NEWSPravasi

യുഎഇയില്‍ പ്രവാസി മലയാളിയെ കാണാനില്ല; പരാതിയുമായി ബന്ധുക്കള്‍

കണ്ണൂര്‍: ദുബായില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. കണ്ണൂര്‍ അയ്യപ്പന്‍മല കാഞ്ഞിരോട് കമലാലയത്തില്‍ അജേഷ് കുറിയ(41)യെയാണ് കാണാനില്ലെന്ന് കാണിച്ച് പരാതിയുമായി ബന്ധുക്കള്‍ എത്തിയിരിക്കുന്നത്. ദുബായില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുന്നതിന് ഇടയില്‍ ആണ് ഇദ്ദേഹത്തെ കാണാതാകുന്നത്. റാസല്‍ഖൈമയിലുള്ള തന്റെ സുഹൃത്തിനെ കാണാന്‍ പോകുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം ഇവിടെ നിന്നും പോയതെന്ന് ദുബായിലുള്ള സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ ജനുവരിയില്‍ ആണ് ഇദ്ദേഹം താമസ സ്ഥലത്ത് നിന്നും ഇറങ്ങിയത്.

ഫെബ്രുവരി ആദ്യ ആഴ്ചയില്‍ എല്ലാം ഫോണില്‍ ലഭ്യമായിരുന്നു. ഫെബ്രുവരി പത്തിന് ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ കണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് ഒരു വിവരവും ഇദ്ദേഹത്തെ കുറിച്ച് ലഭ്യമായിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ +971 559036156 എന്ന നമ്പറില്‍ ബന്ധപ്പെടണം എന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.

Back to top button
error: