CrimeNEWS

നഗ്‌നദൃശ്യം ആവശ്യപ്പെട്ടതിന് പിന്നാലെ ബന്ധം ഉപേക്ഷിച്ചു; 14കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 18കാരന്‍ അറസ്റ്റില്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പുത്തന്‍വേലിക്കര കല്ലേപ്പറമ്പ് പുളിക്കല്‍ വീട്ടില്‍ താമസിക്കുന്ന തൃശ്ശൂര്‍ മേലൂര്‍ കല്ലൂത്തി സ്വദേശി റോഷനെയാണ് (18) പോലീസ് അറസ്റ്റ് ചെയ്തത്.

മാര്‍ച്ചിലാണ് 14 വയസുകാരി ആത്മഹത്യ ചെയ്തത്. സോഷ്യല്‍ മീഡിയ വഴിയാണ് റോഷനുമായി പെണ്‍കുട്ടി പരിചയപ്പെടുന്നത്. പ്രതി പെണ്‍കുട്ടിയോട് നഗ്‌നദൃശ്യങ്ങള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീട് റോഷന്‍ പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

Signature-ad

കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ലൈംഗികാതിക്രമത്തിന് വിധേയമായ വിവരം ഉണ്ടായിരുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക പോലീസ് ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Back to top button
error: