പത്തനംതിട്ട:ഈ സീസണിൽ ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചത് പത്തനംതിട്ടയിലായിരുന്നു.കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ചകളായി എല്ലാദിവസവും ജില്ലയിൽ മഴപെയ്തിരുന്നു.ഇതിൽ പലതും മണിക്കൂറോളം നീണ്ടു നിന്ന ശക്തമായ മഴയുമായിരുന്നു.
ഇന്ന് രാവിലെ മുതൽ മൂടിക്കെട്ടി നിന്ന അന്തരീക്ഷം ഇടയ്ക്കിടെ ചിണുങ്ങുകയും ചെയ്തു.അത്ര ശക്തമായിട്ടല്ലെങ്കിൽ പോലും റാന്നി മേഖലയിൽ ഉൾപ്പടെ മഴ കിട്ടി.
അതേസമയം സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി,എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.