Month: April 2023
-
Tech
ബഹിരാകാശത്തേക്ക് സൗദി അറേബ്യയിൽനിന്നുള്ള ആദ്യ വനിതയെ അയക്കുന്നു; പോകുന്നത് ഒന്നല്ല, രണ്ട് വനിതകളെ!
ശാസ്ത്ര, സാങ്കേതിക രംഗത്ത് വൻ മാറ്റങ്ങൾക്കൊരുങ്ങുകയാണ് സൗദി അറേബ്യ. യുഎഇയ്ക്ക് പിന്നാലെ സൗദി അറേബ്യയും ബഹിരാകാശ രംഗത്ത് വൻ കുതിപ്പിനൊരുങ്ങുന്നതിന്റെ തുടക്കമാണിത്. സ്ത്രീകൾക്ക് കാർ ഓടിക്കാൻ അനുമതി നൽകി അഞ്ച് വർഷത്തിന് ശേഷം സൗദി അറേബ്യ ആദ്യ വനിതയെ ബഹിരാകാശത്തേക്ക് എത്തിക്കാനും ഒരുങ്ങി കഴിഞ്ഞു. ദീർഘവും ഹ്രസ്വവുമായ ബഹിരാകാശ യാത്രകൾക്ക് ഒരുങ്ങാൻ സൗദിയിലെ കഴിവുള്ള വിദഗ്ധരെ പരിശീലിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് സൗദിയിൽ തുടക്കമായി. ആദ്യത്തെ സൗദി വനിത ഉൾപ്പെടെ സൗദി അറേബ്യയിൽ നിന്നുള്ള രണ്ട് ബഹിരാകാശയാത്രികർ മെയ് 8ന് ഫ്ലോറിഡയിൽ നിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സ്വകാര്യ കമ്പനിയുടെ പേടകത്തിൽ യാത്രയാകുമെന്ന് ആക്‌സിയം സ്‌പേസ്, നാസ അധികൃതർ അറിയിച്ചു. സ്തനാർബുദ ഗവേഷകയായ റയ്യാന ബർനാവിയാണ് ബഹിരാകാശത്തേക്ക് യാത്രതിരിക്കുന്ന ആദ്യ സൗദി വനിത. കൂടാതെ സൗദിയിൽ നിന്നുള്ള പോർവിമാന പൈലറ്റായ അലി അൽ ഖർനിയും ഈ ദൗത്യത്തിൽ ചേരുന്നുണ്ട്. മുൻ നാസ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്‌സണും പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ടെന്നസിയിൽ നിന്നുള്ള ബിസിനസുകാരൻ…
Read More » -
Kerala
ബിജെപി സ്ഥാനാർഥിയായി ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയ പ്രവേശനം? പ്രതികരണവുമായി നടൻ
ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന പ്രചരണങ്ങള്‍ക്കിടെ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു എന്നത് വ്യാജ വാര്‍ത്തയാണെന്നും രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഒരാളാണ് താനെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ കുറിപ്പിലാണ് ഉണ്ണി മുകുന്ദന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ പറയുന്നു “ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. അത് വ്യാജമാണ്. എന്‍റെ പുതിയ ചിത്രം ഗന്ധര്‍വ്വ ജൂനിയറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. അതൊരു നീണ്ട ഷെഡ്യൂള്‍ ആണ്. അത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാം. ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടും മുന്‍പ് അതിന്‍റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു. സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നെന്ന നിലയില്‍ രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും വലിയ ബഹുമാനം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. ലാഘവത്തോടെയല്ല ഞാന്‍ രാഷ്ട്രീയത്തെ സമീപിക്കുന്നത്. ഈ കുറിപ്പിലൂടെ ഞാന്‍ നിലപാട് വ്യക്തമാക്കിയതായി കരുതുന്നു”, –ഉണ്ണി മുകുന്ദന്‍ വിഷ്ണു അരവിന്ദ് ആണ്…
Read More » -
LIFE
‘മലൈക്കോട്ടൈ വാലിബൻ’ ആവേശം വര്‍ദ്ധിപ്പിച്ച് മോഹൻലാല്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 14ന്
പ്രഖ്യാപനംതൊട്ടേ പ്രേക്ഷകരുടെ സജീവ ചർച്ചയിലുള്ള ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്നുവെന്നതാണ് ഏറ്റവും ആകർഷണം.’മലൈക്കോട്ടൈ വാലിബൻ’ എന്ന പുതിയ ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ അടുത്തിടെ മോഹൻലാൽ രാജസ്‍ഥാനിൽ പൂർത്തിയാക്കിയിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിന്റെ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. ‘മലൈക്കോട്ടെ വാലിബൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 14ന് പുറത്തുവിടും എന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിൻറെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യർ ആണ്. ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘മലൈക്കോട്ടൈ വാലിബന്റെ’ നിർമ്മാണ പങ്കാളികളാണ്. ഗുസ്‍തിക്കാരനായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുക എന്നാണ് റിപ്പോർട്ടുകൾ. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ‘മലൈക്കോട്ടൈ…
Read More » -
Crime
എലത്തൂർ ട്രെയിൻ തീവെയ്പ്: പ്രതിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല, തെളിവെടുപ്പുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം
കോഴിക്കോട് : എലത്തൂർ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ഇയാളുമായുള്ള തെളിവെടുപ്പുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഷാറൂഖ് സെയ്ഫി തുടർച്ചയായി പറഞ്ഞതിന്റെ ഭാഗമായി ഇന്ന് മെഡിക്കൽ സംഘം ഇയാളെ പരിശോധിച്ചിരുന്നു. തുടർന്ന് ഡോക്ടർ ഇയാൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് അറിയിച്ചു. ഇതോടെയാണ് തെളിവെടുപ്പുമായി മുന്നോട്ടുപോകാൻ അന്വേഷണ സംഘം തീരുമാനിച്ചത്. അതേസമയം ഷാറൂഖ് സെയ്ഫി മുമ്പും കേരളത്തിൽ എത്തിയെന്ന സംശയത്തിലാണ് അന്വേഷണസംഘം. സംഭവ ദിവസം പ്രതി ഷൊർണൂരിൽ ചിലവഴിച്ചത് 14 മണിക്കൂറാണെന്നും അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാറൂഖിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ദില്ലിയിൽ നിന്ന് ഷാറൂഖ് സെയ്ഫി കേരളത്തിലേക്ക് യാത്ര നടത്തിയത് സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ ആണെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ഷാറൂഖിന് ദില്ലിയിൽ മലയാളികളുമായി ബന്ധമുണ്ടോ എന്നതിലും…
Read More » -
India
രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; അശോക് ഗെലോട്ട് സർക്കാരിനെതിരെ സച്ചിൻ പൈലറ്റിന്റെ ഉപവാസം
ദില്ലി: രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. അശോക് ഗെലോട്ട് സർക്കാരിന് എതിരെ സച്ചിൻ പൈലറ്റ് ഉപവാസം പ്രഖ്യാപിച്ചു. മുൻ ബിജെപി സർക്കാരിന്റെ അഴിമതിയിൽ കോൺഗ്രസ് സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സത്യാഗ്രഹം. ഇതിനിടെ കൂട്ടായായ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രസ്താവനയോടെ സച്ചിനെ തണുപ്പിക്കാൻ ദേശീയ നേതൃത്വം ശ്രമം തുടങ്ങി. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി രാജസ്ഥാൻ കോൺഗ്രസിൽ ഉണ്ടാക്കി ഒത്തുതീർപ്പാണ് വീണ്ടും പൊളിയുന്നത്. അശോക് ഗെലോട്ട് സർക്കാരിന് എതിരെ ചെവ്വാഴ്ചയാണ് സച്ചിൻ പൈലറ്റ് ഉപവാസ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വസുന്ധര രാജെ സർക്കാരിൻറെ കാലത്തെ അഴിമതികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി, എന്നാൽ ഒരു മറുപടിയും ലഭിച്ചില്ല എന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് സമരമെന്ന് സച്ചിൻ പൈലറ്റ് പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം പോകാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ് പുതിയ പ്രതിസന്ധിഎന്നാൽ ഇനി ഒത്തുതീർപ്പിനില്ല എന്ന കടുത്ത നിലപാടിലാണ് സച്ചിൻ…
Read More » -
Kerala
നാല് ദിവസത്തെ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത മാസം യുഎഇയിലേക്ക്
തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത മാസം യുഎഇയിലേക്ക് പോകും. യുഎഇ സര്‍ക്കാരിന്‍റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മെയ് ഏഴിന് അബുദാബിയിലെത്തുന്ന മുഖ്യമന്ത്രി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും പങ്കെടുക്കുന്നുണ്ട്. മെയ് പത്തിന് പൊതുജന സംവാദം അടക്കം വിവിധ പരിപാടികളാണ് മുഖ്യമന്ത്രിയുടെ ഷെഡ്യൂളിൽ ഉള്ളത്. മന്ത്രിമാരായ പി രാജീവും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കുമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രാ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ജൂണിൽ അമേരിക്കയിലേക്കും, സെപ്തംബറിൽ സൗദി അറേബ്യയിലേക്കുമാണ് യാത്ര തീരുമാനിച്ചിട്ടുള്ളത്. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ യു കെ- യുറോപ്പ് മേഖല സമ്മേളനം ലണ്ടനിൽ നടത്തിയിരുന്നു. ഇതിൽ മുഖ്യമന്ത്രിയടക്കം പങ്കെടുത്തിരുന്നു. വീണ്ടും വിദേശ പര്യടത്തിനൊരുങ്ങുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി…
Read More » -
Crime
അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കിൽ പോസ്റ്റ് ചെയ്തു; അഞ്ച് പ്രവാസികൾ അറസ്റ്റിൽ
ഷാര്‍ജ: യുഎഇയില്‍ അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. അഞ്ച് പേരും ഫിലിപ്പൈന്‍സ് സ്വദേശികളാണ്. സംഭവം നിരീക്ഷിച്ചുവരികയാണെന്ന് ദുബൈയിലെ ഫിലിപ്പൈന്‍സ് കോണ്‍സുലേറ്റ് ജനറല്‍ മാധ്യമങ്ങളെ അറിയിച്ചു. നിയമപരമായ പ്രത്യാഘാതങ്ങള്‍ മനസിലാക്കാതെ തമാശയ്ക്ക് ചിത്രീകരിച്ച വീഡിയോ ആയിരുന്നു ഇതെന്നും എന്നാല്‍ ഉള്ളടക്കം വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണെന്ന തെറ്റിദ്ധാരണയുടെ പുറത്ത് അധികൃതര്‍ നടപടിയെടുത്തതാണെന്നും അറസ്റ്റിലായ പ്രവാസികളില്‍ ഒരാളുടെ സഹോദരനെ ഉദ്ധരിച്ച് ഫിലിപ്പൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. കേസ് ഇപ്പോഴും ഷാര്‍ജ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മനസിലാവുന്നതെന്ന് ദുബൈയിലെ ഫിലിപ്പൈന്‍സ് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. അറസ്റ്റിലായവര്‍ക്ക് കോണ്‍സുലേറ്റ് നിയമസഹായം നല്‍കും. യുഎഇയിലെ പ്രവാസികള്‍ പ്രാദേശിക സംസ്‍കാരത്തെ ബഹുമാനിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read More » -
LIFE
മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു; നവാഗത സംവിധായകൻ ഡീനൊ ഡെന്നിസിന്‍റെ ‘ബസൂക്ക’
മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് ബസൂക്ക എന്നാണ്. ഗൗതം വസുദേവ് മേനോന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. തോക്കിന്‍ മുനയില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നതാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്‍റെ മകനാണ് ഡീനൊ ഡെന്നിസ്. തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെയും സരിഗമയുടെയും ബാനറുകളില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം, വിക്രം മെഹ്‍റ, സിദ്ധാര്‍ഥ്, ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍, സഹനിര്‍മ്മാണം സഹില്‍ ശര്‍മ്മ, സംഗീതം, പശ്ചാത്തല സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് നിസാദ് യൂസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുരാജ് കുമാര്‍. ചിത്രം ഒരു സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നും റോഷാക്ക്…
Read More » -
Kerala
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ നെൻമാറ എംഎൽഎയും കോടതിയിലേക്ക്
പാലക്കാട്: ഇടുക്കിയിൽ ജനജീവിതത്തിന് ഭീഷണിയായ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ നെൻമാറ എംഎൽഎയും കോടതിയിലേക്ക്. നെൻമാറ എംഎൽഎ കെ ബാബു നാളെ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകാനാണ് തീരുമാനം. അതേസമയം, വിഷയത്തിൽ ഹൈക്കോടതി അഭിപ്രായം തേടിയാൽ സർക്കാർ നിലപാട് അറിയിക്കുമെന്ന് മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ് എന്നിവർ വ്യക്തമാക്കി. ആർക്കും പ്രയാസമില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുക എന്നാണ് മന്ത്രിമാർ പറയുന്നത്. അതേസമയം, ഇടുക്കിയിലെ അരിക്കൊമ്പനെ മയക്ക് വെടിവച്ച് പിടികൂടാനുളള ദൗത്യം ഏതാനും ദിവസം കൂടി വൈകും. ജിപിഎസ് കോളർ എത്താത്തതാണ് നടപടികൾ വൈകാൻ കാരണം. ചൊവ്വാഴ്ച മയക്കുവെടി വയ്ക്കാനായിരുന്നു ആലോചന. അരിക്കൊമ്പനായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ആസ്സാം വനംവകുപ്പിൻ്റെയും കൈവശമുള്ള ജിപിഎസ് കോളർ എത്തിക്കാനാണ് വനംവകുപ്പ് ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ കോളർ കൈമാറാൻ ആസാം വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി ലഭിച്ചിട്ടില്ല. ഈസ്റ്റർ അവധി ദിവസങ്ങളായതിനാലാണ് കാലതാമസമുണ്ടാകുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.…
Read More » -
LIFE
“ഇന്ന് എന്തായാലും ഞാന്‍ റിനോഷിനെ റേപ്പ് ചെയ്തിട്ടേ വിടൂ”; ബിഗ് ബോസില്‍ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല… റേപ്പ് ജോക്ക് പരാമർശത്തിൽ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച!
അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിനെക്കുറിച്ചുള്ള പരാമർശം വിവാദമായതും അതിൽ അത് നടത്തിയ അഖിൽ മാരാർക്ക് ബിഗ്ബോസിൻറെ താക്കീത് നൽകിയതുമായിരുന്നു കഴിഞ്ഞ വീക്കിലി എപ്പിസോഡിലെ പ്രധാന വിഷയം. മോഹൻലാലാണ് ഷോ നടത്തിപ്പുകാർക്ക് വേണ്ടി മധുവിൻറെ കുടുംബത്തോടും സമൂഹത്തോടും ഖേദം പ്രകടിപ്പിച്ചത്. പിന്നീട് അഖിൽ മാരാരും മാപ്പ് പറഞ്ഞു. എന്നാൽ ഈ പരാമർശത്തിൻറെ വിവാദം അവിടെ തീർന്നു എന്ന ഘട്ടത്തിലാണ് ബിഗ്ബോസ് വീടുമായി ബന്ധപ്പെട്ട് അടുത്ത വിവാദം സോഷ്യൽ മീഡിയയിൽ കത്തുന്നത്. ഇത്തവണ പ്രശ്നം റേപ്പ് ജോക്ക് ആണ്. അതും ഇത് പറഞ്ഞത് രണ്ട് വനിതകളാണ് എന്നതാണ് ഇത് സംബന്ധിച്ച സോഷ്യൽ മീഡിയ ചർച്ചകളെ ചൂടുപിടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിൽ വച്ച് മനീഷയും വൈബർ ഗുഡ് ദേവുവും തമ്മിൽ നടന്ന സംസാരത്തിനിടെ നടത്തിയൊരു റേപ്പ് ജോക്കിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റിനോഷിനെ തൻറെ കൂടെ ഇന്ന് കിടത്തും എന്ന് മനീഷ പറയുന്നയിടത്താണ് തമാശ എന്ന നിലയിൽ മനീഷയും…
Read More »