IndiaNEWS

ഇനി നമ്മളൊന്നാമത്; ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നതായി യുഎന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 1.56 ശതമാനം വളര്‍ച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയര്‍ന്നതായി യുഎന്‍ പോപ്പുലേഷന്‍ റിപ്പോര്‍ട്ട് അനുമാനിക്കുന്നു. ചൈനയെ അപേക്ഷിച്ച് ഇന്ത്യന്‍ ജനസംഖ്യയില്‍ ഏകദേശം 30 ലക്ഷത്തിന്റെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

142.86 കോടിയാണ് ഇന്ത്യയുടെ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 144.85 കോടിയായിരുന്നു ചൈനയുടെ ജനസംഖ്യ. ചൈനയുടെ ജനസംഖ്യയില്‍ ഒരുവര്‍ഷത്തിനകം കുറവ് സംഭവിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Signature-ad

2022 ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 140.66 കോടിയായിരുന്നു. ഇതാണ് ഒരു വര്‍ഷം കൊണ്ട് വര്‍ധിച്ചത്. പുതിയ ജനസംഖ്യ കണക്കില്‍ 68 ശതമാനവും 15നും 64 നും ഇടയില്‍ പ്രായമുള്ള തൊഴിലെടുക്കാന്‍ ശേഷിയുള്ളവരാണെന്നും കണക്ക് വ്യക്തമാക്കുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജനനനിരക്ക് രണ്ടാണ്. ശരാശരി ആയുര്‍ദൈര്‍ഘ്യം പുരുഷന്മാര്‍ക്ക് 71 ഉം സ്ത്രീകള്‍ക്ക് 74 ഉം ആണെന്നും കണക്ക് ചൂണ്ടിക്കാണിക്കുന്നു. ലോകമൊട്ടാകെ ജനസംഖ്യ 800 കോടിയില്‍ എത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

Back to top button
error: