Month: April 2023

  • ഭീഷണിക്കത്ത് കൊച്ചി സ്വദേശിയുടെ പേരില്‍; വ്യക്തിവിരോധം തീര്‍ക്കാന്‍ ചെയ്തതെന്ന് വീട്ടുകാര്‍

    കൊച്ചി: കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ചാവേര്‍ ആക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് അയച്ചത് കൊച്ചി കലൂര്‍ സ്വദേശിയുടെ പേരില്‍. ജോസഫ് ജോണ്‍ എന്നയാളുടെ പേരില്‍ ഫോണ്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയാണ് കത്ത് അയച്ചിട്ടുള്ളത്. പോലീസും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ജോസഫിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. താന്‍ കത്ത് അയച്ചിട്ടില്ലെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് ജോസഫ് അധികൃതരെ അറിയിച്ചത്. തന്നെ കുടുക്കാന്‍ ബോധപൂര്‍വം ചെയ്തതാണ് ഇതെന്നാണ് ജോസഫ് പറയുന്നത്. ചെയ്ത ആളെ അറിയാമെന്നും ജോസഫ് പറഞ്ഞു. വിവരങ്ങള്‍ ജോസഫ് പൊലീസിനും മറ്റ് അധികൃതര്‍ക്കും കൈമാറിയിട്ടുണ്ടെന്നാണ് സൂചന. വ്യക്തിവിരോധമുള്ള ആളാണെന്ന് ജോസഫിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. സംശയമുള്ള ആളുടെ കൈയക്ഷരവും കത്തിലെ കൈയക്ഷരവും തമ്മില്‍ സാമ്യമുണ്ടെന്നും അവര്‍ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഒരാഴ്ച മുന്‍പ് കത്ത് ലഭിച്ചത്. ഇതു പോലീസിനു കൈമാറുകയായിരുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. കേന്ദ്ര ഇന്റലിജന്‍സ് വകുപ്പും അന്വേഷിക്കുന്നുണ്ട്. നാളെ വൈകുന്നേരമാണ് രണ്ടു…

    Read More »
  • India

    അതിഖും അഷ്‌റഫും ശുഹദാക്കള്‍; കൊലയ്ക്ക് പ്രതികാരം ചെയ്യുമെന്ന് അല്‍ ഖ്വയ്ദ

    ന്യൂഡല്‍ഹി: ഗുണ്ടാ നേതാവും സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയുമായ അതിഖ് അഹമ്മദിന്റെയും (60) സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റെയും കൊലപാതകങ്ങളില്‍ പ്രതികാരം ചെയ്യുന്ന് ഭീകര സംഘടനയുടെ ഭീഷണി. അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ വിഭാഗമായ അല്‍ ഖ്വയ്ദ ഇന്‍ ഇന്ത്യന്‍ സബ് കോണ്ടിനന്റ് എന്ന സംഘടനയാണ് ഭീഷണി മുഴക്കിയത്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള സന്ദേശം കൈമാറുന്നതിനായി പുറത്തിറക്കിയ മാസികയിലാണ് ഇക്കാര്യം പറയുന്നത്. കൊല്ലപ്പെട്ട അതിഖിനെയും അഷ്റഫഫിനെയും രക്തസാക്ഷികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ടിവി ക്യാമറകള്‍ക്കു മുന്നില്‍ കൊല്ലപ്പെട്ട മുസ്‌ലിങ്ങളുടെ രക്തസാക്ഷിത്വത്തിനു പകരം ചോദിക്കുമെന്നാണ് ഭീഷണി. ചാവേര്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ഏറ്റവും സുരക്ഷയുള്ള തിഹാര്‍ ജയിലില്‍ ഉള്‍പ്പെടെ തടവിലുള്ള സംഘടനയിലെ അംഗങ്ങളെ മോചിപ്പിക്കുമെന്നും പറയുന്നുണ്ട്. എ ക്യുഐഎസിന്റെ മാധ്യമ വിഭാഗമായ ‘അസ് സാഹബ്’ ആണ് മാസിക പുറത്തിറക്കിയത്. ”വൈറ്റ് ഹൗസിലോ പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയിലോ റാവല്‍പിണ്ടിയിലെ ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലോ ആകട്ടെ, അടിച്ചമര്‍ത്തുന്നവരെ ഞങ്ങള്‍ തടയും. ടെക്‌സാസ് തിഹാര്‍ അഡ്യാല വരെ എല്ലാ മുസ്ലിം സഹോദരീസഹോദരന്‍മാരെയും…

    Read More »
  • Social Media

    പ്രധാനമന്ത്രിയുടെ കട്ടൗട്ട് തുടയ്ക്കുന്ന പ്രവര്‍ത്തകന്‍; വീഡിയോ പങ്കുവച്ച് അമിത്ഷാ

    ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് തുടയ്ക്കുന്ന പ്രായംചെന്ന പ്രവര്‍ത്തകന്റെ വീഡിയോ പങ്കുവച്ച് അമിത് ഷാ. മോദിയിലുള്ള വിശ്വാസവും അദ്ദേഹത്തോടുള്ള വാത്സല്യവുമാണ് ബിജെപി നേടിയെടുത്തിട്ടുള്ളതെന്ന് അവകാശപ്പെട്ടാണ് ബിജെപി കര്‍ണാടക യൂണിറ്റ് പുറത്തുവിട്ട വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതാണ് പാര്‍ട്ടിയുടെ കരുത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹികമാധ്യമങ്ങളില്‍ നിലവില്‍ ദൃശ്യങ്ങള്‍ വൈറലാണ്. പ്രധാനമന്ത്രിയെ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെയാണ് രാജ്യത്തെ ജനങ്ങള്‍ കാണുന്നതെന്ന കുറിപ്പോടെയാണ് കര്‍ണാടക ബി.ജെ.പി വീഡിയോ പങ്കുവച്ചത്. കര്‍ണാടകയിലെ ദേവനഹള്ളിയില്‍നിന്നുള്ളതാണ് വീഡിയോ. The unwavering trust in PM @narendramodi Ji and the selfless affection for him is what the BJP has earned and it is its source of strength. Have a look at this beautiful video from Devanahalli, Karnataka. https://t.co/1OFAlZ1ibL — Amit Shah (@AmitShah) April 21, 2023 പണത്തിനുവേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് കട്ടൗട്ട് തുടയ്ക്കുന്ന വ്യക്തിയോട്…

    Read More »
  • സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കണ്ണൂരും കാസര്‍ഗോടും കാത്തിരിക്കണം

    തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, രണ്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിലുണ്ട്. മറ്റു 12 ജില്ലകളിലും നേരിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോട് ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. ഏപ്രില്‍ 24 തിങ്കളാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

    Read More »
  • Crime

    ഗാന്ധി കുടുംബത്തിന്റെ ബന്ധുവിന്റെ സ്വത്ത് പിടിച്ചെടുക്കാന്‍ അതീഖ് ശ്രമിച്ചു; സോണിയ ഇടപെട്ടതോടെ പിന്‍മാറി

    ലഖ്‌നൗ: കൊല്ലപ്പെട്ട മാഫിയാ നേതാവും മുന്‍ എംപിയുമായ അതീഖ് അഹമ്മദ്, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗാന്ധി കുടുംബത്തിന്റെ ബന്ധുവിന്റെ സ്ഥലം കയ്യേറാനും ശ്രമിച്ചു. അതീഖ് അഹമ്മദ് എംപിയായിരുന്ന സമയത്താണ് സംഭവം. ഈ സമയത്ത് സമാജ്വാദി പാര്‍ട്ടിയായിരുന്നു ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍. അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി ഇടപെട്ടതിനെ തുടര്‍ന്നാണ് അതീഖ് അഹമ്മദ് ഈ ശ്രമത്തില്‍നിന്ന് പിന്‍മാറിയതെന്നും ദേശീയ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2007ല്‍ അതീഖ് അഹമ്മദ് ഫൂല്‍പുര്‍ എംപിയായിരിക്കെയാണ് ഗാന്ധി കുടുംബത്തിന്റെ ബന്ധുവായ വീര ഗാന്ധിയുടെ ഉടമസ്ഥതയിലുള്ള ഭൂമി പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. പ്രയാഗ്രാജിനു സമീപം സിവില്‍ ലൈന്‍സ് പ്രദേശത്തുള്ള ഭൂമിയിലാണ് അതീഖ് അഹമ്മദ് നോട്ടമിട്ടത്. ഇന്ദിര ഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയുടെ കുടുംബത്തില്‍പ്പെട്ട വീര ഗാന്ധി, വിവരമറിഞ്ഞ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെയും സംസ്ഥാന സര്‍ക്കാരിനെയും സമീപിച്ചു. എന്നാല്‍, പ്രയോജനമുണ്ടായില്ല. ഇതോടെ വീര ഗാന്ധി ബന്ധുവായ സോണിയയുടെ സഹായം തേടി. ഈ സമയത്ത് കേന്ദ്രം ഭരിച്ചിരുന്ന യുപിഎയുടെ അധ്യക്ഷ കൂടിയായിരുന്നു…

    Read More »
  • Crime

    കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്; ദമ്പതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍

    കാസര്‍ഗോട്: കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ ദമ്പതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍. 150 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ വണ്ടിയില്‍ നിന്ന് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസര്‍കോട്ട് വില്‍പ്പന നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. കാസര്‍ഗോട് പുത്തരിയടുക്കം സ്വദേശിയായ അബൂബക്കര്‍, ഭാര്യ അമീന അസ്ര, ബംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറിലാണ് എംഡിഎംഎ വിറ്റത്. കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന്. ബംഗളൂരുവില്‍ നിന്ന് കാസര്‍ഗോട്ടേക്ക് ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളാണ് ഇവര്‍. അറസ്റ്റിലായ അബൂബക്കറും ഭാര്യ അമീനയുമാണ് കാസര്‍ഗോട് കേന്ദ്രീകരിച്ച് നേരിട്ട് ലഹരി മരുന്ന് വില്‍പന നടത്തിയിരുന്നത്. മറ്റു രണ്ട് പേര്‍ ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ചു നല്‍കിയവരാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതികളെ ചോദ്യം ചെയ്തതിലൂടെ ലഹരി കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെ ഉടന്‍ പിടികൂടാനാകുമെന്നാണ് പോലീസ് കണക്കുകൂട്ടല്‍.

    Read More »
  • Local

    പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

        കാസർകോട് ബന്തടുക്കയിലെ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോലിലെ കെ. ഉമേശ്കുമാറിനെയാണ് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. ബന്തടുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മലാംകുണ്ടിലെ സുരണ്യ(17) ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. മാര്‍ച്ച് 20ന് വൈകിട്ടാണ് സുരണ്യയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലിന് മുകളില്‍ ജനലിനോട് ചേര്‍ന്ന് കെട്ടിയ നൈലോണ്‍ കയറില്‍ തുണികെട്ടി കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. അതുകൊണ്ട് തന്നെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ ആരോപിക്കുകയും ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സുരണ്യയുടെ മരണം ആത്മഹത്യയാണെന്നാണ് തെളിഞ്ഞത്. സ്വകാര്യബസ് കണ്ടക്ടര്‍ ഉമേശിന്റെ പേരെഴുതിവെച്ച ആത്മഹത്യാക്കുറിപ്പ് ശരണ്യയുടെ കിടപ്പുമുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും കണ്ടക്ടര്‍ക്കെതിരെ ആത്മഹത്യാപ്രേരണക്ക് കേസെടുക്കുകയും ചെയ്തു. സൈബര്‍…

    Read More »
  • Kerala

    വന്ദേഭാരത് 130 കിലോമീറ്റർ സ്പീഡിൽ ഓടിക്കാൻ തിരുവനന്തപുരം- കണ്ണൂർ വേഗപ്പാതയാക്കുന്നു, ആലപ്പുഴ വഴി ഒരു വന്ദേഭാരത് ട്രെയിൻ കൂടി വരാൻ സാദ്ധ്യത

    വന്ദേഭാരത് ട്രെയിൻ സംസ്ഥാനത്ത്130 കിലോമീറ്റർ സ്പീഡിൽ ഓടിക്കാൻ പാകത്തിൽ വികസിപ്പിക്കാനുള്ള പാതകളുടെ പട്ടികയിൽ കേരളത്തിലെ 3 സെക്ഷനുകൾ ഉള്‍പ്പെടെ 53 റൂട്ടുകള്‍ കൂടി റെയിൽവേ ഉൾപ്പെടുത്തി. തിരുവനന്തപുരം–കോഴിക്കോട് (ആലപ്പുഴ വഴി), തിരുവനന്തപുരം– മധുര, കോഴിക്കോട്–കണ്ണൂർ റൂട്ടുകളാണ് ഇവ. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ആലപ്പുഴ വഴി ഒരു വന്ദേഭാരത് ട്രെയിൻ കൂടി ഓടിക്കാൻ ഇത് അവസരമൊരുക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. നിലവിലുള്ള വന്ദേഭാരത് ട്രെയിൻ കോട്ടയം വഴിയാണ് ഓടുക. വന്ദേഭാരത് അനുവദിച്ചപ്പോൾത്തന്നെ കേരളത്തിലെ ട്രാക്കിൽ വേഗം കൂട്ടാനുള്ള കർമ പദ്ധതി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് 53 പുതിയ പാതകൾ 130 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ പാകത്തിൽ വികസിപ്പിക്കാനുള്ള പട്ടിക വന്നത്. എ തൊട്ട് ഇ കാറ്റഗറി വരെ വിവിധ വേഗത്തിലുള്ള പാതകളാണ് റെയിൽവേയ്ക്കുള്ളത്. ഇതിൽ എ കാറ്റഗറിയിൽ 160 കിലോമീറ്റർ സ്പീഡിലും ബിയിൽ 130 കിലോമീറ്റർ സ്പീഡിലും ഓടിക്കാം. പുതിയ പട്ടികയിൽ തിരുവനന്തപുരം–കോഴിക്കോട് 400 കിലോമീറ്റർ വേഗം…

    Read More »
  • Health

    വേനൽക്കാലമല്ലേ, പൈനാപ്പിള്‍ കഴിക്കൂ: പോഷക സമൃദ്ധം, ഔഷധസമ്പുഷ്ടം; ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങി അസംഖ്യം അസുഖങ്ങൾ പറപറക്കും

    ആരോഗ്യം വേനല്‍ക്കാലത്ത് ഉറപ്പായും ആശ്രയിക്കാവുന്ന ഒരു പഴമാണ് പൈനാപ്പിള്‍. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കും എന്നുമാത്രമല്ല ധാരാളം പോഷകങ്ങള്‍ അടങ്ങിയ പൈനാപ്പിള്‍ ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. പൈനാപ്പിള്‍ കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തി ശരീരത്തെ ആരോഗ്യത്തോടെ കാക്കാന്‍ സഹായിക്കും. അതുമാത്രമല്ല പൈനാപ്പിളില്‍ നിന്ന് ലഭിക്കുന്ന കാല്‍ഷ്യം പേശി വേദന അകറ്റുകയും ചെയ്യും. പൈനാപ്പിള്‍ ധാരാളം നാരുകള്‍ അടങ്ങിയ പഴമാണ്, അതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും. പൈനാപ്പിള്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കും, മാത്രമല്ല പൊണ്ണത്തടി പോലുള്ള പ്രശ്‌നങ്ങളെയും അകറ്റാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ വേനല്‍ക്കാലത്ത് പൈനാപ്പിള്‍ കഴിക്കുന്നത് ഇതിന് സഹായിക്കും. ഇത് വയറിലെ കൊഴുപ്പടക്കം കുറയ്ക്കും. പൈനാപ്പിള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. വേനല്‍ക്കാലത്ത് പലരെയും അലട്ടുന്ന പ്രശ്‌നമാണ് ഓക്കാനം, മനം മറിച്ചില്‍, ഛര്‍ദ്ദി തുടങ്ങിയവ. പൈനാപ്പിള്‍ കഴിക്കുന്നത് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. വേനല്‍ക്കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച്…

    Read More »
  • Health

    വേനൽക്കാല രോഗങ്ങൾ സൂക്ഷിക്കുക, ഔഷധങ്ങൾ അരികിൽ തന്നെ ഉണ്ട്

    വേനൽക്കാല രോഗങ്ങൾ  വേനല്‍ചൂട് ക്രമാതീതമായി ഉയരുകയാണ്. ഈ കൊടുംചൂടില്‍ വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ അലട്ടാം. ചൊറിച്ചില്‍, തിണര്‍പ്പ് അങ്ങനെ പലതും. ചര്‍മ്മ പ്രശ്നങ്ങൾ ചികിത്സിക്കുന്നതിനുള്ള ഏറ്റവും മികച്ച ഔഷധസസ്യങ്ങളിലൊന്നാണ് ചന്ദനം. കാരണം ഇത് ചര്‍മ്മ രോഗങ്ങളെ ശമിപ്പിക്കുകയും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതുമാണ്. ചന്ദനപ്പൊടി വെള്ളത്തിലോ അല്ലെങ്കില്‍ റോസ് വാട്ടറിലോ മിക്സ് ചെയ്ത് ചര്‍മ്മത്തില്‍ പുരട്ടുക. കറ്റാര്‍വാഴ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ട ആയുര്‍വേദ സസ്യമാണ്. ചുണങ്ങിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. മുള്‍ട്ടാണി മിട്ടിയില്‍ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇതും ചൂട് കാല രോഗങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നു. മുള്‍ട്ടാണി മിട്ടി റോസ് വാട്ടര്‍ ചേര്‍ത്ത് ചര്‍മ്മത്തിലിടുക. ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായകമാണ്. വെള്ളരിക്കയില്‍ ഫ്ലേവനോയ്ഡുകളും ടാന്നിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചുണങ്ങു ഒഴിവാക്കാന്‍ സഹായിക്കുന്നു. വെള്ളരിക്ക പേസ്റ്റും തേനും റോസ് വാട്ടറും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. 30 മിനിറ്റ് നേരം ചര്‍മ്മത്തില്‍ പുരട്ടുക. തുളസിയിലെ സംയുക്തങ്ങള്‍ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.…

    Read More »
Back to top button
error: