CrimeNEWS

എലത്തൂർ ട്രെയിൻ ആക്രമണം: ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു, സംഭവത്തിന് പിറ്റേന്ന് തന്നെ പ്രതി കേരളം വിട്ടുവെന്നും മഹാരാഷ്ട എടിഎസ്

മുംബൈ: കോഴിക്കോട് എലത്തൂർ ട്രെയിൻ തീവയ്പിന് പിന്നാലെ പ്രതി ഷാരൂഖ് സെയ്ഫി കേരളം വിട്ടുവെന്ന് മഹാരാഷ്ട എടിഎസ്. സംഭവത്തിന് പിറ്റേന്ന് തന്നെ പ്രതി രത്നഗിരി ജില്ലയിലെത്തിയെന്നും മൂന്നാം തിയതി ഖേദിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെന്നും മഹാരാഷ്ട എടിഎസ് ഡിഐജി അറിയിച്ചു. അവിടെ നിന്ന് അന്ന് തന്നെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തുവെന്നും അവിടെ വെച്ചാണ് ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിക്കുന്നതെന്നും മഹാരാഷ്ട എടിഎസ് ഡിഐജി സ്ഥിരീകരിച്ചു.

പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചെന്നും മഹാരാഷ്ട്ര എടിഎസ് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ചെന്നാണ് എടിഎസ് ഡിഐജി. മഹേഷ് പാട്ടീൽ പറഞ്ഞത്. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോൾ മോട്ടോറോളാ കമ്പനിയുടെ ഫോൺ, ആധാർ കാർഡ്, പാൻകാർഡ്, കൊടാക് ബാങ്ക് എടിഎം എന്നിവ കയ്യിലുണ്ടായിരുന്നുവെന്നും മഹാരാഷ്ട്ര എടിഎസ് വാർത്താക്കുറിപ്പിൽ പറയുന്നു. അതേസമയം ഷാറുഖ് സെയ്ഫിയെ മഹാരാഷ്ട്ര എടിഎസ് സംഘം കേരള പൊലീസിന് കൈമാറി. പ്രതിയുമായി കേരള പൊലീസ് സംഘം ഉടൻ റോഡ് മാർഗം കേരളത്തിലേക്ക് തിരിക്കും എന്നാണ് വിവരം.

Back to top button
error: