തൊടുപുഴ: സ്റ്റേഷനിലെ മെസ്സിലേയ്ക്ക് മീന്‍ വാങ്ങാന്‍ കൊടുത്തുവിട്ട പണം തട്ടിയെടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍. ഹൈറേഞ്ചിലെ സ്റ്റേഷനിലാണ് സംഭവം. ഇതിന് മുമ്പും പല തവണ തട്ടിപ്പ് നടത്തിയതിന് നടപടികള്‍ നേരിട്ടിട്ടുള്ളയാളാണ് ഈ ഉദ്യോഗസ്ഥന്‍.
സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം മെസ്സിലാണ് ഉണ്ടാക്കുന്നത്. എല്ലാ മാസവും ഭക്ഷണത്തിനാവശ്യമായ പണം പോലീസുകാര്‍ സമാഹരിച്ച് നടത്തിപ്പുകാരനായ ഉദ്യോഗസ്ഥന് നല്‍കാറാണ് പതിവ്. മീന്‍ വാങ്ങാനായി നല്‍കിയിരുന്ന പണം ആറ് മാസമായി പോലീസ് ഉദ്യോഗസ്ഥന്‍ മീന്‍ കച്ചവടക്കാരന് കൈമാറിയില്ല. ഒടുവില്‍ മീന്‍ കച്ചവടക്കാരന്‍ സംഭവം പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
32,000 രൂപയാണ് കച്ചവടക്കാരന് നല്‍കാനുണ്ടായിരുന്നത്. ഇക്കാര്യം പുറത്തായതോടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ 16,000 രൂപയോളം കച്ചവടക്കാരന് നല്‍കി വിഷയം തണുപ്പിച്ചു. എസ്.ഐയ്ക്ക് നല്‍കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയതിന് നേരത്തേ നടപടി നേരിട്ടിട്ടുള്ള ഉദ്യോഗസ്ഥനാണ് മീന്‍ വാങ്ങുന്നതിനിടെയും തട്ടിപ്പ് നടത്തിയത്.