Month: April 2023

  • NEWS

    കാനഡ വഴി യു.എസിലേക്ക് കടക്കാന്‍ശ്രമം; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചനിലയില്‍

    ടൊറന്‍േ്‌റാ: ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ എട്ടു പേരെ യുഎസിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെ കാനഡ അതിര്‍ത്തിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാനഡയില്‍നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് പൊലീസ് പറയുന്നത്. ആറു മുതിര്‍ന്നവരും രണ്ടു കുട്ടികളുമാണു മരിച്ചത്. ആറുപേരുടെ മൃതദേഹങ്ങള്‍ തകര്‍ന്ന ഒരു ബോട്ടിനടുത്തു ചതുപ്പില്‍നിന്നു വ്യാഴാഴ്ച വൈകിട്ടു കണ്ടെടുത്തിരുന്നു. ഈ ബോട്ട് അക്വെസാസ്‌നെ മൊഹൗക് സമുദായത്തില്‍നിന്ന് കാണാതായ കേസി ഓക്‌സിന്റെ പേരിലുള്ളതാണ്. മുപ്പതുകാരനായ ഓക്‌സിനുവേണ്ടി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രധാന കടത്തുകേന്ദ്രമാണ് ഇവിടം. ഈ വര്‍ഷം ഇതുവഴി യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്ന് പോലീസ് തന്നെ ഫെബ്രുവരിയില്‍ വ്യക്തമാക്കിയിരുന്നു. ജനുവരി മുതല്‍ 80ല്‍ അധികം പേര്‍ ഇതുവഴി കാനഡയിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍, റുമേനിയന്‍ വംശജരാണ്. ഓക്‌സിലെ കാണാനില്ലെന്ന പരാതി കിട്ടിയ വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് ആദ്യ ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സെന്റ് ലോറന്‍സ് നദിയില്‍ സ്ഥിതിചെയ്യുന്ന…

    Read More »
  • Kerala

    മൃഗസ്‌നേഹികളുടെ മുറവിളി; ‘പി.എം 2’ ആനയെ തിരികെ കാട്ടില്‍ വിട്ടേക്കും

    വയനാട്: ബത്തേരിയില്‍നിന്ന് പിടികൂടിയ പിഎം2 കാട്ടാനയെ തിരികെ കാട്ടില്‍ വിടാന്‍ വനംവകുപ്പ് ആലോചന തുടങ്ങി. മൃഗസ്‌നേഹികളുടെ ആവശ്യം പരിഗണിച്ച് ഇതിന്റെ സാധ്യത പരിശോധിക്കാന്‍ പിസിസിഎഫ് ഗംഗാസിങ് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. എന്നാല്‍ ആനയെ മുത്തങ്ങയില്‍തന്നെ പാര്‍പ്പിക്കണമെന്നും പുറത്തുവിടാനാണ് തീരുമാനമെങ്കില്‍ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണന്‍ പറഞ്ഞു. ബത്തേരി നഗരത്തിലിറങ്ങി വഴിയാത്രക്കാരനെ ആക്രമിച്ച പിഎം2 എന്ന കാട്ടാനയെ ജനുവരി 9 നാണ് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയത്. മുത്തങ്ങ ആനപ്പന്തിയിലെ കൂട്ടിലടച്ച പന്തല്ലൂര്‍ മഖ്‌ന 2 എന്ന പിഎം 2 പാപ്പാന്‍മാരുടെ ശിക്ഷണത്തില്‍ മെരുങ്ങിത്തുടങ്ങി. കൂടിനു പുറത്തിറക്കി കുങ്കിയാന പരിശീലനം തുടങ്ങാന്‍ തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ആനയെ തിരികെ കാട്ടിലേക്കു വിടണമെന്ന ആവശ്യവുമായി മൃഗസ്‌നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും എത്തിയത്. ഇതോടെ ഈ സാധ്യത പരിശോധിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു. പാലക്കാട് വൈല്‍ഡ് ലൈഫ് സിസിഎഫ് ചെയര്‍മാനായി അഞ്ചംഗ കമ്മിറ്റിയെയും നിയോഗിച്ചു. ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്…

    Read More »
  • Kerala

    പാലക്കാട്ട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; തിരക്കില്‍പ്പെട്ട് ഗൃഹനാഥന്‍ മരിച്ചു

    പാലക്കാട്: പിരായിരി കല്ലേക്കാട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍പ്പെട്ട് വയോധികന്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. വള്ളിക്കോട് സ്വദേശിയായ ബാലസുബ്രഹ്‌മണ്യനാണ് (63) മരിച്ചത്. കല്ലേക്കാട് പാളയത്തെ മാരിയമ്മന്‍പൂജാ ഉത്സവത്തിനെത്തിച്ച പുത്തൂര്‍ ഗണേശന്‍ എന്ന ആനയാണ് ഇടഞ്ഞത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയതിന് പിന്നാലെ വെടിക്കെട്ട് നടത്തിയയുടനെ ആന ഇടഞ്ഞ് ഓടുകയായിരുന്നു. ആനപ്പുറത്തുണ്ടായിരുന്നവര്‍ മുന്നിലുള്ള മരത്തില്‍ തൂങ്ങി രക്ഷപ്പെട്ടു. തിരിഞ്ഞോടിയ ആനയുടെ മുന്നില്‍പെടാതെ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബാലസുബ്രഹ്‌മണ്യന്‍ വീണു. ഉടനെ ബാലസുബ്രഹ്‌മണ്യനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റ പത്തുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും അഞ്ചുപേരെ കല്ലേക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പാപ്പാന്മാര്‍ ഉള്‍പ്പെടെ ആനയുടെ വാലില്‍ പിടിച്ചാണ് ആനയെ തളച്ചത്. ഉടന്‍തന്നെ ആനയെ ലോറിയില്‍ കയറ്റി സംഭവസ്ഥലത്തുനിന്ന് മാറ്റി.    

    Read More »
  • Kerala

    ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ പിരിച്ചുവിട്ടു

    വയനാട്: ഗോത്രദമ്പതികളുടെ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ മാനന്തവാടി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവനക്കാരിയായ ഡോക്ടറെ പിരിച്ചുവിട്ടു. മാനന്തവാടി കെല്ലൂര്‍ കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ് – ലീല ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മാര്‍ച്ച് 22-ന് മരിച്ചത്. കടുത്ത ന്യുമോണിയയും വിളര്‍ച്ചയുമായി മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ച കുട്ടിയെ ഡോക്ടര്‍ മരുന്നുനല്‍കി പറഞ്ഞയക്കുകയായിരുന്നു. കുട്ടിയെ അഡ്മിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട ദമ്പതികളോട് അതിന്റെ ആവശ്യമില്ലെന്നു പറഞ്ഞ് ഡോക്ടര്‍ ദേഷ്യപ്പെടുകയും ഒരു മരുന്നു മാത്രം ആശുപത്രിയില്‍ നിന്ന് നല്‍കുകയും ബാക്കിയുള്ളവ പുറത്തു നിന്നു വാങ്ങാന്‍ പറഞ്ഞു മടക്കി അയയ്ക്കുകയുമായിരുന്നെന്ന് പിതാവ് ബിനീഷ് പറഞ്ഞു. പിറ്റേദിവസം രാവിലെയാണ് കുട്ടി മരിച്ചത്. ന്യുമോണിയയും വിളര്‍ച്ചയും കാരണമാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോഷകാഹാരക്കുറവും തൂക്കക്കുറവുമുള്ള കുട്ടിയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആരോഗ്യവകുപ്പിനും പട്ടികവര്‍ഗ വികസനവകുപ്പിനും ഐസിഡിഎസിനും വീഴ്ചപറ്റിയതായി കണ്ടെത്തി. ആരോഗ്യവകുപ്പിനു കീഴിലെ പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരായ രണ്ട് നഴ്‌സുമാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും വീഴ്ചപറ്റിയെന്നാണ്…

    Read More »
  • Kerala

    കോഴിക്കോട്ട് ജയലക്ഷ്മി സില്‍ക്സില്‍ തീപിടിത്തം; മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ തീയണച്ചു

    കോഴിക്കോട്: കല്ലായി റോഡിലെ ജയലക്ഷ്മി സില്‍ക്‌സ് വസ്ത്രശാലയില്‍ തീപിടിത്തം. രാവിലെ ആറു മണിയോടെ ഉണ്ടായ തീപിടിത്തം മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അണച്ചതായി ജില്ലാ ഫയര്‍ ഓഫിസര്‍ അറിയിച്ചു. 12 യൂണിറ്റ് അഗ്‌നിരക്ഷാസേനയാണ് സ്ഥലത്തെത്തി തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. രാവിലെ കട തുറക്കുന്നതിനു മുന്‍പു തീപിടിത്തമുണ്ടായതിനാല്‍ ആളപായമില്ല. അകത്ത് ജീവനക്കാരുമില്ലായിരുന്നു. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കള്‍ ഉള്ളതാണ് തീ പടര്‍ന്നു പിടിക്കാന്‍ കാരണം. പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകള്‍ കത്തി നശിച്ചു. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്‌ലക്‌സുകള്‍ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം. തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പ്രതികരിച്ചു. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയില്ലെന്നു ജയലക്ഷ്മി സില്‍ക്‌സ് അറിയിച്ചു. ഏറ്റവും മുകളിലെ നിലയിലെ ഗോഡൗണിനാണ് തീ പിടിച്ചത്. വിഷു, പെരുന്നാള്‍ കാലമായതിനാല്‍ വന്‍ സ്റ്റോക്ക് ഉള്ളിലുണ്ടെന്നു സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു. തീ കൂടുതല്‍ ഭാഗങ്ങളിലേക്കു പടരുന്നതു…

    Read More »
  • Movie

    പാട്ടിന്റെ പാലാഴി തീർത്ത എ.ബി രാജിന്റെ ‘പ്രസാദം’ പ്രദർശനത്തിനെത്തിയിട്ട്‌ ഇന്ന് 47 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ‘പുലയനാർ മണിയമ്മ’യുമായി വന്ന് പ്രേക്ഷകരുടെ മനം കവർന്ന ‘പ്രസാദ’ത്തിന് 47 വർഷപ്പഴക്കം. 1976 ഏപ്രിൽ ഒന്നിനാണ് ടി.കെ ബാലചന്ദ്രൻ നിർമ്മിച്ച് (ടീക്കേബി എന്ന ബാനർ) എ.ബി രാജ് സംവിധാനം ചെയ്‌ത ഈ ചിത്രം പ്രദർശനശാലകളിലെത്തിയത്. നിർമ്മാതാവിന്റെ കഥയ്ക്ക് എസ്.എൽ പുരം സംഭാഷണമെഴുതി. പി ഭാസ്‌ക്കരൻ- ദക്ഷിണാമൂർത്തി ടീമിന്റെ ഗാനങ്ങൾ ആസ്വാദകമനസുകളിൽ ഇന്നും സുഗന്ധം പരത്തുന്നു. ജയഭാരതിയും നസീറും പ്രണയിതാക്കളായിരുന്നു. ജയഭാരതിക്ക് ‘നല്ലൊരു’ ആലോചന വന്നപ്പോൾ ജയഭാരതിയുടെ അച്ഛൻ ശങ്കരാടി നസീറിനോട് ഒഴിവായിത്തന്ന് സഹായിക്കണമെന്ന് അപേക്ഷിച്ചു. നസീർ ആ നാട് വിട്ടുപോയി. പക്ഷെ അതിനോടകം ‘പാട്ടിന്റെ ലഹരിയിൽ മുങ്ങി’ ജയഭാരതി ഗർഭിണിയായിരുന്നു. കല്യാണം കഴിച്ച ജനാർദ്ദനൻ പെൺവാണിഭക്കാരനായത് കൊണ്ട് അവിടെ നിന്നും ഓടിപ്പോയി. ജയഭാരതി മറ്റൊരു വീട്ടിൽ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു. അന്യനാട്ടിൽ മറ്റൊരു വീട്ടിൽ അഭയം തേടിയ നസീർ അവിടുത്തെ പെൺകുട്ടിയെ കല്യാണം കഴിച്ചു. നസീറിന് ഒരു പെൺകുഞ്ഞിനെ കൊടുത്ത് ആദ്യപ്രസവത്തോടെ അവൾ മരിക്കുകയാണ്.…

    Read More »
  • NEWS

    സ്വയം പ്രഖ്യാപിക്കേണ്ടതല്ല മഹത്വം, മറ്റുള്ളവര്‍ കല്‍പിച്ചുനല്‍കേണ്ടതാണത്

    വെളിച്ചം ഒരിക്കല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി രാജവീഥിയിലൂടെ നടക്കുകയായിരുന്നു.  വഴിയില്‍ കണ്ട സന്യാസി  തന്നെനോക്കി ചിരിക്കുന്നത് കണ്ടപ്പോള്‍ അത് പരിഹാസമായാണ് അലക്‌സാണ്ടര്‍ക്ക് തോന്നിയത്.  ദേഷ്യത്തിൽ അദ്ദേഹം സന്യാസിയോട് ചോദിച്ചു: “ഞാന്‍ മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയാണെന്ന് താങ്കള്‍ക്കറിയില്ലേ…?” സന്യാസി പറഞ്ഞു: “ഞാന്‍ താങ്കളില്‍ ഒരു മഹത്വവും കാണുന്നില്ല. താങ്കള്‍ ദരിദ്രനാണ്.” ചക്രവർത്തി കുപിതനായി സന്യാസിയെ നോക്കി. അദ്ദേഹം ഭാവഭേദമന്യേ തുടർന്നു: “നിങ്ങള്‍ ഒരു മരുഭൂമിയിലൂടെ നടക്കുകയാണെന്ന് കരുതുക. ദാഹിച്ചു മരിക്കുമെന്നായപ്പോള്‍ ഒരു പാത്രത്തില്‍ വെള്ളവുമായി വരുന്ന ഒരാളെ താങ്കള്‍ കണ്ടു.  അയാള്‍ നിങ്ങള്‍ക്ക് വെള്ളം സൗജന്യമായി നല്‍കാന്‍ തയ്യാറല്ല എന്ന് കരുതുക. ആ ഒരു ഗ്ലാസ്സ് വെള്ളത്തിന് പകരം താങ്കള്‍ എന്താണ് നല്‍കുക…?” ‘എന്റെ സാമ്രാജ്യത്തിന്റെ പകുതിനല്‍കു’മെന്നായിരുന്നു ചക്രവര്‍ത്തിയുടെ മറുപടി. ‘അതിനയാള്‍ വഴങ്ങിയില്ലെങ്കില്‍ സാമ്രാജ്യം മുഴുവനും നല്‍കും.’ അപ്പോള്‍ സന്യാസി പറഞ്ഞു: “നിങ്ങളുടെ മുഴുവന്‍ സാമ്രാജ്യത്തിന്റെയും വില ഒരു ഗ്ലാസ്സ് വെള്ളത്തിന്റെ അത്രയേ ഉള്ളൂ. ചിലപ്പോള്‍ അതും മതിയാകാതെ വരും.  ഇപ്പോള്‍ മനസ്സിലായില്ലേ… നിങ്ങളുടെ…

    Read More »
Back to top button
error: