Month: March 2023

  • India

    കാമുകൻ്റെ അപ്പാർട്മെന്റിലെ നാലാം നിലയിൽ നിന്ന് എയർ ഹോസ്റ്റസ് വീണ് മരിച്ചു, മരണത്തിൽ ദുരൂഹത; കാസർകോട് സ്വദേശിയായ കാമുകൻ കസ്റ്റഡിയിൽ

       എയർ ഹോസ്റ്റസ് അർച്ചന ധിമാൻ, ബെംഗ്ളൂറിൽ കാമുകൻ താമസിക്കുന്ന അപ്പാർട്മെന്റിലെ നാലാം നിലയിൽ നിന്ന് വീണുമരിച്ചു. സംഭവത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് കാമുകനായ കാസർകോട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഹിമാചൽ പ്രദേശ് സ്വദേശിയാണ്  28 കാരിയായ അർച്ചന ധിമാൻ.   ബെംഗ്ളൂറിൽ സോഫ്‌റ്റ്‌വെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാമുകൻ ആദേശിനെ കാണാൻ അടുത്തിടെയാണ് അർച്ചന ദുബൈയിൽ നിന്ന് എത്തിയത്. ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡൻസി അപ്പാർട്മെന്റിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ആദേശും ധിമാനും ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. കഴിഞ്ഞ ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്തിടെ, ഇവർക്കിടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മോളിൽ പോയി സിനിമ കണ്ട ശേഷം താമസ സ്ഥലത്തേക്ക് മടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയും ഇവർ തമ്മിൽ തർക്കമുണ്ടായി. യുവതി മരിച്ചതാണോ അതോ കൊല്ലപ്പെട്ടതാണോ എന്നാണ് അന്വേഷിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി ആദേശിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കമിതാക്കൾ ബന്ധപ്പെട്ടിരുന്ന ഇൻസ്റ്റാഗ്രാം…

    Read More »
  • NEWS

    ജോമോന്‍ തോമസിന് ഫോക്കസ് യാത്രയയപ്പ് നല്‍കി

    കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു യു.കെയിലേക്ക് പോകുന്ന ആലപ്പുഴ വെളിയനാട് സ്വദേശി കെ.ഇ.ഒ കണ്‍സള്‍ട്ടന്‍സിയിലെ ഡ്രാഫ്റ്റ്‌സ്മാനും ഫോക്കസ് കുവൈറ്റ് യൂണിറ്റ് രണ്ടിലെ സജീവംഗവുമായ ജോമോന്‍ തോമസിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, വൈസ് പ്രസിഡന്റ് റെജി കുമാര്‍, യൂണിറ്റ് കണ്‍വീനര്‍ മോനച്ചന്‍ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. ഫോക്കസിന്റെ ഉപഹാരം സലിം രാജില്‍നിന്നു ജോമോനും ഭാര്യ സ്മിത ചെറിയാനും ചേര്‍ന്നു ഏറ്റുവാങ്ങി. ജോമോന്‍ മറുപടി പ്രസംഗം നടത്തി.

    Read More »
  • India

    ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി ചേരില്ല; സ്വവര്‍ഗവിവാഹത്തെ എതിര്‍ത്ത് കേന്ദ്രം സുപ്രീംകോടതിയില്‍

    ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സ്വവര്‍ഗരതിയും ഒരേ ലിംഗത്തില്‍പ്പെടുന്നവര്‍ പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി താര്യതമ്യപ്പെടുത്താനാവില്ലെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്താണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. പുരുഷന്‍ ഭര്‍ത്താവായും സ്ത്രീ ഭാര്യയായുമുള്ള ഭാരതീയ കുടുംബ സങ്കല്‍പ്പത്തില്‍ ഇവര്‍ക്കുണ്ടാകുന്ന കുഞ്ഞിന് പുരുഷന്‍ അച്ഛനും സ്ത്രീ അമ്മയുമാണ്. സ്വവര്‍ഗവിവാഹത്തെ ഇതുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എതിര്‍ ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹം എന്നതാണ് നിലവിലുള്ള വ്യവസ്ഥിതി. ഇതിനെ നിയമപരമായ ഇടപെടല്‍ കൊണ്ട് അസ്വസ്ഥമാക്കരുതെന്നു കേന്ദ്രം ആവശ്യപ്പെട്ടു. ഒരേ ലിംഗത്തില്‍പെടുന്നവര്‍ തമ്മിലുള്ള വിവാഹത്തിനു സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടു സ്വവര്‍ഗാനുരാഗികളായ രണ്ടു ദമ്പതികള്‍ നല്‍കിയ ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബൊഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ദത്തെടുക്കല്‍, വാടക ഗര്‍ഭധാരണം തുടങ്ങി ഒന്നിച്ചു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതു…

    Read More »
  • India

    ”കോണ്‍ഗ്രസ് എന്റെ ശവക്കുഴി തോണ്ടുന്ന തിരക്കില്‍; ഞാന്‍ റോഡുകള്‍ നിര്‍മിക്കുന്ന തിരക്കില്‍”

    ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്നത് സ്വപ്നം കാണുമ്പോള്‍ താന്‍ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടാന്‍ ഉതകുന്ന ബംഗളൂരു-മൈസൂരു എക്സ്പ്രസ്വേയുടെ നിര്‍മാണത്തിന്റെ തിരക്കിലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘മോദീ തേരി ഖബര്‍ ഖുദേഗി (മോദീ, താങ്കളുടെ ശവക്കുഴി തോണ്ടും)’ എന്ന കോണ്‍ഗ്രസ് മുദ്രാവാക്യത്തെ പരിഹസിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ”കോണ്‍ഗ്രസ് മോദിയുടെ ശവക്കുഴി തോണ്ടുന്നതാണ് സ്വപ്നം കാണുന്നത്. എന്നാല്‍, ഈ രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ജനങ്ങളുടെയും അനുഗ്രഹം എനിക്ക് സുരക്ഷാകവചം ഒരുക്കുന്ന കാര്യം അവര്‍ക്കറിയില്ല” – മോദി പറഞ്ഞു. 8,172 കോടി രൂപ ചെലവിട്ടു നിര്‍മിച്ച 118 കിലോമീറ്റര്‍ ബെംഗളൂരു-മൈസൂരു അതിവേഗ പാത രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈസൂരു-കുശാല്‍നഗര്‍ നാലുവരി പാതയുടെ നിര്‍മാണോദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. 4,130 കോടിയാണ് പദ്ധതിയുടെ ചെലവ്. #WATCH | Congress is dreaming of 'digging a grave of Modi'. Congress is busy in 'digging a…

    Read More »
  • Kerala

    കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 3 ദിവസം അവധി; പരീക്ഷകള്‍ക്കു മാറ്റമില്ല

    കൊച്ചി: ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ വിഷപ്പുക പൂര്‍ണമായും ശമിക്കാത്തതിനാല്‍ കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്. എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍, പ്ലസ് ടു പൊതു പരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് കലക്ടര്‍ അറിയിച്ചു. ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി വടവുകോട് -പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അവധിയായിരിക്കും. അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും.

    Read More »
  • Crime

    കാഞ്ഞിരപ്പള്ളിയിൽ ജ്യേഷ്ഠനെയും അമ്മാവനെയും കൊന്ന കേസിലെ പ്രതി ഒരു വർഷത്തിലേറെയായി ജയിലിൽ,  ഹൈക്കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളി

        സ്വത്ത് വീതം വയ്ക്കുന്നതു സംബന്ധിച്ച തർക്കത്തിൽ ജ്യേഷ്ഠനെയും അമ്മാവനെയും വെടിവച്ചു കൊന്ന കേസിലെ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യന്റെ  (52) ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സാമ്പത്തിക തർക്കത്തെത്തുടർന്ന് 2022 മാർച്ച് ഏഴിനു രാവിലെ ഏഴുമണിക്കു സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യു സ്കറിയ എന്നിവരെ വെടിവച്ചു കൊന്നു എന്നാണ് കേസ്. ജാമ്യത്തിൽ വിട്ടാൽ നിർണായക സാക്ഷികളായ പ്രതിയുടെ മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും ജീവൻ അപകടത്തിലാകുമെന്നു കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താനായി മറ്റൊരു കേസിലെ പ്രതിക്ക് ക്വട്ടേഷൻ പ്രതി നൽകിയെന്ന ആരോപണവും ഞെട്ടിക്കുന്നതാണെന്നു ജസ്റ്റിസ് എ.ബദറുദ്ദീൻ ചൂണ്ടിക്കാട്ടി. കേസിൽ ഷെഡ്യൂൾ പ്രകാരം വിചാരണ പൂർത്തിയാക്കാൻ സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. ഒരു വർഷത്തിലേറെയായി ജയിലിലാണെന്നും അന്തിമ റിപ്പോർട്ട് നൽകിയെന്നും ജാമ്യാപേക്ഷയിൽ അറിയിച്ചിരുന്നു. വിചാരണയ്ക്കായി കേസ് ഏപ്രിലിലേക്ക് വച്ചിട്ടുണ്ടെങ്കിലും വൈകാനിടയുണ്ടെന്നു ചൂണ്ടിക്കാണിച്ചാണു ജാമ്യാപേക്ഷ നൽകിയത്. എന്നാൽ പ്രതിക്കെതിരെ മാതാപിതാക്കളും മൊഴി നൽകിയിട്ടുണ്ടെന്നും ജാമ്യത്തിൽ വിട്ടാൽ അവരെയും വധിക്കുമെന്നും…

    Read More »
  • Health

    മിഥുന്‍ രമേശ് ആശുപത്രി വിട്ടു; ഒരു കാര്യംകൂടി ബാക്കിയുണ്ട്, നടന്റെ രോഗവിവരം ഇങ്ങനെ

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മിഥുന്‍ രമേശ്. ടെലിവിഷന്‍ പരിപാടികള്‍ വഴിയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. നിരവധി ടെലിവിഷന്‍ പരിപാടികളുടെ അവതാരകനായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി മലയാളം സിനിമകളില്‍ ഇദ്ദേഹം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കുമുണ്ടായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ബെല്‍സ് പാഴ്‌സി എന്ന രോഗമായിരുന്നു. ഈ രോഗം പിന്നീട് ചികിത്സിച്ചു ഭേദമാക്കുകയായിരുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി എന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഇപ്പോഴും പ്രക്രിയകള്‍ അവസാനിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്. ഫിസിയോതെറാപ്പി കൂടി ഇനി ബാക്കിയുണ്ട് എന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് താരം ഈ കാര്യങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവെച്ചത്. തനിക്ക് ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട് എന്നും മിഥുന്‍ അറിയിച്ചു. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ആയിരുന്നു ഇദ്ദേഹം ചികിത്സ തേടിയത്. മുഖത്തിന് താല്‍ക്കാലികമായി ഉണ്ടാകുന്ന ഒരു കോടല്‍ അസുഖം ആണ് ഇത്. സമൂഹമാധ്യമങ്ങള്‍…

    Read More »
  • India

    ഓട്ടത്തിനിടെ ഓട്ടോയ്ക്ക് മുകളില്‍ ഇരുമ്പ് പൈപ്പ് വീണു; യുവതിക്കും മകള്‍ക്കും ദാരുണാന്ത്യം

    മുംബൈ: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് ഇരുമ്പ് പൈപ്പ് വീണു രണ്ട് യാത്രക്കാര്‍ മരിച്ചു. അന്ധേരിക്കടുത്ത് ജോഗേശ്വരിയിലാണ് ദാരുണ സംഭവം. ഇരുപത്തേഴുകാരിയായ യുവതിയും ഏഴ് വയസുകാരിയായ മകളുമാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5.45 ഓടെയാണ് അപകടമുണ്ടായത്. ഷാമ ബാനോ ആസിഫ് ഷെയ്ഖ് (27), മകള്‍ അയാത് ആസിഫ് ഷെയ്ഖ് (7) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ജോഗേശ്വരിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ഇരുമ്പ് പൈപ്പ് റോഡിലേക്ക് വീണത്. ഈ സമയം ഈ വഴി വരികയായിരുന്ന ഓട്ടോയുടെ മുകളില്‍ പൈപ്പ് പതിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ രണ്ടുപേരെയും സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യുവതി മരിച്ചതായി ഡോക്ടമാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കോകിലാബെന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് ഏഴുവയസുകാരി മരിച്ചതെന്ന് മുംബൈ പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

    Read More »
  • Crime

    ഒന്നരമണിക്കൂര്‍ നീണ്ട ക്രൂരമര്‍ദനം; ലഹരിവിമുക്ത കേന്ദ്രത്തില്‍ അന്തേവാസിയെ തല്ലിക്കൊന്നു

    അഹമ്മദാബാദ്: ഗുജറാത്തിലെ ലഹരിവിമുക്ത കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ഫെബ്രുവരി 17-ന് പത്താനിലെ ‘ജ്യോന ഡി-അഡിക്ഷന്‍ സെന്ററി’ല്‍ മരിച്ച ഹര്‍ദിക് സുത്താര്‍ എന്നയാളുടെ മരണമാണ് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഏഴുജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, കേസിലെ മുഖ്യപ്രതിയും ലഹരിവിമുക്ത കേന്ദ്രത്തിലെ മാനേജരുമായ സന്ദീപ് പട്ടേലിനെ പിടികൂടാനായിട്ടില്ല. കേന്ദ്രത്തിലെ മാനേജര്‍ ഉള്‍പ്പെടെയുള്ള എട്ടംഗസംഘം ഹര്‍ദിക്കിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. യുവാവിനെ ഒന്നരമണിക്കൂറോളം തുടര്‍ച്ചയായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സൂറത്ത് ആസ്ഥാനമായുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിമുക്ത കേന്ദ്രത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടിരുന്ന മെഹ്സാന സ്വദേശിയായ ഹര്‍ദിക്കിനെ ആറുമാസം മുമ്പാണ് ഇവിടെ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 17-നാണ് ഇയാള്‍ മരിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞ് മരണം സംഭവിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍, ആഴ്ചകള്‍ക്ക് ശേഷം സംഭവം കൊലപാതകമാണെന്ന സംശയം ഉന്നയിച്ച് പോലീസിന് പരാതി ലഭിക്കുകയായിരുന്നു. ഇതോടെ പോലീസ് കേന്ദ്രത്തിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ്…

    Read More »
  • Kerala

    കെഎസ്ആര്‍ടിസിയില്‍ വീണ്ടും പ്രതിസന്ധി; ഫെബ്രുവരിയിലെ രണ്ടാംഗഡുവില്‍ അനിശ്ചിതത്വം

    തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ഫെബ്രുവരി മാസത്തെ ശമ്പളത്തിന്റെ രണ്ടാംഗഡു വിതരണം അനിശ്ചിതത്വത്തില്‍. സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ രണ്ടാം ഗഡു നല്‍കുവെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്. ജനുവരിയിലെ വിഹിതത്തില്‍ 20 കോടിയും ഫെബ്രുവരിയിലെ 50 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിക്കാനുള്ളത്. ഇത് അനുവദിക്കുന്നതില്‍ ധനവകുപ്പില്‍നിന്ന് നടപടികളായിട്ടില്ല. അതേസമയം, ഗഡുക്കളായി ശമ്പളം നല്‍കുന്നതില്‍ പ്രത്യക്ഷ സമരത്തിന് തയാറെടുക്കുകയാണ് യൂണിയനുകള്‍. സമരം പ്രഖ്യാപിച്ചിട്ടുള്ള ബി.എം.എസ് പണിമുടക്ക് തീയതി ഇന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കും. എല്ലാ ജീവനക്കാര്‍ക്കും പാതി ശമ്പളം നല്‍കിയെന്നും ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനത്തിനെതിരേ ഇതുവരെ ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നുമാണ് കെഎസ്ആര്‍ടിസി കോടതിയില്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍, എതിര്‍പ്പുള്ളതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ അറിയിച്ചു. ബാങ്ക് കുടിശികയും മറ്റും അടയ്ക്കാന്‍ ആദ്യ ആഴ്ച ശമ്പളം നല്‍കണമെന്ന ജീവനക്കാരുടെ അഭ്യര്‍ഥന മാനിച്ചാണു ശമ്പളം രണ്ടു ഗഡുക്കളായി നല്‍കാന്‍ തീരുമാനിച്ചതെന്നും ആര്‍ക്കും ശമ്പളം നിഷേധിക്കുന്നില്ലെന്നും കെഎസ്ആര്‍ടിസി നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസിയില്‍ തല്‍ക്കാലം സമരം…

    Read More »
Back to top button
error: