CrimeNEWS

തലസ്ഥാനത്ത് ഓട്ടോഡ്രൈവര്‍ക്ക് നേരേ ആക്രമണം; സ്‌ക്രൂ ഡ്രൈവറിന് കുത്തി, സര്‍ജിക്കല്‍ ബ്ലെയ്ഡുകൊണ്ട് വരഞ്ഞു…

തിരുവനന്തപുരം: കിള്ളിയില്‍ ഓട്ടോഡ്രൈവറായ യുവാവിനെ ഒരുസംഘം ആക്രമിച്ചു. കിള്ളി തെക്കുംകര വീട്ടില്‍ നിസാമി (28) നെയാണ് പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴോടെ മേച്ചിറ പാലത്തിനു സമീപംവെച്ചായിരുന്നു ആക്രമണം.

വീട്ടില്‍ നിന്നും ചായ കുടിക്കാനായി സമീപത്തെ ചായക്കടയിലേക്ക് വരുമ്പോള്‍ ബൈക്കിലെത്തിയ അഞ്ചംഗ സംഘം നിസാമിനെ പിടിച്ചു നിര്‍ത്തി സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തുകയും സര്‍ജിക്കല്‍ ബ്ലെയിഡ് ഉപയോഗിച്ച് ശരീരമാസകലം മുറിവേല്‍പ്പിക്കുകയുമായിരുന്നു. നിസാമിന്റെ നെഞ്ചിലും തോളിലും കഴുത്തിലും പുറത്തും സാരമായി പരിക്കേറ്റിട്ടുണ്ട്.

Signature-ad

കഴിഞ്ഞ ദിവസവും മെച്ചിറ ഭാഗത്ത് വച്ച് നിസാമിന് ആക്രമണം ഏറ്റിരുന്നു. ഇത് സംബന്ധിച്ച് കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണം. സാരമായി പരിക്കേറ്റ നിസാമിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ തൈക്കാട് ആശുപത്രിയില്‍ നിസാമിന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞ് രാവിലെ വീട്ടിലെത്തി വിശ്രമിച്ച ശേഷം വൈകുന്നേരം പുറത്തു പോകുമ്പോള്‍ ആയിരുന്നു ആക്രമണം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് നിസാം.

 

Back to top button
error: