Month: March 2023
-
Crime
എംഎല്‍എ വനിതാ നേതാവിനെ ചുംബിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയിലെ ദഹിസറില്‍ ‘ആശീര്‍വാദ് യാത്ര’യ്ക്കിടെ ശിവസേന എംഎല്‍എ പ്രകാശ് സുര്‍വേയും (ശിവസേന ഷിന്‍ഡെ വിഭാഗം) പാര്‍ട്ടി വക്താവ് ശീതള്‍ മാത്രെയും തമ്മില്‍ ചുംബിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മനസ് കുവാര്‍ (26), അശോക് മിശ്ര (45) എന്നിവരാണ് അറസ്റ്റിലായത്. വീഡിയോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് ദഹിസര്‍ പോലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി. ശനിയാഴ്ച രാത്രിയോടെയാണ് വിഡിയോ വൈറലായത്. പ്രകാശ് സുര്‍വേയെ അപകീര്‍ത്തിപ്പെടുത്താന്‍ വിഡിയോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് പ്രകാശ് സുര്‍വേയുടെ കുടുംബം ആരോപിച്ചിരുന്നു. തുടര്‍ന്ന് ദഹിസര്‍ പോലീസ് ഐപിസി സെക്ഷന്‍ 354, 509, 500, 34, 67 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. राजकारणामधील महिलेसंदर्भात बोलण्यासारखे काही नसले तर तिचे चारित्र्यहनन करणे हेच उद्ध्वस्त गटाचे संस्कार आहेत?? मातोश्री नावाच्या fb पेजवरुन एका स्त्री संदर्भात असा morphed video upload करताना बाळासाहेबांचे संस्कार…
Read More » -
Kerala
കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാന്‍ ‘ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍’
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി ‘ഓപ്പറേഷന്‍ പ്യുവര്‍ വാട്ടര്‍’ എന്ന പേരില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശനി, ഞായര്‍ ദിവസങ്ങളിലായി 156 സ്ഥാപനങ്ങള്‍ പരിശോധിച്ച് വിവിധ കമ്പനികളുടെ 38 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. കുപ്പിവെളളം വെയിലേല്‍ക്കാതെ കൊണ്ടുപോകുന്നുണ്ടോ എന്ന് അറിയുന്നതിന് 44 വാഹനങ്ങള്‍ പരിശോധിച്ചു. ഇതിനുപുറമേ ജ്യൂസുകളും പാനീയങ്ങളും നിര്‍മ്മിക്കുന്നതിന് ശുദ്ധജലവും ശുദ്ധജലത്തില്‍ നിര്‍മ്മിച്ച ഐസും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി. വിവിധ കമ്പനികളുടെ സാമ്പിളുകള്‍ ശേഖരിച്ച് വിശദമായ പരിശോധനക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലിറ്റിക്കല്‍ ലാബുകളില്‍ അയച്ചു. ഗുണനിലവാരം ഇല്ലാത്തവ കണ്ടെത്തിയാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുളള നടപടികള്‍ സ്വീകരിക്കുന്നതാണ്. കുപ്പിവെളളം വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ വിതരണം നടത്തിയ രണ്ട് വാഹനങ്ങള്‍ക്ക് ഫൈന്‍ അടയ്ക്കുന്നതിന് നോട്ടീസ് നല്‍കി. കടകളിലും മറ്റും കുപ്പിവെള്ളം വെയില്‍ ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിച്ച് വില്‍പന നടത്തേണ്ടതാണ്.
Read More » -
Kerala
”ഏതു ഗോവിന്ദന്‍ വന്നാലും തൃശൂര്‍ എനിക്കു വേണം, എടുത്തിരിക്കും; കണ്ണൂരും മത്സരിക്കാന്‍ തയാര്‍”
തൃശൂര്‍: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാനും തയ്യാറാണെന്ന് സുരേഷ് ഗോപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത ബിജെപി ജനശക്തി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”തൃശൂര്‍ നിങ്ങള്‍ തന്നാല്‍ ഞാന്‍ എടുക്കും. ഏത് ഗോവിന്ദന്‍ വന്നാലും ഹൃദയം കൊണ്ട് തൃശൂര്‍ എടുക്കും. ഒരു നരേന്ദ്രന്‍ വടക്കുനിന്ന് ഇറങ്ങിവന്ന് കേരളമെടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ എടുത്തിരിക്കും.”- സുരേഷ് ഗോപി പറഞ്ഞു. ബ്രഹ്‌മപുരത്തെ പ്രശ്നം പരിഹിക്കാന്‍ കേന്ദ്രത്തിന്റെ സഹായം ചങ്കൂറ്റത്തോടെ ആവശ്യപ്പെടാന്‍ കേരള സര്‍ക്കാരിനോട് കാല് പിടിച്ച് അപേക്ഷിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”2019ല്‍ അമിത് ഷാ തൃശൂരില്‍ വന്ന് എന്നെ ആശ്ലേഷിച്ച് വിജയിക്കണം എന്ന് പറഞ്ഞതിന് എന്റെ ഹൃദയത്തില്‍ നിന്ന് വന്ന അപേക്ഷയായിരുന്നു ഈ തൃശൂര്‍ എനിക്ക് വേണം എന്ന് പറഞ്ഞത്. വീണ്ടും ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. എനിക്ക് തൃശൂര്‍ തരണം. നിങ്ങള്‍ തന്നാല്‍ ഞാനെടുക്കും.”- സുരേഷ് ഗോപി പറഞ്ഞു. സിപിഎം ഇനിയും തന്നെ ട്രോളട്ടെ. ദൈവത്തിലും പ്രാര്‍ത്ഥനയിലും ഒന്നും വിശ്വാസമില്ലാത്ത വിശ്വാസികളുടെ…
Read More » -
India
ഡല്‍ഹിയില്‍ അഞ്ചും ഏഴും വയസ്സുള്ള സഹോദരങ്ങള്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; ദാരുണ സംഭവം മൂന്നു ദിവസത്തിനിടെ
ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ മൂന്നു ദിവസത്തിനിടെ സഹോദരങ്ങള്‍ തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൗത്ത് ഡല്‍ഹിയിലെ വസന്തകുഞ്ചിലാണ് സംഭവം. സഹോദരങ്ങളായ ആനന്ദ്, ആദിത്യ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഏഴു വയസ്സുകാരന്‍ ആനന്ദിനെ വസന്തകുഞ്ചിലെ സിന്ധി ക്യാംപിനു സമീപത്തുവച്ച് തെരുവുനായ ആക്രമിച്ചത്. രണ്ടു ദിവസത്തിനു ശേഷം ഞായറാഴ്ച ആനന്ദിന്റെ സഹോദരന്‍ ആദിത്യ(5)നെയും നായ ആക്രമിച്ചു. മൂത്രമൊഴിക്കുന്നതിനായി കുടിലിനു പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി എംപി രമേശ് ബിധൂരി പ്രതികരിച്ചു. ബിജെപി കോര്‍പറേഷന്‍ ഭരിച്ചിരുന്നപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. തെരുവു നായ്ക്കളെ പിടിക്കുക എന്നത് കോര്‍പറേഷന്റെ ചുമതലയാണ്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നില്ല. അവര്‍ അഴിമതിയുടെയും പ്രതിഷേധത്തിന്റെയും മന്ത്രിമാരെ നിയമിക്കുന്നതിന്റെയും തിരക്കിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read More » -
Kerala
”എനിക്കും ശ്വാസം മുട്ടുന്നു; രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ല”
കൊച്ചി: തീയും പുകയും അണഞ്ഞാലും ബ്രഹ്‌മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടന്‍ മമ്മൂട്ടി. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാര്‍ക്ക് ജീവിക്കാന്‍ വയ്യ. രാത്രിയില്‍ ഞെട്ടി ഉണര്‍ന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാന്‍ കഴിയില്ലെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി. ”ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാന്‍ പുണെയില്‍ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോള്‍ മുതല്‍ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോള്‍ വീടുവിട്ടു മാറിനില്‍ക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം. സമീപ ജില്ലകള്‍ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത് ” ആശങ്ക പങ്കിട്ട് മമ്മൂട്ടി പറഞ്ഞു. ”ബ്രഹ്‌മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്നതാണ് അവിടത്തെ പ്രശ്‌നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകര്‍ത്താക്കള്‍ക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കില്‍ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്തുനിന്നുള്ള നല്ല മാതൃകകളോ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന്റെ ചുമലില്‍ വച്ചു മാറിനിന്ന് ആരോപണങ്ങള്‍…
Read More » -
NEWS
ഫോക്കസ് കുവൈറ്റ് യൂണിറ്റ് എട്ടിന്റെ ഭാരവാഹികള്‍
കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ്) കുവൈറ്റ് യൂണിറ്റ് എട്ടിന്റെ വാര്‍ഷിക സമ്മേളനം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം സാജന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടി. രാജീവ് സ്വാഗതവും, സജിമോന്‍ അനുശോചന സന്ദേശം നല്‍കി. നിബു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റെജികുമാര്‍, ജനറല്‍ സെക്രടറി ഡാനിയേല്‍ തോമസ്, എക്‌സ് ഒഫിഷ്യ പ്രശോബ് ഫിലിപ്പ്, ഓഡിറ്റര്‍ രാജീവ് സി.ആര്‍, ദേവസ്യ ആന്റെണി, റോബി മാത്യൂ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സാജന്‍ ഫിലിപ്പ് (കേന്ദ്ര എക്‌സിക്യൂട്ടീവ്), ഗിരീഷ് (കണ്‍വീനര്‍), തോമസ് പി. മാത്യൂ(ജോ: കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. പുതിയ കണ്‍വീനര്‍ നന്ദി പറഞ്ഞു.
Read More » -
Local
സ്റ്റീം ബാത്തിനിടെ ജിമ്മില്‍ വച്ച് യുവതിക്കെതിരെ ലൈംഗികാതിക്രമം, ട്രെയിനര്‍ അറസ്റ്റില്‍
തൃശ്ശൂര്‍: ജിമ്മില്‍ വ്യായാമത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ട്രെയിനര്‍ അറസ്റ്റില്‍. വടൂക്കര ഫോര്‍മല്‍ ഫിറ്റ്നെസ്സ് സെന്റര്‍ ഉടമയും ട്രെയിനറുമായ പാലക്കല്‍ സ്വദേശി അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22-ാം തീയതിയായിരുന്നു സംഭവം. ജിമ്മില്‍ വ്യായാമം കഴിഞ്ഞ യുവതി സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെയാണ് ലൈംഗികാതിക്രമം നടന്നത്. യുവതി ബഹളം വെച്ചതോടെ പ്രതി പിന്മാറി. തുടര്‍ന്ന് യുവതി ജിമ്മില്‍ നിന്നും പുറത്തിറങ്ങി നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മറ്റൊരു ബലാത്സംഗക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read More » -
Movie
‘ഉണ്ണികളെ ഒരു കഥ പറയാം’ എന്ന പാട്ട് പാടാൻ യേശുദാസ് ആദ്യം തയ്യാറായില്ല, പക്ഷേ അദ്ദേഹത്തിന് ദേശീയ പുരസ്കാരം നേടിക്കൊടുത്തു ആ ഗാനം
യേശുദാസ് ‘മിഴിനീർപ്പൂവുകൾ’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിമ്പോഴാണ് മോഹൻലാലിന് സ്വന്തമായി ഒരു സിനിമനിർമിക്കാനുള്ള മോഹമുദിച്ചത്. നല്ലൊരു കഥ അന്വേഷിക്കാൻ തുടങ്ങി ലാൽ. ആ അന്വേഷണം എത്തി നിന്നത് ജോൺ പോളിലായിരുന്നു. തൻ്റെ പ്രഥമ സംരംഭത്തിൻ്റെ സംവിധാന ചുമതല കമലിനെ തന്നെ ഏൽപ്പിക്കാനാണ് ലാൽ തീരുമാനിച്ചത്. ‘മിഴിനീർപൂവുക’ളുടെ നായകൻ നിർമ്മിക്കുന്ന ആദ്യ സിനിമ സംവിധാനം ചെയ്യാനുള്ള ചുമതല കമലിന് കിട്ടിയ വലിയ അംഗീകാരമായി. മോഹൻലാലിന് ആദ്യാവസാനം നിറഞ്ഞാടാൻ പറ്റിയ ഒരു കഥയാണ് വേണ്ടത്. പല കഥാതന്തുക്കളും ചർച്ച ചെയ്തു. ഇതിനിടയിലാണ് ഷമ്മികപൂർ പ്രധാന വേഷത്തിൽ അഭിനയിച്ച ‘ബ്രഹ്മചാരി’ എന്ന സിനിമ ജോൺ പോളിൻ്റെ ഓർമ്മയിലെത്തിയത്. അനാഥനായ ഒരു യുവാവ്, അവന് ഏറ്റുവാങ്ങേണ്ടി വന്ന അവമതിപ്പുകൾ. അവന് ഒരുപാട് അനാഥ കുഞ്ഞുങ്ങളുടെ രക്ഷകനാകാൻ കഴിഞ്ഞു. ഒടുവിൽ കാലം മധുരമായി പ്രതികാരം ചെയ്യുന്നു. കമലിനും ആ പ്രമേയം ഇഷ്ടമായി. ദിവസങ്ങൾക്കുള്ളിൽ കഥാതന്തുവിൽ ജോൺ പോൾ ചില കൂട്ടിച്ചേരലുകൾ നടത്തി. കഥ പൂർണ്ണരൂപത്തിലാക്കി. അനാഥ കുട്ടികളെ…
Read More » -
Kerala
ഉത്തരദേശത്തിന്റെ മുഖം മിനുക്കാൻ ‘കാസ്രോട്ടെ പെണ്ണുങ്ങൾ’
വീടുകളിൽ വിവിധ സംരംഭങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ഒരു കൂട്ടം സ്ത്രീകളുടെ നേതൃത്വത്തിൽ ‘കാസ്രോട്ടെ പെണ്ണുങ്ങൾ’ എന്ന പേരിൽ ഷീ ഫെസ്റ്റ് സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കൂട്ടം യുവതികളാണ് കാസർകോട്ടേ മുഖച്ഛായ മാറ്റാനുറപ്പിച്ച് സധൈര്യം ഇറങ്ങിയിട്ടുള്ളത്. വനിതകളുടെ സംരഭങ്ങൾക്കൊപ്പം വിനോദ, വിജ്ഞാന പരിപാടികളുമാണ് ഇന്നലെയും ഇന്നുമായി (ശനി, ഞായർ) സന്ധ്യാരാഗം ഒരുക്കിയ ‘ഷീഫെസ്റ്റി’ലെ ആകർഷക ഘടകങ്ങൾ. ഷീഫെസ്റ്റിലെ നാൽപത് സ്റ്റാളുകളിൽ, കഠിനാദ്ധ്യാനം ചെയ്ത് വനിതകൾ വളർത്തിയെടുത്ത മികവാർന്ന സംരംഭങ്ങളാണുള്ളത്. സോഷ്യൽ മീഡിയ വഴിയാണ് ഇവർ ഒരുമിച്ചത്. സോഷ്യൽ മീഡിയയുടെ സഹായത്തോടെ വീടുകളിൽ തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെയും അണിനിരത്തിയിട്ടുള്ളത്. വസ്ത്രങ്ങൾ, ഹോം മെയ്‌ഡ് വിഭവങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, കരിയർ ഗൈഡൻസ്, ഗാർഡനിംഗ് തുടങ്ങിയവ ഈ സംരംഭങ്ങളിലുണ്ട്. ബെയ്ക്ക് എ കേക്ക് കോംപറ്റീഷൻ, മെഹന്ദി കോംപറ്റീഷൻ, സ്‌പോട്ട് ഗെയിംസ് തുടങ്ങിയവയും കൂടി ഉൾപ്പെട്ടതോടെ പരിപാടി വർണശബളമായി. വ്യത്യസ്ത കലാപരിപാടികളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഫാഷൻ ഷോ അടക്കമുള്ള പരിപാടി ഗംഭീരവിജയമായി.…
Read More » -
Kerala
സഭാ തർക്കവുമായി ബന്ധപ്പെട്ട പുതിയ നിയമനിർമ്മാണം സംഘർഷത്തിന് വഴിവെക്കുമെന്ന് ഓർത്തഡോക്സ് സഭ
ഓർത്തഡോക്സ്– യാക്കോബാ സഭാ തർക്കവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിനായി സർക്കാർ നടത്തുന്ന പുതിയ നിയമനിർമ്മാണം കൂടുതൽ സംഘർഷത്തിന് വഴിവയ്ക്കാൻ സാദ്ധ്യത. ഇതോടെ സഭാ തർക്കം കൂടുതൽ രൂക്ഷമാകും എന്നാണ് വിലയിരുത്തൽ. കോടതി വിധി നടപ്പായ പള്ളികളിൽ സമാധാനപരമായി ആണ് ഇപ്പോൾ ഭരണവും പ്രാർത്ഥനകളും നടക്കുന്നത്. ചില പള്ളികളിൽ ഇരു വിഭാഗം വിശ്വാസികളും ഒന്നിച്ച് ആരാധനയിൽ സംബന്ധിക്കുന്നുണ്ട്. നെച്ചൂർ, ആട്ടിൻകുന്ന്, ഓണക്കൂറുർ എന്നിവിടങ്ങളിൽ യാക്കോബായ വിഭാഗം ആരാധനയ്ക്കായി പുതിയ പള്ളികൾ പണിത് മാറിയിട്ടുണ്ട്. മറ്റു പള്ളികളിൽ തൽകാലിക ക്രമീകരണം നടത്തി പുതിയ പള്ളികൾ പണിയുന്നതിന് നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. കോലഞ്ചേരിയിൽ പുതിയ പള്ളി പണിയുന്നതിനായി സ്ഥലം വാങ്ങി കഴിഞ്ഞു. ഇവിടെ പള്ളിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. പുതിയ നിയമം വന്നു കഴിഞ്ഞാൽ ഈ പള്ളികളിൽ ഉൾപ്പെടെ വീണ്ടും തർക്കം ആരംഭിക്കുകയും, വലിയ സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല. സർക്കാരിന്റെ നിയമ നിർമ്മാണം ഇരു വിഭാഗവും തമ്മിലുള്ള തർക്കം മൂർച്ഛിക്കുന്നതിനും പുതിയ കേസുകൾ ആരംഭിക്കുന്നതിനും മാത്രമേ…
Read More »