Month: March 2023
-
Kerala
അമിത് ഷാ ഇന്നു തൃശൂരില്‍; വേദിയില്‍ സുരേഷ് ഗോപിയും, ഇത്തവണ തൃശൂര്‍ എടുക്കുമോ?
തൃശൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നു തൃശൂരിലെത്തുന്നു. 2024 ലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനു മുന്നോടിയായാണ് അദ്ദേഹമെത്തുന്നത്. ഉച്ചയോടെ നെടുമ്പാശേരിയിലെത്തുന്ന അമിത് ഷാ 1.30 നു ഹെലികോപ്റ്റര്‍ മാര്‍ഗം തൃശൂരിലെത്തും. 2 നു ശക്തന്‍ തമ്പുരാന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. 3 നു ജോയ്‌സ് പാലസ് ഹോട്ടലില്‍ നടക്കുന്ന പാര്‍ലമെന്റ് മണ്ഡലം നേതൃയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. അടുത്ത ഒരു വര്‍ഷത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനരേഖ നേതാക്കന്മാര്‍ അവതരിപ്പിക്കും. 3.45 നു വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 4.30 നു തേക്കിന്‍കാട്ടിലെ പൊതുയോഗത്തില്‍ പ്രസംഗിക്കും. ദേശീയ വക്താവ് പ്രകാശ് ജാവഡേക്കര്‍, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സുരേഷ് ഗോപി, ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാര്‍, സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. സുരേഷ് ഗോപി പ്രസംഗിക്കുമെന്നതാണ് ശ്രദ്ധേയം. പാര്‍ട്ടിപദവി അനുസരിച്ചു ഏറെപ്പേരെ മറികടന്നാണു സുരേഷ് ഗോപി വേദിയിലെത്തുന്നത്. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണെന്നതിന്റെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയാണിതെന്ന വിലയിരുത്തലുമുണ്ട്.
Read More » -
Kerala
ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനം ഇടതു സാംസ്‌കാരിക ബോധം; ‘കക്കുകളിയില്‍’ സര്‍ക്കാരിനെതിരേ തൃശൂര്‍ അതിരൂപത
തൃശൂര്‍: ‘കക്കുകളി’ നാടക വിവാദത്തില്‍ സാംസ്‌കാരിക വകുപ്പിനെതിരേ തൃശൂര്‍ അതിരൂപതയുടെ സര്‍ക്കുലര്‍. കക്കുകളിയെ ഉന്നത കലാസൃഷ്ടിയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് വിമര്‍ശനം. കക്കുകളി നാടകത്തിനെതിരേ ഇടവകകളില്‍ സര്‍ക്കുലര്‍ വായിച്ചു. ബ്രഹ്‌മപുരത്തെ മാലിന്യത്തെക്കാള്‍ ഹീനമാണ് ഇടതു സാംസ്‌കാരിക ബോധമെന്നും സര്‍ക്കുലര്‍ കുറ്റപ്പെടുത്തി. ഫ്രാന്‍സിസ് നെറോണയുടെ ചെറുകഥയെ ആസ്പദമാക്കി തയ്യാറാക്കിയ ‘കക്കുകളി’നാടകത്തിനെതിരേ പ്രതിഷേധം കടുപ്പിക്കുകയാണ് കത്തോലിക്കാസഭ. തൃശൂര്‍ അതിരൂപതയുടെ പള്ളികളിലാണ് ഇന്ന് സര്‍ക്കുലര്‍ വായിച്ചത്. സര്‍ക്കാരിനെതിരെയും സാംസ്‌കാരിക വകുപ്പിനെതിരെയും ശക്തമായ ഭാഷയിലാണ് സര്‍ക്കുലര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. പ്രത്യേകിച്ച് കന്യാസ്ത്രീ മഠങ്ങളെയും സഭയെയും മോശമായി ചിത്രീകരിക്കാനുള്ള ഗൂഢനീക്കം ഇതിന് പിന്നിലുണ്ട്. ഇത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പകരം പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു. കക്കുകളി നിരോധിക്കണമെന്ന ആവശ്യവും തൃശൂര്‍ അതിരൂപത മുന്നോട്ട് വെച്ചു. തൃശൂര്‍ അന്താരാഷ്ട്ര നാടകോത്സവത്തില്‍ നാടകം അരങ്ങേറിയതാണ് പ്രതിഷേധത്തിനുള്ള മുഖ്യ കാരണം. നാടകത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സഭ കുറ്റപ്പെടുത്തുന്നു. നാളെ രാവിലെ 9.30ന് പടിഞ്ഞാറെക്കോട്ടയില്‍…
Read More » -
Kerala
ജാഥയില്‍ ആളെക്കൂട്ടാന്‍ ഭീഷണി തുടരുന്നു; ജോലി പോകുമെന്ന് മുന്നറിയിപ്പ്
ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ ആളെക്കൂട്ടാന്‍ സിപിഎം നേതാക്കളുടെ ഭീഷണി തുടരുന്നു. കുട്ടനാട്ടിലെ സ്വീകരണത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നെല്ല് ചുമക്കുന്ന ജോലി നിഷേധിക്കുമെന്നാണ് ഭീഷണി. കായല്‍ മേഖലയില്‍ കൊയ്തിട്ട നെല്ല് ചുമക്കുന്ന തൊഴിലാളികള്‍ക്കാണ് സിഐടിയു-സിപിഎം പ്രാദേശിക നേതാക്കളുടെ മുന്നറിയിപ്പ്. നെടുമുടിയിലെ സ്വീകരണത്തില്‍ എത്താനാവില്ലെന്ന് അറിയിച്ച തൊഴിലാളിയോട് ജോലിക്കെത്തേണ്ടതില്ലെന്ന് ലോക്കല്‍ സെക്രട്ടറി പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ഇന്ന് നെടുമുടിയിലാണ് എം.വിഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ കുട്ടനാട്ടിലെ സ്വീകരണം. കുട്ടനാട്ടിലെ കായല്‍ മേഖലയില്‍ പുഞ്ച കൃഷിയുടെ കൊയ്ത്ത് നടക്കുകയാണ്. റാണി കായലില്‍ നെല്ല് ചുമക്കുന്ന 172 തൊഴിലാളികളോടാണ് സിപിഎം ജാഥയുടെ സ്വീകരണത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ട്ടി പരിപാടിക്ക് വന്നില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ജോലി ഉണ്ടാവില്ലെന്നും മുന്നറിയിപ്പുണ്ട്. നെല്ല് ചുമക്കുന്നത് സിഐടിയുവിന്റെ യൂണിഫോം ധരിച്ചാണ്. എന്നാല്‍, ഇവരില്‍ പകുതിപ്പേരും സിഐടിയു-സിപിഎം അംഗങ്ങളല്ല. ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിയിലോ യൂണിയനിലോ അംഗങ്ങളല്ലാത്തവരാണ് ചുമട്ടുതൊഴിലാളികളില്‍ ഏറെയും. സിഐടിയുവിന് കീഴില്‍ ജോലി ചെയ്യുന്നവര്‍…
Read More » -
Crime
മന്ത്രവാദത്തിനായി യുവതിയെ കെട്ടിയിട്ട് ആര്‍ത്തവരക്തം ശേഖരിച്ചു; 50,000 രൂപയ്ക്കു വിറ്റു! ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ കേസ്
മുംബൈ: പുണെയില്‍ അഘോരിപൂജ നടത്താന്‍ 28 വയസുകാരിയുടെ ആര്‍ത്തവരക്തം ശേഖരിച്ച് വിറ്റ ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ കേസ്. ആര്‍ത്തവ സമയത്ത് തന്നെ മൂന്നുദിവസം പട്ടിണിക്കിട്ടെന്നും ആര്‍ത്തവരക്തം ശേഖരിച്ച് ദുര്‍മന്ത്രവാദത്തിനായി വില്‍പന നടത്തിയെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ഉള്‍പ്പെടെ ഏഴാളുടെപേരിലാണ് കേസെടുത്തത്. 2019-ലാണ് വിവാഹം നടന്നതെന്നും അന്നുമുതല്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു. 2022-ല്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചാണ് സംഭവം. ആര്‍ത്തവ സമയത്ത് ഭര്‍തൃവീട്ടുകാര്‍ തന്നെ കെട്ടിയിടുകയും ബലമായി ആര്‍ത്തവരക്തം ശേഖരിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പൂജയ്ക്കുവേണ്ടി ആര്‍ത്തവരക്തം വില്‍പന നടത്തുകയും പ്രതിഫലമായി 50,000 രൂപ ലഭിക്കുകയും ചെയ്തു. യുവതി പുണെയിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയശേഷമാണ് പോലീസില്‍ പരാതിപ്പെട്ടത്.
Read More » -
Crime
14 വര്‍ഷം മുന്‍പ് 14 വയസുകാരന്റെ മുങ്ങി മരണം; കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: 14 വര്‍ഷം മുന്‍പ് 14കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പാങ്ങോട് ഭരതന്നൂര്‍ രാമരശ്ശേരി വിജയ വിലാസത്തില്‍ വിജയകുമാറിന്റെയും ഷീജയുടെയും മകന്‍ ആദര്‍ശ് വിജയ്(14) ആണ് മരിച്ചത്. തലയ്ക്കേറ്റ ക്ഷതം മരണകാരണമായിരിക്കാമെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 2019ല്‍ നടത്തിയ റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കുടുംബത്തിനു കൈമാറി. 2009 ഏപ്രില്‍ അഞ്ചിനു വൈകിട്ട് 3നാണ് സംഭവം. വീട്ടില്‍ നിന്നു പാല്‍ വാങ്ങാന്‍ പോയ കുട്ടിയെ 800 മീറ്റര്‍ അകലെ രാമരശ്ശേരി ഏലായിലെ കൃഷിയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Read More » -
Crime
സുഹൃത്തിന്റെ ഭാര്യയെ കൊലപ്പെടുത്തി; 19 വര്‍ഷത്തിന് ശേഷം പ്രതി പിടിയിലായി
ന്യൂഡല്‍ഹി: 2004-ല്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 64 വയസുകാരനെ ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. കൊലപാകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ 19 വര്‍ഷത്തിന് ശേഷമാണ് പിടികൂടുന്നത്. ഹരിയാനയിലെ പഞ്ചകുള സ്വദേശിയായ നരേന്ദ്രയാണ് അറസ്റ്റിലായത്. ഡല്‍ഹി പശ്ചിംവിഹാര്‍ മേഖലയിലുള്ള യുവതിയെ ആണ് ഇയാള്‍ 2004-ല്‍ കൊലപ്പെടുത്തിയത്. ആകാശവാണിയില്‍ ജോലി ചെയ്തിരുന്ന ഇയാളുടെ സുഹൃത്തിന്റെ രണ്ടാം ഭാര്യയാണ് നരേന്ദ്ര കൊലപ്പെടുത്തിയ യുവതിയെന്ന് പോലീസ് പറഞ്ഞു. 2004 ഓഗസ്റ്റ് 27-നാണ് ഒരു ഫ്ളാറ്റില്‍ യുവതി കൊല്ലപ്പെട്ട വിവരം പോലീസിന് ലഭിക്കുന്നത്. പ്രവീണ എന്ന് പേരുള്ള 35 വയസുകാരിയാണ് മരിച്ചത്. സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ യുവതിയെ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കഴുത്ത് ഞെരിച്ചതിന്റേയും കാലിലും നെഞ്ചിലും പോറലേറ്റതിന്റേയും പാടുകള്‍ മൃതദേഹത്തിലുണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍, ഒരു യുവാവ് ഫാള്റ്റില്‍ എത്തിയതായി പോലീസ് കണ്ടെത്തി. 11 വയസുകാരനായ സഹായി ഈ സമയം യുവതിയുടെ ഫ്ളാറ്റില്‍ ഉണ്ടായിരുന്നു. അറിയുന്ന ആളാണെന്നും കടത്തിവിട്ടോളൂവെന്നും യുവതി സഹായിയായ ബാലനോട് പറഞ്ഞു.…
Read More » -
Kerala
ടൈംടേബിളില്‍ മാറ്റം; ഒമ്പതാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷ നാളെ മുതല്‍
തിരുവനന്തപുരം: ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഒരേ സമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം ടൈംടേബിള്‍ പുനഃ ക്രമീകരിച്ചിരുന്നു. പുതിയ ടൈംടേബിള്‍ പ്രകാരം ഉച്ചയ്ക്ക് 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 2.15നാണ് പരീക്ഷകള്‍ നടക്കുക. ഒരേസമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വരുന്ന സാഹചര്യത്തിലാണ് ടൈംടേബിളില്‍ മാറ്റം വരുത്തിയത്. പുതുക്കിയ ടൈംടേബിള്‍ https://education.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. 30 വരെ പരീക്ഷ നീളും. അപ്രതീക്ഷിത അവധിയെ തുടര്‍ന്ന് പരീക്ഷ മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അത് 31ന് നടത്തും.
Read More » -
Kerala
പൂര്‍വവിദ്യാര്‍ഥി സംഗമം പുനസമാഗമവേദിയായി; 50 കഴിഞ്ഞ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി
ഇടുക്കി: 35 വര്‍ഷത്തിനുശേഷം പൂര്‍വവിദ്യാര്‍ഥിസംഗമത്തില്‍ കണ്ടുമുട്ടിയ, അന്‍പതുകഴിഞ്ഞ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. മൂവാറ്റുപുഴയില്‍ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്. മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷം ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഇയാള്‍ക്കൊപ്പം പോയി. മൂവാറ്റുപുഴ സ്വദേശക്കും ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. വീട്ടമ്മയെ കാണാനില്ലെന്ന് ഭര്‍ത്താവ് കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നുകാട്ടി കാമുകന്റെ ഭാര്യ മൂവാറ്റുപുഴ പോലീസിലും പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു. മൂവാറ്റുപുഴ പോലീസ് ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇവര്‍ ശനിയാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തി. രണ്ടുപേരെയും കാണാതായതുസംബന്ധിച്ച് അതത് പോലീസ് സ്റ്റേഷനുകളില്‍ കേസ് എടുത്തിട്ടുണ്ട്.
Read More » -
Kerala
അരിക്കൊമ്പന്റെ അഴിഞ്ഞാട്ടം വീണ്ടും; കാന്റീന്‍ നടത്തിപ്പുകാരനെ ‘പറപ്പിച്ചു’
കുമളി: ഇടുക്കി ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. എസ്റ്റേറ്റിലെ ലേബര്‍ കാന്റീന്‍ കാട്ടാന ആക്രമിച്ചു. കാന്റീന്‍ നടത്തിപ്പുകാരന്‍ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. പന്നിയാര്‍ എസ്റ്റേറ്റില്‍ റേഷന്‍കട പലതവണ അരിക്കൊമ്പന്‍ ആക്രമിച്ചിട്ടുണ്ട്. അതുകൊണ്ട് കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ റേഷന്‍കടയ്ക്ക് ചുറ്റിലും ഇലക്ട്രിക് ഫെന്‍സിംഗ് നടത്തിയിട്ടുണ്ട്. അതിനാല്‍ ഇതിന് തൊട്ടടുത്തുള്ള ലേബര്‍ കാന്റീനിലാണ് കാട്ടാന ആക്രമണം നടത്തിയത്. ഈസമയത്ത് കാന്റീന്‍ നടത്തിപ്പുകാരന്‍ എഡ്വിന്‍ മാത്രമാണ് ഉണ്ടായിരുന്നത്. കാട്ടാനയെ കണ്ട് എഡ്വിന്‍ പുറത്തേയ്ക്ക് ഓടി. എഡ്വിന്റെ പിന്നാലെ കാട്ടാനയും. തുടര്‍ന്ന് തൊട്ടടുത്തുള്ള ലയത്തില്‍ കയറിയാണ് എഡ്വിന്‍ രക്ഷപ്പെട്ടത്. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് അരിക്കൊമ്പനെ പ്രദേശത്ത് നിന്ന് തുരത്തിയോടിച്ചു.
Read More » -
Kerala
പുരുഷനായി 28 വർഷം, പിന്നെ അനുരാധ ‘സ്ത്രീ’യായി: അറിയുക ഒരു ട്രാൻസ് വനിതയുടെ പോരാട്ടകഥ
അനുരാധ 28 വർഷം ജീവിച്ചത് കുടുംബത്തിനു വേണ്ടിയായിരുന്നു. അതിനുശേഷമാണ് സ്വന്തം സ്വത്വത്തിനായുളള പോരാട്ടം ആരംഭിച്ചത്. സഹോദരിയുടെ വിവാഹവും കുടുംബ ബാധ്യതകളുമൊക്കെ തീർത്ത് 28-ാമത്തെ വയസ്സുമുതൽ അവനവനു വേണ്ടി ജീവിച്ചുതുടങ്ങി. ‘സ്ത്രീ’യെന്ന് അടയാളപ്പെടുത്തി തുടങ്ങിയതും അവിടം തൊട്ടാണ്. ദുരിതകാലത്തിനൊടുവിൽ ഇന്ന് ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുകയാണ് ട്രാൻസ് വനിതയായ അനുരാധ. പിന്നിട്ട കാലത്തെക്കുറിച്ചും, സ്ത്രീയെന്ന നിലയിൽ സംതൃപ്തയാണെന്നും പറയുമ്പോൾ സുരക്ഷിതത്വം അനുഭവിക്കുന്നതിലെ അപര്യാപ്തതയെക്കുറിച്ച് പരാതികളേറെയുണ്ട് അനുരാധയ്ക്ക്. 28 വർഷം അക്ഷരാർഥത്തിൽ പുരുഷനായി അഭിനയിച്ച ജീവിതമായിരുന്നു. അവനവനു വേണ്ടി ജീവിച്ചു തുടങ്ങിയത് സ്ത്രീയായി മാറിയതിനുശേഷമാണ്. അതിനുമുമ്പുവരെ സ്ത്രീയായി മാറണം എന്ന സ്വപ്നം മനസ്സിലിട്ട് ജീവിച്ചു. സഹോദരിയുടെ വിവാഹം, വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങിയ പ്രാരാബ്ധങ്ങൾക്ക് മുന്നിൽ സ്വന്തം ഇഷ്ടം മാറ്റിവച്ചു. സൗദിയിലും ദുബായിലുമായി വർഷങ്ങളോളം ജോലി ചെയ്ത് വീട്ടിലെ ബുദ്ധിമുട്ടുകൾ തീർത്തുതുടങ്ങി. അന്നൊക്കെ മസിൽ പിടിച്ച് നടന്ന് പുരുഷനായി അഭിനയിക്കുകയായിരുന്നു. പിന്നീട് പ്രാരാബ്ധങ്ങളെല്ലാം തീർത്തതിനുശേഷമാണ് സ്വന്തം സ്വത്വത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. 28-ാം വയസ്സിൽ…
Read More »