മുംബൈ: മഹാരാഷ്ട്രയിലെ അകോലയില്‍ ക്ഷേത്രത്തിന് മുന്നിലെ മരം വീണ് ഏഴുപേര്‍ മരിച്ചു. 23 പേര്‍ക്ക് പരുക്കേറ്റു. കനത്ത മഴയിലും കാറ്റിലും കൂറ്റന്‍ വേപ്പ് മരം കടപുഴകി ക്ഷേത്രത്തിന്റെ തകര ഷീറ്റിനുമുകളില്‍ വീഴുകയായിരുന്നു. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം.
ക്ഷേത്രത്തില്‍ ചടങ്ങുനടക്കുന്നതിനാല്‍ സംഭവസമയം 40 ഓളം പേര് ഷെഡില്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. മരം വീണതോടെ എല്ലാവരും ഷെഡിനടിയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ ജെസിബി ഉപയോഗിച്ച് ഷെഡിനു മുകളിലെ മരം നീക്കിയതിനാല്‍ മരണനിരക്ക് കുറയ്ക്കാനായെന്ന് പോലീസ് പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റവര്‍ അകോല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ ജില്ലാ ആശുപത്രിയിലും ബാലാപുരിലെ ആശുപത്രിയിലും ചികിത്സ തേടി. ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കി.