KeralaNEWS

കൊച്ചിയുടെ ജീവിതത്തെ അടയാളപ്പെടുത്തി രണ്ടാം ദിവസവും വാട്ടർ മെട്രോ

കൊച്ചിയിലെ സാധാരണക്കാരുടെ ജീവിതത്തെ വാട്ടർ മെട്രോ എത്രമാത്രം സ്വാധീനിച്ചുവെന്ന് തെളിവായിരുന്നു ആദ്യദിവസത്തെ തിരക്ക്.എന്നാൽ രണ്ടാം ദീവസമായ ഇന്ന് അതിലുമേറെ തിരക്കാണ് അനുഭവപ്പെട്ടത്.പത്തു ദ്വീപുകളുമായി കൊച്ചി നഗരത്തെ ട്രാഫിക് ബ്ലോക്കുകളോ മറ്റു തടസ്സങ്ങളോ ഇല്ലാതെ ബന്ധപ്പെടുത്തുന്നതാണ് വാട്ടർ മെട്രോ.
വാട്ടർ മെട്രോയ്ക്ക് നേതൃത്വം നൽകാൻ കെ എം ആർ എൽ വേണമെന്ന് സർക്കാർ നിശ്ചയിക്കുമ്പോൾ കടമ്പകളേറെയായിരുന്നു.കേന്ദ്ര സർക്കാർ ഫണ്ട് നൽകില്ലെന്നും സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിന് കെ എം ആർ എല്ലിന് തടസ്സങ്ങളില്ലെന്നുമായിരുന്നു യൂണിയൻ ഗവൺമെൻ്റിൻ്റെ നിലപാട്. ആ വ്യവസ്ഥ അംഗീകരിച്ചു കൊണ്ടാണ് സംസ്ഥാനം പദ്ധതി നടപ്പിലാക്കിയത്.
കൊച്ചി വാട്ടർ മെട്രോയ്ക്ക് 1136.83 കോടി രൂപയാണ് ചെലവ്‌.  ഈ തുകയിൽ ജർമൻ ഫണ്ടിങ്‌ ഏജൻസിയായ കെഎഫ്ഡബ്യുവിന്റെ വായ്പയും സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നുണ്ട്.
ഇതിനായുള്ള ആധുനിക ബോട്ട് നിർമ്മിക്കാനുള്ള കരാർ കൊച്ചി കപ്പൽശാലക്ക് നൽകി. ഒറ്റയടിക്ക് ഇത്രയും ആധുനിക ബോട്ടുകളുടെ ഓർഡർ കപ്പൽശാലക്ക് ലഭിക്കുന്നത് ആദ്യമായാണ്. ലോകത്ത് ആദ്യമായാണ് ഇത്രയും സൗകര്യങ്ങളുള്ള റിന്യൂവബിൾ എനർജി ഉപയോഗിക്കുന്ന ബോട്ടുകളെ ഉപയോഗപ്പെടുത്തുന്ന സംയോജിത ഗതാഗത സംവിധാനവും വരുന്നത്.
വാട്ടർ മെട്രോയുടെ നടത്തിപ്പ് സംസ്ഥാന സർക്കാരും കെ എം ആർഎല്ലും ഉൾപ്പെടുന്ന പുതിയ കമ്പനിയുടെ നിയന്ത്രണത്തിലാണ്. ചീഫ് സെക്രട്ടറി ചെയർമാനും കെ എം ആർ എൽ മാനേജിംഗ് ഡയറക്ടർ എംഡിയുമായ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിലെ ഏഴു ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ചെയർമാനടക്കം അഞ്ചു പേർ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധികളും എംഡിയടക്കം രണ്ടു പേർ കെ എം ആർ എല്ലിൻ്റ പ്രതിനിധികളുമാണ്.
ദ്വീപുകളിലെ സാധാരണക്കാർക്ക് ഏറ്റവും ആധുനിക യാത്രാ സൗകര്യം നൽകുന്ന വാട്ടർ മെട്രോ ടൂറിസത്തിനും വലിയ കുതിപ്പേകുമെന്നാണ് കരുതുന്നത്.
.

Back to top button
error: