KeralaNEWS

‘വൃക്ക, കരള്‍ വില്‍പനയ്ക്ക്’! ബോര്‍ഡ് സ്ഥാപിച്ച് ദമ്പതികള്‍; നടപടിയെടുക്കുമെന്ന് പോലീസ്

തിരുവനന്തപുരം: ‘വൃക്ക, കരള്‍ വില്‍പനയ്ക്ക്’ തിരുവനന്തപുരം മണക്കാട് വീടിനു മുകളില്‍ സ്ഥാപിച്ച ഈ ബോര്‍ഡിന്റെ ചിത്രം ‘കേരളത്തിനു നാണക്കേട്’ എന്ന തലക്കെട്ടോടെയാണ് ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ആന്തരികാവയവങ്ങള്‍ വില്‍ക്കുന്നതു കുറ്റകരമായതിനാല്‍ ബോര്‍ഡിന്റെ ചിത്രം വ്യാജമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ബോര്‍ഡിലെ നമ്പറിലേക്കു വിളിച്ചപ്പോള്‍ സംഗതി സത്യമാണെന്നു മനസ്സിലായി.

വരുമാനം നിലച്ചതിനാല്‍ കുടുംബം പോറ്റാനും കടബാധ്യത തീര്‍ക്കാനും പണത്തിനായാണു ബോര്‍ഡ് വച്ചതെന്നു വീട്ടിലെ താമസക്കാര്‍ സ്ഥിരീകരിച്ചു. മണക്കാട് വാടകയ്ക്കു താമസിക്കുന്ന ദമ്പതികളാണ് ബോര്‍ഡ് വച്ചത്. ബോര്‍ഡ് എടുത്തുമാറ്റാന്‍ വീട്ടുടമ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ബോര്‍ഡ് നിയമവിരുദ്ധമാണെന്നും അന്വേഷിച്ചു നടപടിയെടുക്കുമെന്നും ഫോര്‍ട്ട് പോലീസ് അറിയിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: