KeralaNEWS

ഓണ്‍ലൈന്‍ വ്യാജ മെഡിക്കല്‍ അപ്പോയിന്റ്മെന്റുകളില്‍ വീഴരുത്: മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: ഓരോ ദിവസവും പുതിയ തട്ടിപ്പുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഓരോ കാര്യവും ചെയ്യുമ്പോഴും ഏറെ ജാഗ്രത കാണിക്കേണ്ട സ്ഥിതിയാണ്. അല്ലാത്ത പക്ഷം പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇപ്പോള്‍ വ്യാജ ഓണ്‍ലൈന്‍ മെഡിക്കല്‍ അപ്പോയിന്റ്മെന്റുകളില്‍ വീഴരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പോലീസ്.

മെഡിക്കല്‍ അപ്പോയിന്റ്മെന്റിന് വേണ്ടി എസ്എംഎസ് അല്ലെങ്കില്‍ വാട്ട്സ്ആപ്പ് വഴി അയച്ചുകിട്ടിയ .മുസ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നാണ് കേരള പോലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. അപ്പോയിന്റ്മെന്റ് ബുക്കിംഗിനായി എല്ലായ്പ്പോഴും വിശ്വസനീയവും ഔദ്യോഗികമായ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
ആശുപത്രി അപ്പോയിന്റ്മെന്റിനെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ കാണുന്ന വ്യാജ ആശുപത്രി പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Signature-ad

 

Back to top button
error: