ് മൂന്ന് പ്രതികളും അതീഖിനെയും സഹോദരനെയും…

    Read More »
Back to top button
error: