Month: April 2023
-
Movie
സംവിധായകൻ ജേസി വിടപറഞ്ഞിട്ട് ഇന്ന് 22 വർഷം
കാളിദാസ കലാകേന്ദ്രത്തിന്റെ നാടകവേദിയിലൂടെ ആർജ്ജിച്ച നടനപരിചയവുമായി വെള്ളിത്തിരയിലെത്തിയ ജേസി ഏഴു രാത്രികൾ, അടിമകൾ, കള്ളിച്ചെല്ലമ്മ, നിഴലാട്ടം, മാൻപേട, അള്ളാഹു അക്ബർ, രാത്രിവണ്ടി, എറണാകുളം ജംഗ്ഷൻ, അരനാഴികനേരം, ഭൂമിയിലെ മാലാഖ, ഗംഗാസംഗമം, കുട്ട്യേടത്തി, ഒരു സുന്ദരിയുടെ കഥ തുടങ്ങിയ അനശ്വര ചിത്രങ്ങളിലൂടെ ഒരു നടനെന്നനിലയിൽ തന്റെ അഭിനയമികവ് പ്രകടമാക്കിയ ശേഷമാണ് സംവിധാന മേഖലയിലേക്ക് ചുവടുമാറിയത്, മലയാള ചലച്ചിത്രരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ. 1974ൽ ‘ശാപമോക്ഷം’ എന്ന ചിത്രത്തിലൂടെ ജേസി ഒരു സംവിധായകൻ എന്ന നിലയിൽ തുടക്കം കുറിച്ചത് മലയാളത്തിന് പുതിയൊരു നടനെക്കൂടി സംഭാവന ചെയ്തുകൊണ്ടായിരുന്നു. ജയൻ എന്ന പുതുമുഖത്തെ … തുടർന്ന് അഗ്നിപുഷ്പം, സിന്ദൂരം, രാജാങ്കണം, ചന്ദനച്ചോല, നിഴൽ മൂടിയ നിറങ്ങൾ, വീട് ഒരു സ്വർഗ്ഗം, എതിരാളികൾ, ഒരിക്കൽ ഒരിടത്ത്, ആഗമനം, ആരും അന്യരല്ല, ഏഴുനിറങ്ങൾ, തുറമുഖം, രക്തമില്ലാത്ത മനുഷ്യൻ, അവൾ വിശ്വസ്ഥയായിരുന്നു, പുഴ, പവിഴമുത്ത്, താറാവ്, രാജാങ്കണം, ഒരു വിളിപ്പാടകലെ, ദൂരം അരികെ,നീയെത്ര ധന്യ, അകലങ്ങളിൽ അഭയം, അകലത്തെ അമ്പിളി,…
Read More » -
Crime
ലൈംഗികാവശ്യം നിരാകരിച്ചതില്‍ വിരോധം; ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന ഭര്‍ത്താവ് അറസ്റ്റില്‍
മലപ്പുറം: ഏലംകുളത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധം മൂലമാണെന്ന് പോലീസ്. സംഭവത്തില്‍ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി മുഹമ്മദ് റഫീഖിനെ (35) അറസ്റ്റു ചെയ്തു. ഏലംകുളം വായനശാലയ്ക്ക് സമീപം താമസിക്കുന്ന പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന (30) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ലൈംഗികാവശ്യം നിരാകരിച്ചതിലുള്ള വിരോധവും സംശയരോഗവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. അര്‍ദ്ധരാത്രിയോടെ മുറിയില്‍ നിന്ന് ഒച്ചയും ബഹളവും കേട്ട് അടുത്തുള്ള മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ മാതാവ് ചെന്ന് നോക്കിയപ്പോള്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുന്ന റഫീഖിനെ കണ്ടു. മുറിയില്‍ നോക്കിയപ്പോള്‍ ഫഹ്നയെ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായില്‍ തുണി തിരുകിയ നിലയിലും കണ്ടു. ഉടന്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ഭാര്യയുടെ സ്വര്‍ണാഭരണം ഊരിയെടുത്ത് മണ്ണാര്‍ക്കാട് അവണക്കുന്നിലെ വീട്ടിലെത്തിയ റഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » -
Crime
കൊലക്കേസ് പ്രതി ടിപ്പറിടിച്ച് മരിച്ചു; വടകര ജോസ് കൊലക്കേസ് പ്രതികളില്‍ മൂന്നാമത്തെ മരണം
തിരുവന്തപുരം: വടകര ജോസ് കൊലക്കേസിലെ പ്രതി ടിപ്പറിടിച്ചു മരിച്ചു. മാരായമുട്ടത്തുവെച്ച് വടകര ജോസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പെരുങ്കടവിള, തോട്ടവാരം, കുഴിവിള മേലെപുത്തന്‍വീട്ടില്‍ രഞ്ജിത് ആര്‍.രാജ്(30)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.45-ന് പുനയല്‍ക്കോണത്തായിരുന്നു അപകടം. രഞ്ജിത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സഹോദരി രമണിയുടെ പേരൈക്കോണത്തെ വീട്ടില്‍ പോയ ശേഷം ബൈക്കില്‍ തിരികെ വീട്ടിലേക്കു വന്ന രഞ്ജിത്തിനെ എതിരേ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടനെ ടിപ്പര്‍ ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. രഞ്ജിത്തിനെ ടിപ്പറിലുണ്ടായിരുന്ന രണ്ടുപേര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച ശേഷം അവരും ഒളിവില്‍പ്പോയതായി മാരായമുട്ടം പോലീസ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വടകര ജോസിനെ 2015-ല്‍ മാരായമുട്ടം ബിവറേജസ് മദ്യവില്പനശാലയ്ക്കു മുന്നില്‍വെച്ച് ആറു പേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയാണ് രഞ്ജിത്. വടകര ജോസ് കൊലക്കേസിലെ ഒന്നാം പ്രതിയുള്‍പ്പെടെയുള്ള രണ്ടു പ്രതികള്‍ നേരത്തേ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ മൂന്നാമത്തെ മരണമാണ് രഞ്ജിത്തിന്റേത്. വടകര ജോസ് കൊലക്കേസിലെ വിചാരണ നെയ്യാറ്റിന്‍കര കോടതിയില്‍…
Read More » -
India
ടി.വി.ആർ ഷേണായിയുടെ ഭാര്യസരോജ ഷേണായി അന്തരിച്ചു
മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന ടി.വി. ആർ ഷേണായിയുടെ ഭാര്യ സരോജ ഷേണായി ( 82 ) അന്തരിച്ചു. ഞായറാഴ്ച്ച രാത്രി ഉറങ്ങാൻ കിടന്ന അവർ ബാത്ത് റൂമിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 2018 ഏപ്രിൽ 17 നാണ് ടി.വി. ആർ ഷേണായി അന്തരിച്ചത്. വാർദ്ധക്യ സഹജമായ ശാരീരിക ബുദ്ധിമുട്ടുകൾ മാത്രമേ സരോജ ഷേണായിക്ക് ഉണ്ടായിരുന്നുള്ളൂ. സംസ്കാരം ഇന്ന് (ഏപ്രിൽ 10 ) രാവിലെ 9 മണിക്ക് ലോധി റോഡ് ശ്മശാനത്തിൽ നടന്നു.
Read More » -
Movie
‘ഒമ്പത് മക്കളെ പെറ്റൊരമ്മേ എന്നിട്ടും നീ അനാഥയോ’, ലൊക്കേഷനില്‍ ബോട്ടില്‍ പെറുക്കാന്‍ വന്ന 97കാരി അമ്മയെക്കുറിച്ച് വിനോദ് കോവൂരിന്‍റെ കണ്ണീര്‍നനവുള്ള കഥ
മലയാളത്തിലെ ചിരിയുടെ രാജകുമാരനാണ് വിനോദ് കോവൂര്‍. ടെലിവിഷൻ പരമ്പരകളിലും സിനിമയിലും വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ പൊട്ടിച്ചിരിയുടെ ആരവങ്ങൾ ഉണർത്തുന്നു. ഇതിനിടെ രസകരവും ഹൃദ്യവുമായ പോസ്റ്റുകളുമായി സമൂഹമാധ്യമങ്ങളിലും വിനോദ് സജീവം. തനിക്കുണ്ടായ ഒരു അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ട് എത്തിയിക്കയാണ് ഇപ്പോള്‍ വിനോദ്. ആരാരുമില്ലാതെ 97-ാം വയസിലും ജീവിക്കാന്‍ കഷ്ടപ്പെടുന്ന ഒരു അമ്മയെക്കുറിച്ചാണ് അദ്ദേഹം കുറിച്ചത്. അമ്മയ്ക്കൊപ്പമുള്ള ഫോട്ടോയും കുറിപ്പിനൊപ്പമുണ്ടായിരുന്നു. ലൊക്കേഷനില്‍ നിന്ന് കളയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിക്കാന്‍ എത്തിയതായിരുന്നു ഈ അമ്മയെന്നും 9 മക്കളെ പെറ്റ അമ്മയാണ് പക്ഷെ ആരും എന്നെ നോക്കുന്നില്ല ഞാന്‍ തനിച്ചാണെന്ന് ആ അമ്മ പറഞ്ഞുവെന്നും താരം കുറിപ്പില്‍ പറയുന്നു. ഈ അമ്മയെ കണ്ടപ്പോള്‍ കന്മദം സിനിമയില്‍ ലാലേട്ടന്റെ കൂടെ അഭിനയിച്ച അമ്മയെ ഓര്‍മ വന്നെന്നും വിനോദ് പറയുന്നു. അവരോടൊപ്പം ഫോട്ടോ എടുത്ത അനുഭവവും വിനോദ് പോസ്റ്റില്‍ പങ്കുവെയ്ക്കുന്നു. വിനോദ് കോവൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: “കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലംങ്കോടിനടുത്ത് ഇനിയും പേരിടാത്ത ഒരു…
Read More » -
Movie
ധനിക-ദരിദ്ര പ്രണയങ്ങളിലെ പ്രതികാരം പ്രമേയമാക്കിയ തോപ്പിൽ ഭാസി- കെ.എസ് സേതുമാധവൻ ടീമിന്റെ ‘തോക്കുകൾ കഥ പറയുന്നു’ എത്തിയിട്ട് ഇന്ന് 55 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ‘പാരിജാതം തിരുമിഴി തുറന്നു’ എന്ന ഗാനമുൾപ്പെടെ ഏതാനും മികച്ച ഗാനങ്ങളുമായി വന്ന ‘തോക്കുകൾ കഥ പറയുന്നു’ റിലീസ് ചെയ്‌തിട്ട് 55 വർഷം. 1968 ഏപ്രിൽ 10 നായിരുന്നു ഈ ക്രൈം ത്രില്ലർ പ്രദർശനമാരംഭിച്ചത്. തോപ്പിൽ ഭാസിയുടെ രചനയിൽ കെ.എസ് സേതുമാധവൻ സംവിധാനം. ധനിക-ദരിദ്ര പ്രണയങ്ങളിൽ സംഭവിക്കുന്ന എതിർപ്പും പ്രതികാരവുമാണ് പ്രമേയം. ധനിക യുവതി രമയ്ക്ക് (ഷീല) സ്വന്തം എസ്‌റ്റേറ്റിലെ വാച്ച്മാനോട് (സത്യൻ) പ്രണയം. അവരുടെ പ്രണയസല്ലാപം കണ്ട രമയുടെ സഹോദരൻ (കെപി ഉമ്മർ) അവർക്കിട്ട് വച്ച വെടി കൊണ്ടത് വേലക്കാരന്. സഹോദരനെതിരെ സാക്ഷി പറയാൻ രമയ്ക്കാവുന്നില്ല. സാഹചര്യത്തെളിവുകളാൽ വാച്ച്മാൻ പ്രതിയായി; ജയിലിലായി. ശിക്ഷ കഴിഞ്ഞ് തിരിച്ച് വന്ന ദിവസം കാമുകീകാമുകന്മാർ ഒരുമിച്ചോ? ഇല്ല. വീട്ടിലെ വേലക്കാരിയുമായുള്ള (ജയഭാരതി) കുഞ്ഞനിയന്റെ (നസീർ) പ്രണയത്തെ എതിർത്ത് വേലക്കാരിയെ തോക്ക് ചൂണ്ടിയ സഹോദരനെ രമ വെടി വച്ച് വീഴ്ത്തുന്നു. കാമുകൻ ജയിലിൽ നിന്ന് പുറത്തേയ്ക്ക്; കാമുകി അകത്തേയ്ക്ക്.…
Read More » -
LIFE
ചിരിയുടെ പൊൻവസന്തം തീർക്കാൻ യോഗി ബാബു തമിഴിൽനിന്ന് മലയാളത്തിലേയ്ക്ക്; അരങ്ങേറ്റം പൃഥ്വിക്കും ബേസിലിനുമൊപ്പം
തമിഴിലെ ശ്രദ്ധേയനായ ഹാസ്യതാരമാണ് യോഗി ബാബു. മലയാളികൾക്കും ഏറെ പ്രിയങ്കരനായ താരം നായകവേഷങ്ങളിലൂടെയും കൈയടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആദ്യ മലയാള ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് യോഗി ബാബു. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയിൽ’ എന്ന സിനിമയിലൂടെയാണ് യോഗി ബാബു മലയാളത്തിലേയ്ക്ക് അരങ്ങേറുന്നത്. സംവിധായകൻ തന്നെയാണ് യോഗി ബാബു ചിത്രത്തിലുണ്ടെന്ന സർപ്രൈസ് വെളിപ്പെടുത്തിയത്. യോഗി ബാബുവുനോടൊപ്പമുള്ള ചിത്രവും ഫെയ്‌സ്ബുക്കിലൂടെ വിപിൻ ദാസ് പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജും ബേസിലും ഒരുമിക്കുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. ദീപു പ്രദീപാണ് രചന. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്‌സും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഒരു കോമഡി എന്റർടെയ്‌നർ ആയിരിക്കും ചിത്രമെന്നാണ് വിവരങ്ങൾ. പൃഥ്വിരാജിനും ബേസിലിനും ഒപ്പം യോഗി ബാബു കൂടി എത്തുന്നതോടെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
Read More » -
രാജ്യത്ത് ഞായറാഴ്ചയും പ്രതിദിന കോവിഡ് കേസുകള്‍ അയ്യായിരത്തിനു മുകളില്‍; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാജ്യവ്യാപകമായി ആശുപത്രികളില്‍ മോക് ഡ്രിൽ
ന്യൂഡൽഹി: രാജ്യത്ത് ഞായറാഴ്ചയും പ്രതിദിന കോവിഡ് കേസുകൾ അയ്യായിരത്തിനു മുകളിൽ. 5,357 കോവിഡ് കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടതിൽനിന്ന് കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 6155 പേർക്കായിരുന്നു ശനിയാഴ്ച കോവിഡ് ബാധിച്ചത്. നിലവിൽ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 32,814 ആയി. കോവിഡ് ബാധിച്ച് 11 മരണവും രാജ്യത്തുണ്ടായി. 3,726 പേർ രോഗമുക്തരായി. രാജ്യത്ത് മിക്കവാറും സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതകരുടെ എണ്ണം ഉയരുകയാണെന്നും ആരോഗ്യമന്ത്രാലയത്തിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. തയ്യാറെടുപ്പുകളുടെ ഭാഗമായി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാജ്യവ്യാപകമായി ആശുപത്രികളിൽ കോവിഡ് മോക് ഡ്രിൽ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിന് തയ്യാറെടുപ്പുകൾ നടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഹരിയാനയിലും പുതുച്ചേരിയിലും പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും…
Read More » -
Crime
എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ്: ചിത്രം കണ്ട് തിരിച്ചറിഞ്ഞു, പ്രതി പെട്രോള്‍ വാങ്ങിയ പമ്പ് കണ്ടെത്തിയത് ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പുകേസ് പ്രതി ഷാരൂഖ് സെയ്ഫി പെട്രോൾ വാങ്ങിയ പമ്പ് പോലീസ് കണ്ടെത്തിയത് ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ. പിടിയിലായതിനുശേഷം പുറത്തുവന്ന ചിത്രംകണ്ട് ഓട്ടോ ഡ്രൈവർ ഷാരൂഖിനെ തിരിച്ചറിയുകയായിരുന്നു. ഇയാളുടെ ഓട്ടോയിൽക്കയറിയാണ് ഷാരൂഖ് ഷൊർണൂരിലെ പമ്പിലെത്തി രണ്ട് കുപ്പികളിലായി പെട്രോൾ വാങ്ങിയത്. രാജേഷ് എന്നയാളുടെ ഓട്ടോ വിളിച്ചാണ് ഷാരൂഖ് പമ്പിലെത്തിയത്. ഷാരൂഖിന്റെ ചിത്രം പുറത്തുവന്നതോടെ തന്റെ ഓട്ടോയിൽ കയറിയത് പ്രതിയാണെന്ന് രാജേഷ് ഓർത്തെടുത്തു. ഇത് സുഹൃത്തിനെ അറിയിച്ചു. തുടർന്ന് സുഹൃത്താണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് ഷൊർണൂരിലെത്തി സി.സി.ടി.വികൾ ഉൾപ്പെടെ പരിശോധന നടത്തി വ്യക്തതവരുത്തി. റെയിൽവേ സ്‌റ്റേഷനിൽനിന്ന് പെട്രോൾ പമ്പിലേക്ക് ഓട്ടോ വിളിച്ച് പുറപ്പെട്ട ഷാരൂഖ്, പെട്രോൾ വാങ്ങിയ ശേഷം അതേ ഓട്ടോയിൽത്തന്നെ റെയിൽവേ സ്‌റ്റേഷനിൽ തിരികെയെത്തുകയായിരുന്നെന്നാണ് ഓട്ടോ ഡ്രൈവർ പോലീസിന് മൊഴി നൽകിയത്. റെയിൽവേ സ്‌റ്റേഷന് തൊട്ടടുത്തുതന്നെ പെട്രോൾ പമ്പുണ്ടായിട്ടും ഷാരൂഖ് അവിടെ പോകാതെ ഒന്നരക്കിലോമീറ്റർ അകലെയുള്ള പമ്പിലേക്ക് പോകാനായിരുന്നു ഡ്രൈവറോട് നിർദേശിച്ചത്. ഡൽഹി സ്വദേശിയായ ഷാരൂഖിന് ഷൊർണൂരിലെ…
Read More » -
LIFE
അവധി തുടങ്ങി, മൂന്നാറിൽ സന്ദർശക പ്രവാഹം; വെള്ളിയാഴ്ച മാത്രമെത്തിയത് ആയിരങ്ങൾ
മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി. വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെ ഏപ്രിലില്‍ തുറന്ന ഇരവികുളം ദേശീയോദ്യാനത്തിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച മാത്രം 3100 പേര്‍ ഉദ്യാനം സന്ദര്‍ശിച്ചു. സെല്‍ഫി പോയിന്റും ഭക്ഷണശാലയും ഇരവികുളത്ത് പുതുതായി സജ്ജീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാരികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മാട്ടുപ്പെട്ടി മേഖലയിലും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്. മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററില്‍ 1500 പേരും സണ്‍മൂണ്‍ വാലി ബോട്ടിങ് സെന്ററില്‍ 2300 പേരും വെള്ളിയാഴ്ച സന്ദര്‍ശനം നടത്തി. വേനല്‍ മഴയുടെ ശക്തികുറഞ്ഞത് സന്ദര്‍ശകര്‍ക്ക് അനുഗ്രഹമായിട്ടുണ്ട്. ഈസ്റ്റര്‍, വിഷുഅവധികള്‍ തുടങ്ങുന്നതോടെ ഇനിയും തിരക്കേറുമെന്നാണ് കരുതുന്നത്.
Read More »