NEWSPravasi

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി: ഗള്‍ഫ് രാജ്യങ്ങൾ ഈദുൾ ഫിത്തറിന്റെ ആഹ്ലാദാരവങ്ങളിൽ

റിയാദ്:  മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുൾ ഫിത്തര്‍ ഇന്നാണ്. സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍, യുഎഇ എന്നിവിടങ്ങളിലാണ് പെരുന്നാള്‍ ഇന്ന് ആഘോഷിക്കുക. ഒമാനിൽ ശനിയാഴ്ചയാണ്. വ്രത ശുദ്ധിയുടെ നിറവില്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുകയാണ്  പ്രവാസികള്‍ അടക്കമുള്ളവര്‍ ഇന്ന്.

ഒരുമാസത്തെ വിശുദ്ധമായ നോമ്പിനുശേഷം ചെറിയ പെരുന്നാള്‍ ആഘോഷത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് ഇസ്ലാം മത വിശ്വാസികള്‍. മസ്ജിദുകളിലും ഈദ്ഗാഹുകളിലുമായി പെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടക്കുകയാണ്. പുതുവസ്ത്രം അണിഞ്ഞും സന്ദേശങ്ങള്‍ കൈമാറിയും വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ ഒരുക്കിയും പ്രവാസികള്‍ ചെറിയ പെരുന്നാള്‍ ധന്യമാക്കും. പെരുന്നാള്‍ ആഘോഷങ്ങള്‍ വര്‍ണാഭമാക്കാന്‍ വിപുലമായ പരിപാടികളാണ് വിവിധ ജിസിസി രാജ്യങ്ങളില്‍ സര്‍ക്കാര്‍ തലത്തിലും മറ്റുമായി ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: