Month: April 2023

  • India

    യൂത്ത് കോണ്‍. അധ്യക്ഷനെതിരേ ആരോപണം; അങ്കിത ദത്തയെ പുറത്താക്കി

    ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അസം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ അങ്കിത ദത്തയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കി. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിനെതിരേ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് അങ്കിതയെ പുറത്താക്കിയ വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ബി.വി.ശ്രീനിവാസിനെതിരേ അങ്കിത അസമിലെ ദിസ്പുര്‍ പോലീസ് സ്റ്റേഷനില്‍ ബുധനാഴ്ച പരാതി നല്‍കിയിരുന്നു. ബി.വി.ശ്രീനിവാസ് ആറ് മാസമായി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് പരാതിപ്പെട്ടാല്‍, പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചിരുന്നു. അങ്കിതയെ പുറത്താക്കിയ നടപടിയെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു. ”ഇത് കോണ്‍ഗ്രസിന്റെ സ്ത്രീ ശാക്തീകരണ മാതൃകയാണ്” എന്ന് അദ്ദേഹം പരിഹസിച്ച് ട്വീറ്റ് ചെയ്തു. പരാതി കേള്‍ക്കാന്‍ വേദിയൊരുക്കുന്നതിന് പകരം പീഡനം ആരോപിച്ച യുവതിയെ പുറത്താക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു.      

    Read More »
  • India

    രാജസ്ഥാന്‍ മന്ത്രിക്കെതിരേ വീഡിയോയിട്ട് യുവാവിന്റെ ആത്മഹത്യ; ഗെലോട്ട് സര്‍ക്കാരിന് തിരിച്ചടി

    ജയ്പുര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാരിന് തിരിച്ചടിയായി യുവാവിന്റെ ആത്മഹത്യ. മന്ത്രി മഹേഷ് ജോഷിയും കൂട്ടരും ഭീഷണിപ്പെടുത്തുന്നുവെന്ന് പറഞ്ഞ് വീഡിയോ പങ്കുവച്ചശേഷം റാംപ്രസാദ് മീണ (38) എന്ന യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. https://twitter.com/HarvirChahal4/status/1648855613433335813?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1648855613433335813%7Ctwgr%5E273c6b54777221c84125b1b319a40e4a74d4fe30%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F04%2F21%2F38-year-old-rajasthan-mans-suicide-fosters-a-new-crisis-for-ashok-gehlot.html സ്ഥലത്തിന്റെ പേരില്‍ ഒരു ഹോട്ടല്‍ ഉടമയുമായി രാംപ്രസാദ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സ്ഥലം ഒഴിഞ്ഞുകൊടുക്കാന്‍ മന്ത്രി ജോഷിയും അനുയായികളും രാംപ്രസാദിനെ നിരന്തരമായി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ക്ഷേത്രട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് യുവാവ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. ഇത് ഒഴിഞ്ഞുകൊടുക്കണമെന്നാണ് ആവശ്യം. തന്നെയും കുടുംബത്തെയും അങ്ങേയറ്റം ദ്രോഹിച്ചെന്നും ആത്മഹത്യയല്ലാതെ മറ്റ് വഴികളൊന്നും തനിക്കുമുന്നില്‍ ഇല്ലെന്നും യുവാവ് വിഡിയോയില്‍ പറയുന്നുണ്ട്. യുവാവിന്റെ മരണത്തിനു പിന്നാലെ ഗെലോട്ട് സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തി. രാംപ്രസാദിന്റെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് കുത്തിയിരിപ്പ് സമരം തുടങ്ങി. എന്നാല്‍, ആരോപണങ്ങള്‍ വ്യാജമാണെന്നും വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും മഹേഷ് ജോഷി പറഞ്ഞു. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് രാംപ്രസാദിന്റെ വീട് സന്ദര്‍ശിച്ചു.  

    Read More »
  • Social Media

    ”ആ ഒറ്റമുറിയില്‍ നിന്നും മാറി സുരക്ഷിതത്വ ബോധത്തോടെ ഞാന്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷങ്ങള്‍”

    മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് താരം. നിലവില്‍ ബിഗ്സ്‌ക്രീനില്‍ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ്. ദമ്പതികള്‍ക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. പലപ്പോഴും തന്റെ ജീവിത കഥ ലക്ഷ്മിപ്രിയ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിത ഇരുപതാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനെ കുറിച്ച് താരം എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. സുരക്ഷിതത്വ ബോധത്തോടെ തന്റെ ജീവിതം തുടങ്ങിയിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുന്നുവെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. കുറിപ്പിങ്ങനെ ”സുരക്ഷിത്വ ബോധത്തോടെയുള്ള എന്റെ ജീവിതം ഞാന്‍ നയിക്കാന്‍ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. വിവാഹം ആണോ ഒരു പെണ്ണിന് സുരക്ഷ ഒരുക്കുന്നതിന്റെ മാനദണ്ഡമെന്നു എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും അതേ എന്ന്. അല്ലെങ്കില്‍ വളരെ സ്‌ട്രോങ്ങ് ആയ അച്ഛനോ ആങ്ങളയോ ഒക്കെ ഉണ്ടാവണം. അത് ഒപ്പം ചേര്‍ന്നു നടക്കുന്ന ഒരു…

    Read More »
  • Crime

    പോക്‌സോ കേസില്‍ വൈദികനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; കൂടുതല്‍ പേരെ ഉപദ്രവിച്ചതായി സംശയം

    എറണാകുളം: ഊന്നുകല്ലില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഓര്‍ത്തഡോക്സ് സഭാ വൈദികനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങി പോലീസ്. ഇതിന്റെ ഭാഗമായി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ശെമവൂന്‍ റമ്പാനാ(77)ണ് കേസിലെ പ്രതി. ഉച്ചയോടെ റമ്പാനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്നാണ് സൂചന. 15 കാരിയ്ക്ക് പുറമേ കൂടുതല്‍ പേരെ ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ പോലീസിന് സംശയമുണ്ട്. ഇതിലുള്‍പ്പെടെ വ്യക്തത ലഭിക്കുന്നതിനായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇന്നലെയാണ് പോലീസ് ശെമവൂന്‍ റമ്പാനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു വൈദികന്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചത്. ഉച്ചഭക്ഷണം നല്‍കാനായി പള്ളിമേടയിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഇതിനിടെ പാതിരി കയറിപ്പിടിക്കുകയും മോശമായി സംസാരിക്കുകയുമായിരുന്നു. ഇക്കാര്യം കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂവാറ്റുപുഴ ഊന്നുകല്‍ പോലീസാണ് പാതിരിയ്‌ക്കെതിരേ കേസ് എടുത്തത്. ഇതിന് പിന്നാലെ ഇന്നലെ രാവിലെ പാതിരിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് ചോദ്യം ചെയ്ത ശേഷമായിരുന്നു…

    Read More »
  • Crime

    വെട്ടിപ്പുഴയില്‍ വീട്ടില്‍ പുഴുവരിച്ചനിലയില്‍ സ്ത്രീയുടെയും പുരുഷന്റെയും മൃേദഹങ്ങള്‍; സംഭവം കൊലപാതകമെന്ന് സൂചന

    കൊല്ലം: പുനലൂര്‍ വെട്ടിപ്പുഴ പാലത്തിന് സമീപം വീട്ടിനുള്ളില്‍ മൃതദേഹങ്ങള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. കൊല്ലപ്പെട്ടവരിലൊരാള്‍ വീട്ടിലെ താമസക്കാരിയായ സ്ത്രീയാണെന്നാണ് പ്രാഥമിക നിഗമനം. പുരുഷശരീരം ആരുടെതെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ കാണപ്പെട്ട വീടിന്റെ മുറ്റത്തു ചോര തളം കെട്ടിനിന്നതും സമീപത്തെ കല്ലുകളില്‍ ചോരപ്പാടുകളും കണ്ടെത്തിയതുമാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലെക്ക് പോലീസിനെ കൊണ്ടെത്തിച്ചത്. വീടിനു പുറത്തുവച്ച് സംഘര്‍ഷം നടന്നതിന്റെയും ലക്ഷണങ്ങളുണ്ട്. കൊലയ്ക്ക് ശേഷം മൃതദേഹങ്ങള്‍ വീടിനുള്ളിലേക്ക് വലിച്ചു കൊണ്ടിട്ടതാകാം എന്നുമാണ് പോലീസിന്റെ സംശയം. പോസ്റ്റ് മോര്‍ട്ടവും വിശദമായ പരിശോധനയും കഴിഞ്ഞു മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്. കൊട്ടാരക്കര റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ത്രീയുടെ മൃതദേഹം കുടിലിലെ താമസക്കാരിയായ ഇന്ദിരയുടെതും പുരുഷന്റെ മൃതദേഹം ഇവിടെ എത്തുന്ന സഹായികളായ ആരുടെയെങ്കിലും ആകാം എന്നാണ് പോലീസ് സംശയിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ 60 വയസിനടുത്ത് പ്രായം തോന്നിക്കുന്ന സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണിതെന്നാണ്…

    Read More »
  • Kerala

    എല്ലാ പിഴയും ഒഴിവാക്കിയിട്ടില്ല; ഫോണില്‍ എസ്എംഎസ് വന്നാല്‍ ഫൈന്‍ അടയ്ക്കണം

    തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പും പോലീസും നേരത്തെ തന്നെ നിരത്തില്‍ സ്ഥാപിച്ചിട്ടുള്ള കാമറകളില്‍ നിന്നുള്ള ഇ-ചെലാന്‍ കേസുകളിലും പോലീസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തയ്യാറാക്കുന്ന ഇ-ചെലാന്‍ കേസുകളിലും രേഖപ്പെടുത്തിയ പിഴ ഒഴിവാക്കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം പിഴകള്‍ വാഹന ഉടമകള്‍ അടക്കേണ്ടതാണ്. സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഡിജിറ്റല്‍ എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറകളില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴയാണ് മേയ് 19 വരെ ഒഴിവാക്കുകയെന്ന് അറിയിപ്പില്‍ പറയുന്നു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളില്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മാത്രമാണ് ഒരു മാസത്തേക്ക് സര്‍ക്കാര്‍ ഒഴിവാക്കുന്നത്. ഇത്തരം കേസുകളില്‍ വാഹന ഉടമകള്‍ക്ക് വാണിംഗ് മെമ്മോ തപാലില്‍ ലഭ്യമാക്കും. ഫോണില്‍ എസ്എംഎസ് അലര്‍ട്ട് ലഭിക്കില്ല. വാണിംഗ് മെമ്മോ അല്ലാത്ത മറ്റ് ഇ-ചെലാന്‍ കേസുകളില്‍ ഫോണില്‍ എസ്എംഎസ് അലര്‍ട്ട് നല്‍കും. പിഴ അടയ്‌ക്കേണ്ടതാണ്. പിഴ അടച്ചില്ലെങ്കില്‍ 30 ദിവസത്തിന് ശേഷം പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും. നിലവിലെ ഫോണ്‍ നമ്പറുകളില്‍ മാറ്റം ഉണ്ടെങ്കില്‍…

    Read More »
  • Crime

    ഏരിയാ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് വനിതാ മാവോയിസ്്റ്റുകളെ വധിച്ചു; കൊല്ലപ്പെട്ടത് തലയ്ക്ക് 28 ലക്ഷം ഇനാമുള്ള നേതാക്കള്‍

    ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ രണ്ട് മാവോയിസ്റ്റ് വനിതാ നേതാക്കളെ പോലീസ് വധിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ബാലാഘാട്ട് ജില്ലയിലെ ഗാര്‍ഹി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കദ്ല വനമേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ടാദ ദളം ഏരിയ കമാന്‍ഡര്‍ സുനിത, മോച്ച ഏരിയ കമ്മിറ്റി അംഗം സരിത എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ തലയ്ക്ക് 28 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കപ്പെട്ടിരുന്നു. പ്രദേശത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് പരിശോധനയ്ക്കായി എത്തിയതായിരുന്നു പോലീസ്. എന്നാല്‍, പോലീസ് എത്തുന്ന വിവരം ലഭിച്ച ഇവര്‍ ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് തിരിച്ചടിച്ചു. ഇതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മാവോയിസ്റ്റ് ഭീകര വനിതാ നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ഉള്‍വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടലിന് ശേഷം നടത്തിയ പരിശോധനയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങളുടെ അടുത്ത് നിന്നും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഓടി രക്ഷപ്പെട്ട ഭീകരര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഇവരുടെ ഒളിത്താവളം കണ്ടെത്താനുള്ള ശ്രമങ്ങളും…

    Read More »
  • അഭിഭാഷകന് കോവിഡ്; ലാവലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത്

    ന്യൂഡല്‍ഹി: ലാവലിന്‍ കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത്. പിണറായിക്കൊപ്പം കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഫ്രാന്‍സിസ് ആണ് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്. ലാവലിന്‍ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് നീക്കം. അഭിഭാഷകന് കോവിഡ് ആണെന്നാണ് കത്തില്‍ പറയുന്നത്. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് തിങ്കളാഴ്ച കേസ് പരിഗണിക്കുന്നത്. മുപ്പതിലധികം തവണ മാറ്റി വെച്ച ലാവലിന്‍ ഹര്‍ജികള്‍ ഏറ്റവും അവസാനം സുപ്രീംകോടതി പരിഗണിച്ചത് കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹര്‍ജികള്‍ അന്ന് പരിഗണിച്ചിരുന്നത്. ജസ്റ്റിസ് യു.യു. ലളിത് വിരമിച്ച ശേഷം പിന്നീട് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നില്ല.തിങ്കളാഴ്ച്ച പരിഗണിക്കുന്ന ഇരുപത്തിയൊന്നാമത്തെ കേസാണ് ലാവലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍.

    Read More »
  • Crime

    സിനിമാ മോഹവുമായെത്തിയ മോഡലുകളെ വേശ്യാവൃത്തിയില്‍ എത്തിച്ചു; ഭോജ്പുരി നടി അറസ്റ്റില്‍

    മുംബൈ: ഉന്നതരടക്കം ഉള്‍പ്പെട്ടിട്ടുള്ള സെക്സ് റാക്കറ്റ് സംഘത്തെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. പ്രമുഖ ഭോജ്പൂരി നടി അടക്കമുള്ളവരാണ് അറസ്റ്റിലായത്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ രഹസ്യനീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. ഭോജ്പൂരി നടി സുമന്‍ കുമാരി (24) അടക്കമുള്ളവരാണ് പിടിയിലായത്. ആരേ കോളനി പ്രദേശത്തെ റോയല്‍ പാം ഹോട്ടലില്‍ ഉന്നതര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രതികളെ പിടികൂടാനായി പോലീസ് സുമന്‍ കുമാരി എന്ന വ്യാജ പേരില്‍ ഒരാളെ ഹോട്ടലിലേക്ക് അയക്കുകയായിരുന്നു. ഇതേ പേരിലുള്ള പ്രതിയായ നടി പോലീസ് വിരിച്ച വലയില്‍ കുടുങ്ങുകയായിരുന്നു. മോഡലുകളെ വിട്ടുനല്‍കണമെങ്കില്‍ 50,000 രൂപ മുതല്‍ 80,000 രൂപ വരെ വേണമെന്ന് സുമന്‍ കുമാരി ആവശ്യപ്പെട്ടു. ഡീല്‍ നടക്കുന്നതിനിടെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. നിലവില്‍ സുമന്‍ കുമാരി പോലീസ് കസ്റ്റഡിയിലാണ്. ചോദ്യ ചെയ്യല്‍ തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഉന്നതര്‍ ഉള്‍പ്പെട്ട നിരവധി പെണ്‍വാണിഭ സംഘങ്ങള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതായി സൂചന…

    Read More »
  • പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം മറ്റൊരു വീടിന് മുമ്പില്‍ ഉപേക്ഷിച്ച് കാമുകന്‍

    ന്യൂഡല്‍ഹി: പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതമദഹം മറ്റൊരു വീടിനു മുന്നില്‍ ഉപേക്ഷിച്ച് കാമുകന്‍. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. കൊലപാതകശേഷം മൃതദേഹം 12 കിലോമീറ്റര്‍ അകലെയുളള ഒരു വീടിന്റെ മുമ്പില്‍ ഉപേക്ഷിച്ച ശേഷം യുവാവ് കടന്നുകളയുകയായിരുന്നു. പ്രദേശത്തെ ഒരു വീടിന് മുമ്പില്‍ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കിടക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തി. യുവതിയുടെ മൃതദേഹത്തില്‍ മുറിവേറ്റ പാടുകളോ ആക്രമണം നടന്നതിന്റെ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ജോയ് തിര്‍കേ വ്യക്തമാക്കി. രോഹിന എന്ന 25 വയസുകാരിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ പങ്കാളിയായിരുന്ന വിനീതാണ് കൊലപാതകം നടത്തിയത്. നാല് വര്‍ഷം മുമ്പ് വിനീതിനെപ്പം സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങി വന്നതാണ് യുവതി. വിവാഹത്തിനായി യുവതി നിര്‍ബന്ധിച്ചതാണ് കൊലപാതകത്തില്‍…

    Read More »
Back to top button
error: