Month: April 2023

  • Kerala

    മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശന് പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്; 10 ലക്ഷത്തിന്‍റെ ആനുകൂല്യവും

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശന് പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. പന്ത്രണ്ടായിരത്തിലധികം രൂപയാകും പുത്തലത്ത് ദിനേഷന് പ്രതിമാസ പെൻഷനായി ലഭിക്കുക. ആനുകൂല്യങ്ങൾ ഉൾപ്പടെ പത്തുലക്ഷത്തിലധികം രൂപയും അനുവദിച്ചിട്ടുണ്ട്. ആറ് വർഷത്തോളമാണ് ദിനേശൻ മുഖ്യമന്ത്രി പിണറായി വിജയൻറെ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. പേഴ്സണൽ സ്റ്റാഫിനുള്ള ആനുകൂല്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദിനേശൻ നൽകിയ അപേക്ഷയിലാണ് പൊതുഭരണ വകുപ്പിൻറെ ഉത്തരവ്. 2016 ജൂൺ ഒന്നുമുതൽ 2022 ഏപ്രിൽ 19 വരെയാണ് പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. ഒന്നേകാൽ ലക്ഷത്തിലധികം രൂപയായിരുന്നു ശമ്പളം. നിലവിൽ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനിയുടെ ചീഫ് എഡിറ്ററുമാണ് പുത്തലത്ത് ദിനേശൻ.

    Read More »
  • Social Media

    ഇൻസ്റ്റഗ്രാമിൽ വിജയിയുടെ അരങ്ങേറ്റം; ആദ്യ ഒരു മണിക്കൂറിൽ 7.5 ലക്ഷം ഫോളോവേർസ്! മാസായി ദളപതി

    ചെന്നൈ: തമിഴ് സിനിമയിലെ ദളപതിയാണ് നടൻ വിജയ്. സോഷ്യൽ മീഡിയയിൽ എത്ര സജീവമല്ലെങ്കിലും ഫേസ്ബുക്കിലും ട്വിറ്ററിലും വിജയ്ക്ക് അക്കൗണ്ടുകൾ ഉണ്ട്. ഇത് അഡ്മിന്മാരാണ് നോക്കുന്നതെന്ന് പൊതുവേദിയിൽ വിജയ് തന്നെ പറഞ്ഞിട്ടുണ്ട്. ഫേസ്ബുക്കിൽ 78 ലക്ഷവും ട്വിറ്ററിൽ 44 ലക്ഷവുമാണ് വിജയ്‍യുടെ ഫോളോവേഴ്സ്. ഇപ്പോഴിതാ അദ്ദേഹം ഇൻസ്റ്റഗ്രാമിലും വിജയ് തൻറെ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചിരിക്കുന്നു. ഇൻസ്റ്റഗ്രാം പേജ് പുറത്തിറക്കി ലിയോ ലുക്കിൽ ഒരു ഫോട്ടോയാണ് വിജയ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ഒരു മണിക്കൂറിൽ തന്നെ 7.5 ലക്ഷത്തോളം ഫോളോവേർസാണ് വിജയ് നേടിയത്. ഇതുവരെ താരം ആരെയും പിന്തുടരുന്നില്ല. ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പ്രൊമോഷന് വലിയ രീതിയിൽ ഗുണകരമാവുമെന്നാണ് വിലയിരുത്തൽ.   View this post on Instagram   A post shared by Vijay (@actorvijay) കോളിവുഡിൽ നിലവിൽ ഏറ്റവുമധികം ഹൈപ്പിൽ നിൽക്കുന്ന ചിത്രമാണ് വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിനു…

    Read More »
  • Social Media

    സഞ്ജു സാംസണിനെ അനുകരിച്ച് ജയറാം, ഒപ്പം ഐപിഎല്ലിന് ആശംസയും; കയ്യടിച്ച് ആരാധകര്‍ – വീഡിയോയാണ് വൈറൽ

    മലയാളികളുടെ പ്രിയ നടനാണ് ജയറാം. മിമിക്രി രംഗത്തു നിന്നും വെള്ളിത്തിരയിൽ എത്തിയ ജയറാം ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ. സിനിമാതാരം ആയെങ്കിലും മിമിക്രി ഇപ്പോഴും ജയറാമിന് ഹരമാണ്. പല പ്രമുഖരെയും അനുകരിച്ച് കയ്യടി നേടിയ ജയറാം, അടുത്തിടെ മണിരത്നം പ്രഭു എന്നിവരെ അവതരിപ്പിച്ച് സദസ്സിനെ കയ്യിലെടുത്തത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ അനുകരിക്കുന്ന ജയറാമിന്റെ വീഡിയോയാണ് വൈറൽ ആകുന്നത്. ജയറാം തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിൽ വീ‍ഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘‘ഒരു ചെറിയ ശ്രമം’’ എന്നാണ് വീഡിയോയ്ക്ക് ജയറാം നൽകിയ ക്യാപ്ഷൻ. ഒപ്പം ഐപിഎല്ലിൽ സഞ്ജുവിന് വിജയ ആശംസകളും നടൻ നൽകുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.   View this post on Instagram   A post shared by Jayaram (@actorjayaram_official) ‘‘ജയറാമേട്ടാ തകർത്തു, വേറെ ലെവൽ, അവിടെ ബാറ്റുകൊണ്ടും ഇവിടെ ശബ്ദം കൊണ്ടും, ഐപിഎൽ തുടങ്ങാൻ നോക്കിയിരിക്കുവാർന്നല്ലേ, ജയറാമേട്ട ,ചേട്ടൻ…

    Read More »
  • LIFE

    ‘സൂര്യ 42’ ന്റെ ഒടിടി റൈറ്റ്‍സ് വൻ തുകയ്‍ക്ക് സ്വന്തമാക്കി ആമസോൺ പ്രൈം

    സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്നുവെന്ന പ്രഖ്യാപനം വൻ ചർച്ചയായി മാറിയിരുന്നു. ‘സൂര്യ 42’ എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയുമാണ്. ഇപ്പോഴിതാ ‘സൂര്യ 42’നെ കുറിച്ച് ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ‘സൂര്യ 42’ന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോ നേടിയിരിക്കുകയാണ്. ഇനിയും പേരിട്ടില്ലെങ്കിലും സൂര്യ നായകനാകുന്ന ചിത്രത്തിന് കോളിവുഡിലെ ഏറ്റവും വലിയ പ്രി ബിസിനസുകളിൽ ഒന്നാണ് ലഭിച്ചിരിക്കുന്നത് മൂവീ ട്രാക്കേഴ്‍സായ ലെറ്റ്‍സ് സിനിമ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ചിത്രം വൻ ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ദിഷാ പതാനിയാണ് ചിത്രത്തിലെ നായിക. #Suriya42 streaming rights bagged by Amazon Prime Video for a record price… 2nd highest digital rights sale from tamil film pic.twitter.com/Y51cQ2JAVX — Karthik Ravivarma (@Karthikravivarm) April 2, 2023 സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ…

    Read More »
  • India

    ആത്മഹത്യയെ കുറിച്ച് ചിന്തിച്ച സമയത്ത് മാനസിക പിന്തുണ നൽകി ഒപ്പം നിന്നത് രാഹുൽ ​ഗാന്ധിയെന്ന് നടി ദിവ്യാ സ്പന്ദന

    ആത്മഹത്യയെ കുറിച്ച് ചിന്തിച്ച സമയത്ത് മാനസിക പിന്തുണ നൽകി ഒപ്പം നിന്ന ആളാണ് രാഹുൽ ​ഗാന്ധിയെന്ന് നടിയും മുൻ എംപിയുമായി ദിവ്യാ സ്പന്ദന. തന്റെ പിതാവ് മരിച്ചപ്പോഴാണ് ഈ അവസ്ഥയിലൂടെ കടന്നുപോയതെന്നും ദിവ്യ പറയുന്നു. “ അമ്മയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം. ഇതിനുശേഷം അച്ഛനാണ്. മൂന്നാമത് രാഹുൽ ഗാന്ധിയും. അച്ഛനെ നഷ്ടപ്പെട്ട അവസരത്തിൽ ഞാൻ ഒരുപാട് തളർന്നുപോയി. ജീവിതം അവസാനിപ്പിക്കുവാൻ വരെ ആലോചിച്ചിരുന്നു. തീർത്തും തോറ്റുപോയ അവസ്ഥയിൽ ആയിരുന്നു ഞാൻ. വലിയ രീതിയിലുള്ള സങ്കടം അനുഭവിച്ച കാലഘട്ടമായിരുന്നു അത്. ആ സമയത്ത് എനിക്ക് തിരിച്ചുവരാനുള്ള സഹായവും വൈകാരികമായ എല്ലാ പിന്തുണയും നൽകിയത് രാഹുൽ ഗാന്ധിയാണ്”, എന്നാണ് രമ്യ പറയുന്നത്. മലയാളികൾക്ക് ഏറെ സുപരിചിതയായ താരങ്ങളിൽ ഒരാളാണ് ദിവ്യാ സ്പന്ദന. കന്നട സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും, വാരണം ആയിരം എന്ന തമിഴ് സിനിമയിലൂടെ ദിവ്യ മലയാളികളുടെ ഹൃദയം കീഴടക്കി. നിരവധി തെന്നിന്ത്യൻ സിനിമകളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ…

    Read More »
  • India

    നേതൃസ്ഥാനത്ത് താനായിരുന്നെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പ്രദേശിക പാർട്ടികളെ പരിഗണിച്ചേനെയെന്ന് ശശി തരൂർ

    ദില്ലി : പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്ന് ശശി തരൂര്‍ എംപി. നേതൃസ്ഥാനത്ത് താനായിരുന്നെങ്കില്‍ പ്രദേശിക പാര്‍ട്ടിയെ പരിഗണിച്ചേനെയെന്ന് വാര്‍ത്താ ഏജന്‍സിയോട് തരൂര്‍ വ്യക്തമാക്കി. ഐക്യമാണ് പ്രധാനമെന്നും, പ്രാദേശിക ഭേദമല്ലെന്നും തരൂര്‍ വിശദീകരിച്ചു. പ്രതിപക്ഷ സഖ്യത്തിന്‍റെ നേതൃസ്ഥാനത്തെത്താന്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നതിനിടെയാണ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള തരൂരിന്‍റെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ കക്ഷികളുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് തരൂര്‍. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച തരൂരിനെ ഒറ്റപ്പെടുത്താന്‍ നേതൃത്വം ശ്രമിച്ചപ്പോള്‍ സഹകരണത്തിനുള്ള സന്നദ്ധത തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ടറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    Read More »
  • Crime

    ഭർതൃവീടിന്റെ ടെറസിൽ യുവതി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

    മലപ്പുറം: മലപ്പുറത്തു വാഴക്കാട് ഭർതൃവീടിനു മുകളിലെ ടെറസിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചു യുവതിയുടെ വീട്ടുകാർ. ഇന്ന് രാവിലെയാണ് ചെറുവട്ടൂർ നരോത്ത് നജ്മുന്നിസയെ (32) വീടിന് മുകളിൽ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് ഡോ​ഗ്സ് സ്ക്വാഡും വിരലടയാള വിദ​ഗ്ധരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നജ്മുന്നിസ മരിച്ച വിവരം ഭർത്താവ് മൊയ്തീനാണ് നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചത്. ഇക്കാര്യം യുവതിയുടെ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ. ഭർത്താവ് മൊയ്തീൻ ഉൾപ്പെടെയുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    നടപടി ബാലിശം; രാഹുൽ ഗാന്ധിയെയും എ രാജയെയും താരത്മ്യം ചെയ്ത എം.വി. ഗോവിന്ദനെ വിമർശിച്ച് കെ സുധാകരൻ

    തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും ദേവികുളം എംഎൽഎ എ രാജയെയും താരത്മ്യം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. എം വി ഗോവിന്ദൻറെ നടപടി ബാലിശമാണെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. പ്രതികാര നടപടിയുടെ ഭാഗമായ മാനനഷ്ടകേസിന്റെ പുറത്താണ് രാഹുൽ ഗാന്ധിക്കെതിരായ കോടതി നടപടി. എന്നാൽ എ രാജയെ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി പട്ടികജാതി സംവരണതത്വങ്ങൾ അട്ടിമറിച്ച ക്രിമിനിൽ കുറ്റത്തിന്റെ പേരിലാണ് കോടതി അയോഗ്യത കൽപ്പിച്ചത്. ഇവരണ്ടും ഒരുപോലെയെന്ന് കണ്ടെത്തിയ എം വി ഗോവിന്ദന്റെ തൊലിക്കട്ടി അപാരം തന്നെയാണെന്നും സുധാകരൻ പറഞ്ഞു. വോട്ടർമാരെ വഞ്ചിച്ച രാജ ചെയ്ത തെറ്റുതിരുത്തി മാപ്പുപറയാൻ പോലും സിപിഎം തയ്യാറായില്ല. പകരം എല്ലാ സംരക്ഷണവും നൽകുകയാണ്. രാജയുടെ ക്രിമിനൽ നടപടിയെ തുടരെ ന്യായീകരിക്കുന്ന സിപിഎമ്മിനെ ജനം പുച്ഛത്തോടെയാണ് കാണുന്നത്. ദേവികുളത്ത് ജനവിധി നേരിടാൻ സിപിഎം എന്തിനാണ് ഭയക്കുന്നതെന്നും സുധാകരൻ ചോദിച്ചു. സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ്…

    Read More »
  • Crime

    കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; 5 കിലോയിലധികം സ്വർണം പിടികൂടി; 2 ദിവസത്തിനിടെ പിടികൂടിയത് 3 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം

    കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. ആറ് കേസുകളിലായിട്ടാണ് 5 കിലോയോളം സ്വർണം പിടിച്ചെടുത്തത്. 4 യാത്രക്കാരിൽ നിന്ന് പിടി കൂടിയത് 3455 ​ഗ്രാം സ്വർണ്ണം. 2 ദിവസത്തിനിടെ പിടികൂടിയത് 3 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം. ഇന്നലെയും ഇന്നുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 3 കോടി രൂപ വില മതിക്കുന്ന 5 കിലോഗ്രാമോളം സ്വർണം ആറു വ്യത്യസ്ത കേസുകളിലായി ഡി ആർ ഐ ഉദ്യോഗസ്ഥരും കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. ഇന്ന് രാവിലെ ജിദ്ദയിൽനിന്നും ഉംറ തീർത്ഥാടനത്തിന് സൗദി അറേബ്യക്ക് പോയി വന്ന നാലു യാത്രക്കാരിൽ നിന്നുമായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചു കൊണ്ടുവന്ന 3455 ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ പതിമൂന്നു ക്യാപ്സൂളുകളാണ് പിടികൂടിയത്.

    Read More »
  • Crime

    വാത്തിക്കുടിയിൽ ഭാര്യയുടെ അമ്മയെ കോടാലിക്ക് അടിച്ച് കൊന്ന കേസിലെ പ്രതിയെ പിടികൂടിയത് കൃത്യമായ കണക്കുകൂട്ടലിൽ

    ഇടുക്കി: വാത്തിക്കുടിയിൽ കുടുംബ വഴക്കിനിടെ ഭാര്യയുടെ അമ്മയെ കോടാലി കൊണ്ട് അടിച്ച് കൊന്ന കേസിലെ പ്രതിയായ സുധിഷിനെ പിടികൂടിയത് പൊലീസിൻറെ കൃത്യമായ കണക്കുകൂട്ടലിൽ. കോടാലികൊണ്ട് ഭാര്യയുടെ അമ്മയെയും അച്ഛനെയും വെട്ടിപരിക്കേൽപ്പിച്ച ശേഷം സുധിഷ് ഷർട്ട് പോലുമില്ലാതെയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. പിന്നാലെ അമ്മായിയമ്മ രാജമ്മ മരണപ്പെട്ട വിവരം പുറത്തുവന്നു. ഇതോടെ ഷർട്ടില്ലാതെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട മരുമകൻ സുധീഷ് മൊബൈൽ ഫോണും ഉപേക്ഷിച്ച് മുങ്ങി. ഷർട്ടിടാതെ രക്ഷപെട്ടതിനാൽ അധിക ദൂരം പോകില്ലെന്ന് പൊലീസിന് ഉറപ്പുണ്ടായിരുന്നു. അതിനാൽ ഇയാളുടെ പണിക്കൻ കുടിയിലെ വീടും ബന്ധുവീടുകളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും പൊലീസ് സ്ഥലത്ത് കർശന പരിശോധനയും നടത്തി. ഇതിനൊടുവിലാണ് ഒളിവിലിരുന്ന സുധീഷ് പൊലീസിൻറെ പിടിയിലായത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ സുധീഷ് കുറ്റം സമ്മതിച്ചു. പതിനൊന്നു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം നടന്ന വാത്തിക്കുടിയിലെ ഭാര്യ വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇടുക്കി ഡി വൈ എസ് പി ബിനു…

    Read More »
Back to top button
error: