Month: April 2023

  • India

    വിവാഹ ചടങ്ങുകളിലും ഉത്സവങ്ങളിലും ബിയർ വിളമ്പുന്നതിന് നിരോധനം

      ശീർഷകം വായിച്ച് മലയാളികൾ ഞെട്ടണ്ട. ഹിമാചല്‍ പ്രദേശിലെ സ്പിതി ജില്ലയിലെ കീലോംഗ് പഞ്ചായത്തിലാണ് വിവാഹ ആഘോഷങ്ങളിലും ഉത്സവങ്ങളിലും ബിയര്‍ വിളമ്പുന്നത് നിരോധിച്ചത്. ഇത്തരം ചടങ്ങുകളിലെ പാഴ്ചിലവ് തടയാനാണ് ഞായറാഴ്ച ചേര്‍ന്ന ഗ്രാമസഭ യോഗം ഈ തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് അധികാരി സോനം സാങ്‌പോ പറഞ്ഞു. വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും ‘പാശ്ചാത്യ സംസ്‌കാരം’ കലര്‍ത്തുന്നത് തടയുന്നതിനെക്കുറിച്ചും യോഗം ചര്‍ച ചെയ്തതായി സോനം സാങ്‌പോ കൂട്ടിച്ചേര്‍ത്തു. നിരോധനം സംബന്ധിച്ച് പഞ്ചായത് പ്രമേയം പാസാക്കി. സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ യുവാക്കള്‍ക്കും ഉത്കണ്ഠയുള്ളതിനാല്‍ ഇക്കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ പരിഷത് അംഗം കുംഗ ബോധ് പ്രതികരിച്ചു. നേരത്തെ, കിന്നൗര്‍ ജില്ലയിലെ ഹാംഗ്രാംഗ് താഴ്വരയിലെ സുമാര പഞ്ചായത്ത് വിവാഹങ്ങളില്‍ ഗോത്ര ആചാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ബോളിവുഡ് ശൈലിയിലുള്ള ആഡംബര വിവാഹങ്ങള്‍ നിരോധിക്കാനും പ്രമേയം പാസാക്കിയിരുന്നു.

    Read More »
  • Kerala

    വെള്ളിത്തിരയിലെ സൂപ്പർ സ്റ്റാറുകൾ അനീതിക്കെതിരെ സംസാരിക്കില്ല, നെറികേടിനെ നെറികേടെന്ന് പറയാൻ ആർജ്ജവമുള്ള താനാണ് സൂപ്പർസ്റ്റാർ എന്ന് ജോയ് മാത്യു

    മലയാള സിനിമയിലെ മുതിർന്ന അഭിനേതാക്കളിൽ ഒരാളാണ് നടൻ ജോയ് മാത്യു. സമൂഹ​ത്തിൽ നടക്കുന്ന പല കാര്യങ്ങളിലും തന്റേതായ നിലാപാടുകൾ മടി കൂടാതെ തുറന്ന് പറയുന്ന സിനിമാ താരങ്ങളിൽ ഒരാള് കൂടിയാണ് അദ്ദേഹം. ജോയ് മാത്യുവിന്റെ പല പ്രസ്താവനകളും പലപ്പോഴും ജന ശ്രദ്ധേടുന്നതിനൊപ്പം തന്നെ വിമർശനങ്ങളും നേരിടാറുണ്ട്. ഇപ്പോഴിതാ രാഹുൽ ​ഗാന്ധി പങ്കെടുത്ത സത്യമേവ ജയതേ വേദിയിൽ ജോയ് മാത്യു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വെള്ളിത്തിരയിലെ സൂപ്പർ സ്റ്റാറുകൾ അനീതിക്കെതിരെ സംസാരിക്കില്ലെന്ന് പറഞ്ഞ ജോയ് മാത്യു, ആർജ്ജവമുള്ള താനാണ് സൂപ്പർസ്റ്റാർ എന്ന് പറയുന്നു. താൻ കോൺ​ഗ്രസുകാരൻ ആണോ എന്ന് ചോദിച്ചാൽ അതറിയില്ലെന്നും താനൊരു ആർട്ടിസ്റ്റ് ആണെന്നും ജോയ് മാത്യു പറയുന്നു. ജോയ് മാത്യുവിന്റെ വാക്കുകൾ ഇങ്ങനെ ഞാൻ കോൺ​ഗ്രസുകാരൻ ആണോ എന്ന് ചോദിച്ചാൽ എനിക്ക് തന്നെ അതറിയില്ല. ഇപ്പോ ഇന്ന് മുതലോ നാളെ മുതലോ എന്റെ പേര് വച്ച് ഫേസ്ബുക്കിൽ ട്രോളുകൾ വരാൻ തുടങ്ങും. അങ്ങനത്തെ കാര്യങ്ങളൊന്നും മുഖ വിലയ്ക്ക് എടുക്കാത്ത ആളാണ്…

    Read More »
  • Kerala

    കര്‍ഷകസമൂഹത്തിനായുള്ള പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരും: ജോസ് കെ. മാണി; ഓര്‍മ്മകളുടെ ഒത്തുചേരലായി കെ.എം. മാണി സ്മൃതി സംഗമം

    കോട്ടയം: കര്‍ഷകര്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ തുടരുമെന്നും കര്‍ഷകരക്ഷക്കായുള്ള നിലപാടുകളില്‍ ഒരു വിട്ടുവീഴ്ചയുണ്ടാവില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. കര്‍ഷക രാഷ്ട്രീയത്തെ ജാതി-മത- മുന്നണിഭേദങ്ങള്‍ക്കതീതമായി രൂപപ്പെടുത്തിയ നേതാവായിരുന്നു കെ.എം മാണി. കര്‍ഷകരുടെ ഐക്യബോധത്തെ വിഭജിക്കപ്പെടാതെ കാത്തുസംരക്ഷിക്കാനും, കര്‍ഷകത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള പ്രക്ഷോഭങ്ങള്‍ കരുത്തോടെ തുടരാന്‍ കേരള കോണ്‍ഗ്രസ് (എം) പ്രതിജ്ഞാബദ്ധമാണെന്നും ജോസ് കെ.മാണി പറഞ്ഞു. കേരളവികസനകുതപ്പിനെ മുന്നില്‍ നിന്ന് നയിച്ച കെ.എം മാണി എന്ന നേതാവിനെ തലമുറവിത്യാസമില്ലാതെ അനുസ്മരിക്കുന്നതിനാണ് സ്മൃതിസംഗമം എല്ലാവര്‍ഷവും സംഘടിപ്പിക്കുന്നതെന്ന് പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍ കൂടിയായ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കെ.എം മാണിയുടെ മായാത്ത ഓര്‍മ്മകള്‍ ഹൃദയത്തിലേന്തിയ പതിനായിരങ്ങള്‍ അണമുറിയാതെ ഒഴുകിയെത്തിയപ്പോള്‍ കേരളാ കോണ്‍ഗ്രസ്സ് പിറവിയെടുത്ത കോട്ടയം തിരുനക്കര മൈതാനം ഓര്‍മ്മകളുടെ ഒത്തുചേരലായി. സാധാരണ നടക്കാറുള്ള അനുസ്മരണ യോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു കെ.എം മാണിയുടെ നാലാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മൃതി സംഗമം സംഘടിപ്പിച്ചത്. നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി നടപ്പാക്കി പ്രവര്‍ത്തകര്‍ സ്മൃതി സംഗമത്തിന്റെ ഭാഗമായപ്പോള്‍…

    Read More »
  • Crime

    ഈസ്റ്റർ തലേന്ന് മലയാളി കുടിച്ചു തീർത്തത് 87 കോടിയുടെ മദ്യം, ചാലക്കുടി വീണ്ടും ഒന്നാം സ്ഥാനത്ത്

    കേരളത്തിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യ വിൽപ്പനയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഈസ്റ്റർ തലേന്ന് ബിവറേജസ് കോർപ്പറേഷൻ മുഖാന്തരം 87 കോടി രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് വിറ്റഴിച്ചത്. ഇത്തവണ വിൽപ്പനയിൽ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ചാലക്കുടി ഷോപ്പിൽ നിന്നും 65.95 ലക്ഷത്തിന്റെ വിൽപ്പനയാണ് നടന്നത്. നെടുമ്പാശേരിയിൽ നിന്നും 59.12 ലക്ഷത്തിന്റെയും ഇരിങ്ങാലക്കുടയിൽ 58.28 ലക്ഷത്തിന്റെയും, തിരുവമ്പാടിയിൽ 57.30 ലക്ഷത്തിന്റെ യും, കോതമംഗലത്ത് 56.68 ലക്ഷത്തിന്റെയും വിൽപ്പനയാണ് നടന്നത്. കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ 73,72 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 13.28 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. സാധാരണ ദിനങ്ങളിൽ സംസ്ഥാനത്ത് മദ്യ വിൽപ്പനയിലൂടെ 50 കോടി മുതൽ 55 കോടിയുടെ വിറ്റുവരവാണ് ഉണ്ടാകാറുള്ളത്.

    Read More »
  • Kerala

    ഭരണകൂടം രാഹുലിനെ നിശബ്ദമാക്കാൻ ശ്രമിച്ചപ്പോൾ വയനാട് രാഹുലിൻറെ ശബ്ദമായി മാറി: പ്രിയങ്ക ഗാന്ധി

    വയനാട്: നിശബ്ദനാക്കാനുള്ള ശ്രമങ്ങള്‍ക്കുമുന്നില്‍ രാഹുല്‍ ഉറച്ച് നില്‍ക്കുമെന്ന് പ്രിയങ്ക ഗാന്ധി. വയനാട്ടിലെ ജനതയോട് സംസാരിക്കുന്നത് സ്വന്തം കുടുംബാംഗങ്ങളോട് സംസാരിക്കുന്നത് പോലെയാണെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി ഈ മണ്ണിലേക്കുള്ള വരവ് വൈകാരികമാണെന്നും കൂട്ടിച്ചേര്‍ത്തു. ഭരണകൂടം രാഹുലിനെ നിശബ്ദമാക്കാൻ ശ്രമിച്ചപ്പോൾ വയനാട് രാഹുലിന്‍റെ ശബ്ദമായി മാറിയെന്ന് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധി ധീരനും സത്യസന്ധനുമാണ്. വയനാട്ടിന് രാഹുലിനെയും രാഹുലിന് വയനാടിനേയും അറിയാം. വയനാടിന് രാഹുല്‍ താങ്ങും തണലുമായി നില്‍ക്കുന്ന ജനപ്രതിനിധിയാണ്. പ്രതിസന്ധി ഘട്ടത്തില്‍ വയനാട് രാഹുലിനൊപ്പം ഉറച്ച് നിന്നു. രാഹുലിനെ ഭവന രഹിതനാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചപ്പോൾ സ്വന്തം ഭവനങ്ങൾ രാഹുലിനായി നീക്കി വയ്ക്കാൻ വയനാട്ടുകാർ തയ്യാറായി. അതിന് വയനാട്ടിന് നന്ദിയുടെ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തോടുള്ള ചോദ്യങ്ങൾ അവസാനിപ്പിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

    Read More »
  • Kerala

    എംപി സ്ഥാനം കേവലം ഒരു സ്ഥാനം മാത്രമാണ്, തന്റെ സ്ഥാനം ഇല്ലാതാക്കാം വീട് ഇല്ലാതാക്കാം, എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനാകില്ല: രാഹുൽ ​ഗാന്ധി

    കൽപ്പറ്റ: തന്റെ പദവിയോ വീടോ ഇല്ലാതാക്കാം, എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്നത് ഇല്ലാതാക്കാനാകില്ലെന്ന് രാഹുൽ ​ഗാന്ധി. അയോ​ഗ്യനാക്കിയതിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു. സത്യമേവ ജയതേ എന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് രാഹുൽ അയോ​ഗ്യനാക്കിയതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ പ്രസം​ഗിച്ചത്. എംപി സ്ഥാനം കേവലം ഒരു സ്ഥാനം മാത്രമാണ്. ഭരണകൂടത്തിന് തന്റെ സ്ഥാനം ഇല്ലാതാക്കാം വീട് ഇല്ലാതാക്കാം എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനാകില്ല. ഇന്ത്യയെക്കുറിച്ചുള്ള രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. തന്നെ ഭയപ്പെടുത്താനാകില്ല എന്ന് ബിജെപിക്ക് മനസിലായിട്ടില്ല. വീട്ടിലേക്ക് പൊലീസിനെ അയച്ചാലോ ഭവന രഹിതനാക്കിയാലോ താൻ അസ്വസ്ഥനാകുമെന്നാണ് ബിജെപി കരുതുന്നത്. വയനാടിന്റെ എംപി സ്ഥാനത്ത് തുടർന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള തന്റെ ബന്ധത്തിൽ മാറ്റം വരില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ഞാൻ പാ‍ർലമെന്റിലേക്ക് ചെന്നു. അദാനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചു. ആ ചോദ്യം തുടർച്ചയായി ചോദിച്ചുകൊണ്ടിരുന്നു. ലോകത്തെ…

    Read More »
  • Kerala

    നിയമസഭാ സംഘർഷം: അനുമതി ഇല്ലാതെ ദൃശ്യം പകർത്തിയതിന് എംഎൽഎമാരുടെ പിഎമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

    തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് അനുമതി ഇല്ലാതെ ദൃശ്യം പകർത്തിയതിന് എംഎൽഎമാരുടെ പിഎമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. കാരണം ബോധിപ്പിച്ചില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സ്പീക്കറുടെ ഓഫീസ് നോട്ടീസില്‍ വ്യക്തമാക്കി. എം വിൻസെന്റ്, ടി സിദ്ദിഖ്, കെ കെ രമ, എം കെ മുനീർ, എ പി അനിൽകുമാർ, പി കെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നീ എംഎൽഎമാരുടെ പിഎമാർക്കാണ് സ്പീക്കറുടെ ഓഫീസ് നോട്ടീസ് അയച്ചിരിക്കുന്നത്. അതീവ സുരക്ഷ മേഖലയിൽ നിന്ന് ദൃശ്യം പകർത്തിയത് ചട്ട വിരുദ്ധമാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ദൃശ്യങ്ങൾ പകർത്തിയ ഭരണകക്ഷി എംഎൽഎമാരുടെയും മന്ത്രിമാരുടെയും പേർസണൽ സ്റ്റാഫ്‌ അംഗങ്ങൾക്കെതിരെ നടപടി ഇല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

    Read More »
  • Kerala

    അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു; 17ന് നെല്ലിയാമ്പതിയില്‍ ഹർത്താൽ

    നെല്ലിയാമ്പതി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി. പ്രതിഷേധം കടുപ്പിക്കുന്നതിൻറെ ഭാഗമായി ഈ മാസം പതിനേഴാം തിയതി ഹർത്താൽ നടത്താനും ഇന്ന് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു. അന്നേ ദിവസം നെല്ലിയാമ്പതിയിൽ മൊത്തം ഹർത്താൽ നടത്താനാണ് തീരുമാനം. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും സർവ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്. അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ഇന്ന് മുതലമട പഞ്ചായത്തിൽ ഹർത്താൽ നടത്തിയിരുന്നു. സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് മുതലമടയിലും ഹർത്താൽ നടത്തിയത്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറുവരെയായിരുന്നു പ്രതിഷേധം. കടകൾ അടച്ചിട്ടെങ്കിലും വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നില്ല. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്ത് ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഇന്നും ഇടുക്കിയിൽ അരിക്കൊമ്പന്റെ ആക്രമണമുണ്ടായി. സൂര്യനെല്ലി ആദിവാസി കോളനിയിൽ ഒരു വീട് അരിക്കൊമ്പൻ തകർത്തു. കോളനിയിലെ ലീലയുടെ വീടിന്റെ അടുക്കളയും മുൻ…

    Read More »
  • Sports

    ഐപിഎല്ലിനിടെ വീണ്ടും മൊട്ടിട്ട പ്രണയത്തെക്കുറിച്ച് തുറന്നു പറയുന്ന പഞ്ചാബ് കിംഗ്സ് നായകൻ ശിഖർ ധവാൻറെ വീഡിയോ ചോർന്നു!

    ദില്ലി: ഐപിഎല്ലിനിടെ വീണ്ടും മൊട്ടിട്ട പ്രണയത്തെക്കുറിച്ച് തുറന്നു പറയുന്ന പഞ്ചാബ് കിംഗ്സ് നായകൻ ശിഖർ ധവാൻറെ വീഡിയോ ഓൺ ലൈനിൽ ചോർന്നു. മുൻ ഭാര്യ ആയിഷ മുഖർജിയുമായുളള വിവാഹമോചനത്തിനുശേഷം സംഭവിച്ച ആദ്യ കാഴ്ചയിലെ പ്രണയത്തെക്കുറിച്ചാണ് ധവാൻ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ തുറന്നു പറയുന്നത്. ഒരു മുറിയിൽ ഓൺ ആക്കി വെച്ചിരിക്കുന്ന ക്യാമറക്ക് മുമ്പിലേക്ക് കടന്നുവന്ന് മുന്നിലെ സോഫയിൽ ഇരിക്കുന്ന ശിഖർ ധവാനെയാണ് വീഡിയോയിൽ കാണുന്നത്. ഇതിനുശേഷം, അഭിമുഖം നടത്തുന്ന വ്യക്തിക്ക് അദ്ദേഹം ഒരു മിഠായി വാഗ്ദാനം ചെയ്യുന്നു.എന്നാൽ ആരാണ് അഭിമുഖം നടത്തുന്നത് എന്ന് വ്യക്തമല്ല. വീഡിയോയിൽ ധവാൻറെ ശബ്ദം മാത്രമാണ് കേൾക്കുന്നത്. അടുത്തിടെ കണ്ടുമുട്ടിയ ഒരു പെൺകുട്ടിയെക്കുറിച്ച് അഭിമുഖം നടത്തുന്നയാൾ ശിഖർ ധവാനോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു. ഒരു ഫാം ഹൗസിലെ പാർട്ടിക്കിടെയാണ് താൻ അവളെ കണ്ടുമുട്ടിയതെന്ന് ശിഖർ ധവാൻ പറയുന്നു.ഞാൻ അവളെ കണ്ടപ്പോൾ ഞാൻ നോക്കിക്കൊണ്ടിരുന്നു.അവളെ കേട്ടപ്പോൾ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഇതിനുശേഷം ശിഖർ ധവാൻ തങ്ങളുടെ പ്രണയകഥ എങ്ങനെയാണ് മുന്നോട്ടുപോവുന്നതെന്ന്…

    Read More »
  • LIFE

    രചയിതാക്കളില്‍ നിന്നും പുതിയ കഥകളും തിരക്കഥകളും തേടി നടന്‍ ഉണ്ണി മുകുന്ദന്‍റെ നിര്‍മ്മാണ കമ്പനി

    രചയിതാക്കളില്‍ നിന്നും പുതിയ കഥകളും തിരക്കഥകളും തേടി നടന്‍ ഉണ്ണി മുകുന്ദന്‍റെ നിര്‍മ്മാണ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസ്. ഇതിനകം രജിസ്റ്റര്‍ ചെയ്യപ്പെട്ട കഥകളും തിരക്കഥകളുമാണ് തങ്ങള്‍ തേടുന്നതെന്നും താല്‍പര്യമുള്ളവര്‍ കഥയുടെ ഒറ്റ പേജിലുള്ള ഒരു സിനോപ്സിസ് ആണ് അയക്കേണ്ടതെന്നും ഉണ്ണി മുകുന്ദന്‍ ഫിലിംസ് അറിയിച്ചിട്ടുണ്ട്. പ്ലോട്ട്, കഥാപാത്രങ്ങള്‍, മറ്റ് ആവശ്യമായ വിവരങ്ങള്‍ എന്നിവ അടങ്ങിയ ഒരു പേജിലുള്ള സിനോപ്സിന് പിഡിഎഫ് ഫോര്‍മാറ്റില്‍ ആക്കിയാണ് അയക്കേണ്ടത്. പേര്, ഇമെയില്‍, സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളുടെ വിവരം എന്നിവ ഒപ്പം ചേര്‍ത്തിരിക്കണം. [email protected] എന്ന ഇമെയില്‍ വിലാസത്തിലും +91 7902742209 എന്ന വാട്സ്ആപ്പ് നമ്പരിലുമായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. അപേക്ഷകള്‍ക്കൊപ്പം ആക്റ്റിംഗ് വീഡിയോകള്‍ അയക്കരുതെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. 2022 ല്‍ പുറത്തെത്തിയ മേപ്പടിയാന്‍ ആണ് ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിച്ച ആദ്യ ചിത്രം. നവാഗതനായ വിഷ്ണു മോഹന്‍ ആയിരുന്നു ഈ ചിത്രത്തിന്‍റെ സംവിധായകന്‍. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍…

    Read More »
Back to top button
error: