Month: April 2023

  • Social Media

    മോഡേണ്‍ ഡ്രസ്സ് ഇട്ടു പുറത്തിറങ്ങിയപ്പോള്‍ സിന്ധു കൃഷ്ണയ്ക്ക് ഉണ്ടായ അനുഭവം കണ്ടോ?

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സിന്ധു കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ ഭാര്യ ആണ് ഇവര്‍. നാല് പെണ്‍മക്കളാണ് ഇവര്‍ക്ക് ഉള്ളത്. ഇപ്പോള്‍ ഇവര്‍ എല്ലാവരും ചേര്‍ന്ന് ഒരു യൂറോപ്യന്‍ യാത്ര പോയിരിക്കുകയാണ്. യാത്രയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സിന്ധു കൃഷ്ണയും മക്കളും പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ കൂടിയുണ്ട് ഇവര്‍ക്ക്. ഇതിലൂടെ യാത്രാ വിശേഷങ്ങളെല്ലാം ഇവര്‍ പറയുകയാണ്. യാത്രയില്‍ അധികം സാധനങ്ങള്‍ ഒന്നും വാങ്ങിയിട്ടില്ല എന്നും നാട്ടില്‍ കിട്ടാത്ത ചില സാധനങ്ങള്‍ മാത്രമാണ് വാങ്ങിയത് എന്നുമാണ് സിന്ധു പറയുന്നത്. അതേസമയം പെട്ടെന്ന് വീട്ടില്‍ എത്തിയിരുന്നുവെങ്കില്‍ എന്ന് ഇടയ്ക്കിടെ തോന്നാറുണ്ട് ഇന്നും ഷൂസ് ഇട്ടു നടക്കുന്നതുകൊണ്ട് വേദന സഹിച്ചാണ് നടക്കുന്നത് എന്നുമാണ് സിന്ധു പറയുന്നത്. ഈ സമയം ഇത്തവണ ഡാന്‍സ് കളിക്കുവാന്‍ പ്രാക്ടീസ് ചെയ്യാന്‍ പറ്റിയിട്ടില്ല എന്നാണ് താരം പറയുന്നത്. ഇതുകൂടാതെ യാത്രകളില്‍ ഏറ്റവും ബാഗ് വാങ്ങി കൂട്ടുന്നത് ഓസി ആണ് എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. ദിയ…

    Read More »
  • India

    പൂഞ്ച് ഭീകരാക്രമണം; അന്വേഷണത്തിന് എന്‍.ഐ.എ.

    ശ്രീനഗര്‍: ജമ്മുവിലെ പൂഞ്ചില്‍ സേനാവാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവം എന്‍.ഐ.എയും അന്വേഷിക്കും. വെള്ളിയാഴ്ച ഉച്ചയോടെ സംഘം പൂഞ്ചിലെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. രജൗരി മേഖലയിലെ ഭീംബര്‍ ഗലിയില്‍നിന്ന് പൂഞ്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സൈനികര്‍ ആക്രമിക്കപ്പെട്ടത്. ഫോറന്‍സിക് വിധഗ്ധരോടൊപ്പമായിരിക്കും സംഘം സ്ഥലം സന്ദര്‍ശിക്കുക. ഹവില്‍ദാര്‍ മന്‍ദീപ് സിങ്, ലാന്‍സ് നായിക് ദേബാശിഷ് ബിസ്വാള്‍, ലാന്‍സ് നായിക് കുല്‍വന്ത് സിങ്, ശിപായി ഹര്‍കൃഷന്‍ സിങ്, ശിപായി സേവക് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. കരസേനാ മേധാവി മനോജ് പാണ്ഡേ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കനത്തമഴ കാരണം കാഴ്ചക്കുറവുണ്ടായിരുന്നു. ഇതു മുതലെടുത്താണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. മൂന്നു വശങ്ങളില്‍നിന്നാണ് ഭീകരര്‍ വാഹനത്തിനുനേരെ വെടിവെച്ചത്. പിന്നീട് ഗ്രനേഡുമെറിഞ്ഞു. ഇതോടെ വാഹനത്തിന്റെ ഇന്ധനടാങ്കിന് തീപിടിച്ചു. സംഘത്തില്‍ നാലു ഭീകരര്‍ ഉണ്ടായിരുന്നുവെന്നാണ് സൈന്യത്തിന്റെ നിഗമനം. രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ അംഗങ്ങളാണ് ആക്രമണത്തിനിരയായത്. ഭീകരവിരുദ്ധ പോരാട്ടത്തിനായി നിയോഗിക്കപ്പെട്ടവരാണ് ഇവര്‍. ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് സൈന്യം വ്യക്തമാക്കി. പൂഞ്ചില്‍നിന്ന്…

    Read More »
  • Crime

    ഡല്‍ഹി സാകേത് കോടതി വളപ്പില്‍ വെടിവയ്പ്; സ്ത്രീക്ക് ഗുരുതര പരിക്ക്

    ന്യൂഡല്‍ഹി: ഡല്‍ഹി സാകേത് കോടതി വളപ്പില്‍ വെടിവയ്പ്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. അഭിഭാഷക വേഷത്തിലെത്തിയ അജ്ഞാതനാണ് വെടിയുതിര്‍ത്തത്. നാലു റൗണ്ട് വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കാൻ കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേറ്റതെന്ന് പൊലീസ് പറയുന്നു. വെടിയേറ്റ് ​ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ എയിംസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

    Read More »
  • Crime

    കൊല്ലത്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

    കൊല്ലം: കടയ്ക്കലില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദര്‍ഭക്കാട് സ്വദേശിയായ 11 വയസുകാരി ശിവാനിയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മയാണ് ഇത് ആദ്യം കണ്ടത്. അമ്മയുടെ നിലവിളികേട്ട് അടുത്തുളളവര്‍ ഓടിയെത്തി കുട്ടിയെ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • India

    കാമുകിയെ പൈലറ്റ് കോക്പിറ്റില്‍ വിളിച്ചുകയറ്റി; ക്യാബിന്‍ ക്രൂവിനെക്കൊണ്ട് ദാസ്യവേല ചെയ്യിച്ചു

    ന്യൂഡല്‍ഹി: ദുബായ്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് കാമുകിയെ കോക്പിറ്റില്‍ കയറ്റിയെന്ന് പരാതി. ഫെബ്രുവരി 27നാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുവെന്ന് ആരോപിച്ച് ക്യാബിന്‍ ക്രൂ നല്‍കിയ പരാതിയില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ നേരിട്ട് ഹാജരാകാന്‍ വിമാന ജീവനക്കാര്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കി. സംഭവത്തില്‍ എയര്‍ ഇന്ത്യയും പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. മാര്‍ച്ച് മൂന്നിനാണ് ജീവനക്കാരില്‍ ഒരാള്‍ പരാതി നല്‍കിയത്. പരാതി ഇങ്ങനെ: ”ബോര്‍ഡിങ്ങിനു മുന്‍പ് പൈലറ്റിനായി ഏറെ നേരം കാത്തു നിന്നെങ്കിലും റിപ്പോര്‍ട്ടിങ് സമയം കഴിഞ്ഞിട്ടും എത്തിയില്ല. ഇതോടെ ഞാന്‍ വിമാനത്തില്‍ കയറി. ഏറെ നേരം കഴിഞ്ഞ് യാത്രക്കാര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്. എത്തിയപ്പോള്‍ത്തന്നെ ഇക്കണോമിക് ക്ലാസില്‍ തന്റെ കാമുകി യാത്ര ചെയ്യുന്നുണ്ടെന്നും അവര്‍ക്ക് ബിസിനസ് ക്ലാസിലേക്കു മാറ്റം കിട്ടുമോ എന്ന് നോക്കണമെന്നും അറിയിച്ചു. എന്നാല്‍, ബിസിനസ് ക്ലാസില്‍ ഒഴിവില്ലെന്ന് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്ന് തന്റെ കാമുകിയെ കോക്പിറ്റിലേക്കു കൊണ്ടുവരാന്‍ എന്നോട് ആവശ്യപ്പെട്ടു. അവര്‍ക്ക് സുഖമായി…

    Read More »
  • Crime

    ഫോണ്‍ എറിഞ്ഞു പൊട്ടിച്ചത് ചോദ്യംചെയ്തു; പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

    കോട്ടയം: പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മൂക്കന്‍പെട്ടി കണമല ഇടപ്പാറ സുനോജ് സുധാകരന്‍ (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടു വീട്ടിലെത്തിയ സുനോജ് പിതാവിനെ ചീത്തവിളിക്കുകയും പിതാവിന്റെ കയ്യില്‍ ഇരുന്ന മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു. ഇതു ചോദ്യം ചെയ്ത പിതാവിനെ കത്തി ഉപയോഗിച്ച് വെട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്. അച്ഛനും അമ്മയും വീട്ടില്‍ നിന്നു മാറിത്താമസിക്കാന്‍ പറഞ്ഞിട്ടും മാറാത്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. എരുമേലി എസ്എച്ച്ഒ: വി.വി അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

    Read More »
  • Kerala

    പട്ടികജാതി ഫണ്ട് തട്ടിപ്പില്‍ അന്വേഷണത്തിന് സിപിഎം; നാല് ഏരിയാ സെക്രട്ടറിമാര്‍ തെറിക്കും

    തിരുവനന്തപുരം: കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ട് വെട്ടിപ്പില്‍ സിപിഎം അന്വേഷണം. ഡിവൈഎഫ്‌ഐ നേതാവ് പ്രതിന്‍ സാജ്കൃഷ്ണ ഉള്‍പ്പെടെയുള്ള നേതാക്കല്‍ക്കെതിരെയാണ് അന്വേഷണം. മുന്‍ മേയര്‍ സി ജയന്‍ബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് പുഷ്പലത എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിയെടുത്തു എന്നാണ് ആരോപണം. വിഭാഗീയ പ്രവണത രൂക്ഷമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ നാലു ഏരിയാ സെക്രട്ടറിമാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നേമം, വിതുര, കിളിമാനൂര്‍, നെടുമങ്ങാട് ഏരിയാ സെക്രട്ടറിമാരെയാണ് മാറ്റുന്നത്. നേമത്ത് പാറക്കുഴി സുരേന്ദ്രനും വിതുരയില്‍ ഷൗക്കത്തലിയുമാണ് ഏരിയാ സെക്രട്ടറിമാര്‍. കഴക്കൂട്ടം ഏരിയാ സെക്രട്ടറി ശ്രീകാര്യം അനില്‍ ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്നുണ്ട്. തലസ്ഥാന നഗരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുകകൂടി ലക്ഷ്യമിട്ടാണ് ഏരിയ കമ്മിറ്റിയില്‍ മാറ്റം കൊണ്ടുവരുന്നത്. പ്രസന്ന കുമാറാണ് നിലവില്‍ പാളയം ഏരിയാ സെക്രട്ടറി. ഇവിടെ സംസ്ഥാന സെന്ററിന്റെ നിര്‍ദേശം അനുസരിച്ച് കൂടുതല്‍…

    Read More »
  • Crime

    സുഹൃത്തിന്റെ പോക്കറ്റില്‍നിന്നു താഴെ വീണ എടിഎം കാര്‍ഡ് കൈക്കലാക്കി; പണം തട്ടിയെടുത്തയാള്‍ അറസ്റ്റ്

    കൊല്ലം: സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ച ആള്‍ അറസ്റ്റില്‍. കോട്ടപ്പുറം സ്വദേശി ദീപുവാണ് അറസ്റ്റിലായത്. കൊല്ലം കടയ്ക്കലിലാണ് സംഭവം. സുഹൃത്തിന്റെ കാര്‍ഡില്‍ നിന്നും പതിനായിരം രൂപ ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു. സുഹൃത്തായ ഇടത്തറ സ്വദേശി ബിനുവിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ചാണ് ദീപു പണം തട്ടിയെടുത്തത്. കഴിഞ്ഞദിവസം ബിനു തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ എടിഎം കാര്‍ഡ് താഴെ വീണു. ഇത് കണ്ട ദീപു കാര്‍ഡ് കൈക്കലാക്കുകയും അതില്‍ എഴുതിയിരുന്ന പിന്‍നമ്പര്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുകയും ചെയ്തു. എടിഎം കാര്‍ഡ് നഷ്ടപ്പെട്ടത് അറിഞ്ഞ ബിനു, അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 10,000 രൂപ പിന്‍വലിച്ചതായും മനസിലാക്കി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ദീപു പണം പിന്‍വലിക്കുന്നതിന്റെ എടിഎം കൗണ്ടറിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ദീപു കുറ്റം സമ്മതിച്ചു.

    Read More »
  • Crime

    കോഴിക്കോട്ട് ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ഥി മരിച്ചത് കൊലപാതകം; പിതൃസഹോദരി അറസ്റ്റില്‍

    കോഴിക്കോട്: അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമദ് ഹസന്‍ റിഫായി(12)യുടെ മരണത്തില്‍ പിതൃസഹോദരി താഹിറ (34) യെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്ത് മെംബറുടെ സാന്നിധ്യത്തില്‍ ഡിവൈഎസ്പി: ആര്‍.ഹരിപ്രസാദാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐസ്‌ക്രീം ഫാമിലി പാക്കില്‍ വിഷം കലര്‍ത്തി കുട്ടിയുടെ വീട്ടില്‍ കൊടുക്കുകയായിരുന്നു. കുട്ടിയുടെ മാതാവും സഹോദരങ്ങളും ഈ സമയം വീട്ടിലില്ലായിരുന്നു. സംഭവം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ശക്തമാക്കിയത്. ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. ഇതേത്തുടര്‍ന്ന് ഛര്‍ദിയുണ്ടാവുകയും അവശനിലയിലാവുകയും ചെയ്ത കുട്ടി പിറ്റേന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പൊലീസ്, ഫൊറന്‍സിക് വിഭാഗം എന്നിവര്‍ പരിശോധന നടത്തുകയും സാംപിള്‍ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തിരുന്നു. അരിക്കുളത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നാണ് കുട്ടി കഴിച്ച ഐസ്‌ക്രീം വാങ്ങിയത്. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് കട താല്‍ക്കാലികമായി അടച്ചിരുന്നു. ഇവിടെ…

    Read More »
  • Kerala

    മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു, കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

       വൈക്കം: നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്. നടൻ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കൾ. നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്‌ബൂൽ സൽമാൻ തുടങ്ങിയവർ കൊച്ചുമക്കളാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന. കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

    Read More »
Back to top button
error: