
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു യു.കെയിലേക്ക് പോകുന്ന ആലപ്പുഴ വെളിയനാട് സ്വദേശി കെ.ഇ.ഒ കണ്‍സള്‍ട്ടന്‍സിയിലെ ഡ്രാഫ്റ്റ്‌സ്മാനും ഫോക്കസ് കുവൈറ്റ് യൂണിറ്റ് രണ്ടിലെ സജീവംഗവുമായ ജോമോന്‍ തോമസിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, വൈസ് പ്രസിഡന്റ് റെജി കുമാര്‍, യൂണിറ്റ് കണ്‍വീനര്‍ മോനച്ചന്‍ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. ഫോക്കസിന്റെ ഉപഹാരം സലിം രാജില്‍നിന്നു ജോമോനും ഭാര്യ സ്മിത ചെറിയാനും ചേര്‍ന്നു ഏറ്റുവാങ്ങി. ജോമോന്‍ മറുപടി പ്രസംഗം നടത്തി.