സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി രാത്രി വീട്ടിൽ നിന്ന് കൂട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസിൽ കാമുകനും നാലു സുഹൃത്തുക്കളും പിടിയിലായി.
പെൺകുട്ടിയുടെ കാമുകൻ ആലുവ ചൊവ്വര വെള്ളാരപ്പള്ളി അജിൻസാം(23), ഇയാളുടെ കൂട്ടുകാരായ അഖിലേഷ് സാബു, ജിതിൻ വർഗീസ്, പൂർണിമ ദിനേഷ്, ശ്രുതി സിദ്ധാർഥ് എന്നിവരാണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയുമായി അജിൻസാം സ്ഥാപിച്ചത്. കേസിലെ മറ്റ് പ്രതികൾ അജിൻസാമിന്റെ സുഹൃത്തുക്കൾ ആണ്. 17ന് കാറിൽ കളിയിക്കാവിളയിൽ എത്തിയ അജിൻസാമും സുഹൃത്തുക്കളും പെൺകുട്ടിയെ രാത്രിയിൽ വീട്ടിൽ നിന്ന് വിളിച്ചിറക്കി നെയ്യാറ്റിൻകരയിലെ നക്ഷത്ര ഹോട്ടലിൽ എത്തിച്ചു.
വിദ്യാർഥിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട അജിൻസാം പ്രണയം നടിച്ചും തുടർന്ന് വിവാഹ വാഗ്ദാനം നൽകിയുമാണ് വലയിലാക്കിയത്. പിന്നീട് സുഹൃത്തുക്കളോടൊപ്പം വന്ന് രാത്രിയിൽ കുട്ടിയെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയി. നെയ്യാറ്റിൻകരയിലെ നക്ഷത്രഹോട്ടലിൽ
വച്ച് അജിൻസാം പെൺകുട്ടിയെ പീഡിപ്പിച്ചു. അടുത്ത ദിവസം പെൺകുട്ടിയെ അവളുടെ വീടിനു സമീപം എത്തിച്ച ശേഷം ഈ സംഘം മുങ്ങി. അടുത്ത ദിവസം മുതൽ അജിൻസാമിന്റെ ഫോൺ സ്വിച്ച് ഒാഫ് ആയതോടെ സംശയം തോന്നിയ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. രക്ഷിതാക്കൾ പാറശാല പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പാറശ്ശാല എസ്.എച്ച്.ഒ. ആസാദ് അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സജി എസ്.എസ്., എ.എസ്.ഐ. മിനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ എറണാകുളത്തുനിന്നു പിടികൂടിയത്.
സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്ന സംഘത്തിൽ പെട്ടവരാണ് ഇവരെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. പെൺകുട്ടിക്കു സംശയം വരാതിരിക്കാൻ ആണ് സുഹൃത്തുക്കൾ എന്ന വ്യാജേന യുവതികളെ ഒപ്പം കൂട്ടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.