IndiaNEWS

ചീറ്റപ്പുലി സമീപ ഗ്രാമത്തില്‍; നാട്ടുകാരെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: നമീബിയയില്‍ നിന്ന് രാജ്യത്തെത്തിച്ച ചീറ്റകളിലൊന്ന് സമീപ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് ആശങ്കക്കിടയാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെത്തിയ എട്ടു ചീറ്റകളിലൊന്നായ ‘ഒബനാ’ണ് കുനോ ദേശീയോദ്യാനത്തിന് 20 കിലോമീറ്റര്‍ അകലെയുള്ള ബറോഡ ഗ്രാമത്തിന് സമീപപ്രദേശത്തേക്ക് പ്രവേശിച്ചത്. ശനിയാഴ്ചയോടെയാണ് ഗ്രാമത്തിലേക്ക് ചീറ്റപ്പുലി യാത്ര ആരംഭിച്ചത്. ചീറ്റയില്‍ ഘടിപ്പിച്ച റേഡിയോ കോളറിലൂടെയാണ് ചീറ്റ സഞ്ചാരം ആരംഭിച്ചതായി വ്യക്തമായത്. പോലീസ് സംഘം സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് വരികയാണ്. ഗ്രാമവാസികളെ മാറ്റി പാര്‍പ്പിച്ച് കഴിഞ്ഞു.

ദേശീയോദ്യാനത്തിലേക്ക് ചീറ്റപ്പുലിയെ തിരികയെത്തിക്കാനുളള ശ്രമങ്ങള്‍ വനംവകുപ്പ് അധികൃതര്‍ ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തിച്ച എട്ടു ചീറ്റകളില്‍ നാലെണ്ണത്തെ വിശാലവനത്തിലേക്ക് പ്രവേശിപ്പിച്ച് കഴിഞ്ഞു. ഒബനെയും ആശയെയും മാര്‍ച്ച് 11-നാണ് വിശാലവനത്തിലേക്ക് പ്രവേശിപ്പിച്ചത്.

Signature-ad

പുനരതവരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17-നാണ് അഞ്ച് പെണ്‍ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയും ദക്ഷിണാഫ്രിക്കയില്‍ നിന്ന് രാജ്യത്തെത്തിച്ചത്. ഈ വര്‍ഷം ചീറ്റകളുടെ രണ്ടാം ബാച്ച് രാജ്യത്തെത്തിയിരുന്നു. ഫെബ്രുവരി 18-നാണ് ഏഴ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളുമടങ്ങിയ രണ്ടാം ബാച്ചെത്തിയത്. 1952-ലാണ് രാജ്യത്ത് ചീറ്റകള്‍ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്.

Back to top button
error: