Month: April 2023

  • NEWS

    സ്വന്തം ബലഹീനതയെ തിരിച്ചറിയണം, അതാണ് ജീവിതവിജയത്തിന്റെ ആദ്യ ചുവട്

    വെളിച്ചം ആ ഗ്രാമത്തില്‍ ഒരു സ്ത്രീ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.  തന്റെ ഏകാന്തത മാറ്റാനായി അവര്‍ ഒരു പൂച്ചയെ വളര്‍ത്തി.  അതവരുടെ സന്തതസഹചാരിയായി മാറി.  അതിനെ ചിട്ടയോടും നിഷ്ഠയോടുമാണ് ആ സ്ത്രീവളര്‍ത്തിയത്.  അവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ പൂച്ച തീന്‍മേശപ്പുറത്ത് മെഴുകുതിരികാലുകളില്‍ പിടിച്ച് വെളിച്ചം കാണിക്കും. തന്റെ പൂച്ചയുടെ ഈ സ്വഭാവവൈശിഷ്ട്യം മറ്റുളളവരെ കൂടി കാണിക്കണമെന്ന് സ്ത്രീക്ക് തോന്നി.  അവര്‍ ഗ്രാമത്തിന് പുറത്തുള്ള തന്റെ സുഹൃത്തുക്കളെ അത്താഴത്തിന് ക്ഷണിച്ചു.  അന്നും പൂച്ച മെഴുകുതിരിക്കാലുകളുമായി തീന്‍മേശയില്‍ ഇരുന്നു.  മീനും ഇറച്ചിയും വിളമ്പിവെച്ചിരിക്കുന്ന തീന്‍മേശയില്‍ വളരെ അനുസരണയോടെ ആ പൂച്ച ഇരുന്നു. അത്ഭുതം തോന്നിയ വിരുന്നുകാര്‍ പൂച്ചയ്ക്ക് നേരെ മുഴുത്ത മീനും ഇറച്ചികഷ്ണവുമെല്ലാം കാണിച്ചു.  പക്ഷേ, അത് അനങ്ങാതെ അവിടെ തന്നെയിരുന്നു.  എല്ലാവര്‍ക്കും അത്ഭുതമായി.  ആ സ്ത്രീ അഭിമാനം കൊണ്ട് പുളകിതയായി.  അപ്പോഴാണ് ഒരെലി പെട്ടെന്ന് പുറത്തുനിന്ന് അകത്തേക്ക് ഓടിക്കയറിയത്.  പൂച്ച കയ്യിലിരുന്ന മെഴുകുതിരി വലിച്ചെറിഞ്ഞ് എലിയുടെ മേലേക്ക് വീണു.  കിട്ടിയമാത്രയില്‍ അതിനെ വായിലാക്കുകയും ചെയ്തു. പ്രത്യേകം…

    Read More »
  • Movie

    മുതുകുളം രാഘവൻ പിള്ള തിരക്കഥയെഴുതി തിക്കുറിശ്ശി, എൻ ഗോവിന്ദൻകുട്ടി, ടി.ആർ ഓമന, രാജശ്രീ എന്നിവർ അഭിനയിച്ച ‘കടമറ്റത്തച്ചൻ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 57 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഫാദർ ജോർജ്ജ് തര്യൻ നിർമ്മിച്ച് സംവിധാനപങ്കാളിയായ ‘കടമറ്റത്തച്ചന്’ 57 വയസ്സ്. 1966 ഏപ്രിൽ 22 നായിരുന്നു തിക്കുറിശ്ശി, എൻ ഗോവിന്ദൻകുട്ടി, ടി.ആർ ഓമന, രാജശ്രീ (ഗ്രേസി) എന്നിവർ അഭിനയിച്ച ‘കടമറ്റത്തച്ചൻ’ വെള്ളിത്തിര കണ്ടത്. നിർമ്മാതാവിന്റെ കഥയ്ക്ക് മുതുകുളം രാഘവൻ പിള്ള തിരക്കഥയെഴുതി. കെ.ആർ നമ്പ്യാർ ആയിരുന്നു മറ്റൊരു സംവിധായകൻ. ഫാദർ തര്യനോ നമ്പ്യാരോ മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്‌തതായി അറിവില്ല. പൗലോസ് ശ്ശെമ്മാശ്ശൻ എന്നൊരാളുണ്ടായിരുന്നു (പുരോഹിതനാവുന്നതിന് മുൻപുള്ള ഘട്ടമാണ് ശെമ്മാശ്ശൻ പട്ടം). സൽപ്രവൃർത്തികൾ ചെയ്‌തതിന്‌ ദുഷ്ടബുദ്ധികളാൽ വീട് നശിപ്പിക്കപ്പെട്ട അയാൾ ബാവാ തിരുമേനിയുടെ കൂടെ താമസമാക്കി. കത്രീന എന്നൊരു യുവതിയുമായി അയാൾ ഇഷ്ടത്തിലായിരുന്നു. പക്ഷെ മനുഷ്യൻ ഇച്ഛിക്കുന്നതല്ലല്ലോ ദൈവനിശ്ചയം! ഒരു ദിവസം ബാവായുടെ പശുവിനെ കാണാതായി. പശുവിനെ അന്വേഷിച്ച് പുറപ്പെട്ട ശെമ്മാശ്ശൻ എത്തിപ്പെട്ടത് കൊടുംകാട്ടിൽ പാതാളരാജാവിന്റെ അടുത്താണ്. പാതാളരാജാവിന് കനിവ് തോന്നി ശെമ്മാശ്ശനെ ശിഷ്യനായി സ്വീകരിച്ച് മന്ത്രതന്ത്രാദികൾ പഠിപ്പിച്ച് കൊടുത്തു. പാതാളരാജാവിന്റെ മകൾ ശെമ്മാശ്ശനിൽ…

    Read More »
  • India

    മധ്യപ്രദേശിലെ മൃഗശാലയില്‍ വെള്ളക്കടുവ പ്രസവിച്ചു

    ഗ്വാളിയോര്‍:   മധ്യപ്രദേശില്‍ മൃഗശാലയില്‍ വെള്ളക്കടുവ പ്രസവിച്ചു. പത്ത് വയസ് പ്രായമുള്ള വെള്ളക്കടുവയ്ക്കാണ് മൂന്ന് കുഞ്ഞുങ്ങളുണ്ടായത്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ മൃഗശാലയായ ഗാന്ധി മൃഗശാലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഇതോടെ മൃഗശാലയിലുള്ള കടുവകളുടെ എണ്ണം 10 ആയി. മീര എന്ന വെള്ള കടുവയ്ക്ക് ഉണ്ടായതില്‍ ഒരു കുഞ്ഞ് വെള്ളക്കടുവയും മറ്റ് രണ്ടെണ്ണം സാധാരണ  കടുവ കുഞ്ഞുങ്ങളുമാണ്. രാവിലെ 11.30ഓടെയായിരുന്നു പ്രസവം. 2013ല്‍ ഈ മൃഗശാലയില്‍ തന്നെ ജനിച്ച കടുവയാണ് മീര. ഇത് മീരയുടെ മൂന്നാമത്തെ പ്രസവമാണെന്നാണ് മൃഗശാല അധികൃതര്‍ വിശദമാക്കുന്നത്. കേന്ദ്ര മൃഗശാല അധികൃതരുടെ നിര്‍ദ്ദേശമനുസരിച്ചുള്ള പ്രത്യേക പരിചരണമാണ്  കടുവയ്ക്ക് നല്‍കുന്നതെന്ന് അധികൃതര്‍ വിശദമാക്കി. ആദ്യ പ്രസവത്തില്‍ മീരയ്ക്ക് മൂന്ന് കുഞ്ഞുങ്ങളും രണ്ടാം പ്രസവത്തില്‍ രണ്ട് കുഞ്ഞുങ്ങളുമുണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങളുണ്ടായ ശേഷം അമ്മ കടുവ ആരെയും കൂടിന് അടുത്തേക്ക് അടുപ്പിക്കുന്നില്ലെന്നാണ് മൃഗശാല അധികൃതര്‍ പ്രതികരിക്കുന്നത്. കടുവയുടെ ഭക്ഷണത്തില്‍ ചിക്കന്‍ സൂപ്പും പാലും അധികമായി നല്‍കുന്നുണ്ടെന്നും മൃഗശാല അധികൃതര്‍ വിശദമാക്കി.

    Read More »
  • Kerala

    ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു

    ദില്ലി: ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു. രാഷ്ട്രപതിയാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നൽകിയത്. സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ്‌വി ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ശുപാർശ ചെയ്തത്. എന്നാൽ നിയമനം ആക്ടിങ് ചീഫ് ജസ്റ്റിസായാണ് നൽകിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചീറ്റൂർ സ്വദേശിയാണ് ജസ്റ്റിസ് എസ്‌വി ഭട്ടി. 2019 മുതൽ കേരളാ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിക്കുകയാണ്. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയുടെ നിയമനം.

    Read More »
  • Kerala

    കർണ്ണാടകയിലെ ക്വാറിയിൽ കാൽ വഴുതിവീണ് സൂപ്പർവൈസറായ താമരശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം

    കോഴിക്കോട്: കർണ്ണാടകയിലെ ക്വാറിയിൽ കാൽ വഴുതിവീണ് സൂപ്പർവൈസറായ താമരശ്ശേരി സ്വദേശിയ്ക്ക് ദാരുണാന്ത്യം. കർണാടക ചാമരാജ് നഗർ മുക്കള ഹളളിയിലെ എസ്.പി.കെ. ക്രഷറിൽ സൂപ്പർവൈസറായ താമരശ്ശേരി  ചാടിക്കുഴി രാജി നിവാസിൽ സജിൻ ഹരി (34) ആണ് മരിച്ചത്. ക്വാറിയിൽ താഴെ ജോലി ചെയ്തിരുന്ന ആൾക്ക് മൊബൈൽ ഫോണിൽ മുകളിൽ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുമ്പോൾ കാൽ വഴുതി താഴേക്ക് പതിച്ചതാണ് അപകടം. പിതാവ്: എസ്.എം. സെൽവരാജ്. മാതാവ്: സുമതി ( റിട്ട. അധ്യാപിക, താമരശ്ശേരി ഗവ.യു.പി. സ്കൂൾ) ഭാര്യ: അഞ്ജു.മകൾ: ഇഹലക്ഷ്മി. സഹോദരങ്ങൾ: സമിത എസ്. രാജ് ( നടനം സ്കൂൾ ഓഫ് ഡാൻസ് കാരാടി), ഡോ. സംഗീത എസ്. രാജ്.  

    Read More »
  • Kerala

    താൻ ഹിന്ദു മത വിശ്വാസിയാണെന്ന് ദേവികുളം മുൻ എംഎൽഎ എ രാജ സുപ്രീംകോടതിയിൽ

    ദില്ലി: താൻ ഹിന്ദു മത വിശ്വാസിയാണെന്ന് ദേവികുളം മുൻ എംഎൽഎ എ രാജ സുപ്രീംകോടതിയിൽ. ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജ സമർപ്പിച്ച അപ്പീലിൽ കോടതി അടുത്ത വെള്ളിയാഴ്ച വിശദമായി വാദം കേൾക്കും. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ ആവശ്യം. അടുത്ത തവണ ഹർജി പരിഗണിക്കുന്നതുവരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാജയുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ ഒരാഴ്ച്ച കൊണ്ട് ഒന്നും നടക്കില്ലെന്ന് വ്യക്തമാക്കി കോടതി ഈ കാര്യം അംഗീകരിച്ചില്ല. സംവരണത്തിന് എല്ലാ അർഹതയും ഉള്ള വ്യക്തിയാണ് രാജയെന്നും രേഖകൾ പരിശോധിക്കാതെ ഹൈക്കോടതി നടപടിയെന്നും രാജയ്ക്കായി മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ, അഭിഭാഷകൻ ജി പ്രകാശ് എന്നിവർ വാദിച്ചു. മതം സംബന്ധിച്ചുള്ള പ്രധാനപ്പെട്ട രേഖകൾ രാജ കോടതിയിൽനിന്ന് മറച്ചുവച്ചെന്ന് എതിർ സ്ഥാനാർത്ഥിയായ ഡി. കുമാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നടന്ദർ ഹൂഡാ, അഭിഭാഷകൻ അൽജോ കെ. ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു. 1950 മുൻപ്…

    Read More »
  • Kerala

    അരിക്കൊമ്പനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ല; വിദ​ഗ്ധ സമിതിയുടെ ഇന്നത്തെ യോ​ഗം മാറ്റിവെച്ചു

    ഇടുക്കി: അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന വിദഗ്ധ സമിതി യോഗം മാറ്റിവെച്ചു. അസൗകര്യങ്ങളെ തുടർന്നാണ് തീരുമാനം. അടുത്ത ദിവസം തന്നെ ഓൺലൈൻ ആയി യോഗം ചേരും. ഇടുക്കിയിലെ ചിന്നക്കനാലിൽ നിന്നും മയക്കു വെടിവച്ച് പിടികൂടുന്ന അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യം ആലോചിക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ യോഗമാണ് മാറ്റിയത്. ഓൺലൈനായി ഇന്ന് യോഗം നടത്താനായിരുന്നു തീരുമാനം. പറമ്പിക്കുളത്തേക്ക് മാറ്റാനാണ് മുൻപ് വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകിയത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ മറ്റേതെങ്കിലും സ്ഥലമുണ്ടെങ്കിൽ വിദഗ്ദ്ധസമിതിയെ അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. സ്ഥലപ്പേരുകൾ മുദ്ര വച്ച കവറിൽ സർക്കാർ കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച ചർച്ചകളാണ് അടുത്ത ദിവസത്തെ യോഗത്തിൽ നടക്കുക. വിദഗ്ദ്ധ സമിതി അംഗീകരിച്ചാൻ കോടതി അനുമതിക്ക് കാത്തു നിൽക്കാതെ അരിക്കൊമ്പനെ പിടിച്ചു മാറ്റാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അമിക്കസ്ക്യൂറി അഡ്വ. രമേഷ് ബാബു, വംനവകുപ്പ് സിസിഎഫ് മാരായ ആർ എസ് അരുൺ, പി പി പ്രമോദ്, കെഎഫ്ആർഐ മുൻ…

    Read More »
  • Kerala

    പഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനം

    ദില്ലി: സംസ്ഥാനത്തെ മന്ത്രിമാരുടെയും ചീഫ് വിപ്പിൻറെയും പ്രതിപക്ഷ നേതാവിൻറെയും പഴ്‌സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനം. കേരളത്തിൽ നിന്നുള്ള ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്‌മെന്റ് എന്ന സംഘടനയാണ് കോടതിയിൽ ഹർജി നൽകിയത്. യാതൊരു ചട്ടവും പാലിക്കാതെയാണ പേഴ്സണൺ സ്റ്റാഫുകളുടെ നിയമനമെന്നും പെൻഷൻ നൽകാനുള്ള ചട്ടം ഭരണഘടന വിരുദ്ധമാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ഈ രീതിയിലാണോയെന്ന് കോടതി ചോദിച്ചു. ഗുജറാത്തിൽ പഴ്‌സണൽ സ്റ്റാഫ് നിയമനം നടത്തുന്നത് സമാന രീതിയിലാണെന്നും ഇവർക്ക് ഓണറേറിയമാണ് നൽകുന്നതെന്നും ജസ്റ്റിസ് ബേല എം. ത്രിവേദി പറഞ്ഞു. എന്നാൽ മാറിമാറി വന്ന സർക്കാരുകൾ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കേരളത്തിൽ പഴ്‌സണൽ സ്റ്റാഫുകളുടെ നിയമനം നടത്തിയതെന്ന് ഹർജിക്കാർക്കായി അഭിഭാഷകരായ കെ. ഹരിരാജും, എ. കാർത്തിക്കും കോടതിയെ അറിയിച്ചു. മാത്രമല്ല കാലാകാലങ്ങളായി പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ കിട്ടുന്നുണ്ടെന്നും അഭിഭാഷകർ വ്യക്തമാക്കി. തുടർന്നാണ് ഹർജിയിൽ വിശദമായ വാദം കേൾക്കാൻ ജസ്റ്റിസ്…

    Read More »
  • Kerala

    എസ്.എൻ ട്രസ്റ്റ് ബൈലോയിൽ ഭേദഗതി: ഹൈക്കോടതി ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശനും എസ്.എൻ. ട്രസ്റ്റും നൽകിയ ഹർജിയിൽ സുപ്രീം കോടതി വിശദവാദം കേൾക്കും

    ദില്ലി: എസ്.എൻ ട്രസ്റ്റ് ബൈലോയിൽ ഭേദഗതി വരുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശനും എസ് എൻ ട്രസ്റ്റും നൽകിയ ഹർജിയിൽ വിശദവാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനം. ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവിരടങ്ങിയ ബെഞ്ചിന്റെയാണ് തീരുമാനം. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. കുറ്റവിമുക്തരാകുന്നത് വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നടപടി സ്വഭാവിക നീതിയുടെ നിഷേധമാണെന്നും ജനപ്രതിനിധികൾക്ക് പോലും ഈ നിബന്ധന ബാധകമല്ലെന്നും വെള്ളാപ്പളി നടേശനായി മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി അഭിഭാഷകൻ രാജൻ ബാബു എന്നിവർ വാദിച്ചു. തുടർന്നാണ് ഹർജി വിശദമായി പരിഗണിക്കാൻ അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. എസ് എൻ ട്രസ്റ്റിനായി അഭിഭാഷകൻ റോയ് എബ്രാഹം ഹാജരായി. എസ്.എൻ ട്രസ്റ്റ് മുൻ അംഗം ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നേരത്തെ ബൈലോയിൽ ഭേദഗതികൾ വരുത്തിയത്.

    Read More »
  • Social Media

    വിവാഹവേദിയിൽ പരസ്പരം മത്സരിച്ച് തല്ലുന്ന വരനും വധുവും! – വീഡിയോ

    വിവാഹദിനം ആഘോഷങ്ങളുടെയും സന്തോഷങ്ങളുടെയും ദിനമായി കൊണ്ടാടാനാണ് പൊതുവിൽ എല്ലാവരും ആഗ്രഹിക്കാറ്. അങ്ങനെ അല്ലാത്ത ചുരുക്കം ചില വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും സമീപകാലങ്ങളിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും പുറത്ത് വന്നിരുന്നു. അതിന് സമാനമായി മറ്റൊരു വിവാഹഘോഷത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുകയാണ്. വിവാഹവേദിയിൽ വെച്ച് പരസ്പരം മത്സരിച്ച് തല്ലുന്ന വരനും വധുവുമാണ് ഈ വീഡിയോയിൽ. ഇത് എവിടെ നടന്ന വിവാഹമാണ് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം പറയുന്നില്ലെങ്കിലും @gharkekalesh എന്ന ട്വിറ്റർ അക്കൗണ്ട് ഹോൾഡർ ആണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. നേരത്തെ തന്നെ വൈറലായ വീഡിയോ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. Kalesh B/w Husband and Wife in marriage ceremony pic.twitter.com/bjypxtJzjt — Ghar Ke Kalesh (@gharkekalesh) December 13, 2022 വിവാഹവേദിയിൽ ഭാര്യയും ഭർത്താവും തമ്മിൽ കയ്യാങ്കളി എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തിരിക്കുന്ന…

    Read More »
Back to top button
error: