LIFEMovie

കൊറോണ പേപ്പേഴ്സ് ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മെയ് 5ന് മുതൽ

പ്രിയദർശൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം കൊറോണ പേപ്പേഴ്സിൻറെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിൻറെ സ്ട്രീമിംഗ് മെയ് 5 ന് ആരംഭിക്കും. ഏപ്രിൽ 6 ന് ആയിരുന്നു ചിത്രത്തിൻറെ തിയറ്റർ റിലീസ്. ഷെയ്ൻ നിഗം നായകനായ ചിത്രത്തിൽ സിദ്ദിഖ്, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. യുവതലമുറ താരങ്ങൾക്കൊപ്പം പ്രിയദർശൻ ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്.

തമിഴ് ചിത്രം എട്ട് തോട്ടകളിൽ നിന്നും അതിന് പ്രചോദനമായ അകിര കുറോസാവ ചിത്രം സ്ട്രേ ഡോഗിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ചിത്രം എന്നാൽ അതിൽ നിന്നൊക്കെ വേറിട്ട രീതിയിലാണ് പ്രിയദർശൻ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീഗണേഷിന്റേതാണ് ചിത്രത്തിൻറെ കഥ. തിരക്കഥയൊരുക്കിയിക്കുന്നതും ഫോർ ഫ്രെയിംസിൻറെ ബാനറിൽ നിർമിച്ചിരിക്കുന്നതും പ്രിയദർശൻ തന്നെയാണ്. എൻ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കർ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പപ്പൻ, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈസ്റ്റർ റിലീസ് ആയാണ് ചിത്രം എത്തിയിരിക്കുന്നത്.

Signature-ad

മരക്കാർ അറബിക്കടലിൻറെ സിംഹത്തിനു ശേഷം പ്രിയദർശൻറെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് കൊറോണ പേപ്പേഴ്സ്. അതേസമയം എംടിയുടെ കഥകളെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്ലിക്സ് ആന്തോളജിയിലെ രണ്ട് ചിത്രങ്ങൾ ഒരുക്കുന്നതും പ്രിയദർശനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: