Month: March 2023
-
Kerala
എന്റെ സേവനം പാര്‍ട്ടിക്കു വേണ്ടെങ്കില്‍ വേണ്ട; ഇനി മത്സരിക്കാനില്ലെന്ന് കെ മുരളീധരന്‍
ന്യൂഡല്‍ഹി: ഇനി ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. പാര്‍ട്ടിക്കു തന്റെ സേവനം വേണ്ടെങ്കില്‍ പിന്നെ വിലങ്ങുതടിയായി നില്‍ക്കാനില്ലെന്ന് മുരളീധരന്‍ പറഞ്ഞു. അച്ചടക്ക ലംഘനത്തിനു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. പുനസംഘടനയുമായി ബന്ധപ്പെട്ട് എം.കെ രാഘവന്റെ പ്രസ്താവനയെ അനുകൂലിച്ചതിനാണ് തനിക്കു നോട്ടീസ് നല്‍കിയത്. തനിക്കു നോട്ടീസ് നല്‍കിയതില്‍ കെപിസിസി പ്രസിഡന്റിനു സംതൃപ്തിയുണ്ടെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. പുനസ്സംഘടനാ ചര്‍ച്ചയില്‍ മുന്‍ പ്രസിഡന്റുമാരെ പങ്കെടുപ്പിച്ചില്ല. പങ്കെടുപ്പിച്ചിരുന്നെങ്കില്‍ തനിക്കു പറയാനുള്ളത് അവിടെ പറയാമായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് തന്നെ അപമാനിക്കാനാണ്. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ രണ്ട് എംപിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതു പാര്‍ട്ടിക്കു ഗുണമോ എന്ന് നേതൃത്വം ആലോചിക്കട്ടെ. പറയുന്ന കാര്യങ്ങള്‍ നല്ല സെന്‍സില്‍ അല്ല നേതൃത്വം എടുക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. വായ് മൂടിക്കെട്ടുന്നവര്‍ ഗുണദോഷങ്ങള്‍ അനുഭവിക്കട്ടെ. ഐഐസിസി നേതൃത്വം…
Read More » -
Movie
ഓസ്‌കാറില്‍ ഇന്ത്യയ്ക്കു ചരിത്ര നേട്ടം, മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനും മികച്ച ഒറിജിനല്‍ സംഗീതത്തിനും പുരസ്കാരം
ഇന്ത്യയ്ക്ക് 95-ാം ഓസ്‌കര്‍ പുരസ്‌കാരത്തില്‍ ചരിത്ര നേട്ടം. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ‘ദ എലഫന്റ് വിസ്പറേഴ്സ്’ സ്വന്തമാക്കി. കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് സംവിധാനം ചെയ്തത്. നിര്‍മാണം ഗുനീത് മോംഗ. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം. മികച്ച ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ആര്‍.ആര്‍.ആറിലെ ‘നാട്ടുനാട്ടു’ ഗാനം പുരസ്‌കാരം നേടി. എം.എം കീരവാണി സംഗീതസംവിധാനം നിർവഹിച്ച ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്. ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി. എ.ആര്‍ റഹ്മാന്‍-ഗുല്‍സാര്‍ ( 2008, സ്ലം ഡോഗ് മില്ല്യണയര്‍) ജോഡിയുടെ നേട്ടത്തിന് ശേഷം ഇതാദ്യമായാണ് മികച്ച ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്കെത്തുന്നത്. ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് സംവിധാനം ചെയ്ത ‘എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്’ ആണ് മികച്ച ചിത്രം. പതിനൊന്ന് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിത്രം ഏഴ് വിഭാഗങ്ങളില്‍ പുരസ്‌കാരം നേടി. മികച്ച സംവിധാനം, മികച്ച നടന്‍, നടി,…
Read More » -
India
ഇടുക്കി സ്വദേശിയായ 32കാരൻ മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു, പൊലീസ് അന്വേഷണം ആരംഭിച്ചു
മലയാളി യുവാവിനെ മഹാരാഷ്ട്രയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി പാറത്തോട് ശാന്തി ഇല്ലം രത്തിന പാണ്ഡ്യൻ മകന്‍ വസന്ത്(32) ആണ് മരിച്ചത്. വസന്ത് മുംബൈയിലേക്ക് പോയത് ഫെബ്രുവരി 27 നാണ്. മാര്‍ച്ച് 10 ന് നാട്ടില്‍ വരുമെന്നറിയിച്ചിരുന്നു. എന്നാല്‍ എത്തിയില്ല. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് വീട്ടുകാരെ വിളിച്ചറിയച്ചതിനെത്തുടര്‍ന്ന് വസന്തിന്റെ കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് ഗോവയില്‍ ഉണ്ടെന്ന് മനസ്സിലായത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇന്നലെ രാവിലെയോടെ മഹാരാഷ്ട്രയിലെ സിന്ധുബർഗ് ജില്ലയിലെ കൂടൽ പൊലീസാണ് മരണവിവരം കുടുംബത്തെ അറിയിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതിനാൽ മഹാരാഷ്ട്ര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
NEWS
നടക്കും മരം, ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്ന വൃക്ഷങ്ങളെക്കുറിച്ചറിയുക
ഡോ.വേണു തോന്നയ്ക്കൽ ജന്തുക്കൾ ഭക്ഷണത്തിനും ചുറ്റുപാടുകളെ അതിജീവിക്കുന്നതിനും പ്രജനനത്തിനുമായി യാത്ര ചെയ്യുന്നു. സസ്യങ്ങൾ (മരങ്ങൾ) മുളക്കുന്നിടത്ത് തന്നെ നിലനിൽക്കുകയും സ്വന്തം ജൈവീക ആവശ്യങ്ങൾ അവിടെ തന്നെ നിറവേറ്റുകയും ചെയ്യുന്നു. സസ്യങ്ങളും ജന്തുക്കളും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണെന്നാണ് നാം മനസ്സിലാക്കുന്നത്. സ്കൂൾ ക്ലാസ് മുതൽ പഠിച്ചതും അപ്രകാരം തന്നെ. എന്നാൽ ഈ ധാരണയ്ക്ക് കടക വിരുദ്ധമായി ഇക്വഡോറിലെ Socratea exorrhiza എന്നയിനം വൃക്ഷങ്ങൾ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നു. എങ്ങനെയാണ് മരങ്ങൾ നടക്കുന്നത്…? അതിന് അവയ്ക്ക് കാലുകൾ ഉണ്ടോ…? ഇങ്ങനെയുള്ള അനവധി ചോദ്യങ്ങൾ ചോദിച്ചേക്കാം. മരങ്ങൾ നടക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ യുക്തി ബോധമുള്ള ഏതു മനുഷ്യനും ഇപ്രകാരം ചോദിക്കുന്നത് സ്വാഭാവികം. ഒരിടത്ത് ഒരുപാട് മരങ്ങൾ തിങ്ങിപ്പാർക്കുകയാണെങ്കിൽ അവിടെ ഏവർക്കും സൂര്യ വെളിച്ചം നന്നായി ലഭിക്കണമെന്നില്ല. അപ്പോൾ സസ്യങ്ങൾ സൂര്യ വെളിച്ചം കൂടുതൽ ലഭ്യമാവുന്നിടത്തേക്ക് വളഞ്ഞ് വളരുന്നത് കാണാം. അതാണ് ഫോട്ടോട്രോപ്പിസം. ഫോട്ടോട്രോപ്പിസം എന്ന ഊർജ്ജ തന്ത്ര പാഠം…
Read More » -
Movie
‘ചന്ദനമണിവാതിൽ’ സൗരഭ്യം പകർന്ന ബാലചന്ദ്രൻ ചുള്ളിക്കാട് നായകനായ ‘മരിക്കുന്നില്ല ഞാൻ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 35 വർഷം
സിനിമ ഓർമ്മ പി.കെ രാധാകൃഷ്ണൻ സംവിധാനം ചെയ്ത ‘മരിക്കുന്നില്ല ഞാൻ’ പ്രദർശനത്തിനെത്തിയിട്ട് 35 വർഷം. 1988 മാർച്ച് 13 നാണ് ബാലചന്ദ്രൻ ചുള്ളിക്കാട്, കവിയൂർ പൊന്നമ്മ, നെടുമുടി വേണു, താര കല്യാൺ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം റിലീസായത്. ‘വൈകി ഓടുന്ന വണ്ടി’ എന്ന ചിത്രത്തിന് ശേഷം ആ ചിത്രത്തിന്റെ നിർമ്മാതാവും പികെ രാധാകൃഷ്ണനും ചേർന്നാണ് ‘മരിക്കുന്നില്ല ഞാൻ’ നിർമ്മിച്ചത്. തിക്കോടിയനാണ് തിരക്കഥ രചിച്ചത്. ഏഴാച്ചേരി രാമചന്ദ്രൻ എഴുതി രവീന്ദ്രൻ സംഗീതം നിർവഹിച്ച ‘ചന്ദനമണിവാതിൽ’ എന്ന അതുല്യ ഗാനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു ഈ ചിത്രം. മുതലാളിത്ത വ്യവസ്ഥിതിയിൽ തൊഴിലാളികളുടെ അവകാശങ്ങൾ എന്ന പ്രമേയമാണ് ചിത്രം ചർച്ച ചെയ്‌തത്. കൂരാച്ചുണ്ട് ഗ്രാമത്തിൽ നിന്നും ഒരു സഖാവ് സുഹൃത്തിന് ഗ്രാമത്തിലെ ധീരയായ ഒരമ്മയെക്കുറിച്ച് കത്തിലൂടെ പറയുന്നതായാണ് അവതരണം. കവിയൂർ പൊന്നമ്മയും ബാലചന്ദ്രൻ ചുള്ളിക്കാടുമാണ് അമ്മയും മകനുമായി അഭിനയിച്ചത്. ഓട്ടുകമ്പനി നടത്തുന്ന മുതലാളിയായി ജഗന്നാഥ വർമ്മ. തൊഴിലാളി സമരങ്ങൾ അടിച്ചമർത്താൻ മുതലാളിമാർ ഗുണ്ടകളെയും…
Read More » -
Kerala
ഗാനമേളയ്ക്കിടെ സംഘര്‍ഷം; രക്ഷപ്പെട്ടോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു
വയനാട്: ഗാനമേളയ്ക്കിടെ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് രക്ഷപ്പെട്ടോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു. മാനന്തവാടി തലപ്പുഴ ഗോദാവരി കോളനിയിലെ കോട്ടക്കുന്നിലാണ് സംഭവം. ഉത്സവം കാണാനെത്തിയ പിലാക്കാവ് വട്ടര്‍കുന്ന് പുതുചിറകുഴിയില്‍ ജോബിഷ് (24) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ജോബിഷും സുഹൃത്തുക്കളുമായിരുന്നു ഗാനമേള കാണാന്‍ പോയത്. ഗാനമേളയ്ക്കിടെ പ്രശ്നങ്ങളുണ്ടായതോടെ എല്ലാവരും പല വഴിക്കായി ഓടുകയായിരുന്നു. തുടര്‍ന്ന് ജോബിഷിനെ കാണാതായതോടെ കൂടെയുണ്ടായിരുന്നവര്‍ ഫോണ്‍ വിളിച്ച് നോക്കിയെങ്കിലും കിട്ടിയില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ് ക്ഷേത്ര വഴിയ്ക്ക് സമീപം ആള്‍മറയില്ലാത്ത കിണറ്റിനുള്ളില്‍ ജോബിഷിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയിക്കുകയും ഉദ്യോഗസ്ഥരെത്തി ജോബിഷിനെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഞായറാഴ്ച വയനാട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുകൊടുത്തു. ജോണിയുടെയും ലില്ലിയുടേയും മകനാണ് ജോബിഷ്. റോബിനാണ് സഹോദരന്‍.
Read More » -
NEWS
യുഎഇയില്‍ പ്രവാസി മലയാളിയെ കാണാനില്ല; പരാതിയുമായി ബന്ധുക്കള്‍
കണ്ണൂര്‍: ദുബായില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. കണ്ണൂര്‍ അയ്യപ്പന്‍മല കാഞ്ഞിരോട് കമലാലയത്തില്‍ അജേഷ് കുറിയ(41)യെയാണ് കാണാനില്ലെന്ന് കാണിച്ച് പരാതിയുമായി ബന്ധുക്കള്‍ എത്തിയിരിക്കുന്നത്. ദുബായില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുന്നതിന് ഇടയില്‍ ആണ് ഇദ്ദേഹത്തെ കാണാതാകുന്നത്. റാസല്‍ഖൈമയിലുള്ള തന്റെ സുഹൃത്തിനെ കാണാന്‍ പോകുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം ഇവിടെ നിന്നും പോയതെന്ന് ദുബായിലുള്ള സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ ജനുവരിയില്‍ ആണ് ഇദ്ദേഹം താമസ സ്ഥലത്ത് നിന്നും ഇറങ്ങിയത്. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ എല്ലാം ഫോണില്‍ ലഭ്യമായിരുന്നു. ഫെബ്രുവരി പത്തിന് ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ കണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് ഒരു വിവരവും ഇദ്ദേഹത്തെ കുറിച്ച് ലഭ്യമായിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ +971 559036156 എന്ന നമ്പറില്‍ ബന്ധപ്പെടണം എന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.
Read More » -
NEWS
ട്വിറ്ററിനോട് മത്സരിക്കാന്‍ മെറ്റ; പുതിയ സമൂഹമാധ്യമം ആരംഭിക്കാന്‍ പദ്ധതി
ലോസ് ഏഞ്ജലസ്: ട്വിറ്ററിന് സമാനമായ സമൂഹമാധ്യമം തുടങ്ങാന്‍ പദ്ധതിയിട്ട് ഫെയ്സ്ബുക്ക് മാതൃകമ്പനിയായ മെറ്റ. ചെറിയ കുറിപ്പുകള്‍ പങ്കുവെക്കാവുന്നതരത്തിലാകും പുതിയ സംവിധാനം. ലോകത്തെ ഏറ്റവും പ്രമുഖരായവരുടെ വരെ പോസ്റ്റുകള്‍ പിന്തുടരാവുന്ന രീതിയിലാണ് ട്വിറ്ററിന്റെ പ്രവര്‍ത്തനം. അത്തരം സംവിധാനത്തിന് പ്രസക്തിയുള്ളതായി ബോധ്യമായെന്നും മെറ്റ വക്താവ് പറഞ്ഞു. ഇലോണ്‍ മസ്‌കിന്റെ കീഴില്‍ ട്വിറ്റര്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്ന സമയത്താണ് മെറ്റയുടെ ഈ പ്രഖ്യാപനം എന്നത് ഏറെ പ്രസക്തമാണ്. നിലവില്‍ പി 92 എന്ന കോഡ് നാമത്തിലാണ് ഈ പദ്ധതി ഒരുക്കുന്നത്. ട്വിറ്ററിന് സമാനമായ ഈ പുതിയ സംവിധാനത്തിലേക്ക് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഉപയോക്താക്കളെ എത്തിക്കുന്നതടക്കം വിപുലമായ പദ്ധതികള്‍ കമ്പനിയുടെ ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » -
Crime
സ്വകാര്യചിത്രം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍; പോളിഷ് വനിതയെ 6 കൊല്ലം പീഡിപ്പിച്ചു
മുംബൈ: സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വിദേശവനിതയെ ബലാത്സംഗം ചെയ്ത മുംബൈ സ്വദേശിക്കെതിരേ കേസെടുത്തു. മനീഷ് ഗാന്ധി എന്നയാളാണ് പോളണ്ട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ഇയാള്‍ക്കെതിരേ മുംബൈയിലെ അംബോളി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരമായി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പരാതി. മനീഷ് ഗാന്ധിക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. 2016 മുതല്‍ 2022 വരെ നിരവധി തവണ മനീഷ് വിദേശ വനിതയെ ബലാത്സംഗം ചെയ്തതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായെന്നും പോലീസ് പറയുന്നു. പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. യുവതിയുടെ നിരവധി സ്വകാര്യ ചിത്രങ്ങള്‍ എടുത്ത ശേഷം ഇവ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
Read More » -
Kerala
ഷീക്ക് ആശംസകളുമായി പിണറായി വിജയന്റെ ട്വീറ്റ്; വിമര്‍ശനങ്ങളുമായി നെറ്റിസണ്‍സും
തിരുവനന്തപുരം: ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷീ ചിന്‍പിങ് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക രാഷ്ട്രീയത്തില്‍ ചൈന മുഖ്യശബ്ദമായി ഉയര്‍ന്നുവരുന്നത് പ്രശംസനീയമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. Revolutionary greetings to President Xi Jinping on his re-election as the President of the People's Republic of China. It is truly commendable that China has emerged as a prominent voice in global politics. Best wishes for the continued efforts to achieve a more prosperous China. — Pinarayi Vijayan (@pinarayivijayan) March 12, 2023 ”പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് വിപ്ലവ ആശംസകള്‍. ആഗോള രാഷ്ട്രീയത്തിലെ ഒരു മുഖ്യ ശബ്ദമായി ചൈന ഉയര്‍ന്നുവന്നത് പ്രശംസനീയമാണ്. കൂടുതല്‍ അഭിവൃദ്ധിപ്പെടാനുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ആശംസകള്‍”…
Read More »