IndiaNEWS

മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് കർഷകന് ദാരുണാന്ത്യം

മൊബൈൽ ഫോണില്‍ സംസാരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് കർഷകന് ദാരുണാന്ത്യം.ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് ദാരുണ സംഭവം.
ശ്രീപാല്‍ എന്ന കര്‍ഷനാണ് മരണപ്പെട്ടത്. കൃഷിയിടത്തില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഇടിമിന്നലേൽക്കുകയായിരുന്നു.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കുടുംബത്തിന് ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Back to top button
error: