Month: April 2023
-
Crime
വിവാഹത്തിന് കാമുകിയുടെ നിബന്ധന; രണ്ടു വയസുകാരന്‍ മകനെ കഴുത്തുഞെരിച്ച് കൊന്ന് യുവാവ്
മുംബൈ: വിവാഹത്തിനുള്ള കാമുകിയുടെ നിബന്ധനപ്രകാരം രണ്ട് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മുംബൈയിലെ ഷാഹു നഗര്‍ സ്വദേശി റഹ്‌മത്ത്അലി അന്‍സാരിയെ (30) ആണ് പോലീസ് അറസ്റ്റു ചെയ്തത്. മകനെ കൊല്ലാന്‍ റഹ്‌മത്തിനെ പ്രേരിപ്പിച്ചതിന് കാമുകിയായ ധാരാവി കമലനഗര്‍ സ്വദേശി അജ്മതുന്‍ അന്‍സാരിയെയും (21) അറസ്റ്റ് ചെയ്തു. മകനെ കഴുത്തു ഞെരിച്ച് കൊല്ലുന്നതിനിടെ കാമുകിയെ റഹ്‌മത്ത് ഫോണ്‍ വിളിച്ചതായി പോലീസ് പറഞ്ഞു. ഭാര്യയെയും മകനെയും ഒഴിവാക്കിയാല്‍ മാത്രമെ വിവാഹം കഴിക്കാന്‍ സമ്മതിക്കൂവെന്ന് യുവതി ശാഠ്യം പിടിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് റഹ്‌മത്ത് മകനെ കൊലപ്പെടുത്തിയത്. മൂന്ന് വര്‍ഷമായി റഹ്‌മത്തും അജ്മതുനും അടുപ്പത്തിലായിരുന്നു. മേയ് 3ന് അജ്മതുനുവിന്റെ കുടുംബാംഗങ്ങള്‍ മറ്റൊരാളുമായി അവരുടെ വിവാഹം നിശ്ചയിച്ചു. തുടര്‍ന്ന് തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭാര്യയെയും കുട്ടിയെയും ഒഴിവാക്കണമെന്ന് റഹ്‌മത്തിന് അജ്മതുന്‍ അന്ത്യശാസനം നല്‍കി. രണ്ട് ദിവസത്തെ സമയവും നല്‍കി. ഇതോടെ മകന്‍ മുഹമ്മദ് അസദിനെ കൊലപ്പെടുത്താന്‍ റഹ്‌മത്ത് തീരുമാനിക്കുകയായിരുന്നു. ചീസ് ബോള്‍ വാങ്ങാനെന്ന വ്യാജേന റഹ്‌മത്ത് മകനെ…
Read More » -
Crime
ചിക്കന്‍ കട തുടയ്ക്കാന്‍ ദേശീയ പതാക; യുവാവ് അറസ്റ്റില്‍
സില്‍വാസ: കോഴിക്കടയില്‍ വൃത്തിയാക്കാന്‍ വേണ്ടി വച്ചിരിക്കുന്നത് ഇന്ത്യന്‍ ദേശീയ പതാക. ദേശീയ പതാക ഉപയോഗിച്ച് ചിക്കന്‍ വൃത്തിയാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിലെ സില്‍വാസയിലാണ് സംഭവം. ഇയാളുടെ നടപടി ദേശീയ പതാകയെ അപമാനിക്കുന്നതാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജോലി ചെയ്തിരുന്ന കോഴിക്കടയില്‍ കോഴി വൃത്തിയാക്കുന്ന തുണിയായാണ് ഇയാള്‍ ദേശീയ പതാക ഉപയോഗിച്ചിരുന്നത്. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത യുവാവിനെ വെള്ളിയാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചതായി പോലീസ് വ്യക്തമാക്കി. പൊതുസ്ഥലത്തോ മറ്റെവിടെയെങ്കിലുമോ ദേശീയ പതാക കത്തിക്കുക, വികൃതമാക്കുക, നശിപ്പിക്കുക, ചവിട്ടുക തുടങ്ങിയ കൃത്യങ്ങള്‍ ചെയ്താല്‍ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷം വരെ തടവോ പിഴയോ ചുമത്തും.അല്ലെങ്കില്‍ ഇത് രണ്ടുംകൂടി അനുഭവിക്കേണ്ടി വരുമെന്നും പോലീസ് പറഞ്ഞു.
Read More » -
Kerala
വൈദ്യുതി മോഷ്ടിച്ച് മീന്‍പിടിക്കാന്‍ നോക്കി; യുവാവ് ഷോക്കേറ്റ് മരിച്ചു
പാലക്കാട്: മീന്‍പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ സ്വദേശി മനോജ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിക്ക് ആയിരുന്നു അപകടം. വീടിന് സമീപത്തെ തോട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയതായിരുന്നു. ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യുതി വലിച്ച് മീന്‍പിടിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മനോജിനൊപ്പം ഉണ്ടായിരുന്ന നാല് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read More » -
Crime
താഹിറ പദ്ധതിയിട്ടത് സഹോദരന്റെ കുടുംബത്തെ ഉന്മൂലനംചെയ്യാന്‍; കൃത്യമായ ആസൂത്രണം
കോഴിക്കോട്: പന്ത്രണ്ടുവയസുകാരനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്. പിതൃസ?ഹോദരി ലക്ഷ്യം വച്ചത് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാനെന്നും, പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും പോലീസ് പറഞ്ഞു. കൊലപ്പെടുത്തുക ലക്ഷ്യമിട്ടാണ് കുടുംബത്തിന് മൊത്തം കഴിക്കാനുള്ള ഐസ്‌ക്രീം പാക്കറ്റ് വാങ്ങി അതില്‍ വിഷം കലര്‍ത്തിയാണ് താഹിറ സഹോദരന്‍ മുഹമ്മദലിയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ രിസായി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പിതൃസഹോദരി സ്‌നേഹത്തോടെ വെച്ചുനീട്ടിയ ഐസ്‌ക്രീമിന്റെ ചെറിയൊരുഭാഗം ആ പന്ത്രണ്ടുകാരന്‍ അല്പം നുണഞ്ഞെങ്കിലും രുചിവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് ബാക്കി ഉപേക്ഷിക്കുകയായിരുന്നു. ഉമ്മയും രണ്ടുസഹോദരങ്ങളും ഈ സമയത്ത് വീട്ടില്‍ ഇല്ലാതിരുന്നതിനാലാണ് അവര്‍ രക്ഷപ്പെട്ടത്. മുഹമ്മദലിയും ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം ചങ്ങരോത്തായിരുന്നു താമസം. അടുത്തിടെയാണ് അരിക്കുളത്ത് വീട് വാടകയ്‌ക്കെടുത്ത് താമസം അങ്ങോട്ട് മാറ്റിയത്. ചങ്ങരോത്ത് എംയുപി. സ്‌കൂളിലായിരുന്നു മുന്ന് കുട്ടികളും പഠിച്ചത്. മരിച്ച അഹമ്മദ് ഹസന്‍ റിഫായി ആറാംക്ലാസ് വിദ്യാര്‍ഥിയാണ്.മുഹമ്മദലിയുടെ ഭാര്യ അസ്മയോട് താഹിറയ്ക്ക് നേരത്തേതന്നെ വിദ്വേഷമുണ്ടായിരുന്നു. കുട്ടികളോടൊപ്പം ഇവരെയും താഹിറ ലക്ഷ്യമിട്ടിരുന്നുവെന്നാണ് പോലീസ് അനുമാനം. ഐസ്‌ക്രീം…
Read More » -
Kerala
വന്ദേ ഭാരതിൽ ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ തുടങ്ങി: നിരക്കുകൾ അറിയാം; തിരുവനന്തപുരം- കാസര്‍കോട് എ.സി. ചെയര്‍കാറിന് 1,590 രൂപ. എക്‌സിക്യൂട്ടീവ് ചെയര്‍കാർ 2,880. കാസര്‍കോടുനിന്ന് തിരിച്ച് യഥാക്രമം 1,520- 2,815
വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇന്ന് രാവിലെ എട്ടുമുതലാണ് ബുക്കിങ് ആരംഭിച്ചത്. 25-ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരതിന്റെ തിരുവനന്തപുരത്ത് നിന്നുള്ള സാധാരണ സര്‍വീസ് 28ന് ആരംഭിക്കും. കാസര്‍കോടുനിന്ന് 26-ന്. ഐആർടിസിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. തിരുവനന്തപുരം–കാസർകോട് യാത്രയ്ക്ക് ചെയർകാറിൽ 1,590 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2,880 രൂപയുമാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്നുള്ള നിരക്കുകൾ (ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ചെയര്‍കാര്‍) കൊല്ലം–: 435, 820 കോട്ടയം– 555, 1,075 എറണാകുളം നോർത്ത്– 765, 1,420 തൃശൂർ– 880, 1,650 ഷൊർണൂർ– 950, 1,775 കോഴിക്കോട്– 1,090, 2,060 കണ്ണൂർ– 1,260, 2,415 കാസർകോട്– 1,590, 2,880 കാസർകോട് നിന്നുള്ള നിരക്കുകൾ : കണ്ണൂർ – 445, 840 കോഴിക്കോട്–625,1195 ഷൊർണൂർ– 775,1510 തൃശൂർ– 825, 1600 എറണാകുളം– 940, 1835 കോട്ടയം– 1250, 2270…
Read More » -
NEWS
സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ജിദ്ദയിലെത്തി; രക്ഷാദൗത്യം നടത്തിയത് സൗദി നാവികസേന
ജിദ്ദ: ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ സൗദിയിലെത്തിച്ചു. സൗദി നാവിക സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാദൗത്യത്തിലൂടെയാണ് 157 പേരടങ്ങുന്ന സംഘത്തെ ജിദ്ദ തുറമുഖത്ത് എത്തിച്ചത്. ഇതില്‍ 66 ഇന്ത്യക്കാരാണുള്ളത്. ബോട്ടുകളിലായാണ് ആളുകളെ തുറമുഖത്ത് എത്തിച്ചത്. കൂടുതല്‍ പേരെ ബോട്ടുകളില്‍ എത്തിക്കുമെന്നും സൗദി വിദേശമന്ത്രാലയം അറിയിച്ചു. രക്ഷപ്പെടുത്തിയവരില്‍ നയതന്ത്ര ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. പാക്കിസ്ഥാന്‍, കുവൈറ്റ്, ഖത്തര്‍ ഈജിപ്ത്, ടുനീഷ്യ, ബള്‍ഗേരിയ, ബംഗ്ലദേശ്, ഫിലിപ്പീന്‍സ്, കാനഡ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മറ്റു സംഘാംഗങ്ങള്‍. സൈന്യത്തിന്റെയും മറ്റു പ്രതിരോധ വകുപ്പുകളുടേയും സഹായത്തോടെയായിരുന്നു നാവിക സേനയുടെ രക്ഷാദൗത്യമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ശനിയാഴ്ചയാണ് സൈന്യവും സുഡാനിലെ അര്‍ദ്ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്സസും (ആര്‍എസ്എഫ്) തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനമായ ഖര്‍ത്തൂമിന്റെ പലഭാഗങ്ങളിലും വെടിവെപ്പും ബോംബാക്രമണങ്ങളും നടന്നുവരികയാണ്. ആറ് ദിവസത്തിനിടെ 413 പേര്‍ കൊല്ലപ്പെടുകയും 3551 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Read More » -
Kerala
സ്വര്‍ണക്കള്ളക്കടത്തിന് സഹായം; കരിപ്പൂര്‍ കസ്റ്റംസില്‍ കൂട്ടപ്പിരിച്ചുവിടല്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ കള്ളക്കടത്തു കേസില്‍ കസ്റ്റംസില്‍ കൂട്ടപ്പിരിച്ചുവിടല്‍. സീനിയര്‍ സൂപ്രണ്ട്, സൂപ്രണ്ടുമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, ഹവില്‍ദാര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. സിബിഐ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരന്നു. തുടര്‍ന്നാണ് നടപടി. ഇത്രയും പേരെ ഇത് ഒന്നിച്ച് പിരിച്ചുവടുന്നത് ആദ്യമാണ്. സീനിയര്‍ സൂപ്രണ്ട് ആശ, സൂപ്രണ്ടുമാരായ ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ യോഗേഷ്. യാസര്‍ അറാഫത്ത്, സുദീര്‍ കുമാര്‍, നരേഷ് ഗുലിയ, മിനിമോള്‍ ഹവീല്‍ദാര്‍മാരായ അശോകന്‍, ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത് മറ്റൊരു സൂപ്രണ്ട് സത്യമേന്ദ്ര സിംഗിന്റെ ശമ്പള വര്‍ധന തടഞ്ഞു.
Read More » -
India
ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ പഞ്ചാബില്‍ പിടിയില്‍; അസമിലേക്കു മാറ്റിയേക്കും
അമൃത്സര്‍: ഖലിസ്താന്‍വാദിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാല്‍ സിങ് പിടിയില്‍. പഞ്ചാബിലെ മോഗയില്‍ വെച്ചാണ് അമൃത്പാല്‍ സിങ്ങിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കീഴടങ്ങിയതാണെന്നാണ് സൂചന. മാര്‍ച്ച് 18-ന് ഒളിവില്‍പോയ അമൃത്പാല്‍ സിങ്ങിനായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ അറസ്റ്റ് സംബന്ധിച്ച് പഞ്ചാബ് പോലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാല്‍, പഞ്ചാബ് പോലീസിനൊപ്പം അമൃത്പാല്‍ സിങ് നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. അസമിലെ ദിബ്രുഗഡിലേക്ക് അമൃത്പാലിനെ മാറ്റുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്. അനുയായികളെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കം ആറ് കേസുകള്‍ അമൃത്പാല്‍ സിങ്ങിനെതിരെ നിലവിലുണ്ട്. പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പുറമെ വധശ്രമം, പോലീസുകാരേ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. നേരത്തേ, ഇയാളുടെ ഭാര്യ കിരണ്‍ദീപ് കൗറിനെ ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അമൃത്സര്‍ വിമാനത്താവളത്തില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
Read More » -
Local
വയനാട്ടിലെ മാർബിൾ കടയിൽ നിന്ന് രണ്ടര ലക്ഷവും കവര്‍ന്ന് മുങ്ങിയ പ്രതികള്‍ മംഗലാപുരത്ത് പിടിയിൽ
വയനാട്: പനമരം കൂളിവയല്‍ കാട്ടുമാടം മാര്‍ബിള്‍സില്‍ വന്‍ കവര്‍ച്ച നടത്തിയ സംഘം മണിക്കൂറുകള്‍ക്കകം പിടിയിലായി. ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം പനമരം സി.ഐ സിജിത്ത്, എസ്.ഐ വിമല്‍ ചന്ദ്രന്‍ എന്നിവരും പോലീസ് രഹസ്യാന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ മംഗലാപുരത്തെത്തിയതായുള്ള സൂചനയെ തുടര്‍ന്ന് മംഗലാപുരം റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയും റെയില്‍വെ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പോലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു. ഇതേ സ്ഥാപനത്തിലെ തൊഴിലാളികളും, രാജസ്ഥാന്‍ സ്വദേശികളുമായ ശങ്കര്‍, ഗോവിന്ദന്‍, പ്രതാപ്, വികാസ്, രാകേഷ് എന്നിവരാണ് പിടിയിലായത്. സ്ഥാപനത്തിലെ ലോക്കര്‍ തകര്‍ത്ത് 2, 34,000 രൂപയാണ് ഇവര്‍ കവര്‍ന്നത്. രാത്രി 11.30 നായിരുന്നു കവര്‍ച്ച നടത്തിയത്. തുടര്‍ന്ന് സംഘം ഓട്ടോറിക്ഷയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തുകയും ട്രെയിന്‍ മാര്‍ഗം മംഗലാപുരം വഴി കടന്നു കളയാന്‍ ശ്രമിക്കുകയുമായിരുന്നു. പോലീസ് സി സി ടി വി ദൃശ്യങ്ങളും, മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടാന്‍ സാധിച്ചത്.…
Read More »
