KeralaNEWS

ട്രെയിൻ സമയങ്ങളിൽ മാറ്റം; നാളെയും മറ്റന്നാളും റദ്ദാക്കിയ ട്രെയിനുകൾ അറിയാം

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ മോദിയുടെ സന്ദർശനവും വന്ദേഭാരത് ഉദ്ഘാടനവും പ്രമാണിച്ച് നാളെയും മറ്റന്നാളും തിരുവനന്തപുരം സെൻട്രലിൽനിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി.

റദ്ദാക്കിയ ട്രെയിനുകൾ

Signature-ad

1. കോട്ടയം വഴിയുള്ള തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി ഞായറാഴ്ച റദ്ദാക്കി
2. എറണാകുളം-ഗുരുവായൂർ സ്പെഷ്യൽ ഞായറാഴ്ച റദ്ദാക്കി.
3. കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി തിങ്കളാഴ്ച റദ്ദാക്കി

ഞായർ, തിങ്കൾ ദിവസങ്ങളിൽ ചില ട്രെയിനുകൾ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവയാണ് കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കുക. കൊല്ലം-തിരുവനന്തപുരം ട്രെയിൻ കഴക്കൂട്ടം വരെ മാത്രമാകും സർവീസ് നടത്തുക. നാഗർകോവിൽ- കൊച്ചുവേളി ട്രെയിൻ നേമം വരെയെ സർവീസ് ഉണ്ടാകൂ. ഞായറാഴ്ചത്തെ തിരുവനന്തപുരം – ചെന്നൈ മെയിൽ തൃശ്ശൂരിൽ നിന്നാകും പുറപ്പെടുക.

Back to top button
error: